Thursday, January 21, 2010

ആവണി @ അംഗന്‍വാടി


“അച്ഛാ !!”
“ഊം.. എന്താടീ പെണ്ണേ”
“ആ ആദര്‍ശ് ഉണ്ടല്ലോ അച്ഛാ; എന്റെ പെണ്ണാന്നു പറയാ..”
“ങ്ഹേ..!!”
“പ്പോ ആദ്യത്യനില്ലേ; അവന്റെ പെണ്ണാന്നു പറയാ..”
“ഹോ..!!”
“പിന്നേ..”
“ഊം..”
“ആദിത്യനേ..; മൈലാഞ്ചിയിട്ട എന്റെ കൈയ്യിലുമ്മ വെച്ചു”
“എന്നിട്ട്..”
“പ്പോ ആദര്‍ശ്; അതു തൂത്തു കളഞ്ഞിട്ട്.. കൈയ്യിലുമ്മ തര്വാ..”
“ദൈവമേ..!!”
“അതു കണ്ട് കാര്‍ത്തിക ഉണ്ടല്ലോ അച്ഛാ..; തൂവാല എടുത്തു മൊത്തം തൂത്തു കളഞ്ഞിട്ട് ഉമ്മ തര്വാ..”
“!!!”


ആത്മഗതം:-
ഹിഹിഹി..
അംഗന്‍വാടീല്‍ പോയപ്പോഴേയ്ക്കും ഇത്രേം..
ഇക്കണക്കിനു പോയാല്‍ നീയെനിക്കു പണി ഉണ്ടാക്കുമല്ലോടീ പൊന്നേ..
കെട്ടിച്ചു വിടുന്ന വരെ സമാധാനം തരത്തില്ല; അല്ലിയോ..??!!



“മഞ്ജു ചേച്ചീ.. മഞ്ജു ചേച്ചീ...
ആവണീടേ വീട്ടിലു ആനേണ്ടോ..??”
“ങ്ഹേ..!! ആനയോ..??!!”
“ഊം.. ഒണ്ടെന്നാണല്ലോ ആവണി പറഞ്ഞെ..”
“അങ്ങിനെ പറഞ്ഞോ മോളൂ..??”
“ഊം.. ഒണ്ടല്ലോ.. ടി വീ ടെ മോളില്..
വല്യ ഒരാന ഇരിപ്പുണ്ടല്ലോ..”
“ഹോ..!! ദൈവമേ..!!”

അതു കേട്ടു മറ്റൊരു കുട്ടി..

“ഞങ്ങടെ വീട്ടിലും ഉണ്ടല്ലോ.. വല്യ ഒരു ജെ സി ബി..”
“ആണോ..??”
“ഉം.. അത് രാത്രിയാകുമ്പോ... പെരപ്പുറത്തു വന്നു മണ്ണടിക്കൂലോ..”
“!!!!”



“ടീച്ചറേ..
ഈ ഉപ്പുമാവിലെന്താ കറുകറുത്ത് കിടക്കണേ..??”
“ടാ.. അതു കടുകു വറുത്തിടുന്നതാ..”
“ആണോ..?? ഇനി മുതല്‍ ആ കറുത്തു കിടക്കണ സാധനം ഇടണ്ടാട്ടോ..
ഇടാതെ ഉണ്ടാക്കി തന്നാല്‍ മതി..”
“ങ്..ഹേ !!”

43 comments:

ഹരീഷ് തൊടുപുഴ said...

ഹോ.... മടുത്തു ഞാന്‍ !!!

Anil cheleri kumaran said...

ഹഹഹഹഹ.... ചിരിപ്പിച്ചു. ആ രംഗങ്ങള്‍ കലക്കി.

അച്ഛനെ വെള്ളം കുടിപ്പിക്കുമല്ലേ....

Unknown said...

“ടീച്ചറേ..
ഈ ഉപ്പുമാവിലെന്താ കറുകറുത്ത് കിടക്കണേ..??”
“ടാ.. അതു കടുകു വറുത്തിടുന്നതാ..”
“ആണോ..?? ഇനി മുതല്‍ ആ കറുത്തു കിടക്കണ സാധനം ഇടണ്ടാട്ടോ..
ഇടാതെ ഉണ്ടാക്കി തന്നാല്‍ മതി..”
“ങ്..ഹേ !!”
ഒരുപാടിഷ്ടമായി.

നാടകക്കാരന്‍ said...

ഇതു പണി തരും നോക്കിക്കോ.....ഹഹഹ

ജോ l JOE said...

അംഗന്‍വാടീല്‍ പോയപ്പോഴേയ്ക്കും ഇത്രേം..

പാവപ്പെട്ടവൻ said...

“ഊം.. ഒണ്ടല്ലോ.. ടി വീ ടെ മോളില്..
വല്യ ഒരാന ഇരിപ്പുണ്ടല്ലോ..”
“ഹോ..!! ദൈവമേ..!!”
ഹരിഷേ നിന്റെ അല്ലെ മോള് അത്രയെങ്കിലും പറയണ്ടേ................?

കണ്ണനുണ്ണി said...

ചാറ്റ് കോപ്പി ചെയ്തു പോസ്റ്റ്‌ അക്കനെ പോലെ ആയല്ലോ
പിള്ളേരടെ അങ്ങനവാടി സംസാരം വരെ അടിച്ചു മാറ്റിയോ...
ഗ്ര്ര്ര്‍... പിള്ളേരെ കൂടി സമരം ചെയ്യുവേ

lekshmi. lachu said...

hahhaa...kollam..eppo thanne makalkku pinnale nadakkenda gathi kedaayo...hahhaa

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി........

മാണിക്യം said...

അഘോഷിക്കട്ടെ ബാല്യം!


മത്തന്‍ കുത്തിയ കുമ്പളം മുളയ്ക്കില്ല മോനേ!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹ ഹ..ഹരീഷേ..ചിരിപ്പിച്ചു..
ഇതൊക്കെ തന്നെ ഇവിടേയും..ഒരു രക്ഷയുമില്ല !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആ..ഒരു കാര്യം പറയാന്‍ മറന്നു !

“അച്ഛന്റെ മോളു തന്നെ !”

ആശംസകള്‍ !

അനില്‍@ബ്ലോഗ് // anil said...

അതെയതെ...
വിത്തുഗുണം.

ബിന്ദു കെ പി said...

ഹ..ഹ...അച്ഛൻ വെള്ളം കുറേ കുടിക്കുന്ന ലക്ഷണമാണല്ലോ.... മടുത്തൂന്നോ?!! തുടക്കത്തിലേ തന്നെ മടുത്താലെങ്ങനെയാ..? :)

Sabu Kottotty said...

ആവണിക്കുട്ടിയ്ക്ക് നൂറുമ്മ മാമന്റെ വക...

വാഴക്കോടന്‍ ‍// vazhakodan said...

തുടങ്ങിയതേയുള്ളൂ ഹരീഷേ..ഇപ്പോ തന്നെ മടുത്താലോ? ഇതാണ് നിഷ്കളങ്ക കുസ്യതി.മനസ്സില്‍ കളങ്കമില്ലാത്തവര്‍ക്കേ മടുക്കാതെ ആസ്വദിക്കാനൊക്കൂ :)

kichu / കിച്ചു said...

വിത്ത്ഗുണ്‍ പത്ത് ഗുണ്‍ ഇതൊരു പത്തു പത്തര ഗുണ്‍.. നീ സൂക്ഷിച്ചൊ ഹരീഷേ :)

Rakesh R (വേദവ്യാസൻ) said...

കുട്ടീസ് എല്ലാരും കൂടി ഇരുട്ടടി അടിക്കും നോക്കിനടന്നോ :)

ശ്രീ said...

ഹ ഹ. ആവണിക്കുട്ടി രസിപ്പിച്ചു.

മിന്നൂസിനെ പോലെ, പാച്ചുവിനെപോലെ ഇനി ആവണിക്കുട്ടിയ്ക്കും ബ്ലോഗ് തുടങ്ങേണ്ടി വര്വോ?
:)

രഘുനാഥന്‍ said...

ആവണിക്ക് പട്ടാള മാമന്റെ ആശംസകള്‍

പ്രയാണ്‍ said...

ഹരീഷെ ആവണിഫലിതങ്ങള്‍ക്കൊരു സ്കോപ്പുണ്ടല്ലൊ...............:) മോളൂസിനെന്റെ വകയൊരു പഞ്ചാരയുമ്മ...........

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:) ആവണി ഫാൻസ് അസ്സോസിയേഷൻ കീ....

മോളൊന്നു എഴുത്തൊക്കെ പഠിച്ച് ഒന്നു ഉഷാറാവട്ടെ.. എന്നിട്ട് വേണം ബ്ലോഗിൽ അച്ഛനിട്ടൊരു പണികൊടുക്കാൻ

Appu Adyakshari said...

രസമായിരിക്കുന്നു ഹരീഷേ. ഈ കൊച്ചുകുട്ടികളുടെ ഒരു കാര്യമേ!

Typist | എഴുത്തുകാരി said...

ഇപ്പഴേ മടുത്തൂന്നോ, അസ്സലായി. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു!

krish | കൃഷ് said...

ഹഹ കൊള്ളാം. മോളാണ് താരം.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“വിശ്വാസം,.... അതല്ലേ മോളേ എല്ലാം” എന്നൊന്ന് പറഞ്ഞ് കൊടുക്കായിരുന്നില്ലേ ഹരീഷേ..
:)

siva // ശിവ said...

എന്നാലും ആവണിക്കുട്ടിയുടെ അംഗന്‍‌വാടി വിശേഷങ്ങള്‍ പോസ്റ്റ് ചെയ്ത് അച്ഛന്‍ കൈയ്യടി വാങിയത് ഒട്ടും ശരിയായില്ല. ഇനി അവളെന്ത് എഴുതും? ഞങ്ങള്‍ വരുന്നുണ്ട് ആവണിയെ കാണാന്‍

Anonymous said...

എത്താൻ താമസിച്ചു. എത്തിയതിൽ വളരെ സന്തൊഷ മുണ്ട് . ഇഷ്ടമായി

ജിജ സുബ്രഹ്മണ്യൻ said...

ആവണിക്കുട്ടീ കലക്കിയല്ലോ മിടുക്കിക്കുട്ടീ

Manikandan said...

അങ്ങനെ അക്ഷരലോകത്ത് പിച്ചവെയ്ക്കാന്‍ തുടങ്ങിയ ആവണിമോള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

ഹരീഷേട്ടാ പരാതികളും പരിഭവങ്ങളും കൊച്ചുകുസൃതികളും ഇനിയും വരും.

കുഞ്ഞൻ said...

ഹരീഷ് ഭയ്..

ആവണിക്കുട്ടിയൊരു ആണായിരുന്നെങ്കിലൊ..ഇങ്ങനെ വേവലാതിപ്പെടുമൊ..അദാണ് നമ്മൾ..!

ആവണിക്കുട്ടിമോളെ.. കുഞ്ഞുകുഞ്ഞു കുസൃതികളുമായി മോൾ ഇനിയുമിനിയും ബൂലോഗത്ത് വരണം.. പാവം അച്ഛനാണട്ടൊ..

രഞ്ജിത് വിശ്വം I ranji said...

ദിപ്പഴാ കണ്ടത്.. ആവണിക്കുട്ടി കലക്കി ഹരീഷ് ഭായ്.

വികടശിരോമണി said...

അനുഭവീര്.

ധനേഷ് said...

:-)

ആവണീടച്ചാ, ആവണീടച്ചാ,
ആ ഉമ്മ തൂത്തുകളഞ്ഞിട്ട്, ആവണിയുടെ കയ്യില്‍ എന്റെ വക ഒരു ഉമ്മകൊടുക്കണേ...

ബഹുമാനപൂര്‍വ്വം,

ടിന്റുമോന്‍,
അങ്കന്‌വാടി ബി.

നിരക്ഷരൻ said...

അനുഭവി അനുഭവി :)
ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു ! കൊല്ലം 8 ആയേ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് :)

mini//മിനി said...

ഇനിയും പലതും കാണാം. സമയം കിട്ടിയാൽ,,, ഇതിനൊക്കെ മുതിർന്നവർക്ക് നേരം കാണുമോ?

ആവനാഴി said...

പ്രവീൺ വട്ടപ്പറമ്പത്ത് പറഞ്ഞതുപോലെ “ആവണി ഫാൻസ് അസോസിയേഷൻ കീ ജയ്” ഞാനും ഒരു ഫാനാട്ടോ ആവണീ... അവണീടഛാ.

Unknown said...

അച്ഛന്റെ മോളു തന്നെ.............

ഹരീഷ് തൊടുപുഴ said...

കുമാരൻ
റ്റോംസ്
നാടകക്കാരൻ
ജോ
പാവപ്പെട്ടവൻ
കണ്ണനുണ്ണി
ലക്ഷ്മി
ചാണക്യജി
മാണിക്യാമ്മേ
സുനിലേട്ടാ
അനിൽചേട്ടാ
ബിന്ദുചേച്ചി
കൊട്ടോടിക്കാരൻ
വാഴക്കോടൻ
കിച്ചുവേച്ചി
വേദവ്യാസൻ
ശ്രീ
രഘുനാഥൻ
പ്രയാൺ ചേച്ചി
പ്രവീൺ
അപ്പുവേട്ടാ
എഴുത്തുകാരി ചേച്ചി
കൃഷേട്ടാ
രാമു
ശിവാ
പാലക്കുഴി
കാന്താരിചേച്ചി
മണി
കുഞ്ഞേട്ടാ
കുക്കൂസ്
രഞ്ജിത്തേട്ടാ
വികടശിരോമണി
ധനേഷ്
നീരക്ഷരൻ ചേട്ടാ
മിനി ചേച്ചി
ആവനാഴി ചേട്ടാ
മുരളി

എല്ലാവർക്കും നന്ദി..

Unknown said...

ഹ.. ഹ... ഹ...ഈ പിള്ളേരുടെ ഒരു കാര്യം...

pournami said...

hhaa...uppumavu ivide monum paryarundu avasnam 2kadukittu undakkanam ....oro oro gathikedu.....

ആളവന്‍താന്‍ said...

ഹരീഷേട്ടാ.. ആ അവസാനത്തെ ഒരു ബിറ്റ്, അത് ശരിക്കും 'കൊണ്ടു' കേട്ടോ. അതാണ്‌ ഈ തമാശയുടെ ഏതാണ്ട് മര്മ്മത്തോട് അടുത്ത് വരുന്ന സ്ഥലം എന്നൊക്കെ പറയുന്നത്. ഏതായാലും ഇത് ഇവിടം കൊണ്ടൊന്നും തീരൂല. അത് മൂന്നേ മുക്കാല്‍ തരം. പിന്നെ മോള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു. നല്ല പോസുകളായിരുന്നു കേട്ടോ അവളുടെ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആവണിക്കുട്ടിയാണു താരം