Sunday, May 30, 2010

ആഗസ്റ്റ് 8; തൊടുപുഴ മീറ്റിലേക്ക് ഏവര്‍ക്കും സ്വാഗതം..

ആഗസ്റ്റ് 8 ഞായറാഴ്ച തൊടുപുഴയില്‍ വെച്ച് മലയാളം ബ്ലോഗെര്‍മാരുടെ ഒരു സൌഹൃദ കൂടിച്ചേരല്‍ നടക്കുന്ന കാര്യം ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ..
തൊടുപുഴക്കടുത്ത്; മണക്കാട് എന്ന ഗ്രാമത്തിലുള്ള (2 കിമീ ഫ്രം തൊടുപുഴ)
ജ്യോതിസ് എന്ന ആഡിറ്റോറിയത്തില്‍ വെച്ചാണു പ്രസ്തുത മീറ്റ്
നടത്തപ്പെടുവാന്‍ ഉദ്ദേശിച്ചിരിക്കുന്നത്..
ഇതിനോടകം; ഏകദേശം
അറുപത്തിമൂന്നോളം ബ്ലോഗെര്‍മാര്‍ അവരുടെ സാന്നിദ്ധ്യം
വാഗ്ദാനം ചെയ്തിട്ടുണ്ട്..


1. പാവപ്പെട്ടവൻ
2. ജയരാജ്
3. ജോ
4. സജി മാര്‍ക്കോസ് (ഹിമാലയച്ചായന്‍ !!)
5. ചാണക്യന്‍
6. അനില്@‍ബ്ലോഗ്
7. ലതികാ സുഭാഷ്
8. സതീഷ് പൊറാടത്ത്
9. ഹരീഷ് തൊടുപുഴ
10. മനോരാജ്
11. പാവത്താന്‍
12. ശിവാ
13. സരിജ
14. കൂതറ ഹാഷിം
15. ഹൻല്ലലത്ത്
16. സുനിൽ കൃഷ്ണൻ
17. പ്രയാൺ
18. എഴുത്തുകാരി
19. കാന്താരിക്കുട്ടി
20. നന്ദകുമാർ
21. പൊങ്ങുമ്മൂടൻ
22. അപ്പൂട്ടൻ
23. മിക്കി മാത്യൂ
24. നാട്ടുകാരൻ
25. കൊട്ടോട്ടിക്കാരൻ
26. എൻ.ബി.സുരേഷ്
27. മുരളിക
28. ശങ്കെർ
29. നാസ്
30. ഡോക്ടർ
31. ലെക്ഷ്മി ലെച്ചു
32. യൂസുഫ്പാ
33. സോജന്‍
34. ഷെറീഫ്ഫ് കൊട്ടാരക്കര
35. കൊച്ചുതെമ്മാടി
36. വി.രാജേഷ്
37. കുമാരൻ
38. ജിക്കു
39. എം.എസ്.സാദ്ദിക്ക്
40. പ്രവീണ്‍ വട്ടപ്പറമ്പത്ത്
41. വെള്ളായണി വിജയന്‍
42. അതുല്യ
43. നൌഷു
44. നൌഷാദ് വടക്കേൽ
45. മുഫാദ് (ഫറൂഖ് മുഹമ്മദ്)
46. ചാണ്ടിക്കുഞ്ഞ്
47. ധനേഷ്
48. കൃഷ്ണകുമാർ
49. രഘുനാഥൻ
50. ചാര്‍വാകന്‍
51. പേരൂരാന്‍
52. അഞ്ജു നായർ
53. ജി.മനു
54. മരമാക്രി
55. ഡി.പ്രദീപ് കുമാര്‍
56. മുരുകന്‍ കാട്ടാകട
57. അബ്ദുള്‍ ഖാദെര്‍ കൊടുങ്ങല്ലൂര്‍
58. ഇസ്മായില്‍ കുറുമ്പടി (തണല്‍)
59. സന്ദീപ് സലിം
60. ടിജോ ജോര്‍ജ്
61. തബാരക് റഹ്മാന്‍
62. കാര്‍ട്ടൂണിസ്റ്റ്
63. കാര്‍ന്നോര്‍
64. ജയന്‍ ഏവൂര്‍
65. വേദവ്യാസന്‍ (?)
66. നീര്‍വിളാകന്‍ (?)
67. ചിത്രകാരന്‍ (?)
68. ഒഴാക്കന്‍ (?)
69. അരുണ്‍ കായംകുളം (?)
70. വി കെ (?)
71. തൂലിക
72. ശ്രീ (?)
73. അഭിജിത് മടിക്കുന്ന് (?)
74. തെച്ചിക്കോടന്‍ (?)
75. ബോണ്‍സ് (?)
76. തലയമ്പലത്ത് (?)
77. തൂലിക (?)
78. നിരക്ഷരന്‍ (?)
79. ഉമേഷ് പീലിക്കോട് (?)
80. വിപിന്‍ (?)
81. സൂരജ് (?)
82. ജെയിംസ് സണ്ണി പാറ്റൂര്‍ (?)
83. ഷിജു (?)




ഇനിയും ടി. മീറ്റിനേ പറ്റി അറിയാത്ത ഒട്ടേറെ
ആളുകള്‍ ഉണ്ടാകാം; എന്ന ധാരണയാണീ പോസ്റ്റിനാധാരം..
പ്രിയ മിത്രങ്ങളെ; ഈ മീറ്റില്‍ പങ്കെടുക്കുവാന്‍
താല്പര്യമുള്ളവര്‍ ദയവായി ഇവിടെ അറിയിക്കുവാന്‍
അഭ്യര്‍ത്ഥിക്കുന്നു..


58 comments:

ഹരീഷ് തൊടുപുഴ said...

ആഗസ്റ്റ് 8 ഞായറാഴ്ച തൊടുപുഴയില്‍ വെച്ച് മലയാളം ബ്ലോഗെര്‍മാരുടെ ഒരു സൌഹൃദ കൂടിച്ചേരല്‍ നടക്കുന്ന കാര്യം ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ..
തൊടുപുഴക്കടുത്ത്; മണക്കാട് എന്ന ഗ്രാമത്തിലുള്ള (2 കിമീ ഫ്രം തൊടുപുഴ)
ജ്യോതിസ് എന്ന ആഡിറ്റോറിയത്തില്‍ വെച്ചാണു പ്രസ്തുത മീറ്റ്
നടത്തപ്പെടുവാന്‍ ഉദ്ദേശിച്ചിരിക്കുന്നത്..
ഇതിനോടകം; ഏകദേശം
അറുപത്തിമൂന്നോളം ബ്ലോഗെര്‍മാര്‍ അവരുടെ സാന്നിദ്ധ്യം
വാഗ്ദാനം ചെയ്തിട്ടുണ്ട്..
ഇനിയും ടി. മീറ്റിനേ പറ്റി അറിയാത്ത ഒട്ടേറെ
ആളുകള്‍ ഉണ്ടാകാം; എന്ന ധാരണയാണീ പോസ്റ്റിനാധാരം..
പ്രിയ മിത്രങ്ങളെ; ഈ മീറ്റില്‍ പങ്കെടുക്കുവാന്‍
താല്പര്യമുള്ളവര്‍ ദയവായി ഇവിടെ അറിയിക്കുവാന്‍
അഭ്യര്‍ത്ഥിക്കുന്നു..

ഭായി said...

ഈ മീറ്റ് ഒരു വൻ വിജയമാകട്ടെയെന്ന് ആശംസിക്കുന്നു!

Unknown said...

ചോദ്യചിഹ്നമാണല്ലോ കൂടുതലും. ഈ അഗസ്റ്റിൽ നാട്ടിൽ വരാൻ സാധ്യത വളരെ കുറവാണു വന്നാൽ തീർച്ചയായും പങ്കെടുക്കും .
സജി

നീര്‍വിളാകന്‍ said...

ഒരുപക്ഷേ ഞാന്‍ ഉണ്ടാവും....ജൂലായ് അവസാനത്തോടെ നാട്ടില്‍ വരണമെന്നാണ് ആഗ്രഹം.... അങ്ങനെ വരാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും.

krish | കൃഷ് said...

പങ്കെടുക്കുന്നവരുടെ ലിസ്റ്റ് കണ്ടിട്ട് ഇതൊരു മെഗാ മീറ്റ് ആവുമെന്ന് തോന്നുന്നു.

ഈ മീറ്റ് നടക്കുന്ന സമയം കേരളത്തില്‍ വരാന്‍ സാധ്യത ഇല്ലാത്തതിനാല്‍, പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുന്നു.

മീറ്റില്‍ പങ്കെടുക്കുന്ന എല്ലാ ബ്ലോഗര്‍ സുഹ്രുത്തുക്കള്‍ക്കും എന്റെ ആശംസകള്‍.

ഈ മീറ്റ് വന്‍ വിജയമാകട്ടെ.

അലി said...

തൊടുപുഴ ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള വാർത്തകൾ വായിക്കുന്നു.

ഹരീഷ് തൊടുപുഴ, പാവപ്പെട്ടവൻ, മനോരാജ് തുടങ്ങിയ പലരും ഈ വിഷയത്തിൽ വിശദമായി പോസ്റ്റ് ഇട്ടിരിക്കുന്നു.

ഇതിൽ എന്റെയൊരു കുഞ്ഞു നിർദ്ദേശം മുന്നോട്ടു വെയ്ക്കുന്നു.

മീറ്റിന്റെ വാർത്തകളും വിശേഷങ്ങളും പങ്കുവെക്കുന്നതിനും മറ്റു ബ്ലോഗർമാരുടെ അഭിപ്രായങ്ങൾ ചേർക്കുവാനും ബ്ലോഗ് മീറ്റിനു വേണ്ടി മാത്രമായി ഒരു ബ്ലോഗ് തുടങ്ങിക്കൂടെ?
മീറ്റ് കഴിഞ്ഞാലും അതിന്റെ വാർത്തകളും ഔദ്യോഗികമായി ചിത്രങ്ങളും പോസ്റ്റ് ചെയ്യാനും ഉപയോഗിക്കാം. പലരുടെയും ബ്ലോഗിൽ വാർത്ത വരികയും അതിനുമേലെ മറ്റു രചനകൾ കൊണ്ട് അതു മൂടിപ്പോവുകയും ചെയ്യുന്ന അവസ്ഥയൊഴിവാക്കാൻ ഇങ്ങിനെയൊരു തീരുമാനം മീറ്റിന്റെ സംഘാടകർ ചേർന്നെടുക്കുമെന്നു കരുതുന്നു.

ബ്ലോഗ് മീറ്റിന് വരാൻ കഴിയില്ലെങ്കിലും എല്ലാവിധ വിജയാശംസകളും!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മീറ്റിനു ആശംസകള്‍...ഞാന്‍ ഉണ്ടാവും

Unknown said...

ശ്ശേടാ, ഇച്ചിരൂടെ കൊള്ളാവുന്ന പേരൊന്നും കിട്ടിയില്ലേ ഒന്നാമത് വെക്കാന്‍? ഇതൊരു മാതിരി പട്ടിണി പരിപാടിയാകുമെന്നാ തോന്നുന്നേ..

(പാവപെട്ടവന്‍ വരുമെന്ന് ഉറപ്പില്ലല്ലോ അല്ലെ )

Noushad Vadakkel said...

@ പ്രിയ സ്നേഹിതന്‍ ഹരീഷ്

എന്റെ പേരിനു ശേഷമുള്ള ? വെട്ടിയെക്കൂ . ഞാനുമുണ്ട് ബ്ലോഗ്‌ മീറ്റിനു :)

ഹരീഷ് തൊടുപുഴ said...

@ നൌഷാദ്..

തീര്‍ച്ചയായും..:)

lekshmi. lachu said...

വരാന്‍ കഴിയും എന്നു കരുതുന്നു..

Micky Mathew said...

മീറ്റിനു ആശംസകള്‍..അലിയോട് ഞാനും യോജിക്കുന്നു...

ജിജ സുബ്രഹ്മണ്യൻ said...

മീറ്റിനു എല്ലാ വിധ ആശംസകളും.ഞാനും ഉണ്ടാകും ഈറ്റാൻ

വിപിന്‍ said...

I will also try to come

Manoraj said...

ഹരീഷ് ഇന്ന് എർണാകുളത്ത് ബ്ലോഗ് അക്കാദമി ശില്പശാലയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് ചാർവ്വാകൻ, ഒപ്പം നിസ്സഹായൻ എന്നിവർ ഉണ്ടാവുമെന്നാണ് അറിഞ്ഞത്. ജ്യോയോട് ചർവ്വാകൻ കൂടുതൽ വിവരങ്ങൾ പറഞ്ഞിട്ടുണ്ട്.

.. said...

മീറ്റിനു എന്റെയും ബ്ലോത്രത്തിന്റെയും ആശംസകളും പിന്തുണയും...

പാവത്താൻ said...

തലേന്നോ രണ്ടു ദിവസം മുന്‍പോ എത്തണമെങ്കില്‍ അറിയിക്കുക.
പാവങ്ങളുടെ മെക്കിട്ടു കേറാന്‍ വരുന്ന മുരളികയെപ്പോലെയുള്ളവര്‍ക്കെതിരെ മീറ്റില്‍ ഒരു പ്രമേയം പാസ്സാക്കാന്‍ വല്ല വകുപ്പുമുണ്ടോ? ഇല്ലെങ്കില്‍ അടി കൊടുത്താലും മതി.

Anil cheleri kumaran said...

അലി പറഞ്ഞതൊരു നല്ല നിര്‍ദ്ദേശമല്ലേ..?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഞാനും ഉണ്ടാവും

പ്രവീൺ വട്ടപ്പറമ്പത്ത്
9961999455

mukthaRionism said...

ക്ഷമിക്കണം.
ഞാനുണ്ടാവില്ല.
ആഗസ്റ്റ് അവസാനമേ നാട്ടിൽ വരൂ.
വലിയ പൂതിയുണ്ടായിരുന്നു.
ഇനി പറഞ്ഞിട്ടു കാര്യല്ല.
അറബി വിടണ്ടേ, (മൂപ്പർക്കെന്ത് മീറ്റ്!)
ഒത്താൽ അടുത്ത മീറ്റിൽ കാണാം.

അലിയാരു പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നുന്നു.

എല്ലാ ആശംസകളും..

ചാണ്ടിച്ചൻ said...

ഒന്ന് കൂടി ഉറപ്പിക്കുന്നു...ജീവിച്ചിരിപ്പുണ്ടെല്‍ ഞാനും കുടുംബവും വന്നിരിക്കും...

കാര്‍ന്നോര് said...

എല്ലാരെയും ഒന്നു കാണണമെന്നുണ്ട്, പരിചയക്കുറവ് പ്രശ്നമാവുമോ? എന്തൊക്കെയാണു ഇതില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത്?

അരുണ്‍ കരിമുട്ടം said...

ഹരീഷേട്ടാ, ഞാനും വരാന്‍ ശ്രമിക്കുന്നുണ്ട്.അറിയിക്കാമേ....
:)

ചാണ്ടിച്ചൻ said...

കാര്‍ന്നോരെ...പ്രത്യേകിച്ച് തയ്യാറെടുപ്പിന്റെ ആവശ്യമൊന്നുമില്ല...ഒരു രണ്ടെണ്ണം "ഓണ്‍ ദി റോക്ക്സ്" വിട്ടിട്ടു വേണം വരാന്‍..പിന്നെ ചെവിയില്‍ അല്പം പഞ്ഞി തിരുകുക...എല്ലാരെയും ഇളിച്ചു കാണിക്കുക..പിന്നെ ഓഗസ്റ്റ് 1 മുതല്‍ ഓട്ടത്തിന് പ്രാക്ടീസ് ചെയ്യുന്നത് നന്നായിരിക്കും...
തമാശയായി പറഞ്ഞതാണേ...താങ്കള്‍ക്കു ഈ ബ്ലോഗ്‌ മീറ്റ് ഒരു നല്ല അനുഭവമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്...
അരുണ്‍..അവസാനം വരാന്‍ തീരുമാനിച്ചോ..നന്നായി...ജയനും ഒഴാക്കനും വരുന്നുണ്ട്...ഇനി ചിതലിനേം കൂടി ഒന്ന് ചൂട് കേറ്റട്ടേ ...

Rakesh R (വേദവ്യാസൻ) said...

ഹരീഷേട്ടാ, വേറെ പ്രശ്നങ്ങള്‍ ഒന്നുമില്ലേല്‍ ഞാനും ഉണ്ടാകും :)

പൊറാടത്ത് said...

ഹരീഷേ... മീറ്റിന്‌ കുടുംബസമേതം എത്താന്‍ കഴിയുമെന്ന് തന്നെയാണ്‍്‌ ഇതുവരെയും കരുതുന്നത്. 7-ന്‌ നാട്ടിലേയ്ക്ക് ടിക്കറ്റും എടുത്തു. ബാക്കിയെല്ലാം നേരില്‍.

അതുല്യ said...

നാട്ടിലെത്തും അപ്പോഴേയ്ക്കും എന്ന് തന്നെ കരുതുന്നു. തീർച്ചയായും ഞാനെത്തും എന്ന് തന്നെ കരുതുന്നു.

അതുല്യ said...

നാട്ടിലെത്തും അപ്പോഴേയ്ക്കും എന്ന് തന്നെ കരുതുന്നു. തീർച്ചയായും ഞാനെത്തും എന്ന് തന്നെ കരുതുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ബ്രിട്ടൻ ബ്ലോഗ്ഗേഴ്സ് ആരെല്ലാം എത്തുമെന്ന് ജൂലായ് മദ്ധ്യത്തോടെ അറിയിക്കുന്നതാണ് കേട്ടൊ

ചാർ‌വാകൻ‌ said...

ഞാനുണ്ടാകും.

ഒഴാക്കന്‍. said...

ഈ ഒഴാക്കന്‍ വരുമോ എന്തോ ... കര്‍ത്താവിനു മാത്രം അറിയാം (?)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഞാനുമുണ്ടാവും മീറ്റിന്.എല്ലാ വിധ ആശംസകളും
അര്‍പ്പിക്കുന്നു.
വെള്ളായണി വിജയന്‍

Pongummoodan said...

വരും.

Naushu said...

ഒരുപക്ഷേ ഞാനും ഉണ്ടാവും....ജൂലായ് അവസാനത്തോടെ നാട്ടില്‍ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ....

ഹരീഷ് തൊടുപുഴ said...

പങ്കെടുക്കുവാന്‍ സന്നദ്ധത അറിയിച്ച ബാക്കിയുള്ളവരെക്കൂടി കൂട്ടി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്..

.. said...

ഹാജര്‍ !!!!!!!!!!!!!!

അഭിജിത്ത് മടിക്കുന്ന് said...

ജിക്കു ഉണ്ടെങ്കില്‍ ഞാനും ഉണ്ട്..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ മീറ്റിന്റെ ലോഗോ ഉണ്ടാക്കിയോ? എല്ലാവരും സ്വന്തം ബ്ലോഗുകളില്‍ അത് പ്രദര്‍ശിപ്പിക്കുകയും ,അതില്‍ ക്ലിക്ക് ചെയ്താല്‍ ഹരീഷിന്റെ ഈ പോസ്റ്റിലേക്ക് പോകുന്ന പോലെയും ഉണ്ടാക്കിയാല്‍ മീറ്റിനെക്കുറിച്ച് അറിയാത്ത പലര്‍ക്കും ഉപകാരമായിരിക്കും.ലോഗോയുടെ അടിയില്‍ “കൂടുതല്‍ വിവരങ്ങള്‍ക്ക് ലോഗോയില്‍ ക്ലിക്ക് ചെയ്യുക” എന്ന് കൊടുത്താല്‍ മതിയാവും

Anonymous said...

....ശ്ശൊ....എനിക്കും വരണമെന്നു ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു....പക്ഷെ എന്തു ചെയ്യാം, ആഗസ്റ്റ് 13 നേ ഞാൻ നാട്ടിൽ വരൂ......

എന്തായാലും ആശംസകൾ....

ഷെരീഫ് കൊട്ടാരക്കര said...

ബ്ലോഗ് മീറ്റ് എന്നു പറഞ്ഞപ്പോഴേ കൊച്ചു വെളുപ്പാന്‍ കാലത്തു ബൂക്ക് ചെയ്തവന്‍ ഞാന്‍.എന്നാലും കൊട്ടാരക്കരയില്‍ നിന്നു തലേന്നു പുറപ്പെട്ടാല്‍ മാത്രമല്ലേ തൊടുപുഴ സമയത്തെത്തുകയുള്ളൂ. അതോ അതി രാവിലെ പുറപ്പെട്ടാല്‍ മതിയോ? റൂട്ട് ഏതാ ഹരീഷേ ഏളുപ്പം? ചെറായി മെറ്റ് പോലെ എല്ലാം വിശദമാക്കണേ...

Anees Hassan said...

പുതിയ ബ്ലോഗറാണ് . എനിക്കു വരാമോ

ഹരീഷ് തൊടുപുഴ said...

@ ആയിരത്തിയൊന്നാംരാവ്

താങ്കൾക്കു സ്വാഗതം..

അഭിജിത്ത് മടിക്കുന്ന് said...

ബ്രാക്കറ്റില്‍ ചോദ്യ ചിഹ്നമിട്ട് എന്റെ പേരും കൊടുത്തൂടെ?
ക്ലാസിന്റെ പ്രശ്നമുണ്ട്.കാസറഗോഡ് നിന്നേ വരണ്ടേ?കഴിഞ്ഞ പ്രാവശ്യത്തെ മീറ്റിനും വരണമെന്നുണ്ടായിരുന്നു.നടന്നില്ല.ഇതിന് വരാന്‍ മാക്സിമം ശ്രമിക്കും.ഉറച്ച തീരുമാനം രണ്ടാഴ്ച മുമ്പേ അറിയിക്കാം എന്താ?സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ എനിക്കും വരാലോ അല്ലേ..?

Lathika subhash said...

ഹരീഷേ.......

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@അഭിജിത്ത്,

കാസര്‍ഗോഡ് വൈകിട്ട് 7.40 നു വരുന്ന മലബാര്‍ എക്സ്പ്രസ് ടിക്കറ്റ് കോട്ടയത്തിനു ബുക്ക് ചെയ്യുക....സുഖ സുന്ദരമായി കയറി ഉറങ്ങുക...രാവിലെ 5 നു കോട്ടയത്ത് എത്തും.നേരെ ഓട്ടോ പിടിച്ച് കെ.എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ചെല്ലുക..കോട്ടയം -തൊടുപുഴ ചെയിന്‍ ഫാസ്റ്റ് സര്‍വീസ് ഇഷ്ടം പോലെ ഉണ്ട്..ഒന്നര മണിക്കൂര്‍..തൊടുപുഴ എത്തി..ബാക്കി ഒക്കെ ഹരീഷ് നോക്കിക്കൊള്ളും !

ഹരീഷ് തൊടുപുഴ said...

abhijith..

thankalude peru chertholam... ketto

kichu / കിച്ചു said...

പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമം ഉണ്ട്. ഈ സമയത്ത് നാട്ടില്‍ വരുന്നില്ല.
എല്ലാ ആശംസകളും.

Manikandan said...

ഹരീഷേട്ടാ പണ്ടായിരുന്നെങ്കില്‍ കണ്ണുമടച്ചു പറയാമായിരുന്നു ഞാന്‍ റെഡി എന്ന്. ഇപ്പോള്‍ ഗൃസ്ഥനായതോടെ അങ്ങനെ പറയാന്‍ സാധിക്കുന്നില്ല. എന്നാലും ഞാന്‍ പരമാവധി ശ്രമിക്കും. എല്ലാരേയും ഒന്നു കൂടെ കാണാനും പരിചയം പുതുക്കാനും ഉള്ള അവസരമല്ലെ. ഈ സംഗമത്തിന് എന്റെ എല്ലാവിധ ആശംസകളും.

Prasanna Raghavan said...

നാട്ടിലുണ്ടായിരുന്നെങ്കില്‍ തീര്‍ചയായും പങ്കെടുത്തേനെ എന്നെഴുതി മടുത്തു. അല്ല ഈ ഡിസംബര്‍ മാസത്തില്‍ എന്താ ഒരു ബ്ലോഗു മീറ്റു നടത്താത്തത്. ആഫ്രിക്കക്കാരോടുള്ള ഒരു തരം അവഗണനയല്ലേ എന്നു സംശയിക്കുന്നു. ആരെങ്കിലും മീറ്റു യോഗത്തില്‍ ഇതിനെ കുറിച്ചൊരു പ്രമേയം അവതരിപ്പിക്കുമെന്നു കരുതുന്നു :)
ഹരീഷിനും പങ്കെടുക്കുന്ന എല്ലാവര്‍ക്കും നല്ല സാമയം നേരുന്നു.

ജോഷി രവി said...

ഒരു പുതുമുഖത്തിണ്റ്റെ ചളിപ്പുകളോടെ ഞാനും ഉണ്ടാകും ഈ മീറ്റിനു.. എന്നെയും ചേര്‍ക്കുവാന്‍ അപേക്ഷ...

Sulfikar Manalvayal said...

ഒത്തിരി ആഗ്രഹമുണ്ടായിരുന്നു. ഇത്തരം ഒരു മീറ്റില്‍ പങ്കെടുക്കാന്‍. പുതു മുഖം ആണേ. പക്ഷെ നാട്ടില്‍ വരാന്‍ ഒരു രക്ഷയുമില്ല.
അലിക്ക പറഞ്ഞത് കാര്യമായെടുക്കണം. ഒരു ബ്ലോഗു തുടങ്ങുന്നത് നന്നായിരിക്കും. എല്ലാവര്ക്കും വിവരങ്ങളും അറിയാമല്ലോ. പല ബ്ലോഗില്‍ പോയി തുടരേണ്ട കാര്യമുണ്ടാവില്ല എന്ന് തോന്നുന്നു. ഭാവുകങ്ങള്‍. കൂടെ നല്ല ഒരു മീറ്റിന്റെ നഷ്ട സ്വപ്നങ്ങളോടെ.

ചെക്കന്‍ said...

ചെറായി മീറ്റ് ശരിക്കും നമ്മുടെ ഭൂ‍ലോഗത്തിന്റെ കൈയിലായിരുന്നല്ലോ... ഈ മീറ്റ് ബ്ലോത്രം വകയാണോ? എവിടേയും ഹരീഷ് ഒരു കഥാപാത്രമാണല്ലോ? പഴയ കൂട്ടരൊക്കെ എവിടെപ്പോയി ഇപ്പോള്‍? ഇങ്ങളൊരു സംഭവം തന്നെ. ഓരോ മീറ്റിനും ഓരോ കമ്പനി. ചെറായിയില്‍ ഭൂലോഗം ഈത്തവണ ബ്ലൊത്രം & പാവപ്പെട്ടവന്‍. അടുത്ത തവണ ആരാണോ?

ചരിത്രം ആവര്‍ത്തിച്ചാല്‍ പഴയ പത്രം മീറ്റിനു കെണിയാകും. ചെറായിക്ക് അന്നത്തെ പത്രങ്ങളെതിരായില്ലേ?

പാച്ചു said...

എനിക്കും വരാമോ?

നിസ്സഹായന്‍ said...

ഞമ്മളും വരാന്‍ ശ്രമിക്കുന്നതായിരിക്കും,ലീവു കിട്ടിയാല്‍ !

ജോഷി രവി said...

എന്നെ ഇനിയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലേ??

ഹരീഷ് തൊടുപുഴ said...

@ പുറക്കാടൻ..

പുതിയ ലിസ്റ്റിൽ ഉൽ‌പ്പെടുത്തിയിട്ടുണ്ട് കെട്ടോ..

Anonymous said...

ഇപോളാണ് കണ്ടത്.

List your Blog for free in Malayalam Blog Directory Powered By Malayalam Songs