പതിവുപോലെ ഈ വർഷവും, കാലവർഷം കേരളത്തിലുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ വിതക്കുകയുണ്ടായി.
ഉരുൾപൊട്ടലായും, മണ്ണിടിച്ചലായും,വെള്ളപ്പൊക്കമായും ദുരന്തങ്ങൾ സജീവമായിരുന്നു. കേരളത്തിലിതുവരേക്കും ഏറ്റവും കൂടുതൽ ജീവനപഹരിച്ചതും (38 പേർ), ഒട്ടേറെ ആളുകൾക്ക് ഭൂമി നഷ്ടപ്പെടുത്തുകയും ചെയ്ത ഉരുല്പൊട്ടലുണ്ടായത് നവംബെർ 10, 2001 ൽ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലാണ്. അതേ വർഷം തന്നെ ജൂലൈ 9 നു തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാനി മലയിലുണ്ടായ ഉരുൾപൊട്ടലാണു, കേരളത്തിന്റെ എക്കാലത്തേയും മികച്ച പ്രകൃതിസ്നേഹിയായ ന്യൂസ് ഫോട്ടോഗ്രാഫെർ വിക്ടർ ജോർജിന്റേയും ജീവനെടുത്തത്.
മലയോരമേഖലയിലേക്കുള്ള വ്യാപകമായ കുടിയേറ്റങ്ങളെത്തുടർന്നാണു ഉരുൾപൊട്ടലുകളുടെയും എണ്ണം വർദ്ധിക്കുവാൻ ആരംഭിച്ചതെന്നു തന്നെ പറയാം. കുടിയേറ്റക്കാർ നിരന്തരമായി മലനിരകളിലെ നിബിഢവനങ്ങൾ വെട്ടിത്തെളിക്കുകയും, ചെങ്കുത്തായ ചെരിവുകളിൽ തട്ടുകളായി കൃഷി നടത്തുകയും ചെയ്തതിനെത്തുടർന്നു മണ്ണിന്റെ ഘടനയ്ക്കുണ്ടായ വ്യതിയാനങ്ങളാണു പ്രധാനമായും ഉരുൾപൊട്ടലുകൾ ഉണ്ടാകാനുണ്ടായ കാരണം. മറ്റു സമതല, തീരദേശ പ്രദേശങ്ങളെ അപേക്ഷിച്ച് മലയോരമേഖലകളിൽ കൂടുതൽ മഴ ലഭിക്കുന്നുണ്ട്. അത് കേരളത്തിൽ ലഭിക്കുന്ന ശരാശരി മഴയുടെ ഇരട്ടിയാണെന്നുള്ളതാണു ഏറ്റവും രസകരമായ വസ്തുത. മലയോരമേഖലകളിൽ ഈ കാലഘട്ടത്തിൽ മാത്രം രൂപകൊള്ളുന്ന അവ്യക്തമായ ചെറുതും വലുതുമായ ഒട്ടേറെ നീർച്ചാലുകളുണ്ട്. മഴക്കാലത്തുമാത്രം ജലവാഹിനികളാകുന്ന ഈ ചാലുകൾ പലതും, മനുഷ്യന്റെ പരിസ്ഥിതിക്കനുകൂലമല്ലാത്ത കൃഷിരീതികൾ മുഖേനയോ, വീട് റോഡുകൾ ഇവയുടെ അശാസ്ത്രീയമായ നിർമാണനിമിത്തമോ അടഞ്ഞുപോകുന്നു.
നീർച്ചാലുകളിലൂടെ സുഗമമായി ഒഴുകേണ്ട മഴവെള്ളം ഇത്തരത്തിൽ തടസ്സപ്പെടുന്ന അവസരത്തിൽ ഭൂഗർഭത്തിനുള്ളിൽ അമിതമായി സംഭരിക്കപ്പെടുകയും; അത് ചെലുത്തുന്ന മർദ്ദം, മഴയുടെ തുടക്കം മുതൽ നനഞ്ഞുകുതിർന്നു ദുർബലമായി കിടക്കുന്ന മണ്ണിനെ ഉരുളായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രത്തിന്റെ പഠനപ്രകാരം; ചെരിവുള്ള സ്ഥലങ്ങളിൽ മണ്ണൊലിപ്പു തടയാനായി അവലംബിച്ചിരിക്കുന്ന കോണ്ടൂർബണ്ട് കൃഷിരീതിയും, മഴവെള്ളം മണ്ണിലിറക്കാൻ ഉണ്ടാക്കുന്ന മഴക്കുഴികളുമാണു ഈ പ്രകൃതിദുരന്തങ്ങൾക്കു പ്രധാനമായും കാരണമായി ആരോപിക്കുന്നത്. കോഴിക്കോടു ജില്ലയിലെ കൂരാച്ചുണ്ട്, കൂടരഞ്ഞി, പശുക്കടവ്, ഇടുക്കി ജില്ലയിലെ മൂന്നാർ, വെള്ളിയാനി, പത്തനംതിട്ട ജില്ലയിലെ സീതത്തോട്, കോട്ടയം ജില്ലയിലെ അടിവാരം, തിരുവന്തപുരം ജില്ലയിലെ അമ്പൂരി എന്നിവടങ്ങളിലെല്ലാം സംഭവിച്ച ദുരന്തകാരണം ഇതുതന്നെയായിരുന്നു.
(കടപ്പാട്:-2009 സെപ്റ്റംബർ ലക്കം ‘കർഷകശ്രീ’ യിലെ ഉരുൾ പൊട്ടുന്നതോ? പൊട്ടിക്കുന്നതോ? എന്നുള്ള ശ്രീ.ടി.കെ.സുനിൽകുമാറിന്റെ ലേഖനത്തെ ആധാരമാക്കി എഴുതിയ കുറിപ്പുകൾ)
17 comments:
കടപ്പാട്:-2009 സെപ്റ്റംബർ ലക്കം ‘കർഷകശ്രീ’ യിലെ ഉരുൾ പൊട്ടുന്നതോ? പൊട്ടിക്കുന്നതോ? എന്നുള്ള ശ്രീ.ടി.കെ.സുനിൽകുമാറിന്റെ ലേഖനത്തെ ആധാരമാക്കി എഴുതിയ കുറിപ്പുകൾ
വളരെ വിജ്ഞാനപ്രദമായ ലേഖനം.
ഇങ്ങനെയൊക്കെയാണ് ഉരുൾ പൊട്ടലെന്ന് അറിയാമായിരുന്നു.
മരങ്ങൾ വെട്ടി വെളിപ്പിച്ചതോടെ മണ്ണിന് ശക്തമായ വേരുകളുടെ പിടുത്തവും ഇല്ലാതായി.
ആശംസകൾ.
ഈ ലേഖനം നന്നായി, ഹരീഷേട്ടാ. ഇപ്പോള്‍ ഉരുള്‍ പൊട്ടല്‍ വാര്‍ത്തകള്‍ കൂടിവരുകയാണ്.
ഹരീഷ് അപ്പോള്‍ വായനയും തുടങ്ങി!
ആദ്യം ബാലരമ, ഇപ്പോള്‍ കര്‍ഷകശ്രീ...
ഇനിയെന്തെല്ലാം വായിക്കുമോ.........
ഇനി മാരമ, മനോരമ,മംഗളം എന്നീ നിലവാരത്തിലേക്ക് കൂടി വളരട്ടെ എന്നാശംസിക്കുന്നു.
(അതിലെ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു ആരാധകന്‍)
നാട്ടുകാരനെന്തെങ്കിലും പറഞ്ഞോട്ടെ ഹരീഷെ. വായിച്ചു ഇത്തിരി വിവരം വച്ചൂന്നുവച്ചിട്ടു കുഴപ്പമൊന്നുമില്ലല്ലോ :)
വിജ്ഞാനപ്രദമായ കുറിപ്പുകൾ.മലയോര പ്രദേശത്ത് കുറച്ചു നാൾ ഭർത്താവിന്റെ ഒപ്പം താമസിച്ചപ്പോൾ ജീവനിൽ കൊതി എന്തെന്നറിഞ്ഞു.ഓരോ ദിവസവും മഴ പെയ്യുമ്പോൾ പ്രാർത്ഥിച്ചാണു കഴിഞ്ഞിരുന്നത്.ഭാഗ്യത്തിനു 2 കൊല്ലമേ അവിടെ താമസിക്കേണ്ടി വന്നുള്ളൂ !!
പ്രകൃതിയുടെ ഓരോ പകപോക്കലാ, ഹരീഷെ.
നമുക്ക് എന്തു ചെയ്യാനാവും.
ഉരുൾപൊട്ടൽ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് വിൿടർ ജോർജ്ജൂം ഉടുമ്പന്നൂരും തന്നെ.
സ്കൂളിൽ പഠിക്കുമ്പോൾ തട്ടുകളായിതിരിച്ചു കൃഷിചെയ്യുന്നതിന്റെ ഗുണങ്ങൾ ഒരു പാട് പഠിച്ചിട്ടുണ്ട്. ഇപ്പോൾ അതും തെറ്റായ കൃഷിരീതിയാണെന്നാണോ പറയുന്നത്. രാസവളങ്ങളും ഹരിത വിപ്ലവവും എല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിയതെന്നും പറഞ്ഞു കേട്ടു. ഇടക്കാലത്ത് നമ്മൾ ചെയ്തതെല്ലാം അബദ്ധങ്ങളായിരുന്നോ??????? :(
ഉരുള്‍ പൊട്ടല്‍....ങ്ഹാ
ഒന്ന് കുലുങ്ങിയിട്ടിരിക്കുവാ ചേട്ടാ :)
വെള്ളം തുടര്‍ച്ചയായി അകത്തേക്കിറങ്ങുന്നത് അപകടമാണെങ്കില്‍ ഹരീഷ്‌ഭായി ഒന്നു കരുതിയിരുന്നോണേ. കോണ്ടൂര്‍ ബണ്ടിന്‍റെ മാതൃകയില്‍ ഒരു ബെല്‍റ്റ് ധരിക്കുന്നത് നന്നായിരിക്കും. :))
നല്ല പോസ്റ്റ് ഹരിഷേ. നണ്ട്രി :)
അടുത്ത ഉരുള്‍പ്പൊട്ടലിനു ഞങ്ങള്‍ക്കിങ്ങനെയൊക്കെയേ വഴിയൊരുക്കാന്‍ കഴിയൂ...!കണ്ടില്ലേ കളി.!
ചവിട്ടിടം മറന്നീ വേലകള്‍ എവിടം ചെന്നെത്തുമാവോ..?
ചരിഞ്ഞ പ്രദേശങ്ങള്‍ തട്ടുകളായി തിരിച്ച് മണ്ണൊലിപ്പു തടയാമെന്നു നാലാം ക്ലാസ്സില്‍ പഠിച്ചത്..?
മഴവെള്ളം മണ്ണിലിറക്കാൻ ഉണ്ടാക്കുന്ന മഴക്കുഴികളുമാണു ഈ പ്രകൃതിദുരന്തങ്ങൾക്കു പ്രധാനമായും കാരണമായി ആരോപിക്കുന്നത്. ..
മഴക്കുഴികള്‍ പ്രശ്നക്കാരാണോ?
GIVE ME YOUR ID
PLEASE...
വിജ്ഞാനപദമായ കുറിപ്പിനു നന്ദി ഹരീഷെ...
Post a Comment