Sunday, June 07, 2009

മീറ്റ്; തീയതിയും സ്ഥലവും തീരുമാനിച്ചു..

ബോഗ്ഗേഴ്സ് മീറ്റ് 2009

പ്രിയ സുഹൃത്തുക്കളെ;

കഴിഞ്ഞ പോസ്റ്റില് നടന്ന ദൈര്‍ഘ്യമേറിയ ചര്‍ച്ചക്കൊടുവില്‍ നമ്മുടെ ബ്ലോഗ്ഗേഴ് മീറ്റിനുള്ള സ്ഥലവും തിയ്യതിയും തീരുമാനിക്കപ്പെട്ടിരിക്കുകയാണ്.


സ്ഥലം : ചെറായി
തിയ്യതി: ജൂലൈ 26


കമന്റ്റുകളിലൂടെയും മെയിലിലൂടെയും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തിയ്യതി തീരുമാനിച്ചത്.
ചെറായി എത്താനുള്ള വഴിയും മറ്റു വിശദാംശങ്ങളും പിന്നീട് പോസ്റ്റ് ചെയ്യുന്നതായിരിക്കും.


ടി.മീറ്റ് ഒരു സൌഹാര്‍ദ്ദപരമായ കൂട്ടായ്മ അല്ലെങ്കില്‍ കൂടിച്ചേരല്‍ മാത്രമായിരിക്കും. ആളുകൾ തമ്മിൽ കാണുക, പരിചയപ്പെടുക സൌഹൃദം പുതുക്കുക എന്നതാണ് ഈ മീറ്റിന്റെ ലക്ഷ്യം. അവരവരുടെ ബ്ലോഗുകളെപ്പറ്റിയോ, നിലപാടുകളെപ്പറ്റിയൊ ഉള്ള ചർച്ചകൾ ഉണ്ടായിരിക്കുന്നതല്ല.


മീറ്റിന്റെ വിജയം എന്നത് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം ആണല്ലോ, മാത്രവുമല്ല മീറ്റ് ദിവസത്തെ മറ്റ് ഒരുക്കങ്ങള്‍ക്കും എത്രപേര്‍ പങ്കെടുക്കും എന്ന് അറിയേണ്ടിയിരിക്കുന്നു. അതിനാല്‍ പങ്കെടുക്കുന്ന എല്ലാ സുഹൃത്തുക്കളും ആ കാര്യം കമന്റിലൂടെയോ മെയിലിലൂടെയോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.


കൂട്ടായ പരിശ്രമത്തിലൂടെ ചെറായി മീറ്റ് ഒരു വന്‍ വിജയമാക്കാന്‍ നമുക്ക് കൂട്ടായ് പ്രയത്നിക്കാം



കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍:

1. ഹരീഷ് - 9447302370 (e-mail : pdhareesh@gmail.com)






UPDATE - 1 ; 10-06-2009 ; 9.10am

പ്രിയ കൂട്ടുകാരേ;

കമന്റുകളില്‍ നിന്നും, ഫോണ്‍, മെയില്‍ എന്നിവയില്‍ നിന്നും ലഭിച്ച ഉറപ്പിന്‍മേല്‍ വരാമെന്നു വാഗ്ദാനം നല്‍കിയവരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. എന്റെ അശ്രദ്ധ മൂലം ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കില്‍, ഒരിക്കല്‍ക്കൂടി അവര്‍ ഇവിടെ കമന്റില്‍ പറയുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.


1. പാവത്താന്‍
2. സുനില്‍ കൃഷ്ണന്‍
3. അനില്‍ @ ബ്ലോഗ്
4. അപ്പു
5. ഇക്കാസ്
6. ചാണക്യന്‍
7. ഷാഫ്
8. നിരക്ഷരന്‍
9. കാന്താരിക്കുട്ടി
10. കേരളാഫാര്‍മെര്‍
11. എഴുത്തുകാരി
12. ജിപ്പൂസ്
13. പാവപ്പെട്ടവന്‍
14. അനൂപ് കോതനല്ലൂര്‍
15. ഹന്‍ല്ലലത്ത്
16. സമാന്തരന്‍
17. ഡോക്ടര്‍
18. നാസ്
19. വിചാരം
20. വെള്ളായണി വിജയന്‍
21. ബാബുരാജ്
22. ധനേഷ്
23. പകല്‍കിനാവന്‍
24. കാര്‍ട്ടൂണിസ്റ്റ് സജീവ്
25. വല്ല്യമ്മായി
26. തറവാടി
27. കിച്ചു
28. നാട്ടുകാരന്‍
29. ജുനൈദ്
30. പുള്ളിപ്പുലി
31. നന്ദകുമാര്‍
32. ജയന്‍ ഏവൂര്‍
33. സോജന്‍
34. ബിന്ദു.കെ.പി.
35. ചാര്‍വാകന്‍
36. ഷിജു/the-friend
37. തമനു
38. സിബു.സി.ജെ.
39. ഷാരോണ്‍ വിനോദ്
40. മുള്ളൂക്കാരന്‍
41. ജി. മനു
42. സൂത്രന്‍
43. ഹരീഷ് തൊടുപുഴ
44. ഇന്ത്യാ ഹെറിട്ടേജ്
45. പോങ്ങുമ്മൂടന്‍
46. Dr.ധനലക്ഷ്മി
47. ജോഹര്‍ ജോ
48. മണി ഷാരത്ത്
49. ശിവാ
50. സരിജ
51. മണികണ്ഠന്‍
52. ലതി
53. പ്രിയ
54. വഹാബ്
55. വിജയലക്ഷ്മി (?)
56. പ്രയാണ്‍ (?)
57. മുസാഫിര്‍ (?)
58. ഗോപക് (?)
59. കുമാര്‍ നീലകണ്ഠന്‍ (?)
60. കണ്ണനുണ്ണി (?)
61. ജ്വാലാമുഖി (?)
62. ശ്രീ (?)
63. കഥാകാരന്‍ (?)
64. രമണിക (?)
65. ശ്രീലാല്‍
66. മുരളീകൃഷ്ണ മാലോത്ത്
67. തോന്ന്യാസി
68. പിരിക്കുട്ടി
69. കലേഷ് കുമാര്‍
70. അഞ്ചല്‍ക്കാരന്‍
71. അരുണ്‍ കായംകുളം
72. റോസ് (?)
73. തെച്ചിക്കോടന്‍ (?)
74. കൊട്ടോട്ടിക്കാരന്‍ (?)
75. ശ്രീ @ ശ്രേയസ്സ്
76. പ്രവീണ്‍ വട്ടപ്പറമ്പത്ത്
77. അതുല്യ (?)
78. ഷെരീഫ് കൊട്ടാരക്കര
79. The greatest loser (റോഷന്‍ ജോര്‍ജ്)
80. Shell jo
81. അപ്പൂട്ടന്‍
82. സപര്യ
83. വിനയന്‍
84. ലിജീഷ് കെ
85. ബിലാത്തിപട്ടണം
86. അനോണിമാഷ്
87. അനൂപ്. എം (?)
88. നിക്ക്
89. കുട്ടു
90. സിജു

210 comments:

«Oldest   ‹Older   201 – 210 of 210
പാവത്താൻ said...

അതേ "Nothing official about it".Let's make it a simple and friendly gathering.പരിചയപ്പെടലും തമാശകളുമൊക്കെയായി ഒരു നല്ല ദിവസം.That and nothing more.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ജൂലായ് 26-ന് നടക്കാന്‍ പോകുന്ന മീറ്റിനെക്കുറിച്ച് വിവാദങ്ങളുണ്ടാവുന്നതില്‍ ദു:ഖമുണ്ട്.ബ്ലോഗര്‍മാര്‍ തമ്മില്‍ സൌഹൃദം പുതുക്കുന്ന ഒരു പരിപാടി എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും ഇതിനില്ല എന്ന് സംഘാടകര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.സംഘാടകരില്‍ ഒരാളായ ലതിക സുഭാഷ് കേരളത്തിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകയും,രാഷ്ട്രീയപ്രവര്‍ത്തകയുമാണല്ലോ.ഇതില്‍ ദോഷം കാണാതെ പങ്കെടുത്ത് വിജയിപ്പിക്കുക.വിമര്‍ശകനായ ബെര്‍ളിയും പങ്കെടുക്കണം.ഈ കൂട്ടായ്മക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട്
വെള്ളായണി വിജയന്‍

Kvartha Test said...

ശ്രീ അപ്പു,
താങ്കളോട് പൂര്‍ണ്ണ മായും യോജിക്കുന്നു. അതെ, സെന്‍സും സെന്‍സിബിലിടിയും സെന്‍സിറ്റിവിറ്റിയും സ്ട്രയിറ്റ്‌ തോട്ട്സ് ഒക്കെ വേണം. :-)

ശ്രീ അനില്‍,
ഇങ്ങനെ ഒരു സൗഹൃദ ഒത്തുചേരലിന് മുന്‍കൈ എടുത്ത ഹരീഷ്, ലതാസുഭാഷ്‌, അനില്‍ തുടങ്ങി എല്ലാ വോളന്റിയര്‍മാരും ചെയ്യുന്നത് വളരെ നല്ലൊരു സേവനമാണ്, അത് അവര്‍ ബ്ലോഗ്ഗര്‍മാര്‍ എന്നാ നിലയില്‍ വ്യക്തിപരമായി ചെയ്യുന്നതാണ്. അവര്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു; അവരുടെ പ്രവൃത്തിയോടു എല്ലാര്‍ക്കും സ്നേഹവും ബഹുമാനവും ഉണ്ടാക്കും.

അവിടെ എത്തി സഹകരിക്കാന്‍ കഴിയുന്നവര്‍ ചെയ്യട്ടെ, അത് അവരുടെ വ്യക്തിപരമായ ഇഷ്ടത്തോടെ ആയിരിക്കണം, അല്ലാതെ ഒരിക്കലും സാങ്കല്പിക അക്കാദമികളുടെയോ (സ്വയം) കല്പിത സര്‍വകലാശാലകളുടെയോ കമ്പനികളുടെയോ മറ്റോ ബാനറില്‍ ആവരുത്. അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ആരുടെയെങ്കിലും രഹസ്യ പരിപാടി ആണ് എന്നൊരു തോന്നല്‍ ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ എല്ലാര്‍ക്കും കൂടി ചെറായിയില്‍ വന്നു ഇപ്പോഴും വോളന്റിയര്‍മാരെ സഹായിക്കാന്‍ കഴിയണമെന്നില്ലല്ലോ.

പിന്നെ, സാങ്കല്‍പ്പിക അക്കാദമികളുടെ സപ്പോര്‍ട്ട് ഉണ്ട് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല ആരുടേയും സ്പോന്‍സര്‍ഷിപ്പും ആവശ്യമില്ല. അങ്ങനെ പറയാത്തിടത്തോളം ആര്‍ക്കും സംശയം ഉണ്ടാവില്ല, മൂന്നു തരം.

ചെലവുകള്‍ ക്ക് ആവശ്യമായ തുക പങ്കെടുക്കുന്നവരില്‍ നിന്നും ശേഖരിക്കാന്‍ യോഗ്യമായ ഒരു മാര്‍ഗ്ഗം നമുക്ക് നടപ്പാക്കാം.

കൂടാതെ, പങ്കെടുക്കുവര്‍ എല്ലാവരുംതന്നെ കൂടിച്ചേരലിനെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ് എന്നും മനസ്സിലാക്കുക. ചെറായിയില്‍ എത്തുന്ന എല്ലാവരും പ്രശംസ അര്‍ഹിക്കുന്നു, കുറെ വ്യക്തികള്‍ കൂടിയായാല്‍ മാത്രമല്ലേ ഒരു കൂടിച്ചേരല്‍ ആകൂ.

എല്ലാവരെയും ജൂലായ് 26-ന് നേരില്‍ കാണാം എന്നാ പ്രതീക്ഷയോടെ,
നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തൊട്ടു മുകളിൽ അപ്പു എഴുതിയ കമന്റിലെ വരികൾക്കടിയിൽ ഞാൻ ചുവന്ന മഴി കൊണ്ട് രണ്ട് വര വരയ്ക്കുകയും താഴെ ഒരു ഒപ്പിടുകയും ചെയ്യുന്നു....!!

ജിപ്പൂസ് said...
This comment has been removed by the author.
ജിപ്പൂസ് said...

എന്തോന്ന് ഒഫീഷ്യാലിറ്റി.മാങ്ങാത്തൊലി തേങ്ങാക്കൊല.

ബൂലോകമഹാസമുദ്രത്തില്‍ ലയിക്കാനായി ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും കണ്ണാടിച്ചില്ലു പോലെ നല്ല തെളിമയോടെ കൊച്ചു കൊച്ചു അരുവികള്‍ ആവേശത്തോടെ ഈ പ്രവാഹത്തില്‍ വന്നു ചേര്‍ന്നു കൊണ്ടിരിക്കുന്നു.ചെറായി ലക്ഷ്യമാക്കി അതിവേഗത്തില്‍ കുതിച്ച് കൊണ്ടിരിക്കുന്ന ഈ ബൂലോകമഹാപ്രവാഹത്തിനു ആരെടാ തടയിണ കെട്ടുന്നേ ?

ഹരീഷേട്ടാ...ടെക് കെയറേ...!

ടോട്ടോചാന്‍ said...

ഞാനും വരാം എന്നു വയ്ക്കുന്നു..
ചെറായി അല്ലേ എനിക്ക് അടുത്ത സ്ഥലവുമാണ്.
പിന്നെ എല്ലാരേം കാണാം..
പിന്നെ ആദ്യമായിട്ട് ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുകയും ആവാം..

മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം said...

ഞങ്ങള്‍ക്കും വരാമല്ലോ അല്ലേ....
തീര്‍ച്ചയായിട്ടും വരും....

സിദ്ധാര്‍ഥ് രമേഷ് said...

ഞാന്‍ വരാന്‍ പരമാവധി ശ്രമിക്കും

അനില്‍@ബ്ലോഗ് // anil said...

ചെറായി സുഹൃദ്സംഗമം, വിശദാംശങ്ങള്‍ പോസ്റ്റിയത് കണ്ടുകാണുമല്ലോ.
ട്രാക്കിട്ടവര്‍ക്കായി ലിങ്ക്
http://kalyanasaugandikam.blogspot.com/2009/07/blog-post.html

«Oldest ‹Older   201 – 210 of 210   Newer› Newest»