Saturday, May 02, 2009

ബ്ലോഗ് മീറ്റ് ; തീയതിയും സ്ഥലവും തീരുമാനിച്ചു..

കൂട്ടായ്മ:-


കൂട്ടുകാരേ;

അങ്ങനെ; മേയ് 24 എന്ന തീയതിയ്ക്കുതന്നെ ബ്ലോഗ് മീറ്റ് കൂടാം എന്നു തീരുമാനിച്ചിരിക്കുന്നു. അദ്യം പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ചില ഭേദഗതികള്‍ ഈ കൂട്ടായ്മയില്‍ വരുത്തിയിട്ടുണ്ട്. പ്രധാനമായ ഒന്ന്; ഇതിനു മുന്‍പുള്ള പോസ്റ്റില്‍ പറഞ്ഞിരുന്ന ഹാള്‍ കിട്ടുവാന്‍ ബുദ്ധിമുട്ടുവന്നതിനാല്‍, പ്രസ്തുത തീയതിയില്‍ തന്നെ മറ്റൊരു ഹാള്‍ ബുക്കുചെയ്യുകയുണ്ടായി. തൊടുപുഴ നഗരമദ്ധ്യത്തിലുള്ള ‘അര്‍ബന്‍ സഹകരണബാങ്ക് ഓഡിറ്റോറിയ’ മാണു ബുക്കുചെയ്തിട്ടുള്ളത്.

മറ്റൊന്ന്; നമ്മുടെ ഒത്തുചേരല്‍ കുറച്ചുകൂടി വിനോദപരമാക്കുന്നതിനു ചെറിയ ഒരു യാത്ര കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ്. തൊടുപുഴയില്‍ നിന്നും ഏകദേശം അരമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്നതും; വെള്ളച്ചാട്ടങ്ങളുടെ ആസ്ഥാനവുമായ തൊമ്മന്‍കുത്തിലേക്കാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

മേയ് 24; രാവിലെ പത്തുമണിയോടെ തൊടുപുഴ അര്‍ബന്‍ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ എല്ലാവരും എത്തിച്ചേരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉച്ചഭക്ഷണം വരെ ഹാളില്‍ ചിലവഴിച്ചതിനുശേഷം തൊമ്മന്‍കുത്തിലേക്കു പുറപ്പെടാമെന്നു വിചാരിക്കുന്നു. ആയതിലേക്കു വേണ്ട വാഹനസൌകര്യങ്ങള്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്. തൊമ്മന്‍കുത്തിലെ ഹൃദയഹാരിയായ കാഴ്ചകള്‍ ആസ്വദിച്ചതിനുശേഷം; സമയമനുവദിക്കുമെങ്കില്‍ തൊടുപുഴയുടെ അഭിമാനമായ ‘മലങ്കര ഡാം’ മിലേക്കുകൂടി [10 minutes frm thodupuzha only] ഒരു സവാരി നടത്താം എന്നു കരുതുന്നു.
തുടര്‍ന്ന് വൈകുന്നേരത്തോടുകൂടി ഹാളിലെത്തി ; ചായക്കുശേഷം പിരിയാം എന്നും കരുതുന്നു.

നിങ്ങളേവര്‍ക്കും ഹൃദ്യമായ ഒരു അനുഭവമാകട്ടെ ഈ കൂട്ടായ്മ എന്നാശംസിച്ചുകൊണ്ട്; ഈ സംരംഭം വിജയകരമാക്കിത്തീര്‍ക്കുവാന്‍ നിങ്ങളോരോരുത്തരും സഹകരിക്കണമെന്നും, പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട്...

ഹരീഷ് തൊടുപുഴ

1. സ്ഥലം: അര്‍ബന്‍ സഹകരണബാങ്ക് ഹാള്‍ ഓഡിറ്റോറിയം, മെയിന്‍ റോഡ്, ജ്യോതി സൂപ്പെര്‍ ബാസാറിനെതിര്‍വശം, തൊടുപുഴ.

2. തീയതിയും; സമയവും: മേയ് 24; 10 AM

3. കോണ്ടാക്ട് നമ്പെര്‍: 9447302370 [ഹരീഷ്]

65 comments:

മാണിക്യം said...

തൊടുപുഴ ബ്ലോഗ് മീറ്റ്
എല്ലാവിധത്തിലും ഒരു സൌഹൃത സംഗമം ആയിത്തീരട്ടെ മനസില്‍ ഏല്ലാവര്‍‌ക്കും സൂക്ഷിക്കാന്‍ ഒരു നല്ല ദിവസത്തിനെ ഓര്‍മ്മകള്‍ ഉണ്ടാവാനും പ്രര്‍ത്ഥിക്കുന്നു
ആശംസകള്‍ ...
ഞാന്‍ ഇതാ എത്തിയിട്ടുണ്ട് കേട്ടോ...
ഹരീഷ് മൊബൈല്‍ ചാര്‍ജ് ചെയ്തേക്കണേ

പ്രയാണ്‍ said...

എന്തൊരു കഷ്ടാ ഹരീഷെ.22ndമുതല്‍ 31stവരെ നാട്ടിലുണ്ടെങ്കിലും 24thന് ഒരു ഫംഗ്ഷന് വേണ്ടിയാണ് വരുന്നത്.എന്തായാലും ആശംസകള്‍..

smitha adharsh said...

എന്റെയും ആശംസകള്‍...
എല്ലാം നന്നായി ഭവിക്കട്ടെ...
എല്ലാവരുടെയും ചിത്രങ്ങള്‍ സഹിതം കലക്കന്‍ വിവരണം പ്രതീക്ഷിച്ചു കൊള്ളുന്നു...
നന്നായി,ഈറ്റി,മീറ്റി..പോസ്റ്റൂ ട്ടോ..

ഗോപക്‌ യു ആര്‍ said...

വരും
വരാതിരിക്കില്ല
ഏതെങ്കിലും നിവ്രുത്തിയുണ്ടെങ്കിൽ

ധനേഷ് said...

ഞാ‍ന്‍ എന്തായാലും എത്തും.
അപ്പോ എല്ലാം പറഞ്ഞപോലെ ..
എല്ലാവിധ ആശംസ‘കള്ളും’...

കാപ്പിലാന്‍ said...

മീറ്റില്‍ എത്തുന്നവര്‍ക്ക് വേണ്ട കള്ള് തോന്ന്യാശ്രമം സ്പോന്‍സര്‍ ചെയ്യുന്നതായിരിക്കും എന്ന് ഈ സമയം അറിയിക്കുന്നു . എല്ലാവരും മറക്കാതെ എത്തിചെരുമല്ലോ.ആശംസകള്‍ .

ബാബുരാജ് said...

നന്ദി ഹരീഷ്‌,
തീര്‍ച്ചയായും പങ്കെടുക്കുന്നുണ്ട്‌.

സൂത്രന്‍..!! said...

hareeshetta varan pattilaa yenkilum yella asham sakalum
may 24 nu njan vilikkam....
mobililekk...

ബിന്ദു കെ പി said...

ബ്ലോഗ് മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു.

പങ്കെടുക്കുന്നവർക്കെല്ലാം ഓർമ്മയിലെന്നെന്നും സൂക്ഷിക്കാനുള്ള നല്ലൊരു ദിവസമായിത്തീരട്ടെ മെയ് 24.

Calvin H said...

എനിക്കു വിഷമം വരുന്നേ... :(

നരിക്കുന്നൻ said...

എല്ലാവിധ ആശംസകളും നേരുന്നു.
പങ്കെടുക്കാൻ കഴിയില്ല എന്ന സങ്കടം ഉള്ളിൽ ഒളിപ്പിച്ച് ഏവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു.

ഈ മീറ്റ് ഒരു വൻ വിജയമാകട്ടേ!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹരീഷ്,
ഈ കൂട്ടായ്മക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

Rare Rose said...

തൊടുപുഴ ബ്ലോഗ് മീറ്റ് ഒരു വന്‍ വിജയമായിത്തീരാന്‍ എല്ലാ വിധ ആശംസകളും ട്ടോ..:)

siva // ശിവ said...

ഞങ്ങള്‍ വരും...തീര്‍ച്ചയായും....

കനല്‍ said...

ഓ അടിച്ചുപൊളി മീറ്റ്..

അസൂയ തോന്നുന്നു.

മഴപെയ്താല്‍ മതിയാരുന്നു....പിന്നെ മഴ നനഞ്ഞ ഫോട്ടോകള്‍ കണ്ട് രസിക്കായിരുന്നു.

(ആത്മഗതം: ദൈവമേ മഴയെങ്ങാനും പെയ്താല്‍...ഇവരെന്നേ...?)

കുഞ്ഞന്‍ said...

Dear Hareesh,

all the best for this blog meet...

പകല്‍കിനാവന്‍ | daYdreaMer said...

ഹരീഷ്,
കൂട്ടുകാരേ എല്ലാ ആശംസകളും നേരുന്നു.

പൊട്ട സ്ലേറ്റ്‌ said...

ഇത്തരം ഒരു സംരംഭത്തിന് മുന്‍ കൈ എടുത്തത്‌ ഒരു വലിയ കാര്യം തന്നെ. ഇതൊരു വന്‍ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു.

പാവത്താൻ said...

ഇങ്ങിനെ ഒരു സംഭവമുണ്ടല്ലേ. ഇപ്പൊഴാണറിയുന്നത്‌. തീർച്ചയായും ഞാനുണ്ടാവും തൊടുപുഴയിൽ. ഇപ്പോൾ താമസം കറുകച്ചാലിൽ ആണ്‌. ക്ലാസ്‌ 11 ന്റെ പേപ്പർ വാല്വേഷന്റെ തിരക്കിലാണ്‌. കോട്ടയത്തുവച്ചാണ്‌ വാല്വേഷൻ.
ബ്ലോഗ്‌ മീറ്റിനായി എനിക്കു ചെയ്യാൻ പറ്റുന്നതായി എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കുമല്ലോ.

ബിനോയ്//HariNav said...

ടച്ചിങ്സ് ഏര്‍പ്പാടാക്കീട്ടുണ്ടൊ ?:)

വരാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ട്. മീറ്റിന് വിജയാശംസകള്‍ നേരുന്നു.

വികടശിരോമണി said...

കാപ്പിലാൻ പറഞ്ഞ ഉറപ്പിന്മേൽ,വന്നാലോ എന്നാലോചിക്കുകയാണ്.

ANOOP said...

തൊടുപുഴക്കാരനാണെങ്കിലും വരാന്‍ കഴിയില്ല. വൈകാരികമായി ഒപ്പമുണ്ടെന്നു കൂട്ടുക. എല്ലാ ആശംസകളും നേരുന്നു.

ബോണ്‍സ് said...

All the best....allathenthu parayaan

നാട്ടുകാരന്‍ said...

ഹരീഷ് , നന്നായി എന്റെ നാട്ടിലേക്ക് തന്നെ സന്ദര്‍ശനം !.
എന്നാല്‍ ഉച്ച കഴിഞ്ഞു മഴ പെയ്യാന്‍ വളരെയേറെ സാദ്യത ഉള്ളതിനാല്‍ തോമ്മന്കുത്ത് യാത്ര രാവിലെ ആക്കിയതിന് ശേഷം നമുക്ക് ഹാളില്‍ കൂടിയാല്‍ പോരേ? അല്ലെങ്കില്‍ യാത്ര കുളമാകാന്‍ സാധ്യത വളരെ കൂടുതലാണ്.

തോന്ന്യാശ്രമം നടത്തിയ വാഗ്ടാനത്തിന് എത്ര നന്ദി പറയണം ... സ്നേഹം എന്ന് പറഞ്ഞാല്‍ ഇതാണ്!

പിന്നെ പടമിട്ടതിനു വേറെ കേസ് ഞാന്‍ കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട് ! ജാഗ്രതൈ !

കാപ്പിലാന്‍ said...

മറ്റൊരു വാര്‍ത്തയുണ്ട് -ചൂടന്‍ വാര്‍ത്ത . ഗ്യാപ്പിലാന്റെ ഗവിത ബുസ്തകം " നിഴല്‍ ചിത്രങ്ങള്‍ " ബ്ലോഗ്‌ മീറ്റില്‍ വന്ന് എല്ലാവരും ഓരോ പ്രതി വീതം വാങ്ങണം .ഈ വാര്‍ത്ത കേട്ട് ആരും മീറ്റില്‍ വരാതിരിക്കരുതേ. എല്ലാവരും വരണം .ഇതൊരു ഗംഭീര വിജയമാക്കി തീര്‍ക്കണം .

അനില്‍@ബ്ലോഗ് // anil said...

ആശംസകളാണല്ലോ ഹരീഷെ കൂടുതല്‍?
കാപ്പിലാനെ,
ഇതാണോ പുട്ടുകച്ചവടം എന്ന സംഭവം?
:)

കാപ്പിലാന്‍ said...

ഇത് പുട്ടല്ല , പൂട്ട് കച്ചവടമാണ് :)

nandakumar said...

ഹരീഷേ,
അന്നു നാട്ടിലുണ്ടെങ്കിലും അന്നൊരു ബ്ലോഗറുടെ വിവാഹമായതിനാല്‍ (മെയ് 24) തൊടുപുഴക്കു വരാന്‍ സാധിക്കില്ലല്ലോ :(

എല്ലാ ആശംസകളും

(ബ്ലോഗര്‍ ആരാന്ന് ഞാന്‍ പറയൂല, സമയമാകുമ്പോള്‍ അങ്ങേരു പറയൂത്രെ) :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നാട്ടിലുണ്ടാവും.മറ്റ് അസൌ‍കര്യ്യങ്ങൾ ഉണ്ടായില്ലെങ്കിൽ ഞാൻ വരാം

ഹരീഷ് തൊടുപുഴ said...

ആദ്യമേ എല്ലാവര്‍ക്കും എന്റെ സ്നേഹനിര്‍ഭരമായ നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ...

പ്രധാനമായ രണ്ട് അറിയിപ്പുകള്‍ ഉണ്ട്.

1. ആശ്രമാധിപനും, (കു)പ്രസിദ്ധനുമായ ഗവി ഗാപ്പിലാനന്ദതിരുവടികളുടെ പ്രഥമ ഗവിതാസമാഹാരമായ ‘നിഴല്‍ചിത്രങ്ങളു’ ടെ പ്രദര്‍ശനവും, വില്‍പ്പനയും ടി.ബ്ലോഗ് മീറ്റില്‍ ഉണ്ടായിരിക്കുന്നതാണ്.

2. മീറ്റിനു തലേദിവസം എത്തിച്ചേനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആയവര്‍ക്ക് വേണ്ട താമസസൌകര്യം ഏര്‍പ്പെടുത്തേണ്ടതിലേക്കുവേണ്ടിയാണ്.

എന്റെ e-mail ID - pdhareesh@gmail.com

Unknown said...
This comment has been removed by the author.
Unknown said...

ഞാന്‍ ആഗസ്റ്റില്‍ ആണ് നാട്ടില്‍ വരുന്നത് ,എല്ലാ ആശംസകളും നേരുന്നു .എല്ലാ വിശേഷങ്ങളും അറിയാന്‍ കാത്തിരിക്കുന്നു .
സ്നേഹത്തോടെ സജി

ചാണക്യന്‍ said...

ഓഹോ അപ്പോ സംഗതി മീറ്റല്ല ഉദ്ദേശം, പൊത്തക കച്ചവടമാണ് അല്ലെ?:)
കാപ്പിലാനന്ദ സ്വാമികള്‍ ഓസിനു കള്ള് തരാമെന്ന് പറഞ്ഞപ്പഴേ വിചാരിച്ചൂ...എന്തെങ്കിലും ദുരുദ്ദേശം അതിനു പിന്നില്‍ ഉണ്ടാവുമെന്ന്:)

പുസ്തക പ്രകാശന കര്‍മ്മം എന്നെ അറിയിക്കാത്തതില്‍ പ്രതിഷേധിക്കുന്നു....

ഈശ്വരാ ഈ കാപ്പിലാന്റെ പൊത്തക കച്ചവടം ഒതുക്കാന്‍ ഒരു വഴി കാണിച്ച് തരണേ..:):):)

ഹന്‍ല്ലലത്ത് Hanllalath said...

എല്ലാവരും ആശംസ പറയുന്നതാണല്ലോ കാണുന്നത്..?
ആരാ പങ്കെടുക്കുന്നെ...?

ഞാന്‍ ആചാര്യന്‍ said...

അത്യുഗ്രന്‍ ആശംസകള്‍...(കാപ്പിലാനെ കാര്യായിട്ടാണോ, നാട്ടിലുണ്ടാവുമോ..)

ഞാന്‍ ആചാര്യന്‍ said...

മീറ്റിനു ഒരു മാസം മുന്‍പേ എത്തിച്ചേര്‍ന്നാലോ എന്നാഗ്രഹമുണ്ട്...(പറഞ്ഞിട്ടെന്ത് കാര്യം, പണ്ടേ നല്ല കാര്യങ്ങളൊന്നും നമ്മുടെ വഴിക്കില്ല, പണ്ടാറടങ്ങാന്‍, എന്തോ ചെയ്യാനാ..)

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
പേരൊന്നു ലിസ്റ്റ് ചെയ്യാമോ?

1. ഹരീഷ് തൊടുപുഴ
2. ഗോപക്
3. ധനേഷ്
4. ബാബുരാജ്
5. പാവത്താന്‍
6. ലതി
7. എഴുത്തുകാരി
8. കാന്താരിക്കുട്ടി
9. വിനയ
10.ചാണക്യന്‍
11.മണികണ്ഠന്‍
12.ശിവ
13.സരിജ
14.നാട്ടുകാരന്‍
15.സുനില്‍ കൃഷ്ണന്‍
16.വികടശിരോമണി (?)
17.അനൂപ് കോതനെല്ലൂര്‍
18.അനില്‍@ബ്ലൊഗ്

ഇത്രയും പേരെ ഞാനെണ്ണി ബാക്കികൂടെ കൂട്ടിച്ചേര്‍ക്ക്.

സജി said...
This comment has been removed by the author.
സജി said...

ഒരു പ്ലേറ്റ് കപ്പയും അര പ്ലേറ്റ് കറിയും എനിക്കും കരുതിക്കൊള്ളൂ (സോറി കുപ്പി വേണ്ട)!

ആ ദിവസങ്ങളില്‍ നാട്ടില്‍ ഉണ്ടാവാനാണ് സാദ്ധ്യത.ഞാനും തൊടുപുഴക്കരനാണേയ്..

(ബഹറിന്‍ ബുലോകത്തിന്റെ രോമാഞ്ച കഞ്ചുകമായ നട്ടപ്പിരാന്തന്‍ നാട്ടില്‍ ഉണ്ട്. കൂട്ടാമോന്നു നോക്കട്ടെ..)

Manikandan said...

ഞാനും തീർച്ചയായും എത്തിച്ചേരാൻ ശ്രമിക്കാം. 95% ഉറപ്പ്. ഇതുവരെ മറ്റ് പ്രോഗ്രമുകൾ ഒന്നും ഇല്ല. കല്ല്യാണം കഴിഞ്ഞുള്ള വിരുന്നുകൾ ഇനിയും തീർന്നിട്ടില്ല അതാ ഒരു 5% സംശയം. :)

Roy said...

പ്രിയ ഹരീഷ്‌,
തൊമ്മൻ കുത്തിന്റെ അയൽ വക്കക്കാരനായ എനിക്ക്‌ അഭിമാനവും, അതോടൊപ്പം കൂടെക്കൂടാൻ പറ്റാത്തതിന്റെ നിരാശയും എല്ലാമുണ്ടെങ്കിലും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു

ബിനോയ്//HariNav said...

ഹരീഷേ, തൊമ്മന്‍‌കുത്തിനു പോകുന്നത് എന്‍റെ വീടിനു മുന്‍പിലൂടാണെങ്കില്‍ എല്ലാവരോടും ഓരോ കമന്‍റിട്ടു പോകാന്‍ പറയണേ :)

The Common Man | പ്രാരബ്ധം said...

നാട്ടിലുണ്ടാവനുള്ള സാധ്യത വളരെ കൂടുതലായതുകൊണ്ട്‌ ഞാനും പേരു തരുന്നു. എതിരില്ലല്ലോ?

ബാജി ഓടംവേലി said...

എന്റെയും ആശംസകള്‍...
എല്ലാം നന്നായി ഭവിക്കട്ടെ...

വല്യമ്മായി said...

ആശംസകള്‍.ജൂലയിലായിരുന്നെങ്കില്‍ ഞങ്ങളും വന്നേനെ.

പി.സി. പ്രദീപ്‌ said...

ഹരീഷേ, നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും വന്നേനേ.
ബ്ലോഗ് മീറ്റ് എല്ലാവിധത്തിലും ഒരു സൌഹൃദ സംഗമം ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു.

ചങ്കരന്‍ said...

ആശംസകള്‍. പരിപാടി ഗംഭീരമാകട്ടെ.

ശ്രീ said...

ആശംസകള്‍, ഹരീഷേട്ടാ...

ഹരീഷ് തൊടുപുഴ said...

@ അനില്‍ജി

പങ്കെടുക്കാമെന്നു അറിയിച്ചവരില്‍ ഇവര്‍ കൂടിയുണ്ട്..

19. പോങ്ങുമൂടന്‍
20. സുപ്രിയ (?)
21. നിരക്ഷരന്‍ (?)
23. വഹാബ്
24. സജി
25. ദി കോമ്മണ്‍ മാന്‍
26. വിപിന്‍ വില്‍ഫ്രെഡ് (?)
27. പൊറാടത്ത്
28. സമാന്തരന്‍

ചാർ‌വാകൻ‌ said...

എന്റെപേരുകൂടിചേര്‍ത്തോ..തൊടുപുഴയന്നു കേട്ടിട്ടുള്ളതല്ലാതെ,കണ്ടിട്ടില്ല.
കാപ്പിലാന്‍ പിന്നെ ഞ്ഞഞ്ഞാപിഞ്ഞാന്നൊന്നും പറഞ്ഞേക്കരുത്.
പന്നിയെറ്ച്ചി,ഒഴിവാക്കെല്ലെ,പന്നിപനിപോകാന്‍പറ.

ജിജ സുബ്രഹ്മണ്യൻ said...

ഹോ ! ഇത്രേം ബ്ലോഗ്ഗർമാരെ ഒരുമിച്ചു കാണാമല്ലോ എന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നു. ആ കനലിനെ നമുക്ക് എടുത്ത് വെള്ളത്തിലിടണം.അല്ല പിന്നെ ! ഒരാശംസയേ !മഴ പെയ്യട്ടേന്ന് !!

നിരക്ഷരൻ said...

നമ്പര്‍ 21 ല്‍ ചോദ്യചിഹ്നമായി കിടക്കുന്നവന്‍ ഞാനാണ്.

18ന് നാട്ടിലെത്തണമെന്നാണ് കരുതുന്നത്. അങ്ങനാണെങ്കില്‍ 21ന് ജോലിക്ക് കയറേണ്ടി വരും. അല്ല 20നാണ് നാട്ടിലെത്തുന്നതെങ്കില്‍ 23ന് ജോലിക്ക് കയറേണ്ടി വരും. എങ്ങനെ നോക്കിയാലും സാദ്ധ്യത കുറവാണ് കാണുന്നത്. മാര്‍ച്ച് 28ന് തുടങ്ങിയ അവധിയാണ്. 2 മാസമൊക്കെ ലീവെടുത്താല്‍ ചിലപ്പോള്‍ മാന്ദ്യകാലമായതുകൊണ്ട് പണി പോയ വഴി കാണില്ല. ചുവരില്ലാതെ ചിത്രമെഴുതാന്‍ പറ്റില്ലല്ലോ ?

എന്തെങ്കിലും മഹാത്ഭുതം സംഭവിച്ചാല്‍ തൊടുപുഴയില്‍ ഞാനുമുണ്ടാകും.മലങ്കര ഡാമും, തൊമ്മന്‍ കുത്തുമൊക്കെയാണ് മീറ്റിനേക്കാളുമൊക്കെ എന്നെ പ്രലോഭിപ്പിക്കുന്നത്.

കാപ്പിലാന്‍ said...

അപ്പൊ എല്ലാം ഗോംബ്ലിമെന്റ്സ് ആയല്ലോ . എല്ലാവരും വരണേ.നമുക്കൊന്ന് അടിച്ചു പൊളിക്കണം ഈ മീറ്റ്‌ & ഈറ്റ്. പന്നിയിറച്ചി കഴിച്ചാല്‍ ഒന്നും പന്നിപ്പനി വരില്ല .മീറ്റ്‌ കമ്മറ്റിയോട് ആലോചിച്ച് അതിന്റെ കാര്യം തീരുമാനിക്കാം .കള്ളിന്റെ കാര്യം പക്കാ .ആരും മറക്കല്ലേ ഓരോ കവര്‍ കൂടി കരുതാന്‍ .

Lathika subhash said...

ഹരീഷ്,
ഇപ്പൊഴാ ഇവിടെ വന്നത്.
ആശംസകള്‍.
എന്തെങ്കിലും സേവനം വേണമെങ്കില്‍ വിളിക്കുക.
നേരത്തേ വരാന്‍ നോക്കാം.

ഹരീഷ് തൊടുപുഴ said...

29. ചാര്‍വാകന്‍
30. മണി ഷാരത്ത്

കാപ്പിലാന്‍ said...

ഹരീഷേ , ബ്ലോഗ്‌ മീറ്റില്‍ ഞാനൊരു പുലി പിടുത്തക്കാരനെ പറഞ്ഞ് വിട്ടിട്ടുണ്ടേ . മീറ്റില്‍ വരുന്ന പുലികള്‍ സൂക്ഷിക്കുക . ജാഗ്രതൈ

Cartoonist said...

ഹരീഷെ,
കാപ്പിലാന്‍ പറഞ്ഞറിയേണ്ടി വന്നു.
എന്റെ ആലസ്യം.

ഞാന്‍ വന്നേക്കും എന്നു തോന്നുന്നു. ട്രെക്കിങ്ങ് ഉള്ളതുകൊണ്ടാണ് സംശയം. എരുമേലീന്ന് നാലു നല്ല ഡോളിക്കാര്യോ വടക്കൂന്ന് വെടിപ്പുള്ള ഒരു ഡസന്‍ ഖലാസ്സികള്യോ ഒന്നു വിരട്ടി നിര്‍ത്യേക്കൂ.

ഉഗ്രന്‍ ആശംസകള്‍ !

വിപിന്‍ said...

ഹരീഷ് ജീ
ഞാനുമെത്താം പരമാവധി.
അത്രയേ പറയനാകുന്നുള്ളൂ ഇപ്പോള്‍
ഷിഫ്റ്റ് ഡ്യൂട്ടിയാ... പകരം ആളെ കണ്ടെത്തണം
എങ്കിലും I will try my level best.
എന്റെ പടങ്ങള്‍ ലെ കമന്റിനു നന്ദി!

sojan p r said...

തീര്‍ച്ചയായും പന്കെടുക്കുനുണ്ട് ..വളരെ നന്ദി

ഹരീഷ് തൊടുപുഴ said...

31. സജീവ് ബാലകൃഷ്ണന്‍
32. സോജന്‍

Typist | എഴുത്തുകാരി said...

ഞാന്‍ കുറേ വൈകിപ്പോയി ഇല്ലേ? വരുന്നവരുടെ ലിസ്റ്റും ആയി. കുറച്ചുപേരുകൂടിയൊക്കെ എത്തുമായിരിക്കും.

മണിഷാരത്ത്‌ said...

ഹരീഷ്‌....നിശ്ചയമായും ബ്ലോഗ്ഗ്ം മീറ്റിനുണ്ടാകും..ആശംസകള്‍

കണ്ണനുണ്ണി said...

എല്ലാ ഭാവുകങ്ങളും നേരുന്നു

ഞാന്‍ ആചാര്യന്‍ said...

കാപ്പിലാന്‍ വീഞ്ഞുമായി എത്തുമെന്ന് കേട്ടു, നേരോ ഹരീഷെ :)

ഹരീഷ് തൊടുപുഴ said...

@ ആചാര്യ: കാപ്പിലാന്‍ വീഞ്ഞ് പാഴ്സല്‍ ചെയ്യാം എന്നു പറഞ്ഞിട്ടുണ്ട്..

എന്താവുമോ എന്തോ!!!