പ്രിയ കൂട്ടുകാരേ;
മീറ്റിന്റെ തയ്യാറെടുപ്പുകള്‍ക്കും ആലോചനകള്‍ക്കുമായി ഞാനും, നാട്ടുകാരന്‍, ജോ, മണികണ്ഠന്‍, അനില്‍@ബ്ലോഗ് എന്നിവര്‍ ലതിച്ചേച്ചി (ലതി) യുടെ വീട്ടില്‍ ഒത്തുകൂടി. മീറ്റിന്റെ ഈറ്റ് ടെസ്റ്റ് ചെയ്യുക എന്ന ഒന്നാം ഘട്ടത്തിനു ശേഷം ചെറായിയിലെത്തി സ്ഥല പരിശോധന നടത്തി.
ലതിച്ചേച്ചിയുടെ ഭര്‍ത്താവും ഈ മീറ്റിന്റെ രക്ഷാധികാരിയുമായ സുഭാഷ് ചേട്ടന്റെ സുഹൃത്തിന്റെ അമരാവതി റിസോര്‍ട്ടാണ് വേദി.
തുടര്‍ന്ന് നിരക്ഷരന്റെ വീട്ടില്‍ വച്ച് സംഘം ചര്‍ച്ച ചെയ്ത് ചില തീരുമാനങ്ങള്‍ എടുത്തു.
തീരുമാനങ്ങള്‍ ഇവയാണ്...
# അമരാവതിറിസോര്‍ട്ടിന്റെ കടല്‍ തീരത്തുള്ള പന്തലും മുന്നിലുള്ള മുറ്റവുമാണ് നമ്മള്‍ ഉപയോഗിക്കുക. പ്രസ്തുത സ്ഥലം റിസോര്‍ട്ട് സെക്കുരിറ്റി സ്റ്റാഫിന്റെ നിയന്ത്രണത്തിലുള്ളതായിരിക്കും.
# രാവിലെ എട്ടുമണിക്ക് വൊളണ്ടീയര്‍ സംഘം റെഡിയാവുന്നു.
# ഭക്ഷണം ഇനത്തില്‍ രാവിലെ 10 മണിക്ക് ചായ,സ്നാക്സ്; ഉച്ചക്ക് ഊണ്; 3 മണിക്ക് ചായ,സ്നാക്സ്.
ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാല്‍, പ്രഭാതഭക്ഷണം ഉണ്ടായിരിക്കുന്നതല്ല. ആയതിനാല്‍ പ്രഭാതഭക്ഷണം എല്ലാവരും കഴിച്ചിട്ടു വരുവാന്‍ താല്പര്യപ്പെടുന്നു.
# 9 മുതല്‍ 9.30 വരെ ചെറായിക്കുള്ള ഞങ്ങള്‍ അറെഞ്ച് ചെയ്യുന്ന വണ്ടികള്‍ പറവൂര്‍ ബസ് സ്റ്റാന്റിനു മുന്‍ വശം ഉണ്ടാവും (ഇതിനേപറ്റി കൂടുതല്‍ വിശദമായി പിന്നീടുള്ളൊരു പോസ്റ്റില്‍ അറിയിക്കുന്നതാണ്), അതിനു ശേഷം വരുന്നവര്‍ നേരെ ബീച്ചിലോട്ട് എത്തുക.
# 9.30-10.00 മണിക്കുള്ളില്‍ രജിസ്ടേഷന്‍ ഉണ്ടായിരിക്കുന്നതാണ്. ബ്ലോഗ് ഐഡി, യഥാര്‍ത്ഥ പേര്, പൂര്‍ണ്ണമായ വിലാസം, e-mail വിലാസം തുടങ്ങിയവ നിര്‍ബന്ധമായും തരണമെന്ന് താല്പര്യപ്പെടുന്നു. അത് ഒരു കാരണവശാലും പബ്ലീഷ് ചെയ്യുകയോ, മീറ്റിനിടയില്‍ സര്‍ക്കുലേറ്റ് ചെയ്യുകയോ ഇല്ല.
# ആളൊന്നുക്ക് ഏകദേശം 250/- രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്, അത് രജിസ്ട്രേഷന്‍ സമയത്ത് തന്നെ കളക്റ്റ് ചെയ്യുന്നതാണ്. ബ്ലോഗ്ഗേഴ്സിന്റെ മക്കള്‍ക്ക് മീറ്റ് ഫ്രീ ആയിരിക്കും, എന്നുവച്ചാല്‍ എണ്ണം എടുക്കുമ്പോള്‍ അവര്‍ക്കുള്ള ഫീസ് ഇല്ലെന്നര്‍ത്ഥം.
# അതാത് ബ്ലോഗേര്‍സിന്റെ കൂടെ വരുന്ന കൂട്ടുകാരുടെയോ, കുടുംബാഗങ്ങളുടെയോ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് ബ്ലോഗേര്‍സില്‍ നിക്ഷിപ്തമായിരിക്കും. അവര്‍ക്കും പെര്‍ ഹെഡ് 250/- രൂപാ ചാര്‍ജ് ചെയ്യുന്നതായിരിക്കും.
# രജ്സിസ്ട്രേഷന്‍ കഴിഞ്ഞാല്‍ പരിചയപ്പെടല്‍ സെഷന്‍, സമയ ലിമിറ്റില്ല.
# മറ്റു പരിപാടികള്‍ സമയ ലഭ്യത അനുസരിച്ച് ഓരൊന്ന് അവതരിപ്പിക്കാമെന്ന് കരുതുന്നു.
ജി. മനുവിന്റെ കുസൃതിടൈം,സജീവേട്ടന്റെ കാരിക്കേച്ചര്‍ടൈം, ഈണം സി.ഡി. പരിചയപ്പെടല്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാ പരിപാടികള്‍ തുടങ്ങിയവ...
# മീറ്റിന്റെ ഓവറോള്‍ കണ്ട്രോള്‍ നാട്ടുകാരായ നിരക്ഷരന്‍, ജോ, മണികണ്ഠന്‍, ലതികാസുഭാഷ് തുടങ്ങിയവര്‍ക്കായിരിക്കും. കൂടെ മുന്നോട്ട് വരുന്ന മറ്റ് വൊളണ്ടീയര്‍മാര്‍ക്കും.
# മീറ്റ് പത്തു മണിക്കു തുടങ്ങി മൂന്നു മണിക്ക് അവസാനിക്കും. ബീച്ച് കാണാനും മറ്റും ബാക്കി സമയം വിനിയോഗിക്കാം.
# മീറ്റില്‍ തീരുമാനിക്കുന്ന സമയമനുസരിച്ച് മടക്ക വാഹനങ്ങള്‍ തയ്യാറായിരിക്കും.
ഫുഡ് അറെഞ്ച്ചെയ്യുന്നതിന്റെ ആവശ്യകതയിലേക്ക്, മീറ്റില്‍ പങ്കെടുക്കാനുള്ളവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തേണ്ടതു കൊണ്ട്, ജൂലൈ 20 മുന്‍പ് എല്ലാ ബ്ലോഗേര്‍സും അവരുടെ കൂടെ എത്രപേര്‍ ഉണ്ടാകുമെന്ന് എന്നെ ഇ-മെയിലിലോ, ഫോണിലോ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.ഫോണ്‍: 9447302370 (e-mail : pdhareesh@gmail.com) |
പത്തു ദിവസം നീണ്ടു നില്‍ക്കാറുള്ള ചെറായ് ടൂറിസം മേളയുടെ മുഖ്യ നടത്തിപ്പുകാരനും പൌരപ്രമുഖനുമായ സുഭാഷേട്ടനാണ് ഈ മീറ്റിന്‍ മേല്‍നോട്ടം വഹിക്കുന്നത്, അതിനാല്‍ തന്നെ ഇതു നടത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും പഴുതടഞ്ഞതായിരിക്കും എന്ന് ഉറപ്പിക്കാം.
തലേ ദിവസം താമസസൌകര്യം ആവശ്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെട്ടാല്‍ സൌകര്യം ഒരുക്കുന്നതാണ്. റൂമുകള്‍ ഡിസ്കൌണ്ട് റേറ്റിനു ലഭ്യമാക്കാന്‍ ശ്രമിക്കാം.
കൂട്ടായ പരിശ്രമത്തിലൂടെ ചെറായി സുഹൃദ്സംഗമം ഒരു വന്‍ വിജയമാക്കാന്‍ നമുക്ക് കൂട്ടായ് പ്രയത്നിക്കാം..
കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍:
1. ഹരീഷ് - 9447302370 (e-mail : pdhareesh@gmail.com)
133 comments:
ഹരീഷേ....
“ഠേ...” തേങ്ങയടിച്ചു തുടങ്ങാം..
ഞങ്ങൾ വരുന്നവർ : രണ്ട് മുതിർന്നവർ, രണ്ട് കുട്ടീസ്
ഞാനും വരുന്നു, പക്ഷെ തനിച്ചായിരിക്കും. ശ്രീമതിയ്ക്ക് പിറ്റേദിവസം ഓഫീസിൽ പോകണം, മകന് സ്കൂളിൽ പോകണം തുടങ്ങിയ പതിവ് കാരണങ്ങൾ തന്നെ.
സമയം ഒരു പ്രശ്നമാണോ എന്നൊരു സംശയം ഇല്ലാതില്ല. ഞാൻ താമസം തിരുവനന്തപുരത്താണ്, അതിനാൽ തന്നെ സൗകര്യം നോക്കി മിക്കവാറും ജൻശദാബ്ദിയ്ക്കായിരിക്കും വരിക. അത് എറണാകുളത്തുതന്നെ 10 മണിയോടടുപ്പിച്ചാണ് എത്തുക. പ്ലാൻ തീരുമാനിച്ചില്ല, എന്നാലും റെജിസ്റ്റ്രേഷൻ ഒൻപതര മുതൽ 10 വരെ എന്നത് ഒന്ന് അയഞ്ഞാൽ സൗകര്യമായിരിക്കും. വൈകിയെത്തണം എന്ന മോഹം തീരെ ഇല്ല, പക്ഷെ ചില സാങ്കേതികബുദ്ധിമുട്ടുകൾ....
അപ്പൂട്ടൻ
ഇപ്പോൾ ഞാൻ”ഒന്ന്”
കൂടുതലുണ്ടെങ്കിൽ 20 നു മുൻപ് അറിയിയ്ക്കാം.
ഓ.ടോ: ചെറായിയിലെ ചില പ്രധാന സ്ഥലങ്ങൾ കാണാൻ അവസരം ഉണ്ടാക്കിയാൽ നന്നായിരുന്നു.കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്ന “സഹോദരൻ അയ്യപ്പന്റെ” വീട്, ചെറായി ക്ഷേത്രം,പോർട്ടുഗീസുകാർ പണിത കോട്ട,പതിനാറാം നൂറ്റാണ്ടിലെ പള്ളിപ്പുറം പള്ളി,1869 ൽ പണിത ജുമാ മസ്ജിദ് ഇങ്ങനെ പലതും ഉണ്ടല്ലോ....സമയം ലഭ്യത അനുസരിച്ച ഈ സ്ഥലങ്ങൾ കാണാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു.
പങ്കെടുക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും ആശംസകള്‍... മീറ്റ് വന്‍ വിജയമാകട്ടെ!
Track
ഹരീഷെ,
എ കെ 47, അമ്പും വില്ലും, മലപ്പുറം കത്തി, വാളും പരിചയും ഇതില്‍ ഏതാണ് കൊണ്ടു വരേണ്ടത്?:):):)
വ്യാജ ചാണക്യന്‍ അവിടെ വന്നാല്‍ ടിയാന്റെ രജിസ്റ്റ്രേഷന്‍ ഫീസ് ഒരു കാരണവശാലും ഞാന്‍ തരുന്നതല്ല....:):):)
ഇപ്പോള്‍ ഇത്രയും ബാക്കി പിന്നാലെ പറയാം......:):):)
ഒരു ഒറ്റകണ്ണന്‍ ഉണ്ടാകും.. :)
എല്ലാ ആശംസകളും..
വളരെ വിപുലമായ ഒരുക്കങ്ങള്‍ ആണല്ലോ :-)
ഈ മീറ്റ് ഭംഗിയാക്കാന്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സമ്മതിച്ചിരിക്കുന്നു!
മീറ്റിന് എല്ലാ ആശംസകളും!
ഇതിന്റെ പോക്ക് കണ്ടിട്ട് ഇത് ഒരു വന്‍ വാര്‍ഷിക പരിപാടിയാവുന്ന ലക്ഷണം ഉണ്ട്. :-) ആവട്ടെ!
Me too.
ഹരീഷേട്ടാ,
വരുന്നു എന്ന കാര്യം ദൈവം സഹായിച്ചാല്‍ ഉറപ്പാ.ടിക്കറ്റിനും റൂമിനും ഒന്ന് ഹെല്‍പ്പ് ചെയ്യണേ.എത്ര പേര്‍ എന്ന് വൈകിട്ട് അറിയിക്കാം.പിന്നെ മഴയായാല്‍ കുളമാകുമോ?
അല്ല അതിനെ പറ്റി ഒന്നും പോസ്റ്റില്‍ കണ്ടില്ല:)
വിളിച്ചപ്പോള്‍ ചോദിക്കാനും വിട്ടു പോയി.
അരുൺ, മഴയായാൽ കുളമാകുമോ എന്ന് ഇപ്പോഴേ എങ്ങനെ അറിയാൻ പറ്റും !! ഹ.ഹ.ഹ. പെയ്യുന്നെങ്കിൽ പെയ്യട്ടെ. വലിയൊരു പന്തലല്ലേ ഫോട്ടൊയിൽ കാണുന്നത്.
സുനില്‍ കൃഷ്ണന്‍,
നല്ലൊരു സജഷനാണ്, പക്ഷെ സമയം തികയുമെന്ന് തോന്നുന്നില്ല.
എങ്കിലും ഇത്തരം വിവരങ്ങള്‍ കളക്റ്റ് ചെയ്ത് വക്കാന്‍ ശ്രമിക്കാം.
തീര്‍ച്ചയായും പങ്കെടുക്കണമെന്ന് വിചാരിച്ചിരുന്ന രണ്ടാമത്തെ മീറ്റും അങ്ങനെ കടന്നു പോണു..
വരാന്‍ പറ്റില്ലല്ലൊ കൂട്ടുകാരേ...
എല്ലാവിധ ആശംസകളും...
ഞങ്ങൾ മൂന്നു കുട്ടീസ് ഉണ്ടാകും.കേട്ടോകാന്താരിക്കുട്ടീം കാന്താരിക്കുട്ടീടെ കുട്ടീസും,..കുട്ടികളായതിനാൽ തലയൊന്നുക്ക് ഒന്നും തരേണ്ടല്ലോ ! എല്ലാം ഫ്രീ അല്ലേ !!
മീറ്റിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കാന്‍ ഉതകും വിധം നല്ല വിവരങ്ങള്‍ നല്‍കുന്ന പോസ്റ്റ്. ആകെ ബാക്കിയുള്ളത് പങ്കെടുക്കാന്‍ ആവില്ല എന്ന നഷ്ടബോധം മാത്രം!! ഇത് ഇത്ര ഭംഗിയായി നടത്താന്‍ മുന്നോട്ടു വന്ന എല്ലാവര്ക്കും ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍ . പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ !!
എല്ലാവർക്കും എന്റെ അസൂയ മൂത്ത ആശംസകൾ :-)
ഹരീഷേ ഒരു സംശയം..
ഏതു ഫോട്ടോയാണ് അമരാവതി റീസോര്‍ട്ടിന്റെ..?
രണ്ടാമത്തെ ഫോട്ടോ, നിരക്ഷരന്റെ വീടാണോ..?
ഞാനുണ്ടാകും :) ഒരു മുതിന്ന സീറ്റ് എനിക്കും :)
സുനിലിന്റെ സജഷന്‍ കൊള്ളാം. പക്ഷെ അത് മീറ്റിലുള്ള എല്ലാവര്‍ക്കുമായി നടത്താന്‍ സമയപരിമിതി ഉണ്ടാകും.
താല്‍പ്പര്യമുള്ളവരെ, നമ്മുടെയൊക്കെത്തന്നെ ഒന്നോ രണ്ടോ വാഹനങ്ങളിലാക്കി ഇപ്പറഞ്ഞ സ്ഥലത്തൊക്കെ കൊണ്ടുപോകാനോ കൊണ്ടുപോകാനുള്ള ഏര്‍പ്പാട് നടത്താനോ എനിക്കാകും. പക്ഷെ തൊടുപുഴ മീറ്റിലെ പോലെ അതിനുവേണ്ടി പ്രത്യേക വാഹനം ഒന്നും ഉണ്ടാകില്ല. ഇതൊക്കെ സമയം ഉണ്ടെങ്കില്‍ മാത്രം. വീടും കുടിയുമൊന്നുമില്ലാത്തവര്‍ ഒരു ദിവസം കൂടെ തങ്ങുകയാണെങ്കില്‍ വിശദമായി കൊണ്ടുപോയി കാണിച്ച് തരാം.
ജയ് ഹോ ചെറായ് മീറ്റ്. ഈറ്റ് ഡബിള്‍ ജയ് ഹോ :) :)
ഹരീഷ് ...
എന്റെ നമ്പര്‍ കൂടെ പോസ്റ്റില്‍ അപ്പ്ഡേറ്റ് ചെയ്തേക്കൂ...
9995444239.
ജൂയായ് 20 മുതല്‍ ഈ നമ്പറില്‍ ഞാനുണ്ടാകും.
കാന്താരിക്കുട്ടി ആ പേര് ഇട്ടതിന്റെ ടെക്‍നിക്ക് ഇപ്പോ മനസ്സിലായി :)
എന്തൊരു ബുത്തി എന്തൊരു ബുത്തി :)
മീറ്റിന് എല്ലാ ആശംസകളും,,,,,,,,,,,,,,,,
ബ്ലോഗ് സൌഹൃദ സംഗമത്തിന് എല്ലാവിധ ആശംസകളും..
“ബ്ലോത്രം”
ഒരു ‘ബ്ലോ’ഗ് പ’ത്രം’
വായിക്കുക പ്രചരിപ്പിക്കുക..
കർത്താവെ,
ഈ കുട്ടികൾ മുഴുവൻ വരികയാണെങ്കിൽ ഞാൻ മാത്രമാവും ഫീസ് തരേണ്ടത്. അന്നെ അമ്മച്ചി പറഞ്ഞതാ, മോനെ, ഏലിക്കുട്ടിന്നോ, ശങ്കരൻകുട്ടിന്നോ പേരിടാമെന്ന്. ഞാൻ വലിയ വായിൽ കരഞ്ഞ് എന്റെ പ്രതിഷേധം രേഖപ്പെടുത്തി. ആ. ബ്ലോഗിൽ പോയത് കമന്റിൽ കിട്ടില്ലല്ലോ.
സങ്കടം തോന്നുന്നു. എനിക്ക് പങ്കെടുക്കാൻ കഴിയില്ലല്ലോ.
മീറ്റിന് വിജയാശംസകൾ.
(അയൽപക്കത്തുള്ള കുട്ടികളെയും കൂട്ടി ചിലരോക്കെ വരുന്നുണ്ട്)
നല്ല ഒരുക്കം , പരിചയ സമ്പത്ത് വിളിച്ചോതുന്ന സംഘാടന മികവു .. , അഭിനന്ദനങ്ങള്‍ !
ചെറായ് കടല്‍ തീരത്തിലേക്ക് ജൂലൈ 26 നു പറന്നിറങ്ങുന്ന ബ്ലോഗ് പക്ഷികള്‍ക്ക് എന്റെ ആശംസകള്‍ !
മരു ഭൂമിയിലേക്ക് ദേശാടനം നടത്തിയതിനാല്‍ , ശിശിര കാലം കഴിയാതെ തിരിച്ചു പറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല .. എങ്കിലും ..ഒരു കടല്‍ കാക്കയായി എന്റെ മനസ്സ് അവിടെ പറന്നു വരും, ഒരു നുള്ള് പാഥേയം ഞാനും കൊതി തിന്നും .., പിന്നെ പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ക്കായി ഇവിടെ ഈ ബ്ലോഗിന്റെ മൂലയില്‍ ഞാന്‍ കാത്തിരിക്കും .. ജീവനുള്ള ചിത്രങ്ങളും കൊത്തി നിങ്ങള്‍ തിരിച്ചു വരുന്നതും കാത്തു .
സ്നേഹത്തോടെ ..
ഫൈസല്‍ കൊണ്ടോട്ടി
ആഹ വമ്പന്‍ സെറ്റപ്പ് ആണല്ലോ.. വരാന്‍ കഴിയില്ല.ലീവ് കിട്ടൂല്ല. . എല്ലാ വിധ ആശംസകളും.:)
ബ്ലോഗേര്‍സ് മീറ്റ്.
നല്ല ആശയം തന്നെ.
പക്ഷെ വരാന്‍ കഴിയില്ല ദൂരം കൂടുതലാണ്.
എല്ലാ നന്മകളും നേരുന്നു
@ ചാര്‍ളി
ആദ്യത്തെ ഫോട്ടൊയിലുള്ള പന്തലില്‍ വച്ചാണു മീറ്റ് നടത്താന്‍ ഉദ്ദേശിക്കുന്നത്. അതിന്റെ മുറ്റവും നമുക്ക് ഉപയോഗിക്കാം.
രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്നതാണു റിസോര്‍ട്ട്. ഇവിടെ രണ്ടു റൂമുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. തലേദിവസം എത്തിച്ചേരുന്നവര്‍ക്കുള്ള കരുതലിനായിട്ടാണ്.
റിസോര്‍ട്ടിന്റെ പുറകുവശത്ത് കായലോരത്ത് ഏകദേശം 5 സെന്റോളം മുറ്റമുണ്ട്. (ഫോട്ടൊയില്‍ സൂക്ഷിച്ചുനോക്കിയാല്‍ കാണാവുന്നതാണ്) മഴയില്ലെങ്കില്‍, ബുഫേ സ്റ്റൈലാണെങ്കില്‍ ഫുഡ് അവിടാക്കാം എന്നും കരുതുന്നുണ്ട്.
തണലിനായി തെങ്ങുകള്‍ ധാരാളമായുണ്ടവിടെ.
മീറ്റിൽ പങ്കെടുക്കുന്നവർക്കും സംഘാടകർക്കും ആശംസകൾ. :)
എല്ലായിടത്തുനിന്നുമുള്ള മലയാളം ബ്ലോഗർമാർ ഒരുമിച്ചുകൂടുന്നതിനെക്കുറിച്ചുള്ള ആഗ്രഹം ഞാൻ ഒരു പോസ്റ്റിൽ എഴുതിയിരുന്നു. എല്ലാവരും ഇല്ലെങ്കിലും, അത് നടക്കാൻ പോവുകയാണെന്ന് കാണുന്നതിൽ സന്തോഷം.
രൂപയ്ക്ക് നാട്ടില്‍ യാതൊരു വിലയുമില്ലേ ?
250 /- രൂപ എന്നൊക്കെ പറഞ്ഞാല്‍ കൂടുതലല്ലേ ഹരീഷ് . ഫഗവാനേ ജീരകത്തിനൊക്കെ ഒക്കെ ഇപ്പോള്‍ എന്ന വിലയാ .
വിദേശ മദ്യ ഷാപ്പില്‍ പോയി 250 രൂപ കൊടുത്താല്‍ ഒരു ഫുള്‍ കിട്ടും .അതടിച്ചു ഞാന്‍ ചെറായി ബീച്ചില്‍ എന്‍റെ ബ്ലോഗമ്മ ബ്ലോഗമ്മ എന്ന് നിലവിളിച്ചു നടക്കും .
ഇതിനെതിരെ പ്രതിക്ഷേടിക്കാന്‍ ഈ നാട്ടില്‍ ആരുമില്ലേ ദൈവമേ .
ചോദിക്കാനും പറയാനും ഉണ്ടായിരുന്ന ഒരുത്തനെ നിങ്ങൾ കുനിച്ച് നിർത്തി കുമ്പിനിട്ടിടിച്ച്, പിന്നെ എവിടെയോ മണെണ്ണ ഒഴിച്ച് തീ കൊടുത്ത് വിട്ടില്ലെ. അല്ലെൽ കാണായിരുന്നു പൂരം.
എന്തായാലും സംഘാടകർ വിവാദങ്ങൾ ഒഴിവാക്കുക.
തമാശ പറയാനും എഴുതാനും മാത്രം പോരാ കഴിവ്. അത് ആസ്വദിക്കാനും വേണമെന്ന് മാത്രം സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.
പ്രിയ സഹായീ, ഇതിന്റെ സംഘാടകരാരും ഇതുവരെ ഈ സൌഹൃദസംഗമത്തെപ്പറ്റി വിവാദങ്ങള്‍ ഉണ്ടാക്ലക്കുകയോ അങ്ങനെ ഉണ്ടായവയില്‍ ഇടപെടുകയോ ചെയ്തിട്ടില്ല എന്നറിയാമല്ലോ. സംഘാടകര്‍ എന്നതിനേക്കാള്‍ വോളണ്ടിയേഴ്സ് എന്ന പേരാവും അവര്‍ക്ക് കൂടുതല്‍ ഉചിതം. അവരുടെ സംഘടനാപാടവത്തിന് അഭിനന്ദനങ്ങള്‍ നേരുന്നു.
മീറ്റിന് എല്ലാ ആശംസകളും..
പങ്കെടുക്കാന്‍ കഴിയാത്തതില്‍ വല്ലാത്ത വിഷമം തോന്നുന്നു.
ഈ സൌഹൃദ സംഗമം ഒരപൂര്‍വ്വാനുഭവം തന്നെയായിരിക്കും എന്നതിനു സംശയമില്ല.
തയ്യാറെടുപ്പുകള്‍ തികച്ചും proffessional തന്നെ.പടത്തിലെ പന്തലൊക്കെ കണ്ടിട്ട് ഒരു മഴ വലിയ പ്രശ്നമാകുമെന്നും തോന്നുന്നില്ല.
പിന്നെ വിവാദങ്ങള്‍- You dealt with it in a very mature manner.മീറ്റിന്റെ വിജയത്തിന് വിവാദങ്ങളും സഹായകമാകും എന്നാണെനിക്കു തോന്നുന്നത്. എന്തായാലും മീറ്റിന് എല്ലാവിധ ആശംസകളും...
ഞാനുമുണ്ടേയ്....
പിരിക്കുട്ടി എന്ന ബ്ലോഗറും എന്റെ ഒപ്പം വരുന്നുണ്ട്...
ആദ്യമായി പക്ഷികളോട്
അസുയ തോന്നുന്നു,പക്ഷിയായ് പിറക്കാഞ്ഞതില്‍ കുണ്ഡിതം തോന്നുന്നു ആരുടേയും അനുവദം വാങ്ങാതെ റ്റിക്കറ്റ് എടുക്കാതെ വിസയില്ലതെ ആ പക്ഷികള്‍ പോകണം എന്ന് തോന്നുന്നിടത്തേക്ക് പറന്നു പോകുന്ന പോക്ക്.....
സത്യമായും ഒരു പക്ഷിയായിരുന്നെങ്കില്‍ ചെറായില്‍ ഞാന്‍ പറന്ന് എത്തിയേനെ, പലതാ ഗുണം എല്ലാരേയും കാണാം കേള്‍ക്കാം അവിടെ ചുറ്റി പറ്റി നിന്ന് ഭക്ഷണം ....
{250രൂപ ലാഭം! $6 പോലും ആവുന്നില്ലാ}
എന്നു വച്ച് ഞാന്‍ എത്താതിരിക്കില്ലാ അവിടെ കാണും തീര്‍ച്ച. ആരും മൊബൈലിനു റെയ്ന്ച് ഇല്ലാ .. "ങേ! കമ്പിളി പൊതപ്പോ...."
എന്ന് ഒന്നും പറയല്ലേ ...
ഒരു കുറ്റം പറയാന്‍ ഇല്ലാത്ത തയ്യാര്‍ എടുപ്പുകള്‍! എല്ലാവരും സന്തോഷത്തോടെ സുരക്ഷിതമായി സംഗമിച്ചു സൌഹര്‍ദ്ദത്തിന്റെ ഊടും പാവും ഈടുറ്റത്താക്കുകാ....
മീറ്റ് ശുഭപര്യവസാനിയായി ബൂലോകത്ത് ഈ ദിവസം തങ്കലിപികളില്‍ എഴുതി ചേര്‍ക്കപ്പെടാന്‍ പ്രാര്‍ത്ഥനകള്‍
..ആശംസകള്‍... മീറ്റ് വന്‍ വിജയമാകട്ടെ!..
അപ്പൊ ഞങ്ങള്‍ രണ്ടു പേരും ഉണ്ടാവും... ഡോക്ടര്‍ ഒരു കുട്ടിയാണ്... അപ്പൊ ഫ്രീ ആയിരിക്കും അല്ലെ.. :-)
ഡോക്ടര്‍ & നാസ്
ചെറായിയിൽ എത്തുന്ന സുഹൃത്തുക്കളെ കാണാൻ ഇപ്പോഴേ തിടുക്കമായി.
We four will be there.
achan kiliyum ammakkiliyum randu valya kunjungalum.
ഞാനും വരുന്നുണ്ട്. ചിലപ്പോള്‍ കൂടെ കുട്ടന്‍ മേനോനും, കുറുമാനും, ഡി പ്രദീപ് കുമാറും കാണും. അവിടെ അടുത്ത് താമസിക്കുവാനുള്ള ഹോട്ടലിന്റെ വിവരങ്ങള്‍ കിട്ടിയാല്‍ തരക്കേടില്ല.
എത്ര മണിക്ക് തുടങ്ങും, എപ്പോള്‍ അവസാനിക്കും എന്നെല്ലാം ഉള്ള വിവരങ്ങള്‍ എവിടെ കാണാം എന്ന് പറയാമോ>
എത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു... 23 വരെ എത്ര കൂട്ടുക്കാര്‍ ഉണ്ടാകുമെന്ന് പറയാനൊക്കില്ല .. എങ്കിലും സംഘാടക സമിതിയുമായി ബന്ധപ്പെടാം
ജെ.പി. മീറ്റ് തുടങ്ങുന്ന സമയവും തീരുന്ന സമയവും ഈ പോസ്റ്റില്‍ തന്നെയുണ്ടല്ലോ.. രാവിലെ ഏകദേശം ഒന്‍പതെങ്കിലും ആവും ദൂരെയുള്ളവര്‍ എത്തിച്ചേരുവാന്‍. മൂന്നുമണിയോടെ അവസാനിക്കും. താമസസൌകര്യത്തിനുള്ള കാര്യങ്ങള്‍ അറിയുവാന്‍ ഹരീഷിന് ഒരു മെയില്‍ അയയ്ക്കൂ. അഡ്രസ് പോസ്റ്റില്‍ ഉണ്ട്.
2 ALukaL :)
hi harish chetta my name is santhosh residing in trivandrum i am really a new comer in blogging start blogging hardly one year and posts really less than 10 i like to meet other bloggers and writers in this malaylam blogging i heard abt this cherai meet from typist/ezhutholla blogger can i participate ur meet. i want to hear more abt cherai meet how can i participate. i will call u all the best for ur attempts to make cherai meet a good one. good bye take care
ജെ.പി. ചേട്ടാ....
മീറ്റിനെപ്പറ്റി വിശദമായി അക്കമിട്ട് ഹരീഷ് എഴുതിയിട്ടുണ്ട്. ദയവായി പോസ്റ്റ് മനസ്സിരുത്തി വായിച്ച് നോക്കുമല്ലോ ?
പിന്നെ ചിലപ്പോള്‍ വരും എന്നുള്ളത് ഒരു എണ്ണമായിട്ട് എടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. കൃത്യാമായി ഉറപ്പിച്ച് പറഞ്ഞാല്‍ മാത്രമേ ഭക്ഷണത്തിനുള്ള തലയെണ്ണം കൊടുക്കാന്‍ പറ്റൂ എന്ന് മനസ്സിലാക്കുമല്ലോ ?
കുഴപ്പമില്ല, ജൂലായ് 20 വരെ സമയമുണ്ട്. അന്നാണ് അവസാന തീയതി. അതും പോസ്റ്റില്‍ പറയുന്നുണ്ട്. നാട്ടിലുള്ളവര്‍ക്ക് ഒരു ഞായറാഴ്ച്ച ഉറപ്പിച്ച് പറയുന്നതിന് വിദേശത്തുനിന്ന് ലീവൊക്കെ എടുത്ത് വരുന്നവരുടെ അത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ലല്ലോ ?
തൊട്ടടുത്ത് ചെറായി ബീച്ച് റിസോര്‍ട്ട്, പിന്നെ അതുപോലെതന്നെ മറ്റ് രണ്ട് റിസോര്‍ട്ടും ബീച്ചില്‍ ഉണ്ട്. അതല്ല കുറച്ചുകൂടെ സൌകര്യമുള്ള ഹോട്ടല്‍ വേണമെങ്കില്‍ ചെറായി ദേവസ്വംനട ജങ്ക്‍ഷനില്‍ ചെറായി ടൂറിസ്റ്റ് ഹോം ഉണ്ട്. ഒരു 3 സ്റ്റാര്‍ ഹോട്ടലും ഉണ്ട്. ഏതായാലും ഒരു മുറി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.
കുട്ടികളേയും കൊണ്ടുവരുന്നവര്‍ , കുട്ടികള്‍ക്ക് രജിസ്ട്രേഷന്‍ ഫീ ഇല്ലെങ്കിലും കുട്ടികള്‍ എത്ര പേര്‍ ഉണ്ടെന്ന് പറയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതും ഭക്ഷണത്തിന്റെ കണക്കെടുക്കുന്ന ആവശ്യത്തിലേക്ക് വേണ്ടിയാണ്.
അപ്പോ എല്ലാം പറഞ്ഞതുപോലെ
ജയ് ഹോ... :)
“ഠേ...”ദുഷിപ്പുകാരെ ഓടിക്കാന്‍ വേണ്ടി ഒരെണ്ണം...ബാക്കി പുറകെ വരും
മീറ്റിന് എല്ലാ വിധ ആശംസകളും. ആളവിടെയില്ലെങ്കിലും മനസ്സവിടെ കാണും :)
എല്ലാ വിധ ആശംസകളും......
മനസ്സവിടെയില്ലെങ്കിലും ആളവിടെ കാണും
250/- രൂപ ($6) വലിയ വിലയൊന്നുമല്ല, അതും ഒരു കിലോ പച്ചക്കറിക്ക് 60/-ന് മുകളില്‍ ഉള്ളപ്പോള്‍...
എന്നാലും മനസ്സില്‍ ഉദിച്ച ചില സംശയങ്ങള്‍... സ്കൂള്‍/കോളേജ് ഐ.ഡി.യുമായി വരുന്ന ഒരു വിദ്യാര്‍ത്ഥി ബ്ലോഗര്‍ക്ക് ഈ മീറ്റില്‍ സൌജന്യമായി പങ്കെടുക്കുവാന്‍ കഴിയുമോ? ബി.പി.എല്‍. കാര്‍ഡുമായി വരുന്നവര്‍ക്ക്/ തൊഴില്‍ രഹിത ബ്ലോഗര്‍മാര്‍ക്ക് സൌജന്യ പ്രവേശനം ലഭിക്കുമോ? നാടന്‍ ബ്ലോഗര്‍ക്ക് വല്ല കണ്‍സഷനും ഉണ്ടോ?
ഈ മീറ്റ് മറുനാടന്‍ മലയാളി മീറ്റായി മാറാതെ നോക്കണമെന്ന് ഒരപേക്ഷ....
ചെറായി സംഗമത്തിന് എല്ലാവിധ ആശംസകളും....
അങ്ങനെ മീറ്റിന്റെ പുര്‍ണ്ണ ചിത്രം പുറത്തുവന്നു. സന്തോഷം.
തലതിരിഞ്ഞവര്‍ക്കും കുതികാല്‍ വെട്ടികള്‍ക്കും ഒരു പായസ മറുപടി .
ഞാന്‍ തലേന്ന് തന്നെ എത്തും.
റൂം വേണം.... ചലോ ചലോ ചെറായി
ചെറായി സംഗമത്തിനു വലിയൊരു ആശംസകൾ അർപ്പിക്കുന്നു. ഇത്രയും പേരെ പങ്കെടുപ്പിക്കാൻ നിങ്ങൾ പെടുന്ന പാടിനു മുൻപിൽ ഒരു സലാം. ചില്ലറ ഒരുക്കങ്ങൾ ഒന്നുമല്ലല്ലോ നടത്തിയിരിക്കുന്നത്.
ഒരു സജഷൻ. ചെറായി മീറ്റിനെക്കുറിച്ച് ഒരു ചെറിയ short and sweet പോസ്റ്റ് എവിടെയെങ്കിലും ഇട്ടിട്ട്, അതിലേക്ക് ബാക്കിയെല്ലാ പോസ്റ്റുകളും ലിങ്ക് ചെയ്താൽ ചെറായി മീറ്റ് എന്ന് ഗൂഗിളിൽ സേർച്ചുമ്പോൾ തന്നെ ഇങ്ങിനെ ആദ്യത്തെ റിസൾട്ടിൽ വരുമെന്ന് തോന്നുന്നു. ഇതിപ്പോൾ വേറെ എന്തൊക്കയോ ആണ് വരുന്നത്. പെട്ടെന്ന് ഒന്ന് ഓടിച്ചു നോക്കാനുള്ള വിവരങ്ങൾ, മീറ്റിന്റെ മറ്റു ആർമ്മാദത്തിന്റെ പാരാവാരത്തിൽ
മുങ്ങിപ്പോവരുത് കരുതിയിട്ടാണ്.
ഈ ആത്മാർത്ഥതയ്ക്കും കഠിനാധ്വാനത്തിനും ദൈവം നിങ്ങളോട് ചോദിക്കും!
ഇഞ്ചിപ്പെണ്ണ് പറഞ്ഞത് നല്ലൌ സജഷനാണ്. ആ തരത്തില്‍ കീവേഡുകള്‍ വരുന്ന ഒരു പൊസ്റ്റ് തയ്യാറാക്കാം.
നന്ദി.
മീറ്റിന് എല്ലാ ആശംസകളും
മിക്കവാറും എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ച ഈ പോസ്റ്റ് നന്നായി ഹരീഷ്.
ഇനിയും സംശയങ്ങൾ വരും . നമുക്കത് അപ്പപ്പോൾ ദൂരീകരിയ്ക്കാം.
കുട്ടികളുടെ കാര്യത്തിൽ മനോജ് ഉന്നയിച്ച സംശയം ന്യായമാണ്. ഏതു പ്രായത്തിലുള്ള കുട്ടിയാണെങ്കിലും ബ്ലോഗേഴ്സിന്റെ കുട്ടികൾക്ക് സൌജന്യമുണ്ടായിരിയ്ക്കും.
ഇഞ്ചിപ്പെണ്ണിന്റെ നിർദ്ദേശം കൊള്ളാം. മീറ്റിനെക്കുറിച്ച് ഒരു ചെറിയ പോസ്റ്റിട്ട് മീറ്റുമായും ചെറായിയുമായും ബന്ധപ്പെട്ട പ്രസക്തമായ പോസ്റ്റുകളുടെ ലിങ്ക് കൊടുക്കുക. മീറ്റിനെത്തുന്നവർക്ക് ഉപകാരമാവും.
അപ്പു പറഞ്ഞതുപോലെ ഞങ്ങളൊക്കെ ‘വോളണ്ടിയേഴ്സ്‘(സന്നദ്ധപ്രവർത്തകർ) മാത്രം. കിച്ചുവും, ബിന്ദു കെ.പി യും മറ്റും അടുത്ത നാട്ടുകാർ എന്ന നിലയിൽ വളരെ മുൻപേതന്നെ ഇത്തരം സന്നദ്ധത (ഫോണിൽ സംസാരിച്ചപ്പോൾ) പ്രകടിപ്പിച്ചിരുന്നു.
എന്തിനാണ് ഹരീഷ് മാഷെ ഈ ഹെഡ്ഡിങ് മാറ്റം വരുത്തിയത്? ചെറായി ബ്ലോഗ് സംഗമം എന്നുതന്നെ പറയൂ.. സത്യം പറഞ്ഞാല്‍ ഈ മുന്‍കരുതലൊക്കെ കാണുമ്പോള്‍ അമ്പരപ്പാണ്. ദുബായിയിലെ ബ്ലോഗേര്‍സിനൊ ബഹ്‌റൈന്‍ ബ്ലോഗേര്‍സിനൊ ഈ മീറ്റിലെ തയ്യാറെടുപ്പുകള്‍ കാണുമ്പോള്‍ അതിശയവും അതേ സമയം തമാശയുമായിട്ടാണ് തോന്നുന്നത്. കാരണം ഔദ്യോഗിമായൊ അനൌദ്യോഗിമായൊ ബ്ലോഗ് സംഗമം ഒരു വര്‍ഷത്തില്‍ മൂന്നൊ നാലൊ പ്രാവിശ്യം ഇവിടെ നടക്കാറുണ്ട്. ഇവിടെത്തെ സാഹചര്യം അതിന് അനുകൂലമായിരിക്കാം നാടിനെ അപേക്ഷിച്ച്, എന്നാലും ഇത്രയും താല്പര്യത്തോടൊ ഈയൊരു മീറ്റിനു വേണ്ടി പ്രവര്‍ത്തിക്കുന്ന, സഘടനാ പാഠവം തെളിയിക്കുന്ന നിങ്ങള്‍ ഓരോത്തരേയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു അഭിനന്ദിക്കുന്നു. ഈ മീറ്റില്‍ പങ്കെടുക്കുന്ന ബ്ലോഗേര്‍സും അവരുടെ കൂടെ വരുന്നവര്‍ക്കും ഈ സംഗമം ഒരു ഓട്ടോഗ്രാഫ് പോലെ എന്നും മനസ്സില്‍ തങ്ങി നില്‍ക്കുമെന്നുള്ള കാര്യം നിസംശ്ശയം പറയാം.
(അപ്പു,തറവാടി,(അതുല്യാമ്മ പങ്കെടുക്കുമെന്ന് തോന്നുന്നു) ഇവരൊക്കെ ഇത്തരം മീറ്റില്‍ പങ്കെടുത്ത് വളരെയധികം അനുഭവസ്ഥരാണ്. അവര്‍ ഭംഗിയായി വേണ്ട നിര്‍ദ്ദേശങ്ങളും കാര്യങ്ങളും ചെയ്യും,അതു പോലെ പല അനുഭവസ്ഥന്മാരും പങ്കെടുക്കുമ്പോള്‍ യാതൊന്നിനും ഭയപ്പാട് വേണ്ട. പിന്നെ സുഭാഷ് ചേട്ടന്റെ പ്രമാണിത്വം(സമ്മതി) ഏറ്റവും വലിയ ഘടകമാണ്. ഈ മീറ്റിന്റെ സുഗമമായ നടത്തിപ്പിന് അദ്ദേഹത്തിന്റെ സാന്നിധ്യം ഈ മീറ്റ് സംഘടിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും വലിയ അനുഗ്രഹമാണ്, ആ തിരിച്ചറിവോടെ,)
ഓ.ടോ. സത്യത്തില്‍ ഈ മീറ്റ് നടക്കാതെ പോയാല്‍ ഇതില്‍പ്പരം സന്തോഷം എനിക്ക് വേറെയില്ല, കാരണം ഈ മീറ്റില്‍ പങ്കെടുക്കുന്നവരുടെ(മെജോരിറ്റിയുടെ) തീരുമാന പ്രകാരമാണ് ഈ തിയ്യതി നിശ്ചയിച്ചത് ആയതിനാല്‍ ഈയുള്ളവനും കുടുംബത്തിനും ഇതില്‍ പങ്കെടുക്കാന്‍ പറ്റുകയില്ല, അങ്ങിനെ ആക്കിത്തീര്‍ത്തുവല്ലൊ...
മുറുമുറുത്തുകൊണ്ടാണെങ്കിലും ഈ സംഗമം തമാശ നിറഞ്ഞതും പുതിയൊരു സന്ദേശം, ഊര്‍ജ്ജം ബ്ലോഗിന് നല്‍കാന്‍ കഴിയുന്നതുമാകട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു..
ജയ് ചെറായി ബ്ലോഗ് സംഗമം..!
ഒരു പ്രത്യേക അനൌണ്‍സ്മെന്റ്: തൊഴില്‍ രഹിതരായ നാല് ബ്ലോഗേഴ്സിന് വേണ്ട ഫീസ് ഞാന്‍ സ്പോണ്‍സര്‍ ചെയ്യുന്നു (ആയിരം രൂപ) അത് അവിടെ എത്തിക്കുന്നതാണ്, ഞാന്‍ അവിടെ പങ്കെടുക്കുന്ന ബ്ലോഗറെ ഏല്‍പ്പിക്കാം. ആ നാലുപേരെ, അര്‍ഹതയുള്ളവരെ കണ്ടെത്തൂ നിരുഭായി,അനില്‍ മാഷ്, ലതിയേച്ചി,മണികണ്ഠന്‍,നാട്ടുകാരന്‍, ജോ & ഹരീഷ്ജീ..
പ്രിയ കുഞ്ഞൻഭായ്,
:) താങ്കളുടെ നിഷ്കളങ്കമായ കമന്റുകൾ വായിച്ചപ്പോൾ എനിക്ക് തോന്നിയ ചിലകാര്യങ്ങൾ പറയട്ടെ. നമ്മൾ ഗൾഫിലോ, മറ്റ് വിദേശരാജ്യങ്ങളിലോ താമസിക്കുന്ന ആളുകൾ freedom of life എന്താണെന്ന് ശരിക്കും മനസ്സിലാക്കിയവരായിരിക്കും അല്ലേ! സമാധാനമായും സ്വസ്തമായും ജീവിക്കുവാനുള്ള സാഹചര്യം ഈ നാട്ടിലെ ക്രമസമാധാന നില നമുക്ക് ഉറപ്പുതരുന്നു. അതുകൊണ്ട് ‘സർവ്വസ്വാതന്ത്യം’ എന്നു നമ്മൾ കരുതുന്ന നമ്മുടെ കേരളത്തിലെ ‘സർവ്വസ്വാന്തത്ര്യം’ ചില കാര്യങ്ങൾക്കെങ്കിലും ആവശ്യത്തിലധികമാണ് എന്നകാര്യവും ഈ സന്നാഹങ്ങൾ കാണുമ്പോൾ നമുക്ക് മനസ്സിലാകുന്നു എന്നു പറയുന്നതാവും ശരി. അല്ലേ കുഞ്ഞാ!
താങ്കൾ പറഞ്ഞതുപോലെ നമ്മൾ പലവട്ടം കൂടിക്കാഴ്ചകൾ നടത്താറുണ്ട്, പിക്നിക്കിനു പോകാറുണ്ട് - ആഴ്ചവട്ടങ്ങളിൽ, വർഷത്തിലൊരിക്കൽ. പലപ്പോഴും ഇതിലും കൂടുതൽ ആളുകൾ വരാറുമുണ്ട്. അവരവർ അവരവരുടെ കാര്യം നോക്കി കാര്യങ്ങൾ ചെയ്യുന്നു. അലമ്പുകൾ ഉണ്ടാവുന്നില്ല, സുനാമിയോ, തീവ്രവാദി ആക്രമണോ ഉണ്ടാവുമോ എന്ന് നമ്മളാരും സന്ദേഹിക്കാറുമില്ല. പക്ഷേ അത് ഈ നാടുകളിൽ നിലനിൽക്കുന്ന ആദ്യം പറഞ്ഞ, എല്ലാവർക്കും ബാധകമായ സൊഷ്യൽ സെറ്റപ്പുകൊണ്ടാണ്. അതുകൊണ്ടാണ് കുഞ്ഞനും എനിക്കും ഒക്കെ നാട്ടിലെ ഈ മീറ്റിന്റെ സന്നാഹങ്ങൾ കാണുമ്പോൾ സ്വല്പം അമ്പരപ്പും തമാശയും തോന്നുന്നത് :) അവിടെ അതിന്റെ സംഘാടകരുടെ അനുഭവസമ്പത്തുപോലെ കാര്യങ്ങൾ നീക്കട്ടെ. ഏതായാലും പലരും ആശങ്കൾ പറഞ്ഞതല്ലേ !!!
പരിപാടിക്ക് എത്താന്‍ സാധിക്കില്ലല്ലോ. പലരെയും നേരിട്ട് കാണുന്നതിന്റെ ത്രില്ല്...
പോട്ടെ.. ഇനിയൊരിക്കല്‍ ആകാം.
(മുകളിലൂള്ള ചിലര്‍ക്കുള്ള മറുപടി.
250 രൂപ അത്ര വലിയ രൂപയൊന്നുമല്ല. എത്ര ശരി. എന്റെ അറിവില്‍ ഒരു കൂലിപ്പണിക്കാരന്റെ ദിവസ വരുമാനം 200-250 അല്ലെങ്കില്‍ അതില്‍ താഴെയോ ആണ്. ഇത് കേരളത്തിലെ കാര്യം. അമേരിക്കയിലേത് അറിയില്ല. ഇല്ലാത്തവനേ അതിന്റെ വിലയറിയൂ. ഒന്നിനെയും കുറച്ചു കാണരുതെന്ന് അപേക്ഷ.)
മീറ്റിന് എന്റെ ആശംസകള്‍.
കഴിയുന്നതും വരാന്‍ ശ്രമിക്കും- ഒരു മാസത്തെ ലീവ് ഷെഡ്യൂള്‍ ചെയ്തതൊന്നുമല്ല. അതിനാല്‍ നാട്ടിലെ സാഹചര്യങ്ങള്‍ ഉറപ്പു പറയാന്‍ പറ്റാത്തതിനാലാണ്-
me too hareesh ji
with bindhuchechi
******* എന്റെ ഈ കമന്റ് കാപ്പിലാനും ഹരീഷും ഡിലീറ്റ് ചെയ്തു. അതുകൊണ്ട് അതൊരു പോസ്റ്റ് ആക്കുന്നു.
അത് ഇവിടെ ഇവിടെ വായിക്കാം ...
മക്കളേ.........പേടിപ്പിക്കല്ലേ ...........
ഹരീഷ്,
ഞാനും വരുന്നു. 99.99% :)
തീവ്രവാദി ഭീഷണിയെക്കുറിച്ച് കേൾക്കുകയുണ്ടായി. ഒസിആറിൽ ഫ്യുരുടാൻ കലക്കി തളിച്ചാൽ ഒരു പരിധി വരെ തീവ്രവാദി ശല്യമൊഴിവാക്കാം. മിശ്രിതവൂം തളിക്കാനുള്ള പമ്പും ഞാൻ കരുതാം. അക്കാര്യത്തിൽ ബേജാർ വേണ്ടാ.
:)
മനുജിയുടെ കുസൃതികാണാൻ കൊതിവാവുന്നു :)
കായംകുളംകാരൻ അരുണേ, നീ എടുക്കുന്ന റൂമിൽ 124 കിലോ തൂക്കം വരുന്ന ഒരു ചാക്കുകെട്ട് വയ്ക്കാൻ സ്ഥലമുണ്ടെങ്കിൽ ഞാനും അവിടെ കൂടാം. :)
മനോജേട്ടാ,
9995444239. ഈ നമ്പറിലേയ്ക്ക് 20 കഴിഞ്ഞ് ഒരു വിളിയങ്ങ് വിളിക്കാം.
ലതിച്ചേച്ചി പറഞ്ഞ കാര്യം ഒന്നൂടെ ആവര്‍ത്തിക്കുന്നു, ബ്ലോഗേഴ്സിന്റെ മക്കള്‍ , അതെത്ര വലുതായാലും എല്ലാവര്‍ക്കും മക്കള്‍ക്കു തുല്യമാണ്.
:)
അതോണ്ട് അവര്‍ക്ക് ഫീസില്ല.
എന്റെ വക ഒരു ക്വാളിസ് വാന്‍ അന്ന് സൌജന്യമായി പറവൂര്‍ ചെറായി ട്രിപ്പ് അടിക്കുന്നതായിരിക്കും, ഒരു ലോഗോ ഒട്ടിച്ച് കൊടുത്താല്‍ മതി.
കൊട്ടോട്ടിക്കാരന്‍ വരുന്നത് ചെറായി ബ്ലോഗേഴ്സ് മീറ്റിനു തന്നെയാണ്. അല്ലാതെ ചെറായി സുഹൃദ് സംഗമത്തിനല്ല. ബ്ലോഗര്‍മാരില്‍ ഒരാളെപ്പോലും കണ്ടിട്ടുമില്ല. ആ നിലയ്ക്ക് അവിടെ വരുന്നവരെയെങ്കിലും കാണാനും പരിചയപ്പെടാനും വേണ്ടിയാണ് ചെറായിയിലെത്താന്‍ തീരുമാനിച്ചത്. വന്നുകണ്ടു പരിചയപ്പെട്ടതിനുശേഷമേ ഒരുപക്ഷേ നല്ല സുഹൃത്തുക്കള്‍ ആവൂ എന്നാണ് എനിയ്ക്കു തോന്നുന്നത്. ഇപ്പൊ പലര്‍ക്കും പലരോടുമുള്ള സൌഹൃദം ചാറ്റിലോ ഫോണിലോ കമന്റിലോ മാത്രമാണ്, അല്ലെങ്കില്‍ അതിലൂടെ മാത്രം അറിയുന്നതാണ്. അവരുടെ മുഖം കണ്ടവരും വളരെ കുറവായിരിയ്ക്കും. ഇവിടെ സുഹൃത്തുക്കളല്ല ഒത്തുകൂടുന്നത്, ബ്ലോഗര്‍മാരാണ്. അവര്‍ പരസ്പരം പരിചയപ്പെടാന്‍ ആഗ്രഹിയ്ക്കുന്നു. അതുകൊണ്ട് ഇതു ബ്ലോഗേഴ്സ് മീറ്റു തന്നെയാണ്. ആരെപ്പേടിച്ചാണ് ചെറായി ബ്ലോഗേഴ്സ് മീറ്റ് ചെറായി സുഹൃദ് സംഗമമാക്കിയത് ? കൊട്ടോട്ടിക്കാരന്‍ വരുന്നുണ്ട്. കെട്ട്യോളും രണ്ടര കുട്ട്യോളും ബോഡിഗാര്‍ഡും (ഡ്രൈവറാ ടാക്സി പിടിച്ചാ വരുന്നത്) കൂടെയുണ്ടാവും.
ശരിയാണു..ഇതു ബ്ലോഗേർസ് മീറ്റ് തന്നെ ആവണം.അവിടെ വരുന്നവരെല്ലാം ബ്ലോഗർമാർ എന്ന ലേബലിൽ തന്നെയാണു വരുന്നത്.അല്ലാതെ സുഹൃത്തുക്കളായവർ കുറവായിരിയ്ക്കും. പക്ഷേ ഇതു ഭാവിയിൽ നല്ല സുഹൃദ് ബന്ധങ്ങളുടെ തുടക്കമാകട്ടെ എന്ന് ആഗ്രഹിയ്ക്കുകയാണ്.
ബ്ലോഗേർസ് മീറ്റ് ആയതു കൊണ്ട് മാത്രമാണു ചെന്നൈയിൽ നിന്നും ഈ ഒരു പരിപാടിയ്ക്കു മാത്രമായി വരുന്നത്.അതുകൊണ്ട് അതു “ബ്ലോഗേർസ് മീറ്റ് ,ചെറായി -2009“ ആയി തന്നെ അറിയപ്പെടണമെന്നാണു എന്റെയും ആഗ്രഹം.
blog meetinu Njan undaakum :)
എല്ലാം ഭംഗിയാവട്ടെ..
എല്ലാ ഭാവുകങ്ങളും..
ചെറായി മീറ്റ് വിശേഷങ്ങള്‍ അടങ്ങുന്ന പോസ്റ്റ് വായിക്കാന്‍ താല്പര്യപൂര്‍വ്വം കാത്തിരിക്കുന്നു.
അപ്പൊ,പോസ്റ്റില്‍ കാണാം..
എന്നെങ്കിലും ഒരു മീറ്റില്‍ പങ്കെടുക്കാന്‍ പറ്റുമോ ആവോ?
ഞാനൂണ്ട്.ഒറ്റയാനാണു.ബ്ലോഗ് മീറ്റിനു തന്ന്യാ വരുന്നേ...
ചെറായീ കെടക്കണ ലത്യേച്ചീം,തൊടുപുഴേ കെടക്കണ ഹരീഷും ഈ ഞാനും തമ്മില്‍ ജൂലൈ 26-നു വന്നു മീറ്റാനും ഈറ്റാനും മാത്രം എന്ത് ബന്ധമാണുള്ളത് ?നമ്മെ ഏവരേയും അടുപ്പിക്കുന്നത് ബ്ലോഗ് എന്ന മാധ്യമം അല്ലാതെ മറ്റെന്തു കുന്തമാണു ?ബെര്‍ളി പറയുന്ന ചില സംഗതികളില്‍ കാര്യമുണ്ടായേക്കാം.എന്നാല്‍ സംഗമത്തിന്‍റെ പേരു മാറ്റാന്‍ മാത്രം എന്ത് കോപ്പാണു ഈ രണ്ടു ദിവസത്തിനുള്ളില്‍ സംഭവിച്ചത് ?
അമ്മച്ചിയാണേ വിവാദത്തിനല്ല കെട്ടോ.ചുമ്മാ അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണു.ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
കുഞ്ഞാ...മ്മ്ളു തൊഴില്‍ രഹിതനാണേ.ദാ ഇബ്ടെനോക്കിയാട്ടെ.മാന്ദ്യം തലക്കടിച്ചതാ.
ഹരീഷേ,
ഇവിടെ കൊട്ടോട്ടിക്കാരനും സുനില്‍ കൃഷ്ണനും ജിപ്പൂസും ഒക്കെ പറഞ്ഞ അഭിപ്രായത്തോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു. ഈ മീറ്റിനെതിരെ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു, വിവാദപോസ്റ്റുകള്‍ ഉണ്ടായി. ശരിതന്നെ. പക്ഷേ അതെല്ലാം അവ അര്‍ഹിക്കുന്നത്ര പ്രാധാന്യത്തോടെമാത്രമേ “അതിരില്ലാത്ത സൌഹൃദം” എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന ആരും എടുക്കുകയുള്ളു, എടുത്തുകാണുകയുള്ളു. അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുന്നതും, അതില്‍പെട്ട് തമ്മിലടീക്കുന്നവരെ നോക്കി ചിരിക്കുന്നതും ചിലര്‍ക്ക് ഒരു രസമാണ്. അതൊന്നും കാര്യമാക്കേണ്ട. കൂടുതല്‍ ശ്രദ്ധിക്കാതെയിരുന്നാല്‍ വിവാദക്കാര്‍ സ്വയം അടങ്ങിക്കൊള്ളും എന്നതാണ് ബൂലോഗത്തേയും ഭൂലോകത്തേയും എഴുതപ്പെടാത്ത നിയമം.
ഈ പോസ്റ്റിന്റെയും മീറ്റിന്റെയും ഇത്തരം പോസ്റ്റുകളെ പേടിച്ച് മാറ്റരുത്. “ചെറായി ബ്ലൊഗര്‍-സുഹൃദ് സംഗമം” എന്നുതന്നെ അതിനെ വിളീക്കുക. പോസ്റ്റിന്റെ ടൈറ്റില്‍ ദയവായി പഴയപടി മാറ്റുക :)
ഈ സുഹൃദ്സംഗമത്തിനു നിദാനമായത് ബ്ലോഗറും ബ്ലോഗെഴുത്തുമാണ്. അവരെ നമുക്ക് മറക്കേണ്ട. ഞാനും അവിടെ വരുന്നത് ബ്ലോഗെഴുത്തുവഴി പരിചയപ്പെട്ടവരെ കാണുവാനാണ് കേട്ടോ.
സ്പൈഡര്‍മാനേ: ബ്ലോഗ് ഉണ്ടാക്കലും എഴുതലും പൂട്ടലും വീണ്ടും തുറക്കലും ഒക്കെ ഓരോ ബ്ലോഗ് യൂസറുടെയും വ്യക്തിപരമായ അവകാശങ്ങളാണ്. അതില്‍ താങ്കളിങ്ങനെ ആഹ്ലാദിക്കുനതെന്തിനാണ്?
ഞാനുമുണ്ടേ.
അപ്പോള്‍ 26-ന് ചെറായിയില്‍ കാണാം.
മീറ്റിന് എല്ലാവിധ ആശംസകളും.........
വെള്ളായണി വിജയന്‍
ഓ.ടൊ..അപ്പൂട്ടാ..ഈ സംഗമത്തിന്റെ പേര് ബ്ലോഗ് സംഗമം എന്നുതന്നെയാക്കാന്‍ ഞാനാണ് ആദ്യം വാദിച്ചത് എന്നിട്ട്......
എന്തായാലും ഹെഡ്ഡിംഗ് മാറ്റിയല്ലൊ അതുമതി...
qw_er_ty
പേരു പൂര്‍വ്വസ്ഥിതിയിലായിരിക്കുന്നു.സുഹൃത്തുക്കളേ എല്ലാവരും ഒന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിക്കൂ.ജയ് ഹോ ചെറായ് മീറ്റ്.
ന്താ കുഞ്ഞാ ന്നെ കണ്ടില്ലാന്നുണ്ടോ ഈ ലിങ്കും ?
വിവാദമുണ്ടാക്കുന്നവരുടെ വാക്കുകള്‍ "ജല്‍പ്പനങ്ങള്‍" ആയി മാത്രം കാണുക... ചിലര്‍ക്ക് എന്തിലും മോശം വശം മാത്രം കാണുന്ന അസുഖം വളരെ കൂടുതലാണ്.... അതിനു അവരെ പറഞ്ഞിട്ട് കാര്യമില്ല....എന്ത് ചെയ്യാം...
മീറ്റ് വേണ്ടി പ്രവര്‍ത്തിക്കുക..പങ്കെടുക്കുക... കൊള്ളികളും ബ്ലോഗ് തലതൊട്ടപ്പന്മരുമൊക്കെ താനേ വച്ചിട്ടുപോയത് കണ്ടില്ലേ....അത്രേ ഉള്ളൂ കാര്യം.....
വേറെ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഞാന്‍ ഉറപ്പായും തലേന്ന് തന്നെ എത്തും....
ആശംസകള്‍...
ചെറായി കവലേലെങ്ങാനും വണ്ടിയൊതുക്കാന്‍ പറ്റിയാല്‍ ഞാന്‍ പ്രസന്റ്. പ്ലസ് എത്രയെന്ന് വേണ്ടപ്പെട്ടവരെ വഴിയെ അറിയിക്കുന്നതാണ് .
പാട്ട് കാണാപാഠം പഠിച്ചിട്ടില്ല. ജീവന്‍ രക്ഷാ മാര്‍ഗ്ഗമായി ഒഴിഞ്ഞ വയറേ ഉണ്ടാകൂ. എന്താ ഉണ്ടാവാന്ന് നോക്കാലോ..
ഞങ്ങടെ പടിഞ്ഞാറന്‍ കടാപ്പുറത്തെങ്ങാന്‍ ആരേലും വെളവെറക്കാന്‍ വന്നാല്‍.. മനോജേട്ടാ.. ഹരീഷ് ഭായ് ..ഇപ്പോഴേ പറഞ്ഞേക്കാം.. എന്നെ പിടിച്ചാ കിട്ടൂലേ...
I think I am going to miss this, due to work schedule. Appreciate all those who work behind this.
All the best !!
വിവാദങ്ങള്‍ മാഞ്ഞു പോകുന്നു ! ചെറായ് കടപ്പുറത്ത് ബ്ലോഗ് പക്ഷികളുടെ ചിറകടി കേള്‍ക്കാറായി... ഇതാ ഇവിടെ ബ്ലോഗ് പക്ഷികള്‍ക്ക് ആശംസകള്‍!
മുള്ളുക്കാരന്റെ കമെന്റ് കണ്ടത് കൊണ്ട് കയറിയതാണ് .അത്ര പെട്ടെന്ന് വിധി എഴുത്ത് നടത്തല്ലേ പൊന്നെ . മീറ്റാന്‍ കഴിയാത്ത നമ്മളും ജീവിച്ചു പൊയ്ക്കോട്ടേ .ആരാണ്ടാടെയൊക്കെ ഏതാണ്ടൊക്കെ കലക്കാന്‍ ഞാന്‍ ശ്രമിച്ചു എന്ന് നാട് നീളെ പാടി നടക്കുന്നുണ്ടല്ലോ ഹരീഷേ ആളുകള്‍ .എന്താണ് സത്യാവസ്ഥ ? മീറ്റു നടത്തിപ്പുകാര്‍ വായ തുറന്നു എന്തെങ്കിലും പറയോ . മനുഷേന്റെ ചങ്ക് പൊട്ടിപ്പോകുന്ന വര്‍ത്താനം ഈ കിടാങ്ങളോട് പറയാതിരിക്കാന്‍ പറയീന്‍ . വിളിക്കാത്തിടത് ഉണ്ണാന്‍ വന്നവനാണെങ്കില്‍ ആളെക്കൂട്ടി തല്ലി വിടണ്ട . ഞാന്‍ പോയേക്കാം . ചെറായി കടാപ്പുറത്ത് എന്നെങ്കിലും എനിക്കൊരില ചോറ് കിട്ടാതിരിക്കില്ല . ഞാന്‍ അത് കഴിച്ചു തൃപ്തി അടയാം .
വേദനിച്ചവര്‍ക്കും വേദനിപ്പിച്ചവര്‍ക്കുമായി....
“വേദനിക്കിലും വേദനിപ്പിക്കിലും,
വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍.“
രണ്ട്മൂന്നു ദിവസമായി ഇന്റെര്‍നെറ്റ് പണിമുടക്കിലായിരുന്നു. അതുകൊണ്ട് നടന്ന കോലാഹലങ്ങളൊന്നും ശരിക്കറിഞ്ഞുമില്ല.
തീര്‍ച്ചയായും ഇതൊരു ബ്ലോഗ് മീറ്റ് തന്നെയാണു്. ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഈ സൌഹൃദങ്ങളും ഉണ്ടാവുമായിരുന്നില്ലല്ലോ.
ജയ് ഹോ ചെറായി മീറ്റ്.
അപ്പോൾ വീണ്ടും ഒരു മീറ്റ്....
എന്നെ പങ്കെടുപ്പിക്കരുതെന്ന് നിങ്ങൾക്ക് വല്ല നിർബന്ധവും ഉണ്ടോ സഹോദരന്മാരേ...? തൊടുപുഴയിലെ മീറ്റ് കഴിഞ്ഞപ്പോൾ ഒരുപാട് സ്വപ്നം കണ്ടതാ... ഒരു ബ്ലോഗ് മീറ്റ്. ഇതിപ്പോ ലീവ് കഴിഞ്ഞ് വീണ്ടും തിരിച്ചെത്തിയപ്പോൾ കേൾക്കുന്നു ‘ചേറായി മീറ്റ്’./....
ചുമ്മാതാ കെട്ടോ...
ഏതായാലും നടക്കട്ടേ...എല്ലാ വിധ വിജയാശംസകളും നേരുന്നു......അടിച്ച് പൊളിക്കൂ.
“ചെറായി ബ്ലോഗ് സുഹൃദ് സംഗമം 2009”
ചെറായി ബ്ലോഗേഴ്സ് മീറ്റില്‍ സുഹൃത്തുക്കളും പങ്കെടുക്കുന്നതുകൊണ്ടു തല്‍ക്കാലം തലക്കെട്ട് അംഗീകരിയ്ക്കുന്നു (അല്ലെങ്കില്‍ എതിര്‍പ്പുമില്ല).
ഹരീഷേ, ഇനിയൊരു വിളി വേണ്ടല്ലോ..?
മൂന്നാളും രണ്ടര കുട്ടികളും ഉണ്ടാവും. അരക്കുട്ടിക്കു പച്ചവെള്ളം പോലും കൊടുക്കണ്ട.
കുഞ്ഞന്‍ ഭായുടെ കമന്റിപ്പോഴാ ശ്രദ്ധിച്ചത് കേട്ടോ,
അങ്ങിനെ സംഭാവന നല്‍കേണ്ട കാര്യമുണ്ടോ മാഷേ?
250 രൂപ എന്നത് ആദ്യ റൌണ്ട് ചര്‍ച്ചയില്‍ വന്ന തീരുമാനമാണ്. ഫുഡ്, ഹോള്‍ വാടക തുടങ്ങിയ കാര്യങ്ങളില്‍ അവസാന തീരുമാനമാവുന്നതു വരെ കാത്തിരിക്കണം എന്നാണ് എനിക്കീ കാര്യത്തില്‍ സജ്ജസ്റ്റ് ചെയ്യാനുള്ളത്. ചിലവ് ഇനിയും കുറഞ്ഞേക്കും.
എല്ലാവരും ദൂരത്തൂന്നൊക്കെ വരുന്ന ഒരു പരിപാടി അല്ലെ ഇത്, അധികപേരും ഔട്ടിംങിനും ഒക്കെയായി ഈ അവസരം വിനിയോഗിക്കുന്നു. അവര്‍ക്കൊന്നും ഈ തുക , അതും ഇനിയും കുറഞ്ഞേക്കാന്‍ സാധ്യത ഉള്ള ഒരു ഫിഗര്‍, പ്രശ്നമാവില്ലെന്നാ തോന്നുന്നത്. മാത്രവുമല്ല വിദ്യാര്‍ത്ഥികളോ മറ്റോ ആയ ആളുകള്‍ ഇതു വരെ പേര് നല്‍കിയിട്ടുമില്ല. അങ്ങിനെയവര്‍ വരികയാണെങ്കില്‍ അത് നമുക്ക് കൈകാര്യം ചെയ്യാവുന്ന വിഷയമല്ലെ ഉള്ളൂ.
ആര് തരുന്ന പണവും വേണ്ടെന്ന് പറയില്ല, പക്ഷെ അത് അധികപക്ഷവും ആവശ്യമായി വരില്ല, അങ്ങിനെയെങ്കില്‍ “ബൂലോക കാരുണ്യം” പോലെയുള്ള സഹായ ഫണ്ടിലേക്ക് നല്‍കാനുള്ള അനുവാദം കൂടി നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
നല്ല മനസ്സിന് നന്ദി.
ഈ വിഷയത്തിൽ ഇടപെട്ട് വെറുതെ അഭിപ്രായം പറയേണ്ട എന്ന് കരുതിയിരിയ്ക്കുകയായിരുന്നു ഞാൻ.എന്നാൽ വീണ്ടുംവീണ്ടും ഈ വിഷയം കത്തി നിൽക്കുന്നതിനാൽ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിൽ ക്ഷമിയ്ക്കുമല്ലോ.
രൂപയുടെ മൂല്യം നിശ്ചയിയ്ക്കുന്നത് അതിൽ നിന്നു കിട്ടുന്ന പ്രയോജനത്തിന്റെ, അല്ലെങ്കിൽ അതുപയോഗിച്ചു കിട്ടുന്ന ആനന്ദത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണു എന്റെ അഭിപ്രായം.
ഒരു ഓട്ടോക്കാരൻ 5 രൂപ കൂടുതൽ ചോദിയ്ക്കുമ്പോൾ അയാളോടു തർക്കത്തിനു പോയി പണം കൊടുക്കാതെ തിരിഞ്ഞു നടക്കുന്ന നമ്മൾ 100 രൂപ മുടക്കി മോഹൻലാലിന്റെ “ഭഗവാൻ” ചിത്രം കാണുന്നതിൽ മടി വിചാരിയ്ക്കുന്നില്ല.വെള്ളമടിയ്ക്കാൻ എത്രയോ പണം നമ്മുടെ നാട്ടിൽ ഒഴുകുന്നു എന്നതിനെ പറ്റി ഒരു പോസ്റ്റു തന്നെ ഞാൻ ‘ആൽത്തറ’യിൽ ഇട്ടിട്ടുമുണ്ട്.മുഖം മിനുക്കാൻ 10 രൂപ കൊണ്ട് ഷേവ് ചെയ്ത് തരുന്ന ബാർബർ ഷോപ്പിൽ പോകാതെ അതേ ജോലി 100 രൂപയ്ക്കു ചെയ്യുന്ന ബ്യൂട്ടി പാർലറിൽ പോകുന്നവരാണു നമ്മൾ.
ഞാൻ പറഞ്ഞു വന്നത് 250 രൂ ചെറുതായ ഒരു തുക ആണെന്ന് സ്ഥാപിയ്ക്കാനല്ല.പക്ഷേ, ഇവിടെ അതിൽ നിന്നു നമ്മൾക്ക് എന്ത് കിട്ടുന്നു എന്നുള്ളതാണു ചിന്തിയ്ക്കേണ്ടത്.മറുനാട്ടിൽ നിന്നു വരുന്നവരും നാട്ടിലുള്ളവരുമായ ബ്ലോഗേർസ്, അവർ ഒരിയ്ക്കലും തമ്മിൽ കണ്ടിട്ടില്ലാത്തവർ, എന്നാൽ തമ്മിൽ കണ്ട പലരേക്കാളും നമുക്ക് അടുപ്പം തോന്നിയിട്ടുള്ളവർ.അങ്ങനെ ഉള്ള എല്ലാവരും ഒത്തുകൂടാൻ എന്നും അവസരം ഉണ്ടാകുമോ?ഇതു എല്ലാ ദിവസവും നടക്കുന്ന ഒന്നാണെങ്കിൽ ഒരു ധൂർത്ത് എന്ന് പറയാം.അങ്ങനെ അല്ലല്ലോ.എത്രയോ നാളുകളായി കാണണം എന്ന് ആഗ്രഹിച്ചിരിയ്ക്കുന്നവർ തമ്മിൽ കാണുന്നു.അതിനു മാന്യമായ ഒരു സ്ഥലവും മോശമല്ലാത്ത ഒരു ആഹാരവും ഏർപ്പാടു ചെയ്യുന്നു.അതിനുള്ള ചെലവല്ലേ ഇത്.ഇന്നിപ്പോൾ 250 രൂപയുടെ മൂല്യം എത്രയോ കുറവാണ്.നാട്ടിൽ പണ്ട് ധാരാളമായി കിട്ടുന്ന നെയ്‌മീൻ( നൻമീൻ എന്നും അയ്‌ക്കൂറ എന്നും പറയും) അതിനു ഇവിടെ ചെന്നൈയിൽ കിലോയ്ക്കു 500 രൂപയാണു.വിശ്വസിയ്ക്കാൻ പറ്റുന്നുണ്ടോ? ആർക്കും വേണ്ടാതിരുന്ന അയലയ്ക്ക് കിലോ 150 രൂപയാണ്.നിത്യവും മീൻ കൂട്ടി ചോറുണ്ണുന്ന മലയാളി എന്തു ചെയ്യും?
അപ്പോൾ നമ്മൾ തന്നെയാണു രൂപയുടെ മൂല്യം നിശ്ചയിക്കേണ്ടത്.ഈ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി മാത്രം ആയിരം രൂപയോളം ചെലവു ചെയ്ത് എന്നെപ്പോലെ പലരും വരുന്നു.അതു കൈ നിറയെ പണം ഉണ്ടായിട്ടല്ല.അതിൽ നിന്നു കിട്ടുന്ന ആനന്ദമുണ്ടല്ലോ,അതു വിലമതിയ്ക്കാനാവാത്തത് ആയതു കൊണ്ട് മാത്രമാണ്.മാത്രവുമല്ല ചെലവ് എത്രമാത്രം കുറയ്ക്കാമെന്ന് ഇനിയും ആലോചിയ്ക്കുന്നുവെന്ന് ഇതിന്റെ വോളണ്ടിയർമാർ പറഞ്ഞിട്ടുമുണ്ട്.
അതിനായി സംഭാവന പിരിയ്ക്കേണ്ടതുണ്ടെന്ന് എനിയ്ക്കും തോന്നുന്നില്ല.
സുനിൽ കൃഷ്ണൻ ഇത്രയും പറഞ്ഞതുകൊണ്ട് ഞാനും എന്റെ അഭിപ്രായം പറയട്ടെ. ഈ 250 രൂപ കൂടുതലാണെന്ന് അഭിപ്രായം പറഞ്ഞവരെല്ലാം വിദേശത്തു കഴിയുന്നവരും (മീറ്റിൽ പങ്കെടുക്കാൻ സാധ്യതയില്ലാത്തവരുമായ) ആളുകളാണെന്നതു ശ്രദ്ധിച്ചു കാണുമല്ലോ. ഞാനും വിദേശത്തുകഴിയുന്ന ആളാണ്. അവരങ്ങനെ പറയാൻ ഒരു കാരണം ഉള്ളത് എനിക്ക് തോന്നുന്നത്, വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് വിദേശത്തേക്ക് പോന്ന ഞങ്ങളുടെയൊക്കെ മനസ്സിൽ അന്നത്തെ 250 രൂപയാണ് ഇപ്പോഴും ഉള്ളത് എന്നതിനാലാണ്. ഒരു രൂപയ്ക്ക് 12 മത്തികിട്ടിയിരുന്ന കാലം! നാട്ടിൽ പൈസയ്ക്കുണ്ടായ മൂല്യത്തകർച്ചയും അതുമൂലം വസ്തുക്കൾക്കുണ്ടായ വിലക്കൂടുതലും വിദേശത്തുകഴിയുന്നവർക്ക് പലർക്കും അറീയില്ല എന്നു തോന്നുന്നു. നാട്ടിൽ കഴിയുന്ന നിങ്ങൾക്കറിയാം 250 രൂപ എന്നത് വളരെ റീസണബിളായ ഒരു കാര്യമേ ഉള്ളൂവെന്ന്. ഇപ്പോൾ നാട്ടിൽ ഒരു കിലോ അരിക്ക് 25 രൂപ, ഒരുകിലോ മത്തിക്ക് 60 രൂപ, ഒരു കൂലിപ്പണിക്കാരന്റെ ഒരു ദിവസത്തെ കൂലി 350 - 400 രൂപ ഇങ്ങനെയൊക്കെയല്ലേ. ഒരു കുപ്പി വെള്ളത്തിനു 15 ഉം, ഒരു കല്യാണത്തിനുപോകാൻ ഒരു ജോഡി പുതിയ തുണിവാങ്ങിയാൽ 1000 രൂപയ്ക്ക് മുകളിലും ഒക്കെയല്ലേ ചിലവുകൾ. ഒരു മാസം ഫോൺ റീച്ചാർജ് ചെയ്യാൻ ആവറേജ് 500 രൂപയെങ്കിലും ആൾകാർ ചെലവാക്കുന്നില്ലേ. എത്രയോ പൈസ കുടിച്ചു തീർക്കുന്നു... ഞാൻ നോക്കിയിട്ട് സാമ്പത്തികമാന്ദ്യം തീരെ ബാധിക്കാത്തതും, മാന്ദ്യം എന്നാൽ എന്തെന്ന് പ്രായോഗികമായി അറിയാത്തതുമായ ലോകത്തെ അപൂർവ്വ പ്രദേശങ്ങളിലൊന്ന് കേരളമായിരിക്കും.
മുകളിൽ, അനിൽ മാഷ് പറഞ്ഞതുപോലെ സ്കൂൾ കുട്ടികളോ മറ്റൊ വരുന്നുണ്ടെങ്കിൽ അവരുടെ ചെലവ് അപ്പോൾ നമുക്ക് നോക്കാമെന്നേ.. ഡോണ്ട് വറി.നാട്ടിലെ നിലവിലുള്ള സാഹചര്യങ്ങളിൽ 250 രൂപ ഒട്ടും കൂടുതലല്ല എന്നു തന്നെ എന്റെയും അഭിപ്രായം.
മുകളിലെ ചേട്ടന്മാരുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.250 രൂപ എന്നത് താങ്ങബിള്‍ തന്നെയാണു എല്ലാവര്‍ക്കും.ഇനി ഇതിന്‍റെ പേരില്‍ ബെര്‍ളിയെക്കൊണ്ട് മറ്റൊരു പോസ്റ്റ് ഇടീപ്പിക്കണോ സുഹൃത്തുക്കളേ ?
ഇനി ഇതും ചര്‍ച്ചിച്ച് സമയം കളയേണ്ടെന്നാ ന്‍റെ അഭിപ്രായം.
ഏതായാലും ചേറായി വിവാദത്തിന്റെ ഭാഗമായി. ആരോഗ്യം അനുവദിക്കുകയാണങ്കില്‍ ഞാനും ഉണ്ടാവും ‘ചേറായി മീറ്റിന് ‘ . 20 ആം തീയതി ഉറപ്പിക്കാം.
അനില്‍@ബ്ലോഗിന്റെ അഭിപ്രായമാണ് ശരിയെന്നു തോന്നുന്നു.പണം അധികമായാല്‍ എന്തെങ്കിലും നല്ലകാര്യങ്ങള്‍ക്കുപയോഗിക്കാമല്ലോ.എന്നല്ല അത് തീര്‍ച്ചയായും വേണ്ടതാണ് എന്നാണെനിക്കു തോന്നുന്നത്.
:)
ടേയ് ആരെങ്കിലും ഒരു കമന്‍റു കൂടെ സംഭാവന ചെയ്യടെയ്.ഒരു തേങ്ങയും തൂക്കി മൂന്ന് മണിക്കൂറായി ഈയുള്ളവന്‍ ഇവ്ടെ കാത്തിരിക്കുന്നു.
ജിപ്പൂസെ,
ഇനി വെയിറ്റ് ചെയ്യണ്ടാ ആയിക്കോളൂ:):)
ആദ്യായിട്ടാ നൂറാമത്തെ തേങ്ങ ഒടക്കാനുള്ള മഹാഫാഗ്യം ലഭിക്കുന്നത്.അപ്പോ ഞാനാ കര്‍മ്മം അങ്ങു നടത്തട്ടെ ഫൂലോകരേ.അല്ലെങ്കി വേണ്ട മ്മ്ടെ പ്രേംനസീര്‍ക്കാനെ ക്ഷണിച്ചാലോ.ഒരു വെറൈറ്റിക്ക് കിടക്കട്ടന്നേയ്.
ആ..ബൂലോകസംഗമത്തിനായി ആ..യെന്‍റെ വക ഒരു കൊട്ടത്തേങ്ങ.
ആ (((ഠേ))) ആ (((ഠേ))) ആ (((ഠേ)))
Presently at Dubai. Will be back in Kochi by 20th. So will say 'Present Sir' that day evening.
Be feel free to ask any help for this super event from 20th onwards.
ചെറായി ബ്ലോഗ് സൌഹൃദ സംഗമം കേരളത്തില്‍ ഒരു ചരിത്ര സംഭവം ആകട്ടെ!!!
സംഘാടകര്‍ക്ക് എല്ലാ ആശംസകളും അഭിനന്ദനങ്ങളും.
ഒരിക്കൽക്കൂടി അസൂയയും കുശുമ്പും പരസ്യമായും ശക്തമായും പ്രഖ്യാപിച്ച് കൊണ്ടും :)
മീറ്റൊരു വൻ ഇവന്റായി മാറട്ടെ എന്നാശംസിച്ചു കൊണ്ടും :)
ഞങ്ങളിൽ ചിലരും വരുംട്ടാ..!
എന്റെ വകയായും ഒരു കുന്നായ്മ ഇവിടെ കിടക്കട്ടെ.
മുതിര്‍ന്ന പൌരന്മാര്‍ക്ക്/പൌരിമാര്‍ക്ക് ഡിസ്കൌണ്ട് ഉണ്ടോ. റെയില്‍ വേ ടിക്കറ്റില്‍ 30% കിട്ടി. എറണാകുളത്തേക്ക് 2 പേര്‍ക്ക് വെറും 115 രൂപ.
മുതിര്‍ന്ന പൌരന്മാര്‍ക്ക് എന്റെ വക സ്പെഷ്യല്‍ ഓഫര്‍ ഏതു സമയത്തും ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെറായി പറവൂര്‍.
:)
ഹരീഷെ,
കാര്യങ്ങളാകെ കുഴഞ്ഞു മറിഞ്ഞു.
വീട്ടില്‍ നിന്നും പൊണ്ടാട്ടിയും പുള്ളയും കൂടെ വരുന്നു.
ആകെ: രണ്ട് പേര്‍+ഒരു കുട്ടി.
:)
ഹരീഷ്,
സുഭാഷ് ചേട്ടനും കണ്ണനും ഞാനും മീറ്റിനുണ്ടാവും.
മീറ്റിന് എല്ലാ ആശംസകളും!
me too trying to be there at the time ..
wil confirm b4 20th ,,
if anybody coming from edapal/kutipuram side, just ping me..
with love and wishes..
Shaf
--off topic-
sorry for the english ..(frm the office )
9895676585 (after 17 th july)
ഇങ്ങനെയൊരു മീറ്റിനുള്ള ഒരുക്കങ്ങള്‍ നടക്കുന്ന വിവരം ഇപ്പോഴാണറിയുന്നത്.ഞായറാഴ്ച ആയതിനാല്‍ എനിക്കും പങ്കെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നു.ലിസ്റ്റില്‍ എന്നെക്കൂടി ഉള്‍പ്പെടുത്തുമെന്ന് കരുതട്ടെ.
സിനി,
ലതിച്ചേച്ചിയെ ഒന്നു വിളിക്കുമല്ലോ.
സിനിയുടെ പേര് ഇപ്പോൾ ഹരീഷ് ചേർത്തിട്ടുണ്ടാവും.
അതല്ല ലതിച്ചേച്ചി,ആദ്യമായിട്ട് ഇടുന്ന കമന്റ് ഈ പൊസ്റ്റിലാണെങ്കില്‍ ഫോണിലോ മെയിലിലോ കൂടി ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കു.
ബ്ലോഗ് സംഗമത്തിന് ആശസകള്‍
ഹരീഷേ,
ഇതൊന്ന് റീ പോസ്റ്റ് ചെയ്യുമോ? ഇനി അധികം ദിവസം ഇല്ലല്ലോ.ഇനിയും കാണാത്ത ആരെങ്കിലുമുണ്ടെങ്കിൽ അഗ്രിഗേറ്ററുകളിൽ വരുമ്പോൾ കാണാമല്ലോ..
ഇതുവരെ എത്ര പേർ ഉറപ്പ പറഞ്ഞു?
ഹരീഷെ,
ഈ പോസ്റ്റിലെ കമന്റും എനിക്ക് അറിയാവുന്നതുമായി താഴെപ്പറയുന്ന രീതിയിലാണ് ആളുകള്‍ വരാമെന്ന് പറഞ്ഞിരിക്കുന്നത്. മുന്‍ പോസ്റ്റില്‍ വരാമെന്ന് പറഞ്ഞ ആളുകള്‍ ഇവിടെ കമന്റ് ഇട്ടില്ലെങ്കിലും മെയിലിലോ മറ്റോ ബന്ധപ്പെട്ട് ഒന്നൂടെ ഉറപ്പിക്കുമല്ലോ.
അപ്പൂട്ടന്‍ 1
സുനില്‍ കൃഷ്ണന്‍ 1
ചാണക്യന്‍ 1
പകലന്‍ 1
കുട്ടു 1
കാന്താരിക്കുട്ടി 1+2
നീരു 2
പാവത്താന്‍ 1
ബിന്ദു.കെ.പി 1
പിരീക്കുട്ടി 1
നാസ് 2
മണികണ്ഠന്‍ 2
കിച്ചു 2+2
വിചാരം 1
തറവാടി 2+2
ജോ 1
മുരളിക 1
പാവപ്പെട്ടവന്‍ 1
കാട്ടിപ്പരുത്തി 1
പോങ്ങുമൂടന്‍ 1
കൊട്ടോട്ടിക്കാരന്‍ 3+2
നന്ദകുമാര്‍ 1
ജിപ്പൂസ് 1
വെള്ളായനി 1
മുള്ളൂര്‍ക്കാരന്‍ 1
സമാന്തരന്‍ 1
എഴുത്തുകാരി 1+1
തെക്കേടന്‍ 1
അതുല്യ 1
ഈണം 1
അങ്കിള്‍ 2
അനില്‍ 3+1
ലതി 2+1
സിനി 1
മണി 2+1
അപ്പു 2+2
ഹരീഷ് 1
നാട്ടുകാരന്‍ 2
അനില്‍ @ ബ്ലോഗ്
നീരു എന്ന പേരിനൊപ്പം 2 എന്ന് കണ്ടു. അത് ശരിയായ കണക്കല്ല. മുഴങ്ങോടിക്കാരി അന്നേ ദിവസം ഹാജരുണ്ടാകുന്നതല്ല. അതുകൊണ്ട് നിരക്ഷരന്‍ 1 എന്ന് കണക്കാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
250 രൂഭാ ലാഭിക്കുക എന്ന ലക്ഷ്യം കൂടെ ഇതിനുപിന്നില്‍ ഉണ്ടെന്ന് കൂട്ടിവായിച്ചാല്‍ ഒരു വിരോധവുമില്ല. ഇന്ന് രാവിലെ വീട്ടില്‍ വന്ന് കയറിയത് പിച്ചപ്പാത്രവുമായിട്ടാ .... സത്യം. :)
നീരുഭായ്,
നീരു എന്നത് “നിരക്ഷരന്‍“ എന്നും എണ്ണം 2 എന്നത് 1 ആക്കിയതായും അറിയിക്കുന്നു.
:)
കൂടാതെ ഇന്ത്യാഹെറിറ്റേജ് വരുമെന്ന് പറഞ്ഞിരുന്നു , എത്ര ആളാണെന്ന് ചോദിക്കാന്‍ വിട്ടു.
ഹരീഷ്....
എല്ലാവരുടേയും അറിവിലേക്ക് കൃത്യമായി എണ്ണം കിട്ടാന്‍ വേണ്ടി ഒരു പോസ്റ്റ് കൂടെ ഇറക്കാനുള്ള സമയം ആയെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഈ പോസ്റ്റ് തന്നെ തീയതി മാറ്റി പോസ്റ്റി നോക്കൂ. അങ്ങനെ ചെയ്താല്‍ അഗ്രിയില്‍ വരുമോ ?
ഉദാഹരണത്തിന് ജെ.പി. കുറുമാന്‍ , കുട്ടന്‍ മേനോന്‍ തുടങ്ങിയവര്‍ വരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. അവരൊക്കെ ഇപ്പോള്‍ എന്തുപറയുന്നു എന്ന് പുതിയ പോസ്റ്റിലൂടെ അറിയാന്‍ പറ്റുമല്ലോ ?
ഇതില്‍ നാട്ടുകാരന്റെ പേരില്ലല്ലോ അനില്‍ ? അദ്ദേഹം വരില്ലേ ?
കേരളാഫാര്‍മര്‍ ചന്ദ്രേട്ടന്‍ വരുമെന്നാണല്ലോ കേട്ടത്.അവസാനത്തെ ലിസ്റ്റില്‍ പേര് കാണുന്നില്ലല്ലോ? എന്ത് പറ്റി?
തീര്‍ച്ചയായും ഞാനുണ്ടാകും.
സസ്നേഹം,
വെള്ളായണി
അവധി കിട്ടാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതിനാല്‍ എന്റെ വരവു മുടങ്ങിപ്പോയി. ഏതായാലും നിങ്ങളെല്ലാവരും കൂടി ആഘോഷിക്കുക ഞാന്‍ ഇവിടെ അതിന്റെ വിവരങ്ങള്‍ അറിഞ്ഞു സന്തൊഷിച്ചോളാം സ്നേഹപൂര്‍വം
ഈയുള്ളവനും തീര്‍ച്ചയായും ഉണ്ട്. അപ്പൂട്ടന്‍ പറഞ്ഞതുപോലെ, തിരുവനന്തപുരത്തു നിന്ന് ജന്മശതാബ്ദിക്കാണ് വരുന്നത്, അല്പം താമസിക്കാന്‍ സാദ്ധ്യതയുണ്ട്; മുന്‍കൂര്‍ ക്ഷമാപണം.
ക്ഷമിക്കുക...ചെറായി ബ്ലോഗേര്‍സ് മീറ്റിനു വരണം എന്നാന്നു വിചാരിച്ചത് ..പക്ഷെ ..അപ്രതീക്ഷിതമായി പ്രഖ്യാപിച്ച പരീക്ഷ....സപര്യ ക്ക് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല ...
പുതിയ പോസ്റ്റ്.
ഹരീഷേട്ടാ,
ഞങ്ങള്‍ 4 ആള്‍ക്കാര്‍
ഉറപ്പ്.
(ബാക്കി ദൈവത്തിന്‍റെ കൈയ്യില്‍)
:)
ഞാന്‍ ഉണ്ടാവും ഒറ്റയ്ക് തന്നെയാവും വരുക. ട്രയിന്‍ സീറ്റ് റിസര്‍വ്വ് ചെയ്ത് കഴിഞ്ഞു.
ഇതാ മാഞ്ഞുര്‍ സര്‍ക്കാര്‍ വിദ്യാലയവും ( www.ghsmanjoor.blogspot.com) പെട്ടി ഒരുക്കി കഴിഞ്ഞു.......
സ്കൂളിലെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി രണ്ട് മാഷുമ്മാര്‍ .....
നിധിന്‍, രാധാകൃഷ്ണന്‍.....
സാധിക്കുമെങ്കില്‍ രണ്ട് കുട്ടീസും കൂടി .....
സംഗമ സംഘാടകർക്കും അല്ല വൊളന്റിയേഴ്സിനും അതിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആശംസകൾ.
എല്ലാം ഭംഗിയായിരിക്കട്ടെ.
വിവരണങ്ങൾക്കും ഫോട്ടോകൾക്കും കാത്തിരിക്കുന്നു.
വെള്ളപ്പൊക്കം കാരണം റൂട്ട് മുടങ്ങിയില്ല എങ്കില്‍ ഞാനും ഏകനായി വരും,ഇന്‍ഷാ അള്ളാഹ്
മക്കള്‍ക്ക് ശനി വര്‍ക്കിംഗ്ഡേ ആയതിനാല്‍ കുടുംബത്തെ കൂട്ടാന്‍ നിര്‍വ്വാഹമില്ല
ഓ:ടോ:അനില്‍ജീ...ആ ക്വാളിസ് എടപ്പാളില്‍ നിന്നും പുറപ്പെടുന്നത് എപ്പോഴാ?
എന്റമ്മോ എടപ്പാളീന്നൊക്കെ വണ്ടി ഏര്‍പ്പാടാക്കിയിട്ടുണ്ടോ അനില്‍ ? :):)
അരീക്കോടന്‍ മാഷേ...കാലാവസ്ഥ ഒക്കെ ഓക്കെ ആയിരിക്കും. അപ്പോ ചെറായിയില്‍ കാണാം :)
അരീക്കോടന്‍ മാഷെ,
എടപ്പാളില്‍ നിന്നും രാവിലെ 6 മണിക്ക് പോരും, 8 മണിക്ക് അവിടെത്താം എന്ന് പറഞ്ഞിട്ടൂണ്ട്. കൊട്ടോട്ടിക്കാരന്‍ എന്ന ചങ്ങാതി രാവിലെ കൊണ്ടോട്ടിയില്‍ നിന്നും പോരും, അതില്‍ കൂടാന്‍ പറ്റുമോ?
ഈ പോസ്റ്റില്‍ മുമ്പൊരു കമന്റിട്ടിരുന്നു.പുതിയ പോസ്റ്റ് കണ്ടതിനു ശേഷം വീണ്ടുമൊരു ക്മന്റുകൂടി ഇടുന്നു.
നേരത്തെ പറഞതില്‍ ഇതുവരെ മാറ്റമൊന്നുമുണ്ടായിട്ടില്ല.ഞാനും വരും ചെറായി മീറ്റിന്.ലിസ്റ്റില്‍ പേരുചേര്‍ക്കാം.
അനില്‍ജീ...അത്രയും നേരത്തെ എത്താന്‍ യാതൊരു സാധ്യതയും ഇല്ല,തിരിച്ചുപോരുമ്പോള്‍ ഒരു ചന്തി വയ്ക്കാം അല്ലേ?കൊട്ടോട്ടിക്കാരന്‍ കൊണ്ടോട്ടിയില്‍ നിന്നാണോ?ഫോണ്‍ നമ്പര്‍ ഉണ്ടോ?
ഏവരേയും താഴെയുള്ള പോസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നു...
http://kalyanasaugandikam.blogspot.com/2009/07/blog-post_21.html
Post a Comment