Wednesday, July 29, 2009

ചെറായി ബ്ലോഗ് മീറ്റ് - 2009; പാർട്ട് 1

ഓര്‍മ്മയുടെ ചെപ്പിലേക്ക് അവിസ്മരണീയമായ അനവധി മുഹൂർത്തങ്ങൾ സമ്മാനിച്ച ദിവസമാണു ഇക്കഴിഞ്ഞ ജൂലൈ 26. ചെറായി കടപ്പുറത്തെ മണൽത്തരികളെയും, തിരകളെയും സാക്ഷിനിർത്തി ഞങ്ങൾ 120ഓളം പേർ അമരാവതി റിസോർട്ടിൽ ഒത്തുചേര്‍ന്നു. ഒരു സുഹൃദ്സംഗമം എന്നതിനേക്കാളുപരി കുടുംബസംഗമം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വിധത്തിലുള്ള കൂടിക്കാഴ്ചയായിരുന്നുവത്.


ഇതാ ഞങ്ങളെല്ലാവരും ഇവിടെയുണ്ട്.




മുന്നിശ്ചയപ്രകാരം തന്നെ 9.30 യോടെ റെജിസ്ട്രേഷൻ കൌണ്ടറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. തലേദിവസംമേ എത്തിച്ചേർന്നവരും, പ്രഭാതത്തിൽ വന്നെത്തിയ മറ്റു ബ്ലോഗേർസുമാണു ആദ്യമേ പേരു റെജിസ്റ്റെർ ചെയ്യുവാനെത്തിയിരുന്നത്, തുടര്‍ന്ന് കൂടുതല്‍ ബ്ലോഗര്‍മ്മാര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിന്നു. ഏകദേശം 10.30 തോടെ സുഹൃദ്സമ്മേളനം ആരംഭിച്ചു, ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുക എന്നതായിര്‍ന്നു ചടങ്ങ്. ഒറ്റപ്പെട്ട തുരുത്തുകളിലായി ജീവിക്കുന്ന നാമോരുത്തരുമടങ്ങുന്ന ഇന്നത്തെ സമൂഹത്തില്‍, സൌഹാർദ്ദപരമായ കൂടിച്ചേരലുകളുടെ ആവശ്യകതകളെക്കുറിച്ച് വാചാലനായി ആദ്യം സ്വയം പരിചയപ്പെടുത്തുവാനാരംഭിച്ചത് ജി.മനുവായിരുന്നു. ഒരോരുത്തരുടേയും വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സഹജീവികള്‍ ശ്രവിച്ചത്.ഈ സമയവും ഒട്ടനവധി ബ്ലോഗേർസ് സംഗമസ്ഥലത്തേക്ക് ആഗതരായിക്കൊണ്ടിരുന്നു. റെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി അവരും ഹാളിനുള്ളിലെ സംഘത്തിലേക്ക് ഇഴുകിച്ചേര്‍ന്നു. 78 ബ്ലോഗേർസും, അവരുടെ ബന്ധുക്കളും കൂട്ടുകാരും കൂടി 120 ഓളം പേർ ഈ സംഗമത്തിൽ പങ്കെടുക്കുകയുണ്ടായി.

ഇതാ അവർ..
1. ജി.മനു
2. ഷെറീഫ് കൊട്ടാരക്കര
3. ജുനൈദ്
4. പകൽകിനാവൻ
5. നന്ദകുമാർ
6. നൊമാദ്
7. മുള്ളൂർക്കാരൻ
8. മുരളീകൃഷ്ണ മാലോത്ത്
9. പ്രിയ
10.സുനിൽ കൃഷ്ണൻ
11.നാസ്
12.തോന്ന്യാസി
13.ചാണക്യൻ
14.വാഴക്കോടൻ
15.ജിപ്പൂസ്
16.ഡി.പ്രദീപ്കുമാർ
17.ബാബുരാജ്
18.അരീക്കോടൻ
19.ഷിജു/the friend
20.പാവപ്പെട്ടവൻ
21.വിനയൻ
22.മണികണ്ഠൻ
23.പിരിക്കുട്ടി
24.ഡോ.ജയൻ ഏവൂർ
25.യാരിദ്
26.എഴുത്തുകാരി
27.പോങ്ങുമ്മൂടൻ
28.ബിന്ദു കെ പി
29.അപ്പൂട്ടൻ
30.മണി
31.കാർട്ടൂണിസ്റ്റ് സജീവ്
32.ഡോക്ടർ
33.വാവ
34.കിച്ചു
35.ബിലാത്തിപട്ടണം
36.നിരക്ഷരൻ
37.രസികൻ
38.ജിഹേഷ്
39.വല്ല്യമ്മായി
40.അപ്പു
41.ചാർവാകൻ
42.അശ്വിൻ
43.ഹാഷ്
44.ഗോപക് യു ആർ
45.മിന്നാമിനുങ്ങ്
46.തറവാടി
47.ഷംസുദ്ദീൻ
48.ഷിജു അലെക്സ്
49.ശരത്
50.കുമാർ നീലകണ്ഠൻ
51.കേരളാ ഫാർമെർ
52.സമാന്തരൻ
53.ഹൻല്ലലത്ത്
54.ശ്രീലാൽ
55.വേദവ്യാസൻ
56.അനിൽ@ബ്ലോഗ്
57.രമണിഗ
58.ധനേഷ്
59.അരുൺ കായംകുളം
60.സൂര്യോദയം
61.അങ്കിൾ
62.നാട്ടുകാരൻ
63.പാവത്താൻ
64.ജോഹർ ജോ
65.സജി അച്ചായൻ
66.സുൽ
67.സെറീന
68.പിപഠിഷു
69.ലതി
70.പഥികൻ
71.ചിത്രകാരൻ
72.ശ്രീ@ശ്രേയസ്സ്
73.വെള്ളായണി വിജയൻ
74.കൊട്ടോട്ടിക്കാരൻ
75.വേണു
76.സിബു സി ജെ
77.സിജു
78.ഹരീഷ് തൊടുപുഴ





പങ്കെടുത്ത ബ്ലോഗേർസിന്റെ ഫോട്ടോ താഴെക്കാണാവുന്നതാണു..



























































































































































































































116 comments:

ചാര്‍ളി (ഓ..ചുമ്മാ ) said...

അവസാനത്തെ ഫോട്ടത്തിലെ ആളെന്നാ നേരേ നോക്കാത്തേ..
എങ്ങോ കണ്ടുപരിചയം ഉണ്ടല്ലോ

വീകെ said...

അവസാനത്തെ ആള് നേരെ നോക്കാത്തത് തിരിച്ചറിഞ്ഞാലോന്ന് ഓർത്തിട്ടാ...
അല്ലെ...ഹരിയേട്ടാ...?

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
Ezhuthukari said...

അനില്‍ പറഞ്ഞതിന്റെ താഴെ എന്റേയും ഒരൊപ്പു്.

രാവണൻ said...

ഇതെന്താണു മാഷെ ആളെ പറ്റിക്കാൻ നോക്കുന്നോ?
ആ കൈകളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു!!!...
ക്ഷമിക്കണം...ഞാൻ പുതിയ ആളാണു..പക്ഷെ കഴിഞ്ഞ ഒരു കുറെ നാളുകളായി മിക്കവാറും എല്ലാ ബ്ലോഗുകളും സന്ദർശിക്കാറുണ്ട്..

ഹരീഷ് തൊടുപുഴ said...

എന്റെ പ്രിയ കൂട്ടുകാരേ;

ബിസിനെസ്സ് തിരക്കുകൾ, കമ്പ്യൂട്ടർ കേടാകൽ, നെറ്റ് പ്രശ്നം, കറണ്ടുപോക്ക് മുതലായ ദുരിതങ്ങൾ കാരണമാണു മീറ്റിനേക്കുറിച്ചുള്ള പോസ്റ്റ് ഇത്രയും നീണ്ടു പോകാൻ കാരണം. ഇതിന്റെ തുടർച്ചയായുള്ള അടുത്ത പോസ്റ്റ് നാളെ ഉച്ചയ്ക്കുമുൻപേ ഇട്ടോളാം. ദയവായി എല്ലാവരും ക്ഷമിക്കണേ..

ജയ് ചെറായി മീറ്റ്..

സൂര്യോദയം said...

ഹരീഷ്‌.. എല്ലാവരേയും ചിത്രം സഹിതം (അതും നല്ല ഗ്ളാമര്‍ ആയിട്ട്‌) കൊടുത്തതിന്‌ നന്ദി... (എണ്റ്റെ പേരില്‍ ഒരു ചെറിയ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌.. സൂര്യോദയം sooryodayam എന്നാണേയ്‌) ;-)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നേരത്തെ 3 പടം മാത്രം കണ്ട് തെറി വിളിക്കാതെ പോയതാണ്. കുറച്ചു കൂടി കാത്തിട്ട് വിശദമായി പോസ്റ്റ് കണ്ടില്ലെങ്കില്‍ തെറി വിളിക്കാമെന്ന് കരുതി. :)

ഇപ്പോള്‍ നന്നായി. ഹരീഷിന്റെ ഭാ‍ഗത്ത് നിന്ന് പ്രതീക്ഷിച്ച പോസ്റ്റ്.

ആശംസകള്‍.

ഹരീഷ് തൊടുപുഴ said...

സൂര്യോദയം മാഷേ; തെറ്റു തിരുത്തിയിട്ടുണ്ടേ..

നന്ദി..

കണ്ണനുണ്ണി said...

ഈ പോസ്റ്റ്‌ രണ്ടു ദിവസായി നോക്കി ഇരിക്കുന്നു.. എല്ലാവരെയും പേര് പറഞ്ഞു പരിച്ചയ്പെടുതുന്നതിനു വേണ്ടി...
നന്ദി ഹരീഷേട്ടാ

Unknown said...

നഷ്ടമായല്ലോ ................

ശേ.. വരാരുന്നു............. :)

HAREESH said...

അഭിനന്ദങ്ങൾ......ആദ്യം വേണ്ടതു അതാണു.......സംഘാടകർക്കു ആയിരമായിരം അഭിനന്ദങ്ങൾ........

HAREESH said...

വായിൽ ഈച്ച കയറും....ചാണക്യനൊടൊന്നു പറ.....വായ അടക്കാൻ.........

Appu Adyakshari said...

ഹരീഷേ, വളരെ നല്ല ചിത്രങ്ങള്‍....
ഇത്രയും പ്രതീക്ഷിച്ചില്ല കേട്ടോ.. നല്ല ഇം‌പ്രൂവ്മെന്റ്.... (ഗുരുത്വം..ഗുരുത്വം.... !!)
ബാക്കി ഫോട്ടോകള്‍ വരട്ടെ.

Vellayani Vijayan/വെള്ളായണിവിജയന്‍ said...
This comment has been removed by the author.
ramanika said...

great effort!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഈ സംഗമത്തിന്റെ ചരിത്രനിമിഷങ്ങള്‍ ഒപ്പിയെടുത്തതിന് നന്ദി...നന്ദി...

Lathika subhash said...

Thanks a lot.

ധനേഷ് said...

ഫോട്ടോകളെല്ലാം കലക്കന്‍ ...
(ഒരു കുറ്റം കണ്ടുപിടിക്കാന്‍ നോക്കിയിട്ട് നടന്നില്ല)

തിരക്കിനിടയിലും കുറച്ചു സമയം ചിലവാക്കി അല്ലേ?
നന്ദി.. ഫോട്ടോയ്ക്കും, അടിപൊളി മീറ്റിന്റെ സംഘാടനത്തിനും...

ശ്രീലാല്‍ said...

സൂപ്പര്‍ ഫോട്ടോസ്..

“ഇവന്റ് ഫോട്ടോഗ്രഫിയില്‍ പരീക്ഷണം അരുത്” - ഗുരുവചനം ഞാന്‍ തെറ്റിച്ചു. അതിനുള്ള ശിക്ഷ കിട്ടി - എന്റെ ക്യാമറയില്‍ കാര്യമായി ഒന്നും പതിഞ്ഞില്ല. :)

Manoj മനോജ് said...

അഭിനന്ദനങ്ങള്‍.... ചെറായിയെ ബ്ലോഗ് ചരിത്രത്തിന്റെ ഭാഗമാക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.... ആശയ ധ്രുവീകരണങ്ങള്‍ക്ക് അപ്പുറം പരസ്പരം സ്നേഹത്തിന്റെ നൂലുകളാല്‍ ബന്ധിച്ചിടുവാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ ചെറായി മീറ്റ് പ്രേരണ നല്‍കുമെന്നത് ഉറപ്പ്....

മറഞ്ഞിരിക്കുവാന്‍ ആഗ്രഹിച്ച പലരും തങ്ങളുടെ മുഖം ബ്ലോഗില്‍ കൊടുക്കുവാന്‍ സമ്മതിച്ചതിലൂടെ തന്നെ ചെറായി മീറ്റ് ബ്ലോഗിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

കൂടാതെ ബ്ലോഗിങ്ങ് എന്നത് വെറും വാചക കസര്‍ത്തല്ല മറിച്ച് സ്വന്തം ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ എങ്ങിനെ ധീരതയോടെ തരണം ചെയ്യണമെന്നും, മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്ക് എങ്ങിനെ നമ്മളാല്‍ സഹായകമാകുമെന്നും ഈ വേദി കാട്ടി തന്നു.

ചാര്‍ളി, പുള്ളിയുടെ മുഖത്തെ ആ ടെന്‍ഷന്‍ കണ്ടിട്ട് വേലിക്കപ്പുറം ഒരനക്കം കേട്ടപ്പോള്‍ കടാപ്പുറം വഴി ചാവേറുകളോ, സുനാമി തിരമാലകളോ വരുന്നതാണോ എന്ന് നോക്കിയതാണെന്ന് തോന്നുന്നു :)

ഇനിയെങ്കിലും ഒന്ന് റിലാക്സ് ചെയ്ത് ചിരിക്ക് മാഷേ... ആ ചിരി ബ്ലോഗേര്‍സ് ഒന്ന് കാണട്ടേ...

ചെറായി മീറ്റ് വിജയിപ്പിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.... ഇനിയും ഇതു പോലെയുള്ള മീറ്റുകള്‍ക്കായി കാത്തിരിക്കുന്നു... ഏതെങ്കിലും ഒന്നില്‍ പങ്കെടുക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍...

nandakumar said...

‘ലേറ്റായാലും ലേറ്റസ്റ്റാ വരുവേന്‍‘ എന്ന തലൈവര്‍ ഡയലോഗ് പോലെയായല്ലോ ഹരീഷേ... :)
കലക്കന്‍... അസ്സല്‍ സ്.....

ഡി .പ്രദീപ് കുമാർ said...

ചിത്രങ്ങള്‍ ഒന്നാന്തരമായി.മീറ്റിലെ മറ്റു ദൃശ്യങ്ങള്‍ കൂടി പോസ്റ്റ് ചെയ്യുമെല്ലോ.
ഈ മുഖങ്ങള്‍ ഇനി മറക്കില്ല.ഹരീഷിനു നന്ദി.

ദീപക് രാജ്|Deepak Raj said...

ഇതിനാണ് കാത്തിരുന്നത്. എല്ലാവരുടെയും ഫോട്ടോ കിടു. പാവം ചാണക്യന്റെ കഥകഴിച്ചു അല്ലെ.. കൂടുതല്‍ ഫോട്ടോസ് ഇട്ടുള്ള അടുത്ത പോസ്റ്റ്‌ ഉടനെ ഇടണം.

ഗോപക്‌ യു ആര്‍ said...

എക്സലന്റ് ഫോട്ടോസ്...

നന്ദി ഹരീഷ്..........

Manikandan said...

ഹരീഷേട്ടാ ഏറെ പ്രതീക്ഷിച്ചിരുന്ന പോസ്റ്റ്. ചിത്രങ്ങൾ എല്ലാം മനോഹരം.

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
ഇതാ ജോയുടെ വക വീഡിയോ, ട്രയിലര്‍.

അരുണ്‍ കരിമുട്ടം said...

ഹരീഷേട്ടാ,
നന്നായി.എല്ലാരും ഉണ്ടല്ലോ..
എന്‍റെ നല്ല ഫോട്ടോ ഒന്നും കിട്ടിയില്ലേ?
ഹ..ഹ..ഹ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹരീഷേ.......

എന്തു പറയണമെന്നറിയില്ല..ഇത്ര മനോഹരമായി എല്ലാവരേയും പകർത്തിയെടുത്തതിനു ആയിരം അഭിനന്ദനങ്ങൾ!!

കഴിഞ്ഞ മൂന്നു നാലു ദിവസമായി ‘ബൂലോകം’ മുഴുവൻ ഈ ഒരു പോസ്റ്റിനു വേണ്ടിയാണു കാത്തിരുന്നത്.ഇതിനു പിന്നിലുള്ള അധ്വാനം ഞാൻ മനസ്സിലാക്കുന്നു.നന്ദി..നന്ദി..നന്ദി..!

ഓ;ടോ:ഇത്രേം അപ്‌ലോഡ് ചെയ്തപ്പോൾ തളർന്ന് പോയി ചക്രവാള സീമയെ നോക്കി നിൽ‌ക്കുന്ന ഫോട്ടോ ആണോ അവസാനത്തേത്?ഇനി ക്ഷീണം മാറിക്കഴിഞ്ഞ് ബാകിയുള്ളവ പോസ്റ്റു ചെയ്താൽ മതി.

ശ്രീ said...

വിശദമായ ഇങ്ങനെ ഒരു പോസ്റ്റ് കാത്തിരിയ്ക്കുകയായിരുന്നു. കലക്കി, ഹരീഷേട്ടാ

ബിന്ദു കെ പി said...

നന്ദി ഹരീഷ്...കാത്തിരുന്ന പോസ്റ്റാണിത്...ബാക്കിയുള്ള ഭാഗങ്ങൾ വൈകാതെ പോരട്ടെ...

ഹരീഷ് തൊടുപുഴ said...

ജോ!!!

ആ ഗ്ലാസ്സ് ഒന്നു കൂടി മുട്ടിച്ചേ...

ചിയേർസ്...

ബ്ലോത്രം said...

ആശംസകള്‍, ഹരീഷ്.

കൂട്ടുകാരൻ said...

ഹരീഷേട്ടാ,ഇത്രയും നന്നായി നടത്തിയതിനു അഭിനന്ദനങ്ങള്‍ . ഇതും കൂടെ കണ്ടാലെ എല്ലാം പൂര്‍ണമാവൂ..ഇനിയും ഇതുപോലെ മീറ്റുകള്‍ നടത്തണം...പങ്കെടുക്കാന്‍ പറ്റാത്ത വിഷമത്തോടെ എല്ലാ വിശേഷങ്ങളും വായിച്ചു തീര്‍ത്തു...ഇപ്പോള്‍ വിഷമം എല്ലാം തീര്‍ന്നു.നന്ദി

kichu / കിച്ചു said...

hareesh

valare nannayi. baakki poratte

ചാണക്യന്‍ said...

ഹരീഷേ...

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി......
ചിയേഴ്സ് ഗഡീ....:):):)

smitha adharsh said...

ക്ഷമയോടെ നോക്കിയിരിക്കുകയായിരുന്നു..ഹരീഷേട്ടന്റെ വിശദമായ പോസ്റ്റ്‌..നിരാശപ്പെടുത്തിയില്ല..
നന്നായിരിക്കുന്നു...നന്ദി
അനില്‍ചേട്ടന്‍ തന്ന ലിങ്കിലും പോയി നോക്കി...വീഡിയോ ക്ലിപ്പിംഗ് കണ്ടു..വിശദമായത് ഉടന്‍ വരുമല്ലോ അല്ലെ?

keralafarmer said...

ചെറായിയില്‍ വന്ന് പരിചയപ്പെട്ടപ്പോള്‍ എന്നെക്കണ്ടാണ് ബ്ലോഗ് തുടങ്ങിയതെന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നില്ലെങ്കിലും ഐഎച്ച്ആര്‍ഡിയുടെ കാര്യം പറഞ്ഞപ്പോള്‍ പണ്ട് ഫോണില്‍ ബന്ധപ്പെട്ടവിവരം എനിക്കോര്‍മ്മവന്നു. എന്നെക്കണ്ടിട്ടാണോലും ഇത്രയും നല്ലൊരു ബ്ലോഗര്‍ (അപ്പുവിനൊപ്പം) ബൂലോഗര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. ഒപ്പം ഞാനും അഭിമാനിക്കുന്നു.
ജയ് ജയ് ബ്ലോഗേഴ്സ് മീറ്റ്. വളരട്ടെ വളര്‍ന്ന് വളര്‍ന്ന് ബൂലോഗം നിറയട്ടെ മീറ്റുകളാല്‍ സമൃദ്ധമാം സൌഹൃദം.

keralafarmer said...

ഹരീഷ് തൊടുപുഴയുടെ ചിത്രം ഉള്‍പ്പെടുത്താത്തതിന്റെ ഖേദം രേഖപ്പെടുത്തുന്നു.
അറിയിപ്പ് - എല്ലാ ചിത്രങ്ങളും അടിച്ച് മാറ്റിക്കോട്ടെ?

ഹരീഷ് തൊടുപുഴ said...

ചന്ദ്രേട്ടാ; ഏറ്റവും അവസാനം കിടക്കുന്ന ഫോട്ടോ എന്റേതാണേ..

Rakesh R (വേദവ്യാസൻ) said...

എഡോ മനുഷ്യാആആആആആആ

ഇങ്ങനെ ഫൊട്ടോയിട്ട് അനോണിമിറ്റി തകര്‍ക്കാനുള്ള പരിപാടിക്കായിരുന്നല്ലേ മീറ്റ് ഈറ്റ് എന്നൊക്കെ ഞങ്ങളെ പ്രലോഭിപ്പിച്ച് എത്തിച്ചത് :)

ഹരീഷേട്ടാ ആറ്റിക്കുറിക്കിയ പോസ്റ്റ് :) നന്നായി

പാവത്താൻ said...

ഹരീഷേ, സത്യം പറ ഇഹെവിടുന്നെറ്റുത്ത പടങ്ങളാ?
ഇത്രയും ഗ്ലാമറുള്ളവരെയൊന്നും അവിടെ കണ്ടില്ലല്ലോ.:-)
അഭിനന്ദനങ്ങള്‍..

ജോ l JOE said...

ഇനിയെങ്കിലും ഒന്ന് റിലാക്സ് ചെയ്ത് ചിരിക്ക് മാഷേ... ആ ചിരി ബ്ലോഗേര്‍സ് ഒന്ന് കാണട്ടേ...

ദാ, ഗ്ലാസ്‌ എടുത്തു ചീയേഴ്സ് ...

ഹരീഷ് തൊടുപുഴ said...

ഇതൊന്നു ശ്രദ്ധിക്കൂ പ്രിയ കൂട്ടുകാരേ;





Blogger Cartoonist said...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

നാട്ടുകാരന്‍ said...

അവസാനത്തെ ഫോട്ടോ മാത്രം എനിക്കിഷ്ടപ്പെട്ടില്ല.

ഫോട്ടോഷോപ്‌ അറിയാം എന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ ?
ഹ..ഹ...ഹ...ഹ.....

അനാഗതശ്മശ്രു said...

ചെറായിയില്‍ എത്തിച്ചേരാന്‍ ആവാഞ്ഞതിന്റെ ദുഖം ഉണ്ട്..
സജ്ജീവിനെ പോലുള്ള പല സുഹ്രൃത്തുക്കളെയും നേരില്‍ കാണാനുള്ള അവസരം നഷ്ടപ്പെട്ടു.
പക്ഷെ ഈ പൊസ്റ്റിലൂടെ പേരുകള്ക്കു പിറകിലുള്ള കൂടുതല്‍ ബ്ളോഗര്‍ മാരെ കാണാന്‍ കഴിഞ്ഞതു സന്തോഷം പകരുന്നു.
സുല്‍ എന്ന പേരിലെ ആളായിരുന്നു ആദ്യം വരേണ്ടിയിരുന്നതു ..
മിക്ക പോസ്റ്റിലെയും ആദ്യ തേങ്ങ അദ്ദേഹത്തിന്റെ വക ആയിരുന്നു..കുറെ ഏറെ ക്കാലം

ഈ പോസ്റ്റിനു വളരെ ഏറെ നന്ദി

കുഞ്ഞന്‍ said...

ഹരീഷ് ഭായി..

ബൂലോഗം കാത്തിരുന്ന പോസ്റ്റ്. അഭിനന്ദനങ്ങള്‍ മാഷെ എല്ലാ ചിത്രങ്ങളും നല്ലരീതിയില്‍ എടുക്കാന്‍ പറ്റിയതില്‍, സംഘാടകന്‍ മാത്രമല്ല താനൊരു മികച്ച ഫോട്ടൊഗ്രാഫര്‍ എന്നുകൂടി തെളിയിച്ചു ഹരീഷ്..ഒരു സല്യൂട്ട്...

ആ സുഭാഷ് ചേട്ടന്റെ പടം കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍...അത് അടുത്ത ഭാഗത്തില്‍ വരുമെന്ന് കരുതുന്നു...

ഹരീഷ് തൊടുപുഴ said...

കുഞ്ഞേട്ടാ; അടുത്ത ഭാഗത്തിലാദ്യം സുഭാഷേട്ടന്റെ പടമാണു..

നന്ദിയോടെ..

Kvartha Test said...

വളരെ നന്നായി. അങ്ങനെ പങ്കെടുത്ത എല്ലാ ബ്ലോഗ്ഗര്‍ക്കും ഒരു പേരും അത് കൂട്ടിയോജിപ്പിക്കാന്‍ ഒരു നല്ല മുഖവും ആയല്ലോ. ബ്ലോഗ്ഗേഴ്സിനു മുഖം 'മിനുക്കി' കൊടുത്ത ഹരീഷിനു ആശംസകള്‍!

പൊറാടത്ത് said...

കിടിലന്‍ പരിചയപ്പെടുത്തല്‍ മാഷേ.. വളരെ നന്ദി..

അടുത്ത പാര്‍ട്ട് പോന്നോട്ടെ...

keralafarmer said...

പങ്കെടുത്തവരെല്ലാം ചെറായി മീറ്റിനെപ്പറ്റി ഒരു പോസ്റ്റിടുക. എനിക്ക് ഒന്ന് വെളക്കിച്ചേര്‍ക്കാനാണേ ദേ ഇവിടെ.

കെ said...

ഈയൊരൊറ്റക്കാരണം കൊണ്ടാണ് മീറ്റിന് വരണ്ടാന്ന് തീരുമാനിച്ചത്... അല്ലാതെ തീവ്രവാദി ആക്രമണം ഭയന്നിട്ടൊന്നുമല്ല... മനസിലായോ.........

സൂത്രന്‍..!! said...

great

ബിനോയ്//HariNav said...

Excellent introduction Hareesh.
Thanks :)

vahab said...

കിടിലന്‍ പടങ്ങളാണല്ലോ...? മുഖത്തെ രോമത്തിന്റെ നീളം വരെ അളക്കാം....!!

മുസാഫിര്‍ said...

എല്ലാവരുടെയും ജീവനുള്ള ആക്ഷന്‍ പടങ്ങളാണല്ലോ ഹരീഷ് ഭായ്.നന്നായി , മൈക്കും പിടിച്ചു നിന്നപ്പോള്‍ ഫോട്ടോഗ്രാഫറെ ശ്രദ്ധിക്കാന്‍ സമയം കിട്ടിക്കാണില്ല.

Cartoonist said...

ഹരീഷെ,
ഞാന്‍ നേരത്തെ ഒരു കമെന്റിട്ടത്
ഈ പടങ്ങളൊന്നും കാണാതെയാണ്.
സത്യത്തില്‍, ഇതെനിക്ക് ഒരു ട്രെഷര്‍ ആണ്.
ഒരു ക്യാരിക്കേച്ചറിസ്റ്റ് ആഗ്രഹിക്കുന്ന രീതിയില്‍ അധികമാരും പടങ്ങള്‍ ഇടാറില്ല.
ഹരീഷ്, ഈ പോസ്റ്റ് ഒരു ക്യാരിക്കേച്ചറിസ്റ്റ്സ് ഡിലൈറ്റ് ആണ്, സംശ്ശ്യല്ല്യ.

എന്റെ അനുഗ്രഹങ്ങള്‍ ! :)

Micky Mathew said...

വരന്‍ പറ്റാത്തത്‌ നഷ്ടമായല്ലോ ...................

ഉഗാണ്ട രണ്ടാമന്‍ said...

കലക്കി, ഹരീഷ് ഭായി...വിശദമായ ഇങ്ങനെ ഒരു പോസ്റ്റ് കാത്തിരിയ്ക്കുകയായിരുന്നു.

ജിപ്പൂസ് said...

കാണാനിത്തിരി വൈകിപ്പോയി.ഞാന്‍ അന്നു പറഞ്ഞ പോലെ ഹരീഷേട്ടന്‍ മീറ്റ് ആസ്വദിച്ചോ എന്നൊരു സംശയം.ഇതെല്ലാം ഒരുക്കൂട്ടാനായി ഓടിപ്പിടയുന്നതിനിടയില്‍ ആസ്വാദനത്തിനെവിടെ സമയം.എന്തായാലും ആശംസകള്‍.

hi said...

പ്രതീക്ഷിച്ച പോലെ തന്നെ കിടിലന്‍ പോസ്റ്റ്‌.. പലരുടെയും മുഖം ആദ്യമായി കാണുകയാണ്.. അഭിനന്ദനങ്ങള്‍ !!!!

ബോണ്‍സ് said...

കലക്കി !എല്ലാവരെയും അടുത്ത് കണ്ടല്ലോ!!

പാര്‍ത്ഥന്‍ said...

ഓർമ്മിക്കാൻ, വീണ്ടും മറിച്ചുനോക്കാൻ ഒരു ആൽബം സമ്മാനിച്ചതിന് പെരുത്ത് നന്ദി.

Sathees Makkoth | Asha Revamma said...

സന്തോഷം.ഇത്രയും പേരുടെ മുഖം കാണാൻ കഴിഞ്ഞതിൽ.
ദുഃഖം-പങ്കെടുക്കുവാൻ കഴിയാതിരുന്നതിൽ.
എല്ലാവരും കൂടെ അടിച്ചുപൊളിച്ചു അല്ലേ.ഭാഗ്യവാന്മാർ.
സെപ്റ്റം‌ബറിൽ ബ്ലോഗ് മീറ്റുണ്ടോ ഹരീഷേ?

Sudhi|I|സുധീ said...

pulikaleyum puppulikaleyum kandu kannu niranju...

നരിക്കുന്നൻ said...

ബെർളിത്തരത്തിൽ ചേറായിയെ പറ്റി അസൂയപൂണ്ട് മുഴുഭ്രാന്ത് വിളിച്ച് പറഞ്ഞത് വായിച്ചാണ് ഇവിടെ ഇന്നെത്തിയത്. ഞാൻ പ്രാർത്ഥിച്ചപോലെ, ആഗ്രഹിച്ച പോലെ ഈ സൌഹൃദ്സംഗമം മനോഹരമായി വിജയകരമായി പര്യവസാനിച്ചു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. എല്ലാവരേയും പരിചയപ്പെടുത്തിയ ഈ പോസ്റ്റിന് ഹരീഷ് ഭായിക്ക് എന്റെ ഹൃദയം നന്ദി. ഇനിയും ഒരുപാട് ചിത്രങ്ങൾ ഇവിടെ പോസ്റ്റാനുണ്ടന്ന് അറിയാം... ഇവിടേ ഇറക്കി വെക്കൂ...

ഇനിയും ഒരു മീറ്റുണ്ടായാൽ....
എനിക്കും അവിടെത്തേണം....

ഇ.എ.സജിം തട്ടത്തുമല said...

പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മീറ്റു നടന്നതില്‍ സന്തോഷം!

Areekkodan | അരീക്കോടന്‍ said...

ബൂലോകം കാത്തുനിന്ന ഈ ഫോട്ടോകള്‍ക്ക്‌ ഒരായിരം നന്ദി...പാവത്താനും പാവപ്പെട്ടവനും തമ്മില്‍ മാറിപ്പോയോ?വീഡിയോ ട്രൈലര്‍ കാണിച്ച അനിലിന്‌ പ്രത്യേകം അഭിനന്ദനങ്ങള്‍

ഡോക്ടര്‍ said...

ഹാവൂ സമാധാനമായി.... നമ്മുടെ പോട്ടം ഉണ്ടല്ലോ.... :)

വിനയന്‍ said...

ഹരീഷേട്ടാ,
ഇപ്പോളാണു പോസ്റ്റ് കണ്ടത്! നല്ല വിവരണം. എല്ലാരുടെയും ഫോട്ടൊ ഉൾപെടുത്തിയത് വളരെ നന്നായി!

siva // ശിവ said...

പ്രിയ ഹരീഷ്,

അച്ഛന്‍ ആശുപത്രിയില്‍ ആയതിനാല്‍ എനിക്ക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല..... ഇനിയൊരു മീറ്റില്‍ പങ്കെടുക്കാം എന്ന് ആശിക്കുന്നു....

അതുല്യ said...

My Salutes. mail kittiyirikkumennu vishwasikkunnu.

Atulya

ഹരീഷ് തൊടുപുഴ said...

അതുല്യ ചേച്ചീ;

മെയിൽ കിട്ടിയിരുന്നു കെട്ടോ..

നന്ദിയോടെ..

aneeshans said...
This comment has been removed by the author.
aneeshans said...

Congrats to you all for such an amazing event.

Kiranz..!! said...

എല്ലാർക്കും മുടിഞ്ഞ ഗ്ലാമർ..അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോ ഹരീഷിനോക്കൊണ്ടൊരു പടമെടുപ്പിക്കണം..:)

അങ്കിള്‍ said...

26 july 2009 .കാലാവസ്ഥപോലും അന്നു നമ്മെ അനുഗ്രഹിച്ചു. ഞങ്ങൾ അന്നു അവിടെ തങ്ങിയിരുന്നു. പിറ്റേന്നു ഇടവിട്ടിടവിട്ട് നല്ല മഴയായിരുന്നു. അമരാവതിയിൽ തന്നെ തങ്ങേണ്ടിവന്നു, വൈകുന്നതു വരെ. പിറ്റേന്നും ലതി വന്നു ഞങ്ങളെ യാത്രയാക്കാൻ മറന്നില്ല.

ചുരുക്കത്തിൽ മറക്കാൻ പറ്റാത്ത ദിവസങ്ങളായിരുന്നു, ചെറായിയിൽ.

മീറ്റ് ദിവസം മൂന്നു മണിവരെ സംഘാടകർക്ക് മറ്റൊന്നിനെപറ്റിയും ചിന്തിക്കാൻ സമയം കിട്ടിയില്ലായെന്നു അവിടെ ഉണ്ടായിരുന്നവർക്കേ മനസ്സിലാകൂ.

യാരിദ്‌|~|Yarid said...

ഹരീഷിനു ഫോട്ടോഷോപ്പൊക്കെ നല്ല പിടിത്താ അല്ലെ?

താങ്ക്സ് ഫോർ ദ ഗ്രേറ്റ് ഇവന്റ്..:)

prashanth said...

ചെറായി ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. വിജയകരമായൊ മീറ്റ് സംഘടിപിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും ആശംസകള്‍. അടുത്ത മീറ്റില്‍ ഞാനും ഉണ്ടാകും.

ഒരു ബ്ലോഗ് മുതലാളി said...

ഉഗ്രന്‍ ട്ടോ പങ്കെടുത്തവരുടെ ഫോട്ടോ ഇട്ടതു നന്നായി.. ഇതൊക്കെ കാണുമ്പം അടുത്തമിറ്റില്‍ പങ്കെടുക്കാന്‍ ഒരു മോഹം എല്ലാ വിധആസംസകളും

Muralee Mukundan , ബിലാത്തിപട്ടണം said...

Dear Hareesh,
Be the first& Best.....
ആഗോളബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടെ ആ നഷ്ടബോധം പോയി ! മക്കള്‍ക്ക്‌ കുറച്ചു ദിവസം മുമ്പ് പനിപിടിച്ചിരുന്നത് കൊണ്ടു കുടുംബസമേധം ഈ ഭൂകോളബുലോക മീറ്റിലും ,ചെറായിയുടെ സുന്ദരമായ സ്നേഹതീരത്ത് വിഹരിക്കാനും സാധിക്കാത്തത് മാത്രം വിഷമത്തിനിടയാക്കി . വിവരസാങ്കേതികവിദ്യയിലൂടെ ,എഴുത്തിന്‍റെ മായാജാല കണ്ണികള്‍കൊണ്ടു പരസ്പരം മുറുക്കിയ ഇണപിരിയാത്ത മിത്രങ്ങളായി മാറിയിരുന്നു ഒരോബുലോഗരും ഈ കൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ /അതവര്‍ ആദ്യകൂടിക്കാഴ്ച്ചയില്‍ തന്നെ പരസ്പരം പ്രകടിപ്പിക്കുകയും ചെയ്തു ..

Junaiths said...

ഹരീഷണ്ണാ നല്ല കിടു ഫോട്ടോസ് ..തകര്‍ത്തു ..

പാവത്താൻ said...

@ അരീക്കോടന്‍: ഏയ് ഞങ്ങള്‍ തമ്മില്‍ മാറിപ്പൊയിട്ടൊന്നുമില്ല.എന്റെ ഭാര്യ പറഞ്ഞല്ലോ ഞാന്‍ തന്നെയാ തിരിച്ചു വന്നതെന്ന്.

വാഴക്കോടന്‍ ‍// vazhakodan said...

ഹരീഷാത്രേ ഹരീഷ്....
എന്റെ ഫോട്ടോ ആ ഫോട്ടോ ഷോപ്പില്‍ കെട്ടി ഒന്ന് കൂടി സുന്ദരനാക്കായിരുന്നില്ലേ? ഹി ഹി ഫോടോ ഷോപ്പിനും പരിമിതികള്‍ ഉണ്ടല്ലേ? :)
ബാക്കി
കൂടി പോരട്ടെ!.

ഗീത said...

ഇതും നോക്കി എത്ര ദിവസമായി ഇരിക്കുന്നു. എല്ലാരേം കാണാന്‍ പറ്റിയല്ലോ വരാനൊത്തില്ലേലും. ഹരീഷിന് എല്ലാത്തിനും നന്ദി. അപ്പോള്‍ ഇനി എന്നാ അടുത്തമീറ്റ്?

poor-me/പാവം-ഞാന്‍ said...

Very good.വായിച്ചു രസിച്ചു
ചെറായി മീറ്റ് ആബ്‌സെന്റീസ് അസോസിയെഷന്‍ ഖജാന്‍ജി

ജ്വാല said...

ചിത്രങ്ങളെല്ലാം നന്നായിരിക്കുന്നു.പങ്കെടുത്തവരെയെല്ലാം ഇങനെയെങ്കിലും പരിചയപ്പെടാന്‍ കഴിഞതില്‍ സന്തോഷം

keralafarmer said...

ഹരീഷ്,
ലിസ്റ്റില്‍ സിജൂവിന്റെ പേര് ഉള്‍പ്പെടുത്തിയതായി കണ്ടു. ചിത്രവും ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

yousufpa said...

ഈ മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാടഃഅതില്‍ വലരെ സങ്കടമുണ്ട്. എങ്കിലും ഈ മീറ്റ്(പോസ്റ്റ്) കണ്ടപ്പോള്‍ പങ്കെടുത്തത് പൊലെ തോന്നി.

സിമ്പോളിക് മുഖങ്ങളുള്ള പലരുടേയും ശെരിയായ മുഖം കാണിച്ചു തന്നതില്‍ അതിയായ സന്തോഷം .
എല്ലാ നന്മകളും നേരുന്നു.

yousufpa said...

ഈ മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാടഃഅതില്‍ വലരെ സങ്കടമുണ്ട്. എങ്കിലും ഈ മീറ്റ്(പോസ്റ്റ്) കണ്ടപ്പോള്‍ പങ്കെടുത്തത് പൊലെ തോന്നി.

സിമ്പോളിക് മുഖങ്ങളുള്ള പലരുടേയും ശെരിയായ മുഖം കാണിച്ചു തന്നതില്‍ അതിയായ സന്തോഷം .
എല്ലാ നന്മകളും നേരുന്നു.

സമീര്‍ അലി I Samir Ali said...

Hei..Harish Y ur delete the big man's photo...-->>Chithrakaran

keralafarmer said...

ഹരീഷെ,
ഇനി ആരൊക്കെ ഫോട്ടോ നീക്കണം എന്ന് അഭ്യര്‍ത്ഥിക്കുമോ ആവോ. വീഡിയോയിലും പ്രതീക്ഷിക്കാം അല്ലെ കട്ട്.

ആദര്‍ശ്║Adarsh said...

പനി പിടിച്ചു കിടപ്പിലായതിനാല്‍ മീറ്റിന്റെ പോസ്റ്റുകള്‍ ഒന്നൊന്നായി വായിച്ചു വരുന്നതെ ഉള്ളൂ ..
ഈ പുതിയ മുഖങ്ങള്‍ പരിചയപ്പെടുത്തിയതിനു നന്ദി ..ഹരീഷ് ഭായ് ,അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

Jijo said...

Where's Chithrakaran? It looks like I missed his photo. Was it deleted on request?

Manoj മനോജ് said...

"Manoj മനോജ് said...
മറഞ്ഞിരിക്കുവാന്‍ ആഗ്രഹിച്ച പലരും തങ്ങളുടെ മുഖം ബ്ലോഗില്‍ കൊടുക്കുവാന്‍ സമ്മതിച്ചതിലൂടെ തന്നെ ചെറായി മീറ്റ് ബ്ലോഗിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു."

"keralafarmer said...
ഹരീഷെ,
ഇനി ആരൊക്കെ ഫോട്ടോ നീക്കണം എന്ന് അഭ്യര്‍ത്ഥിക്കുമോ ആവോ. വീഡിയോയിലും പ്രതീക്ഷിക്കാം അല്ലെ കട്ട്."

"ഹരീഷ് തൊടുപുഴ says:
August 3, 2009 at 3:39 am
കൂട്ടുകാരാ;
ഈ പോസ്റ്റിൽ കാണുന്ന ചിത്രം ഈയുള്ളവന്റേതാകുന്നു.
ദയവായി ഈ ചിത്രം ഇവിടെ നിന്നും ഒഴിവാക്കിത്തരണമെന്ന് (ഡിലീറ്റ്) അഭ്യർത്ഥിച്ചുകൊള്ളുന്നു.
ഹരീഷ് തൊടുപുഴ" (http://www.boolokamonline.com/?p=352&cpage=1#comment-63)


;) എന്തെല്ലാം കാണണം?

അനില്‍@ബ്ലോഗ് // anil said...

മനോജെ,
ചിത്രങ്ങള്‍ നീക്കണം എന്ന് ആദ്യമായി ആവശ്യപ്പെട്ടത് ആരാണെന്ന് ഒന്ന് ട്രേസ് ചെയ്താല്‍ നന്നായിരിക്കും. ഒരാള്‍ തന്റെ ചിത്രം മാറ്റണം എന്ന് ആവശ്യപ്പെട്ടാല്‍ മാറ്റുകയാണ് മര്യാദ.
താങ്കളുടെ ചിത്രം അല്പം മോശം പരാമര്‍ശങ്ങളുമായി വല്ലയിടവും പ്രസിദ്ധീകരിച്ചാല്‍ മാറ്റണം എന്ന് പറയില്ലെ,അത്രയേ ഹരീഷ് പറഞ്ഞുള്ളൂ.
മീറ്റില്‍ ആളുകള്‍ പങ്കെടുത്തു അവരുടെ മുഴുവന്‍ വിവരങ്ങളും വെളിവാക്കി, ഫൊട്ടോക്കും വീഡിയോക്കും പോസ് ചെയ്തു, എന്നുകരുതി അത് സര്‍വ്വയിടവും ഒട്ടിച്ചു വക്കാന്‍ ആരും അനുവാദം കൊടുക്കില്ല.

Manoj മനോജ് said...

അനില്‍@ബ്ലോഗ്,
“മീറ്റില്‍ ആളുകള്‍ പങ്കെടുത്തു അവരുടെ മുഴുവന്‍ വിവരങ്ങളും വെളിവാക്കി, ഫൊട്ടോക്കും വീഡിയോക്കും പോസ് ചെയ്തു, എന്നുകരുതി അത് സര്‍വ്വയിടവും ഒട്ടിച്ചു വക്കാന്‍ ആരും അനുവാദം കൊടുക്കില്ല.“
:) എന്താണ് സംഭവിച്ചത് എന്ന് എനിക്കറീയില്ല. ഹരീഷ് എല്ലാവരുടെയും ഫോട്ടോയും പേരും നല്‍കിയപ്പോള്‍ ഞാന്‍ ആ കമന്റിട്ടു. (പക്ഷേ ആ ഫോട്ടോകളില്‍ പലതും അവര്‍ അറിയാതെയായിരിക്കണം എടുത്തതെന്ന് അവരുടെ ആക്ഷനില്‍ നിന്ന് മനസ്സിലാക്കാം.) പക്ഷേ അവരുടെ അനുവാദത്തോടെയല്ല നടന്നതെങ്കില്‍ ഹരീഷ് ചെയ്തതേ മറ്റേ പത്രവും ചെയ്തിട്ടുള്ളൂ. ഞാന്‍ അവരെ ന്യായീകരിക്കുന്നില്ല. അതിനുള്ള മറുപടി ഞാന്‍ അവിടെയിട്ടിട്ടുണ്ട്.

പിന്നെ ഒന്ന് റീവൈന്റ് ചെയ്ത് നോക്കുന്നത് നന്നായിരിക്കും. സംയമനം പാലിച്ച്. എന്തായിരുന്നു സംഘാടകരെന്ന് പറയുന്നവര്‍ക്ക് സംഭവിച്ച തെറ്റ്. എവിടെയൊക്കെയാണ് അത് സംഭവിച്ചത്?

ചെറായി മീറ്റ് വിജയം തന്നെ. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നു. പക്ഷേ ഒന്ന് തിരിഞ്ഞ് നോക്കുന്നത് നന്നായിരിക്കും. ഞാന്‍ ആര്‍ക്കും ഓശാന പാടുകയല്ല. അതിന്റെ ആവശ്യവും എനിക്കില്ല. പക്ഷേ ചെറായി മീറ്റ് ബ്ലോഗ് ചരിത്രത്തില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. ഇനി വരുവാനിരിക്കുന്ന മീറ്റുകള്‍ക്ക് ചെറായി മീറ്റ് ഒരു മാതൃകയാകണം. അതിനാല്‍ തന്നെ എവിടെയാണ് തെറ്റുകള്‍ ആരംഭിച്ചത് എന്ന് ഒന്ന് നോക്കുന്നത് നല്ലതല്ലേ... അത് കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ അടുത്ത മീറ്റുകള്‍ക്ക് അത് ഉപകാരമാവുകയില്ലേ.... ഒരഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ...

കുഞ്ഞന്‍ said...

ഒരോഫന്‍ അടിക്കട്ടേ..

പ്രിയ മനോജ് ഭായി..ഹരീഷിന് ചിത്രം പ്രസദ്ധീകരിക്കാം എന്നാല്‍ പത്രത്തിന് അതു ചെയ്യാന്‍ പാടില്ലെ എന്നാണല്ലൊ മനോജ് ചോദിച്ചത്. തീര്‍ച്ചയായും ആ പത്രതിന് പ്രസദ്ധീകരിക്കാം അവര്‍ ആ പേരില്‍ ആ സംഗമത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍... പിന്നെ തെറ്റുകള്‍ പൊറുത്തു കൊടുക്കന്നേ...ഇനി തെറ്റുകളൊ പാളിച്ചകളൊ ഉണ്ടെങ്കില്‍ത്തന്നെ അതില്‍ പങ്കെടുത്തവര്‍ തമ്മില്‍ തെറ്റുകള്‍ വിശകലനം ചെയ്യുന്നതല്ലെ ഉചിതം? എവിടെയാണ് തെറ്റുപറ്റിയെന്നും അതു തിരുത്തുവാനുള്ള വഴിയും പറഞ്ഞുകൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ അഭിപ്രായീകരിക്കേണ്ടാ മാഷെ..

Faizal Kondotty said...

തെറ്റ് , തെറ്റ് , തെറ്റ് ... കേട്ട് മടുത്തു ...
മീറ്റില്‍ പങ്കെടുത്തവര്‍ മീറ്റി സന്തോഷം ആയി മടങ്ങി , മീറ്റാന്‍ പറ്റാത്തവര്‍ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ഫോണ്‍ ചെയ്തും ആ സന്തോഷം പങ്കിട്ടു , മീറ്റിനിടക്ക്
അഥവാ വല്ല പോരായ്മയും സംഭവിച്ചിട്ടുണ്ടെങ്കില്‍ മീറ്റിയവര്‍ അപ്പൊ തന്നെ അത് പരിഹരിച്ചിട്ടും ഉണ്ടാകും , കാരണം ഇത് എല്ലാവരുടെയു സഹകരണത്തോടെ നടന്ന മീറ്റ് ആണല്ലോ ..ചൂണ്ടി കാണിക്കത്തക്ക ഒരു പോരായ്മയും ഇല്ലെന്നു മീറ്റിയവര്‍ ഒന്നടങ്കം പറയുന്നു
വസ്തുത ഇതായിരിക്കെ മനോജ്‌ ഇവിടെ വന്നു സംഘാടകര്‍ തെറ്റ് മനസ്സിലാക്കണം എന്നൊക്കെ പറയുമ്പോ എത്ര ബാലിശം ആയാണ് മനോജ്‌ ചിന്തിക്കുന്നത് എന്ന് തോന്നിപ്പോകുന്നു ..ഒരു കാര്യം ചെയ്യ് അടുത്ത് മീറ്റ്‌ മനോജ്‌ തന്നെ അങ്ങ് നടത്തിക്കൂ .. പിന്നെ തെറ്റിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ

ബൂലോഗം ഓണ്‍ ലൈനിനെ ന്യായീകരിച്ചു ആരും സ്വയം വില കളയേണ്ട.. ഇത്ര വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന ആളുകളെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല . ബൂലോഗത്തെ പത്രം ആണ് പോലും.. അത് തുറക്കാന്‍ പോലും ആളുകള്‍ മെനെക്കെടുന്നില്ല എന്നാണു എനിക്ക് അറിയാന്‍ കഴിഞ്ഞത്

Manoj മനോജ് said...

കുഞ്ഞന്‍സ്,
“എവിടെയാണ് തെറ്റുപറ്റിയെന്നും അതു തിരുത്തുവാനുള്ള വഴിയും പറഞ്ഞുകൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ അഭിപ്രായീകരിക്കേണ്ടാ മാഷെ..” ഈ വെല്ലുവിളി ഏറ്റെടുക്കുവാന്‍ ശ്രമിക്കാം. പക്ഷേ അവിടെയും പ്രശ്നമായിരിക്കും കാരണം ഞാന്‍ കണ്ടെത്തുന്ന പോരായ്മകളല്ലേ എനിക്ക് എഴുതുവാന്‍ കഴിയൂ. സംഘാടകര്‍ സ്വയം വിലയിരുത്തുന്നതല്ലേ അതിന്റെ ഒരു ഭംഗി.

“തീര്‍ച്ചയായും ആ പത്രതിന് പ്രസദ്ധീകരിക്കാം അവര്‍ ആ പേരില്‍ ആ സംഗമത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍...” ഇത്തരം വികലമായ വിലയിരുത്തലുകളാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്. സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ആരുടെയും പടം എങ്ങിനെയും ഉപയോഗിക്കാമെന്നത് എത്രമാത്രം ശരിയാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

ഫൈസല്‍,
“ഒരു കാര്യം ചെയ്യ് അടുത്ത് മീറ്റ്‌ മനോജ്‌ തന്നെ അങ്ങ് നടത്തിക്കൂ .. പിന്നെ തെറ്റിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ” തെറ്റ് പറ്റാതിരിക്കുവാന്‍ സൂപ്പര്‍ നാറ്റ്വറല്‍ പവര്‍ ഉള്ളവരാണ് നമ്മള്‍ എന്ന് ഞാന്‍ കരുതുന്നില്ല‍. തെറ്റുകള്‍ പരിഹരിച്ച് മുന്നോട്ട് പോയാലേ വിജയമുണ്ടാകൂ എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്. അത് ബാലിശമായി തോന്നുന്നുവെങ്കില്‍ അത് എന്റെ കുഴപ്പെമെന്ന് സമ്മതിക്കുവാന്‍ എനിക്ക് മടിയില്ല.

കൂടുതല്‍ എഴുതുന്നില്ല. ഈ വിഷയം ഇവിടെ തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. സംഘാടകാരാകുന്നവര്‍ക്കാര്‍ക്കും തെറ്റ് പറ്റില്ല എന്നും അവര്‍ക്കൊക്കെ തെറ്റ് പറ്റുമെന്ന് കരുതിയ എനിക്കാണ് തെറ്റ് പറ്റിയതെന്നും മനസ്സിലായതിനാല്‍ ഇങ്ങനെയൊരു സംഭവമേ ഞാന്‍ ഈ പോസ്റ്റില്‍ ഉന്നയിച്ചിട്ടില്ല.... :))

Kvartha Test said...

സൗഹൃദസംഗമവും സന്നദ്ധപ്രവര്‍ത്തനവുമൊക്കെ വളരെ കേമം ആയിരുന്നു. മീറ്റ്‌ കൊണ്ടുണ്ടായ ശരിയെക്കാള്‍ കൂടുതല്‍ തെറ്റുകള്‍ എന്തായാലും സംഭവിച്ചിട്ടില്ല. അതിനാല്‍ തെറ്റ് പറയാന്‍ ഒരു പഴുതും കാണുന്നില്ല.

പക്ഷെ, ഈ മീറ്റില്‍ പങ്കെടുത്തവരെല്ലാം അതിനൊത്തുയര്‍ന്നില്ല എന്നാണ് ഈയുള്ളവന്‍റെ മതം. കാപ്പിലാണോ ബെര്‍ളിയോ ബൂലോകംഓണ്‍ലൈനോ ബ്ലോത്രമോ ബീരാന്‍കുട്ടിയോ അങ്ങനെ ഈ മീറ്റിനെ എതിര്‍ത്തവര്‍ / വിമര്‍ശിച്ചവര്‍ ഒന്നും സത്യത്തില്‍ ഈ മീറ്റിനെ തോല്‍പ്പിച്ചില്ല.

മറിച്ച്, ഈ മീറ്റില്‍ പങ്കെടുത്ത്, ഫോട്ടോയ്ക്ക്‌ പോസും ചെയ്തിട്ട്, അത് സ്വന്തം പേരുമായി ബന്ധിപ്പിച്ചു പ്രസിദ്ധീകരിക്കരുത് എന്ന്‍ ആവശ്യപ്പെട്ടവര്‍ ആണ് സത്യത്തില്‍ മീറ്റിനെ തോല്‍പ്പിക്കുന്നത്‌.

ആരെയാണ് എല്ലാവര്‍ക്കു പേടി? നിങ്ങളുടെ ഒരു ഫോട്ടോ കണ്ടാല്‍ ഭൂ/ബൂ ലോകം ഇടിഞ്ഞു വീഴുമോ? ഇന്റര്‍നെറ്റില്‍ പ്രൈവസി വേണം, അല്ലെങ്കില്‍ ഫോട്ടോ ദുരുപയോഗം ചെയ്യും എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ വെറുതെ നിരത്തേണ്ട. എന്തായാലും നിങ്ങളുടെ ഫോട്ടോകള്‍ പാപരാസികളും മഞ്ഞപത്രങ്ങളും തിരഞ്ഞു നടക്കുന്നില്ല! വലിയ തല (തലച്ചോര്‍?) ഉള്ള നമ്മുടെ ഫോട്ടോ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കണ്ടു പിടിക്കാന്‍ കഴിയരുത്‌ എന്നൊക്കെ കരുതുന്നവര്‍ വെറും വിഡ്ഢികളാണോ? അതോ ഇനി ഈ പാവങ്ങള്‍ക്കൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നതിലുമപ്പുറം ബുദ്ധിരാക്ഷസന്‍മാരോ? അറിയില്ല...

പിന്നെ നിങ്ങള്‍ക്ക് ചോദിക്കാം, എന്തിന് വെറുമൊരു ഫോട്ടോ പ്രസിദ്ധീകരിക്കുന്നു? അങ്ങിനെ ചെയ്തില്ലെങ്കില്‍ എന്താ മീറ്റ്‌ ആവില്ലേ? എല്ലാവരുടെയും ഫോട്ടോ ഉണ്ടെങ്കില്‍ പുഴുങ്ങി തിന്നാനൊന്നും കൊള്ളില്ല, സമ്മതിച്ചു. പക്ഷെ, പങ്കെടുത്തവരുടെ പേരും ഫോട്ടോയും പ്രസിദ്ധീകരിക്കുന്നത് ഒരു നല്ല സൗഹൃദസംഗമത്തെ, ഒത്തൊരുമയെ സൂചിപ്പിക്കുന്നു. അത്രതന്നെ.

അല്ലാതെ എല്ലാവരും കൂടെ ഒരു അക്കാദമിയോ സര്‍വകാലശാലയോ ആശ്രമമോ ബ്ലൂ ഫിലിം അക്കാദമിയോ രാഷ്ട്രീയ യോഗമോ എന്തെങ്കിലും കോക്കസ്സോ അല്ല രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടത്തിയതെന്ന് ഈയുള്ളവന്‍ ഉറപ്പിച്ചു പറയാം. (മറ്റു സമയത്ത് എന്തുനടന്നു എന്നതറിയില്ല, അതറിയേണ്ട ആവശ്യവുമില്ല.)

അപ്പോള്‍ ഈ പാവം ബ്ലോഗ്ഗര്‍മാരുടെ കൂട്ടത്തില്‍ കൂടാന്‍ ബുദ്ധിമുട്ടുള്ളവര്‍ എങ്ങനെ ആ മീറ്റിനെ സൗഹൃദസംഗമം എന്ന് പറയും? എന്തിനായിരുന്നു അവര്‍ പങ്കെടുത്തത്? എല്ലാവരെയും ഒന്ന് ഞെളിഞ്ഞു കാണിക്കാനും കൊഞ്ഞനം കുത്താനും ആണോ?

എന്താ, നിങ്ങള്‍ക്ക് കൊമ്പുണ്ടോ?

Jijo said...

മനോജിണ്റ്റെ കമണ്റ്റ്‌ കണ്ടപ്പോള്‍ എന്തോ വലിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്‌ എന്ന്‌ ഒരു ഒരു ഉല്‍പ്രേക്ഷ. പക്ഷേ പങ്കെടുത്തവരാരും അതു പരാമര്‍ശിച്ചു കണ്ടില്ല. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ എന്തെങ്കിലും ഒക്കെ തെറ്റുകള്‍ ഉണ്ടായിരുന്നിരിക്കാം. അത്‌ ചൂണ്ടിക്കാണിക്കനും വിശകലനം ചെയ്യാനും എല്ലാവര്‍ക്കും അവകാശമുണ്ടാകണം സ്വാതന്ത്യ്രമുണ്ടാകണം. പക്ഷേ ഒരു ഗോഡ്ഫാദര്‍ എന്ന നിലയിലല്ല ഉന്നയിക്കേണ്ടതും സ്വീകരിക്കേണ്ടതും. ഭാഷയില്‍ സൌമ്യത വേണം. പോലീസുകാരണ്റ്റെ ഭാഷയില്‍ ചോദിക്കുവാന്‍ മാത്രമുള്ള പ്രശ്നങ്ങള്‍ ഒന്നും ഇവിടെ നടന്നിട്ടില്ലല്ലോ?

ശ്രീ@ശ്രേയസ്സേ, തണ്റ്റെ ഫോട്ടോ ഇവിടിടണ്ടാ എന്നു പറയാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ലെന്നാണോ പറഞ്ഞു വരുന്നത്‌? അതോ ആ അവകാശം വിനിയോഗിക്കുന്നത്‌ അല്‍പത്തമാണെന്നോ? ഒരു സംഗമം കൊണ്ടൊന്നും ഇവിടെ ഒന്നും മാറുന്നില്ല എന്നു തെളിയിക്കുന്നു മുകളിലത്തെ താങ്കളുടെ കമണ്റ്റ്‌. പ്രതിപക്ഷ ബഹുമാനത്തിനു വേണ്ടി വാദിച്ചിരുന്ന അതിവിദൂരമല്ലാത്ത ഒരു കാലം താങ്കള്‍ക്കുണ്ടായിരുന്നു എന്നു മറക്കരുത്‌. ഇനി ഇതാണോ ആ മാറ്റം? എങ്കില്‍ എനിക്കു പറയേണ്ടി വരും ഈ മീറ്റ്‌ ഒരു പരാജയമായിരുന്നെന്ന്‌. ഫോട്ടോ ഇടേണ്ട എന്നു പറയുന്നതിന്‌ മറ്റു അര്‍ത്ഥങ്ങളൊന്നും കൊടുക്കേണ്ട കാര്യമുണ്ടോ? അത്‌ വ്യക്തിസ്വാതന്ത്ര്യം എന്നു മാത്രം കരുതിയാല്‍ പോരെ. എല്ലാവരും എന്നേ പോലെ തന്നെ ചിന്തിക്കണം പ്രവര്‍ത്തിക്കണം എന്നതല്ലല്ലോ ബ്ളോഗ്‌ കൂട്ടായ്മ. അതിന്‌ നമുക്ക്‌ രാക്ഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും ഇല്ലേ?

മീറ്റ്‌ കഴിഞ്ഞ്‌ പിരിയുമ്പോള്‍ ഏത്‌ പാട്ടായിരുന്നു എല്ലാവരും പാടിയത്‌? എണ്റ്റെ ഊഹം ശരിയാണെങ്കില്‍ "മൂഷികനാം ഞാന്‍ മൂഷികനിനിമേല്‍, പൂശകനാം നീ പൂശകനിനിമേല്‍... " ഹാ കഷ്ടം!

അനില്‍@ബ്ലോഗ് // anil said...

ഫോട്ടോ മാറ്റണം എന്ന ആവശ്യം ആരുന്നയിച്ചാലും അത് അംഗീകരിക്കപ്പെടണം. അതിനാണല്ലോ വ്യക്തി സ്വാതന്ത്ര്യം എന്ന് പറയുന്നത്.
അതിത്രമേല്‍ ചര്‍ച്ച ആവണ്ടതുണ്ടോ?

പലര്‍ക്കും പലകാരണങ്ങളാല്‍ ഫോട്ടോ പബ്ലിഷ് ചെയ്യപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടാവാം, ജോലിയുമായി ബന്ധപ്പെട്ട്,വ്യക്തിപരമായ കാരണങ്ങളാല്‍ അങ്ങിനെ പലതും.അതു നമ്മള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന ഒരു റിക്വസ്റ്റ് മാത്രമേ എനിക്കുള്ളൂ, എന്റെ ഫോട്ടോ വന്നതോടെ പഴയ ഒരു പോസ്റ്റ് എനിക്ക് പിന്‍വലിക്കേണ്ടി വന്നു,അല്ലേല്‍ ചിലപ്പോള്‍ പണി പോകും.

Kvartha Test said...

ഈയുള്ളവന്‍റെ കമന്‍റില്‍ ശ്രീ ജിജോയ്ക്ക് എവിടെയാണ് പ്രതിപക്ഷബഹുമാനം കുറഞ്ഞു കണ്ടത്, അല്ലെങ്കില്‍ അസഭ്യത/അസഹ്യത കണ്ടത് എന്ന് കൂടി വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. ആ കമന്‍റില്‍ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ല, തെറി പറഞ്ഞിട്ടില്ല, പിതാമഹന്മാരെ പറഞ്ഞിട്ടില്ല, പിതൃശൂന്യര്‍ എന്ന് പറഞ്ഞിട്ടില്ല, ഒന്ന് കൂടി നോക്കൂ ജിജോ.

ഇവിടെ പക്ഷവും പ്രതിപക്ഷവും ഒന്നുമില്ല ജിജോ. ഈയുള്ളവന്‍ സ്വന്തം അഭിപ്രായം പറഞ്ഞുവെന്നു മാത്രം. വിമര്‍ശനം പാടില്ല എന്നില്ലല്ലോ.

ഈ മീറ്റിനായി സമയം ചെലവഴിച്ചു ഓടിനടന്നു കഷ്ടപ്പെട്ടവരും, സ്വന്തം സമയവും പണവും ചെലവിട്ട് എല്ലാവരുടെയും ഫോട്ടോയും വീഡിയോയും പിടിച്ചു അപ്‌ലോഡ്‌ ചെയ്തവരും, പങ്കെടുത്ത മറ്റുള്ളവരും എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ പറയട്ടെ, അവരെ ഉദ്ദേശിച്ചാണ് കമന്‍റിയത്, ജിജോയോടു ഒരു തര്‍ക്കത്തിനായിരുന്നില്ല. ക്ഷമിക്കൂ.


ശ്രീ അനില്‍,
വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കണം എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ, പങ്കെടുത്തവരുടെ പേരും ഫോട്ടോയും പ്രസിദ്ധീകരിക്കുന്നത് - അതും ഹരീഷിന്‍റെ ബ്ലോഗ്ഗില്‍ - ഒരു നല്ല സൗഹൃദസംഗമത്തെ, ഒത്തൊരുമയെ സൂചിപ്പിക്കുന്നു. അത്രതന്നെ.

ഇനി മുതല്‍ മീറ്റുകളില്‍ ക്യാമറ, ക്യാമറ ഫോണ്‍, വീഡിയോ റെക്കോഡാര്‍, തുടങ്ങിയവ കൊണ്ടു വരരുത് എന്നു നിബന്ധന വയ്ക്കാം, മാത്രമല്ല, മൊബൈല്‍ ജാമ്മറും സെറ്റ് ചെയ്യാം! :-)

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രൊഫൈല്‍ പബ്ലിക്‌ അല്ലെങ്കില്‍ പ്രൈവറ്റ് ആണോ എന്നു കൂടി ചോദിക്കുക, പബ്ലിക്കിനും പ്രൈവറ്റിനും പ്രത്യേകം കളര്‍ ബാഡ്ജ് നല്‍ക്കുക, തുടങ്ങിയവ പരീക്ഷിച്ചു നോക്കാം! :-)

സഭ്യമായി നാം ബ്ലോഗ്ഗില്‍ ഇടപെടുമ്പോള്‍, നമ്മുടെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നത്‌ ഒരിക്കലും ജോലിക്കോ മാന്യതയ്ക്കോ തടസ്സമാവില്ല എന്നാണ് അഭിപ്രായം. സഭ്യത കൈവിടുമ്പോള്‍ മാത്രമാണ് അനോണിയും ഫോട്ടോ പിന്‍വലിക്കലും ഒക്കെ ആവശ്യം.

രാഷ്ട്രീയ ഇടപെടലുകളാണെങ്കില്‍ ചിലപ്പോള്‍ സി ആര്‍ നീലകണ്‌ഠന്‍റെ പോലെ ബുദ്ധിമുട്ട് വന്നേയ്ക്കാം! :-)

അനില്‍@ബ്ലോഗ് // anil said...

ശ്രീ,
താങ്കളുടെ പ്രവര്‍ത്തന/പൊതു പ്രവര്‍ത്തന മേഖലയോ രീതിയോ എനിക്കറിഞ്ഞുകൂട, പക്ഷെ എന്റെ മേഖലകളില്‍ ജോലി/പൊതു പ്രവര്‍ത്തനം ഇവരണ്ടും എന്റെ ബ്ലോഗെഴുത്തിന്റ്റെ സ്വാതന്ത്ര്യത്തെ ചുരുക്കുക തന്നെ ചെയ്യും. ആരാണെന്ന് അറിയാത്ത ഒരാള്‍ ആരാണെന്ന് അറിയാത്ത ഒരുകൂട്ടം ആളുകളോട് സംവദിക്കുന്ന ആ ഒരു സ്വതന്ത്ര്യം എനിക്ക് നഷ്ടപ്പെട്ടു വാസ്തവത്തില്‍. പക്ഷെ ഞാന്‍ അത് രണ്ടും താരതമ്യം ചെയ്ത് മുന്‍തൂക്കം മീറ്റിനു കൊടുത്തതുകൊണ്ടാണ് ആദ്യമേ ഇതിനു തയ്യാറായത്.

നിരക്ഷരൻ said...

ട്രാക്കിങ്ങ്

അനില്‍@ബ്ലോഗ് // anil said...

എന്തിനാ നീരുഭായ് ട്രാക്ക്?
:):)

എന്തായാലും മീറ്റ് മാത്രം എഴുതി കുരുപെറുക്കിത്തിന്നുന്നവര്‍ക്ക് സമാധാനമാവട്ടെ. ദിവസവും ഓരൊ കമന്റ് ഇടാം. രണ്ട് പത്രങ്ങളാ മീറ്റ് വച്ച് ജീവിച്ചു പോകുന്നത്.

നിരക്ഷരൻ said...

അനില്‍ @ ബ്ലോഗ്

പോസ്റ്റും കമന്റുകളും എന്നാണ് വായിക്കാന്‍ പറ്റുക എന്നറിയില്ല. ഇവിടന്നങ്ങോട്ടുള്ള കമന്റുകളെങ്കിലും കാണാമല്ലോ എന്നുകരുതി :)

ഈ ഒരൊറ്റ മീറ്റിന്റെ പേരില്‍ 2 പുതിയ പത്രം തുടങ്ങാന്‍ ആലോചനയും നടക്കുന്നുണ്ട് അനില്‍ :) വയല്‍ക്കുരു ഒരു ഭയങ്കര സംഭവം തന്നെ അല്ലേ ? :)

Jijo said...

പ്രിയ ശ്രീ@ശ്രേയസ്,

ബ്ളോഗ്‌ ഒരു സാഗരമാണെങ്കില്‍ താങ്കള്‍ അതില്‍ നീന്തി തുടിക്കുന്ന വ്യക്തിയും, ഞാന്‍ അതിന്‌റ്റെ തീരത്ത്‌ വല്ലപ്പോഴും കാറ്റു കൊള്ളാനും തിരകളെണ്ണി അതിശയിക്കാനും വരുന്ന കൊച്ചു കുട്ടിയും ആണ്‌. താങ്കളുടെ കമന്‌റ്റിലെ 'വിഢ്ഢി', ബുദ്ധിരാക്ഷസന്‍', 'കൊമ്പുണ്ടോ' എന്നൊക്കെയുള്ള ഭാഗങ്ങള്‍ വായിച്ച്‌ ഞാന്‍ ഇത്‌ അടുത്ത ബ്ളോഗ്‌ മഹായുദ്ധത്തിന്‌റ്റെ കാഹള ധ്വനിയണെന്ന്‌ ചുമ്മാ സംശയിച്ചുപോയി. ഒരു കുട്ടിയുടെ അകാരണമായ ഭയവിഹ്വലതയായി മാത്രം കണക്കാക്കി ക്ഷമിക്കണം.

വ്യക്തിസ്വാതന്ത്ര്യം എന്നതിന്‌റ്റെ നിര്‍വചനത്തിലും വ്യാഖ്യാനത്തിലും താങ്കളുടേതില്‍ നിന്നും വ്യതസ്തമായ ഒരു കാഴ്ച്ചപ്പാടാണ്‌ എന്‌റ്റേത്‌. അതിന്‌റ്റെ ഒരു കുഴപ്പവും കൂടി ഉണ്ടായിട്ടുണ്ട്‌. എന്തായാലും ഇനി ഇതിന്‌റ്റെ പേരില്‍ ഒരു യുദ്ധം വേണ്ട. ഞാന്‍ പോയി.

Kvartha Test said...

എന്തായാലും ഇതുവരെ ഒരു ബ്ലോഗ്‌ മഹായുദ്ധം എന്ന് പറയാവുന്ന സംഭവങ്ങള്‍ ഒന്നും ഉണ്ടായതായി ഈ കുഞ്ഞുബുദ്ധിയ്ക്ക് തോന്നിയിട്ടില്ല. ശാന്തമായ ഹഡ്സണ്‍ നദിയിലെ കുഞ്ഞോളങ്ങള്‍ കണ്ടിട്ട് അറ്റ്ലാന്റിക്ക് സമുദ്രത്തിലെ സുനാമിത്തിരയാണ് എന്നു പേടിക്കേണ്ടല്ലോ. എപ്പോഴും നിശ്ചലമായി കിടന്നാല്‍ കൂടുതല്‍ നാറും; ചെറിയഒഴുക്കും കുഞ്ഞോളങ്ങളും ഉണ്ടെങ്കില്‍ ശുദ്ധിയും കാണാന്‍ സൗന്ദര്യവും ഉണ്ടാകും. അതുപോലെതന്നെയാണ് ഈ ബൂലോക "ഓണ്‍ലൈന്‍" മീറ്റ്‌ എന്ന് കരുതിയാല്‍ മതി!

ഇനി എന്നെങ്കിലും കേരളത്തില്‍ ഒരു മീറ്റില്‍ പങ്കെടുക്കുവാനും നേരില്‍ കാണുന്നത് ചര്‍ച്ച ചെയ്യാനും ശ്രീ ജിജോയെ ശ്രീ ഗുരുവായൂരപ്പന്‍ സഹായിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. ജയ്‌ ഗുരുവായൂരപ്പാ!

Jijo said...

:)

ചെലക്കാണ്ട് പോടാ said...

അങ്ങനെ എല്ലാരുടെയും മുഖം പിടികിട്ടി....

ഇനി എവിടെയെങ്കിലും വച്ച് കാണാമല്ലോ....

തൃശൂര്‍കാരന്‍ ..... said...

ബ്ലോഗുകളിലൂടെ സുപരിചിതരായ എല്ലാരേയും കാണാന്‍ അവസരം ഒരുക്കിത്തന്ന ഹരീഷ് ഏട്ടന് നന്ദി..
മീറ്റില്‍ പങ്കെടുത്ത എല്ലാവര്ക്കും, പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇനിയും ഇതുപോലെ , ഇതിലും വിപുലമായി അടുത്ത വര്‍ഷങ്ങളിലും മീറ്റുകള്‍ സംഘടിപ്പിക്കാനും , സംഘടിക്കാനും അവസരങ്ങള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു... ....

പകല്‍കിനാവന്‍ | daYdreaMer said...

ദേ പിന്നേം കണ്ടു. :) കൊള്ളാല്ലോ :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഹായ് ..വാർഷികം !
നൊസ്റ്റാ‍ൾജിയ ഉണർത്തുന്ന ബൂലോഗമ സംഗമ വാർഷികം !!

തുഞ്ചന്‍പറമ്പ് മീറ്റ് said...

വീണ്ടും ഒരു മീറ്റ് തുഞ്ചന്‍‌പറമ്പില്‍ വച്ചു നടക്കുന്നു. ഏപ്രില്‍ 17നു നടക്കുന്ന പ്രസ്തുത മീറ്റിലേയ്ക്ക് എല്ലാരെയും സ്വാഗതം ചെയ്യുന്നു. ഇ-മലയാളത്തിന്റെയും മലയാളബ്ലോഗിന്റെയും മലയാളിയുടേയും വളര്‍ച്ചയ്ക്കുതകുന്ന വിധം നമുക്ക് ഈ മീറ്റിനെ ഉപയോഗിയ്ക്കാം. മലയാള ഭാഷയുടെ തിരുമുറ്റത്തേയ്ക്ക് എല്ലാരുമെത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു.