Wednesday, December 01, 2010

ബ്രൂണേ സുൽത്താനും അദ്ദേഹത്തിന്റെ ചില ‘കുഞ്ഞിത്താൻ നേരമ്പോക്കുകളും’ !!

1967 മുതൽ ബ്രൂണെ എന്ന ചെറുരാജ്യത്തിന്റെ സുൽത്താനാണു ഹസനൽ ബോക്കിയ മുയിസദ്ദീൻ വറൂല. 3.7 ലക്ഷം ആളുകൾ മാത്രം അധിവസിക്കുന്ന ബ്രൂണെ രാജ്യത്തിന്റെ പ്രധാന വരുമാന ത്രോതസ്സ് രാജ്യമൊട്ടാകെ നീണ്ട് നിവർന്നു കിടക്കുന്ന എണ്ണപ്പാടങ്ങളിലാണ്. എണ്ണയുടെ സുലഭത സുൽത്താനെ ലോകത്തിലെ കോടീശ്വരന്മാരിൽ മുൻപനാക്കി. അദ്ദേഹത്തിന്റെ വരുമാനം ഒരു സെക്കന്റിൽ 90 യൂറൊയത്രേ. അതായത് 5310.00 ഇന്ത്യൻ രൂപാ!! ഊഹിക്കൂ; അപ്പോൾ അദ്ദേഹത്തിന്റെ ഒരു ദിവസത്തെ വരുമാനമെത്രയായിരിക്കുമെന്ന്!! ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ധനം കുമിഞ്ഞു കൂടുമ്പോൾ; സാധാരണ രാജാക്കന്മാർക്ക് ചില ഹോബികൾ ഉടലെടുക്കും. മദ്യം, മദിരാക്ഷി എന്നിവയിലൊക്കെയാകും പ്രാമുഖ്യം. പക്ഷേ നമ്മുടെ ബ്രൂണേ സുൽത്താന്റെ നേരമ്പോക്ക് എന്താണെന്നു വെച്ചാൽ ലോകത്താകമാനമുള്ള പ്രശസ്ത നിർമാതാക്കളൂടെ പേരും പെരുമയുമുള്ള കാറുകൾ വാങ്ങിക്കൂട്ടുക എന്നതാണ്.


സാധാരണ കണ്ടു വരുന്ന മുതലാളികളെപ്പോലെ ഒന്നും രണ്ടും കാറുകളൊന്നുമല്ലാ അദ്ദേഹത്തിന്റെ ഗാര്യേജിൽ കിടക്കുന്നത്. ഏകദേശം 5 കോടി ഡോളർ വില മതിക്കുന്ന ഏഴായിരത്തോളം കാറുകളാണു സുൽത്താനു സ്വന്തമായുള്ളത്! കൊട്ടാരത്തിനു സമീപം പൂർണ്ണമായി ശീതീകരിച്ച അഞ്ച് എയർക്രാഫ്റ്റ് ഹാങ്ങറുകളാണു ഈ സുന്ദരിമാർക്ക് അദ്ദേഹം വിശ്രമിക്കുവാൻ ഒരുക്കിയിരിക്കുന്നത്. ഇവരെയെല്ലാം പരിപാലിക്കുവാനായി അതാത് നിർമാതാക്കളൂടെ മെക്കാനിക്കുകളെ ശമ്പളം കൊടുത്ത് നിർത്തിയിരിക്കുന്നു. 2.5 ലക്ഷം ഡോളർ വാർഷികവരുമാനം കൈപറ്റുന്ന മെക്കാനിക്കുകൾ വരെയുണ്ടത്രേ അവരിൽ. ഇത്രയും പറയുമ്പോൾ അദ്ദേഹത്തിന്റെ കൊട്ടാരത്തേപറ്റി പരാമർശിച്ചില്ലെങ്കിൽ അതൊരു കുറച്ചിലാകും. ഒരു ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് അദ്ദേഹത്തിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1788 മുറികൾ ഉള്ള ഈ കൊട്ടാരത്തിൽ 275 ഓളം ബാത്ത്രൂമുകൾ മാത്രമുണ്ട്. കൊട്ടാരത്തിലെ ഒട്ടുമുക്കാൽ സാധനസാമഗ്രഹികളും നിർമിച്ചതത്രയും സ്വർണ്ണത്തിലും വെള്ളിയിലുമത്രേ !! തന്റെ മകൾക്ക് പ്രായപൂർത്തിയായപ്പോൾ സമ്മാനം നൽകിയതൊരു എയർബസ്സ് A-320!! സുൽത്താൻ തന്റെ യാത്രകൾക്കുപയോഗിക്കുന്നത് ബോയിങ്ങ് 747. മാത്രമല്ലാ ലോകത്തിലേറ്റവുമധികം റോൾസ് റോയിസ് സ്വന്തമാക്കിയതിനു ഗിന്നസ്സ് ബുക്കിലുമുണ്ടദ്ദേഹം. സുൽത്താന്റെ തലയിൽ വരച്ചത് നമ്മുടെ എവിടേലും ഒന്നുവരച്ചിരുന്നെങ്കിൽ അല്ലേ..!!

സുൽത്താന്റെ ഗാര്യേജ് കാണണമെങ്കിൽ ഇതിലേ വരൂ..

11 comments:

ഹരീഷ് തൊടുപുഴ said...

സുൽത്താന്റെ തലയിൽ വരച്ചത് നമ്മുടെ എവിടേലും ഒന്നുവരച്ചിരുന്നെങ്കിൽ അല്ലേ..!!

Ranjith chemmad / ചെമ്മാടൻ said...

പാവം സുൽത്താൻ...

രമേശ്‌ അരൂര്‍ said...

സുല്‍ത്താന്‍ ഒക്കെ ആകണമെങ്കില്‍ തലയില്‍ കുറെ ഏറെ വരകള്‍ വേണം ഹരീഷേ ..:)

ഒഴാക്കന്‍. said...

എന്റെ എവിടെയോ വരചിട്ടുണ്ടെന്നു പറയുന്ന കേട്ടു :)

shaji.k said...

സംഭവം ആണല്ലോ :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ സുൽത്താന് വല്ലവഴിക്കും സ്വന്തം വീമാനമേറി പോകേണ്ടിവരുമ്പോൾ ഒന്ന് വിശ്രമിക്കാനായി പരിവാരസമേധമുള്ള ഒരു കൊട്ടാരവും ബിലാത്തിയിലുണ്ട്....!

കൊല്ലത്തിൽ 325 ദിവസവും ചുമ്മാ സുൽത്താന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന മലയാളികളടക്കമുള്ള 20 വെറൂതെ തേരെപാരെ നടക്കുന്ന ജോലിക്കാരും..!!

Junaiths said...

ഒള്ളവന്റെ കഴപ്പ്
ഇല്ലാത്തവന്റെ പിഴപ്പ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പോട്ടം കണ്ടപ്പം എന്റെ അയല്‍വാസി 'തൊടിയില്‍ വേലായുധന്‍' ആണെനാ ഞാന്‍ കരുതിയത്‌! പിന്നല്ലേ ആളു ഭ്രൂണത്തിലെ സുല്‍ത്താന്‍ ആണെന്ന് മനസ്സിലായത്‌...

(ലവന്മാരോക്കെ ആര്‍മാദിക്കട്ടെ.. ഒരു സെക്കണ്ടിനു 9000000യൂറോ ഒന്ടാക്കിയാല്‍ പോലും ഒരു സെക്കണ്ടു പോലും കണക്കാക്കപ്പെട്ടതില്‍ അധികം ജീവിക്കാന്‍ അവര്‍ക്കാവില്ല.)

faisu madeena said...

നല്ല സുല്‍ത്താന്‍ ...മോശപ്പെട്ട ഹോബികള്‍ ഒന്നും ഇല്ലല്ലോ ..ആകെ ഉള്ളത് കുറെ കാറും വിമാനവും ..!!!!!!!

Typist | എഴുത്തുകാരി said...

നല്ല ഹോബി!

hi said...

:(