Saturday, December 04, 2010

പറയൂ..??

സ്വാമി ശരണം..

മകരവിളക്ക് ദീപം തെളിയുന്നത് ഊടായിപ്പാണെന്നു പറയുകയും അതു വിശ്വസിക്കുകയും ചെയ്യുന്നവർ..
മതവിശ്വാസം നിഷിദ്ധമാണെന്ന സിദ്ധാന്തത്തെ അനുസരിക്കാതെ ഉള്ളിൽ ചുവപ്പുടുത്ത് വെളിയിൽ കറുപ്പുമായി മല ചവിട്ടി കയറുന്നവർ..
മുസ്ലീകളെ ഓരോ നിമിഷവും ഓരോ വാക്കിലും നോട്ടത്തിലും പൂർണ്ണ വെറിയോടെ കാണുന്നവർ..


ഇവരൊക്കെ ഒരുമിപ്പിച്ച് എരുമേലിയിൽ പേട്ടതുള്ളി വാവരു സ്വാമിയുടെ പള്ളിയിൽ കാണിക്കയിട്ട്..
നീലിമല ചവിട്ടിക്കയറി പൊന്നു പതിനെട്ടാം പടി കടന്നു തത്വമസിയിൽ എത്തിച്ചേരുമ്പോൾ..
കണ്ണു നിറയുവാൻ..!!!!!!!!!

ഇവരുടെയൊക്കെ മനസ്സിൽ എന്താണ്..
ഇത്രയ്ക്ക് കാഠിന്യം പേറി മലചവിട്ടി അയ്യനെ ഒരു നോക്കു കാണുവാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്??
പറയൂ.. കൂട്ടരേ??
(ഇതിൽ ഹിന്ദുവും മുസൽമാനും പെടും..)

23 comments:

ഹരീഷ് തൊടുപുഴ said...

സ്വാമി ശരണം..

മകരവിളക്ക് ദീപം തെളിയുന്നത് ഊടായിപ്പാണെന്നു പറയുകയും അതു വിശ്വസിക്കുകയും ചെയ്യുന്നവർ..
മതവിശ്വാസം നിഷിദ്ധമാണെന്ന സിദ്ധാന്തത്തെ അനുസരിക്കാതെ ഉള്ളിൽ ചുവപ്പുടുത്ത് വെളിയിൽ കറുപ്പുമായി മല ചവിട്ടി കയറുന്നവർ..
മുസ്ലീകളെ ഓരോ നിമിഷവും ഓരോ വാക്കിലും നോട്ടത്തിലും പൂർണ്ണ വെറിയോടെ കാണുന്നവർ..


ഇവരൊക്കെ ഒരുമിപ്പിച്ച് എരുമേലിയിൽ പേട്ടതുള്ളി വാവരു സ്വാമിയുടെ പള്ളിയിൽ കാണിക്കയിട്ട്..
നീലിമല ചവിട്ടിക്കയറി പൊന്നു പതിനെട്ടാം പടി കടന്നു തത്വമസിയിൽ എത്തിച്ചേരുമ്പോൾ..
കണ്ണു നിറയുവാൻ..!!!!!!!!!

ഇവരുടെയൊക്കെ മനസ്സിൽ എന്താണ്..
ഇത്രയ്ക്ക് കാഠിന്യം പേറി മലചവിട്ടി അയ്യനെ ഒരു നോക്കു കാണുവാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്??
പറയൂ.. കൂട്ടരേ??
(ഇതിൽ ഹിന്ദുവും മുസൽമാനും പെടും..)

യൂസുഫ്പ said...

കപടവിശ്വാസം ഹരീഷെ..

ഹരീഷ് തൊടുപുഴ said...

ഭായി..

മല കയറിയിട്ടുണ്ടോ??
ഇല്ലെങ്കിൽ..
മറുപടി ഇല്ല..:)

കുഞ്ഞൂസ് (Kunjuss) said...

എല്ലാം വിശ്വാസം അല്ലേ ഹരീഷ്...?

അനില്‍@ബ്ലോഗ് // anil said...

ക്ഷേത്ര ദര്‍ശനം ഇന്നൊരു ഫാഷനാണ്, പ്രത്യേകിച്ച് കറുപ്പ് പോലെയുള്ള യൂണിഫോം നൊയമ്പുകള്‍. ഒരു കാര്യം ശ്രദ്ധിക്കുക, മലകയറുമ്പോള്‍ ശരണം വിളി ഇന്ന് കേള്ക്കാനില്ല.

ഹരീഷ് തൊടുപുഴ said...

@ അനിൽജി..

ക്ഷേത്ര ദര്‍ശനം ഇന്നൊരു ഫാഷനാണ്

അങ്ങിനെ അടച്ചു പറയുന്നതിനോടു ഞാൻ യോജിക്കുന്നില്ല..

മലകയറുമ്പോള്‍ ശരണം വിളി ഇന്ന് കേള്ക്കാനില്ല.

അത് സത്യം.. പലപ്പോഴും ഫീൽ ചെയ്തിട്ടുണ്ട്..
എങ്കിലും പലപ്പോഴും ഒറ്റപ്പെട്ടും വിരളമായും കണ്ടിട്ടുമുണ്ട്..

ചാണ്ടിക്കുഞ്ഞ് said...

പാലം കടക്കുവോളം നാരായണ...പിന്നെ കൂരായണ....

Vayady said...

വിശ്വാസം അതല്ലേ എല്ലാം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഉള്ളിലുള്ള ദൈവവിശ്വാസമല്ലിത് ..മനസ്സിനുള്ളിലെ കാപട്യം...കേട്ടൊ ഹരീഷ്

MANIKANDAN [ മണികണ്ഠൻ ] said...

ഹരീഷേട്ടൻ പറഞ്ഞ ആദ്യത്തെ വിഷയത്തിൽ ഞാൻ എന്റെ അഭിപ്രായം പണ്ട് എന്റെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. അത് തന്നെ ഇവിടെ ആവർത്തിക്കുന്നു. ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരസംക്രമദിവസം ദീപാരാധനയ്ക്ക് ശേഷം നടതുറക്കുമ്പോൾ മൂന്നു തവണ തെളിയുന്ന് ദീപം ദൈവീകമല്ലെന്നും മനുഷ്യർ തെളിയിക്കുന്നതാണെന്നും (ഇപ്പോൾ ദേവസ്വം ബോർഡും, കേരളപോലീസും, വനംവകുപ്പും ആണ് ഈ കർമ്മം നിർവ്വഹിക്കുന്നത്) ഞാൻ വിശ്വസിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഔദ്യോഗീക ആവസ്യങ്ങൾക്കായി കൊച്ചുപമ്പ ഡാം സൈറ്റിൽ പോയപ്പോൾ അവിടത്തെ വൈദ്യുതവകുപ്പ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് ഒരിക്കൽ ഏഷ്യാനെറ്റിന്റെ ഒരു ചർച്ചയിൽ തിരുവുതാം‌കൂർ ദേവസ്വം ബോർഡിന്റെ മുൻപ്രസിഡന്റ് ആയിരുന്ന ശ്രീ രാമൻ നായരും ഇക്കാര്യം സമ്മതിക്കുകയുണ്ടായി. ശ്രീ ഇ കെ നായനാർ മുഖ്യമന്ത്രിയയിരുന്ന കാലഘട്ടത്തിൽ ഇതു സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ വന്ന ഒരു പൊതുതാല്പര്യ ഹർജിയിൽ വ്യക്തമായ മറുപടി പറയാതെ കേരള സർക്കാരും ദേവസ്വം ബോർഡും ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. കൈരളി ടി വി അത് ആരംഭിച്ചകാലത്ത് ഒരിക്കൽ പൊന്നമ്പലമേടും മകരവിളക്ക് തെളിയിക്കുന്ന തറയും അതിനു സമീപത്തെ ജലസംഭരണിയും എല്ലാം കാണിച്ചിരുന്നു. മണ്ഡല മകര വിളക്ക് കാലത്തൊഴികെയുള സമയങ്ങളിൽ ഇപ്പോഴും പലരും ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്.

മതവിശ്വാസവും ഈശ്വരവും നിഷിദ്ധമാണെന്ന ചിന്ത എനിക്കില്ല. എന്നാൽ വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ധനം സമ്പാദിക്കുന്നതിന് ഒരു ഭരണകൂടം തന്നെ കൂട്ടു നിൽക്കുന്ന ഈ അവസ്ഥ എതിർക്കപ്പെടേണ്ടതുതന്നെ.

കഠിനമായ യാത്രയിലൂടെ മലചവിട്ടിക്കയറി അയ്യപ്പനെ വണങ്ങാൻ ലക്ഷോപലക്ഷം ആളുകളെ പ്രേരിപ്പിക്കുന്നത് ശ്രീധർമ്മശാസ്താവിലുള്ള അചഞ്ചലമായ ഭക്തിയും ആ ദർശനം വിശ്വാസിക്ക് നൽകുന്ന നിർവൃതിയും തന്നെ. ശബരിമലയിൽ രണ്ട് തവണ പോയി ഭഗവൽദർശനം നടത്തിയപ്പോൾ അനുഭവിച്ചതും യാത്രയുടെ കാഠിന്യവും ക്ലേശങ്ങളും എല്ലാം ഇല്ലാതാക്കുന്ന ഈ അനുഭൂതിതന്നെയാണ്.

ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭൂരിഭാഗവും ഈ അനുഭൂതി തന്നെ അറിയാൻ എത്തുന്നവരാണ്. അതുപോലെ അയ്യപ്പദർശന സുഖത്തിനായി മാത്രം ശബരിമല ഡ്യൂട്ടി ചോദിച്ച് വാങ്ങുന്ന നിരവധി ജീവനക്കാരും ഉണ്ട്. പമ്പ മുതൽ സന്നിധാനം വരെ ദിവസും നാലം അഞ്ചും തവണ കയറിയിറങ്ങുന്ന് വാട്ടർ അഥോറിറ്റിയിലെ ലാബ് ടെക്നീഷ്യന്മാരും, ലൈൻ സ്റ്റാഫും, പൊലീസും, കഠിനമായ തണുപ്പിൽ ടെന്റുകളിൽ കഴിയുന്ന വിവിധ ഉദ്യോഗസ്ഥരും എല്ലാം ഇതില്‍പ്പെടും. മുഴുവൻ ആളുകളും ഭക്തികൊണ്ട് മാത്രം വരുന്നവരാണെന്ന വിശ്വാസവും എനിക്കില്ല.

കാക്കര kaakkara said...

"മുസ്ലീകളെ ഓരോ നിമിഷവും ഓരോ വാക്കിലും നോട്ടത്തിലും പൂർണ്ണ വെറിയോടെ കാണുന്നവർ.."

കഷ്ടം... ഇങ്ങനേയും എഴുതാം...

ഒഴാക്കന്‍. said...

ചാണ്ടി പറഞ്ഞില്ലേ... ലതാണ്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

" കാക്കര kaakkara said...

"മുസ്ലീകളെ ഓരോ നിമിഷവും ഓരോ വാക്കിലും നോട്ടത്തിലും പൂർണ്ണ വെറിയോടെ കാണുന്നവർ.."

കഷ്ടം... ഇങ്ങനേയും എഴുതാം...
"

അതെന്താ കാക്കരെ

അവരുടെ ഉള്ളില്‍ അങ്ങനെ അല്ലെന്നു കാക്കരയ്ക്കുറപ്പുണ്ടൊ?

കാക്കരയുടെ ഉള്ളു കാക്കരയ്ക്കറിയാം പക്ഷെ ഹരീഷിന്റെ ഉള്ളറിയാമൊ?

എങ്കില്‍ പിന്നെ മിണ്ടാതിരി :)

പാലക്കുഴി said...

ഹരീഷെ.... വിശ്വാസവും, ദൈവവും ഒന്നുമാത്രം. അതില്‍ മതം ഏതുമാവട്ടെ...അടിയുറച്ച ഒരുമനസ്സുണ്ടോ...എന്നതാണു പ്രധാനം

ഹംസ said...

ഒരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം .....

തെച്ചിക്കോടന്‍ said...

വിശ്വാസം തന്നെയായിരിക്കും പ്രധാന ഘടകം.

chithrakaran:ചിത്രകാരന്‍ said...

യാത്ര,അനുഭവങ്ങള്‍ ... അതു നല്ലതുതന്നെ.
എന്നാല്‍ വിശ്വാസം... ചിന്താപരമായി നില്‍ക്കുന്നിടത്ത് ഉറച്ചു നില്‍ക്കാനുള്ള ഒരു
കണ്ണടക്കലാണ്.
നിര്‍ബന്ധമാണെങ്കില്‍ സ്വന്തം അച്ഛനമ്മമാരെ
ആരാധിക്കാം. അതിനപ്പുറം ആരെ ആരാധിക്കുന്നതും
അടിമത്വത്തിന്റെ വിവിധ ബ്രാന്‍ഡുകളോടുള്ള അഡിക്ഷന്‍ മാത്രമാണെന്ന്
ചിത്രകാരന്റെ നിരീക്ഷണം.
ഹരീഷിന് സ്വന്തം നീരീക്ഷണങ്ങളുണ്ടാകാം ... തീര്‍ച്ചയായും അതിനെ വ്യക്തിസ്വാ‍തന്ത്ര്യത്തിന്റെ ഭാഗമായി മാനിക്കുന്നു.
ചിത്രകാരന്റെ ആശംസകള്‍ !!!

...sijEEsh... said...

Do u know why so much temples were built on top of mountains? I believe that we will get benefits of meditation and pranayama are obtained as such when we climb high mountains. After reaching the TOP, Ayyappa didn't say its with him. Its written there "TATHWAMASI". Some people see only the idols, consciously avoiding or not trying to understand the truth. :)

പാവത്താൻ said...

സ്വാമി ശരണം

chithrakaran:ചിത്രകാരന്‍ said...

തത്വമസി എന്നാല്‍ .... എടാ നമ്മളു രണ്ടും ഒന്നുതന്നേടാ... എന്നതിന്റെ സംസ്കൃതമാണ്.
18ഉം 24ഉം തവണ മലകയറി ചെന്നിട്ടും തത്വമസിയുടെ അര്‍ത്ഥമറിയാത്തവര്‍...
അതിന്റെ മഹനീയതയില്‍ ആത്മബോധംകൊണ്ട് പ്രവേശിക്കാനാകാത്ത ഭക്തര്‍
ആള്‍ക്കൂട്ടത്തിന്റെ ഹിസ്റ്റീരിയയെ ദൈവീക സാക്ഷാത്ക്കാരമായി തെറ്റിദ്ധരിക്കുന്ന
പടുകുഴിയില്‍ വീണവരാണ്.
98 ശതമാനത്തിലേറെവരുന്ന അവര്‍ എവിടെപ്പോയിട്ടും പ്രത്യേകിച്ച് ഗുണമൊന്നുമില്ല.
നോംബുകാലത്തെങ്കിലും ഈ ഇരുകാലി മൃഗങ്ങള്‍
നാട്ടില്‍ കുറച്ച് നല്ലനടപ്പിലാകാനിടയുണ്ട് എന്നൊരാശ്വാസം മാത്രം ! എന്നാല്‍ ബാക്കി 11 മാസവും അവരത് മുതലാക്കാനുമിടയുണ്ട് :)
ബ്രാഹ്മണര്‍ക്കും, സവര്‍ണ്ണ ദേവസ്വ ഭരണക്കാര്‍ക്കും സമൂഹത്തില്‍ ആധിപത്യം പുലര്‍ത്താനുള്ള സുവര്‍ണ്ണാവസരം നല്‍കുന്നു എന്നതുകൊണ്ട് ശബരിമല
തീര്‍ത്ഥാടനം സമൂഹത്തിന്റെ പിന്നോട്ടുള്ള
യാത്ര ഊര്‍ജ്ജിതമാക്കുന്ന ജനത്തിന്റെ ദൌര്‍ബല്യമാണ്.

...sijEEsh... said...

Chithrakaaran... :)

( അവിടെ വരുന്ന നടവരവ് കൊണ്ട് ദേവസ്വം / അല്ലെങ്കില്‍ അവിടെ ഇടുന്ന പണം കൊണ്ട് ഭക്തര്‍ , സ്വന്തം സഹ ജീവികളെ സഹായിച്ചിരുന്നെങ്കില്‍ കേരളം എത്ര മുന്നോട്ടു പോയേനെ...)

KannaN said...

സബരിമലക്ക് പോയില്ലെങ്ങില്‍ , തൂക്കി കൊല്ലുക ഒന്നും ഇല്ലല്ലോ , പിന്നെന്തിനാ മകരവിളക്കിനെ പറ്റി, പറയുന്നേ , താല്പര്യമുള്ളവര്‍ പോകട്ടെ , സായൂജ്യമടയട്ടെ, യുക്തിവാതികല്‍ക്കൊന്നും ചെലവില്ലല്ലോ , പിന്നെന്തിനാ ഈ മറ്റെലെ ചോദ്യവും ഉത്തരവും .......... സ്വന്തം മക്കളെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ ഡി ന്‍ എ ടെസ്റ്റ്‌ റിസള്‍ട്ട്‌ കൊണ്ടുപോകും പോലെ ..........

shinubotswana@gmail.com

abith francis said...

തലേന്ന് വീട്ടില്‍ പണിക്കു വന്ന ചേട്ടന്‍ പിറ്റേന്ന് രാവിലെ മാലയിട്ടു മലയ്ക്കു പോയി...അതെ ചേട്ടന്‍ രണ്ടു ദിവസം കഴിഞ്ഞു അടിച്ചു പാമ്പായി വഴിയില്‍ കിടന്നു..ചിത്രകാരന്‍ പറഞ്ഞപോലെ പണ്ടൊക്കെ 40 ദിവസമെങ്കിലും സമാധാനമുണ്ടായിരുന്നു..ഇന്നോ???

ഒരു ആരാധനാലയത്തില്‍ തനിച്ചിരുന്നു ആ ശാന്തതയില്‍ ദൈവത്തെ വിളിക്കുന്നതാണോ പെരുന്നാളെന്നും ഉത്സവമെന്നുമൊക്കെ പറഞ്ഞു വിശ്വാസത്തെ ആഖോഷമാക്കുന്നതാണോ നല്ലത്...വിശ്വാസം നല്ലതാണ്..പക്ഷെ അത് മറ്റൊരുവനെ കാണിക്കുവാനോ അവനെ ചെറുതാക്കാണോ വേണ്ടി ആവരുത് എന്ന് മാത്രം...