Thursday, June 02, 2011

കാലം മാഞ്ഞു കൊണ്ടേയിരിക്കും പക്ഷേ മനസ്സിന്റെ നീന്തലിനെ തടഞ്ഞു നിര്‍ത്താനാവില്ലല്ലോ..

ഇന്നലെ..

ഇന്നലെ വൈകിട്ടു മുതൽ തുടങ്ങിയ മഴയാണു..
ഇന്ന് ജൂൺ 1...!
സ്കൂൾ തുറക്കുന്ന ദിവസം..
ഞാനും രാവിലെ എന്റെ വാഹനങ്ങൾ യാതൊന്നുമെടുക്കാതെ..

നടന്നും ..ആട്ടോയിൽ സഞ്ചരിച്ചും ടൌണിൽ എത്തി..
വർഷ അംബ്രെല്ലാ യുടെ ഷോപ്പിൽ കയറി..
ഉടലും..പിടിയും.. മരത്തിനാൽ നിർമിച്ച ഒരു വളകാലങ്കുട വാങ്ങിച്ചു..!
2.30 വരെ എന്റെ പ്രസ്ഥാനത്തില്‍ ആസനസ്ഥനായി..
പിന്നെ തിരിച്ച് വീട്ടിലേക്ക്..
വീടിനു 1 കി മീ മുൻപു വരെ ട്രിപ്പ് ആട്ടോയുണ്ട്..
അവിടിറങ്ങി പതിവു പോലെ നടന്നു..
റോഡിൽ മഴ ചന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു..
എന്റെ മനസ്സിലപ്പോൾ.. വർഷങ്ങൾക്കപ്പുറത്ത്..
പഴേ.. കുട്ടിക്കാലമായിരുന്നു..
റോഡിൽ ഒഴുകിയിരുന്ന മഴവെള്ളത്തെ തട്ടി ത്തെറിപ്പിച്ചു കൊണ്ട്..
ഒരു സ്കൂൾകുട്ടിയേപ്പോലെ മുൻപോട്ടാഞ്ഞ് ഞാന്‍ നടന്നു..
വീണ്ടും പഴയ പള്ളിക്കൂടക്കാലസ്മരണകൾ പുതുക്കിക്കൊണ്ട്..!


ഇന്ന്..

മഴ ഇനിയും തോര്‍ന്നിട്ടുണ്ടായിരുന്നില്ല..
ഇന്ന് ജൂണ്‍ 2..!
മോളുടെ സ്കൂള്‍ തുറക്കുന്ന ദിവസം..
യു കെ ജി യില്‍ എത്തിക്കുവാനായി കാറിനുള്ളിലെ എസിയില്‍ നിന്നും അരിച്ചിറങ്ങുന്ന തണുപ്പില്‍ മുഴുകി റോഡിലൂടെ ഓടിച്ചു പോകുമ്പോള്‍..
വീണ്ടുമാ ഗതകാലസ്മരണകളൊക്കെ ഒലിച്ചിറങ്ങി വന്നു..
മണ്‍സൂണ്‍കാലത്തെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരു ബാല്യമുണ്ടായിരുന്നു ഒരിക്കല്‍..
സ്കൂളിലെ അംഗീകൃതയൂണിഫോമായ വെള്ള ഷര്‍ട്ടും നേവി ബ്ലൂ ട്രൌസെറും ധരിച്ച്..
അലുമിനിയം പെട്ടിക്കുള്ളില്‍ അങ്ങിങ്ങായി വിതറിയിട്ട രീതിയില്‍ പുസ്തകങ്ങളും ബുക്കുകളുമായി..
കറുത്തശീലയുള്ള നീളങ്കുടയ്ക്കീഴില്‍ നഗ്ന പാദനായി..
കൂട്ടുകാരും കാരികളുമൊത്ത് സ്കൂളിലേയ്ക്ക് പോയിരുന്ന പഴേ നാളുകള്‍..
മലമുകളില്‍ നിന്നും പ്രവഹിച്ചിരുന്ന തണുത്ത തെളിനീര് ഓടകളെ മറികടന്ന് റോഡിനു കുറുകേ ഒഴുകിക്കൊണ്ടിരിക്കും..
ഒഴുക്കിന്റെ താളത്തില്‍ പായുന്ന ഇളം പച്ച നിറമുള്ള ആഫ്രിക്കന്‍ പായലുകളെ വിസ്മയത്തോടെ നോക്കി നില്‍ക്കും..
ഒരു ദിശയിലേക്കു പായുന്ന ജലത്തെ എതിര്‍ദിശയിലേക്ക് തെന്നിത്തെറുപ്പിച്ച് കൂട്ടുകാരുടെ മേല്‍ പതിപ്പിക്കും..
പതിപ്പിക്കുമ്പോള്‍ ഷര്‍ട്ടില്‍ പാടില്ല..
നിക്കറിനു മുകളിലോട്ട് നനഞ്ഞാല്‍ ടീച്ചെറുടെ കയ്യിലെ ചൂരലിനു പണിയാകും..
ചിലപ്പോള്‍ പരല്‍ മീനുകളുമുണ്ടാകും..
വൈകിട്ടു തിരികെ വരുമ്പോള്‍ അവയെ പിടിക്കുവാനുള്ള വിഫലശ്രമം നടത്തും..
റോഡിലൂടെ ഒഴുകുന്ന അരുവി കുറച്ചിടെ ചെല്ലുമ്പോള്‍ ഇടത്തേ സൈഡിലെ പാടശേഖരത്തിനു സമീപമുള്ള കയ്യാണിയിലേക്ക് ചേരും..
അരുവിയെ പുണര്‍ന്ന് നടക്കുന്ന ഞങ്ങളുടെ നഗ്നപാദങ്ങളും കയ്യാണിക്ക് സമീപമുള്ള കണ്ടംവരമ്പിലേക്ക് ചേരും..
പിന്നെയുള്ള യാത്ര കണ്ടംവരമ്പിലെ ഇളം പുല്ലുകളെ ചവിട്ടി മെതിച്ചു കൊണ്ടാണ്..
ഇടത്തേ സൈഡിലെ പാടത്ത് വെള്ളത്തില്‍ മുങ്ങിക്കുളിച്ചു വിറങ്ങലിച്ചു നില്‍ക്കുന്ന നെല്‍ച്ചെടികളെയും..
വലത്തേ സൈഡിലെ കയ്യാണിയിലൂടെ മുങ്ങാംകുഴികളിടുന്ന മത്സ്യങ്ങളെയും വീക്ഷിച്ചുകൊണ്ട് മുന്‍പോട്ട് ചലിക്കും..
നടന്നു നടന്ന്.. മഴയില്‍ കുളിച്ചു നില്‍ക്കുന്ന മണക്കാട്ടപ്പന്റെ മുന്‍പിലെത്തും..
കൈകൂപ്പി തൊഴുതു നിന്ന് പ്രാര്‍ത്ഥിക്കും..
“ഭഗവാനേ ഇന്ന് അടിതരാന്‍ ടീച്ചര്‍ക്ക് തോന്നിക്കല്ലേ കെട്ടോ”...!!
അപ്പോഴേക്കും കൂട്ടുകാരിലാര്‍ക്കെങ്കിലും വെളിപാട് ഉണ്ടാകും..
“ടാ.. ബെല്ലടിക്കാന്‍ സമയമായീട്ടാ..”
പിന്നെ ഒരു ഓട്ട മത്സരമാണ്..
കാരും.. കാരികളും കൂടി..
അര കിലോ മീറ്റെര്‍ അകലെയുള്ള സ്കൂളിലെത്തുമ്പോഴേക്കും സെക്കന്റ് ബെല്ല് അടിച്ചിട്ടുണ്ടാകും..!



9 comments:

Kalavallabhan said...

ഉറഞ്ഞ ഓർമ്മകൾ മഴയിലലിയുന്നു...

Typist | എഴുത്തുകാരി said...

ormakal thikkithirakki varunnu, alle? sukhamulla, madhuramulla ormakal.

ഋതുസഞ്ജന said...

OrmmakaLil alppaneram:)

Salini Vineeth said...

ഓര്‍മ്മകള്‍ക്കെന്തൊരു മധുരം.. സുഗന്ധം.. :) മനോഹരമായ പോസ്റ്റ്‌!!

Unknown said...

ഒരു ചെറു മഴയുടെ കുളിര്......നനഞ്ഞൊട്ടിയ കുപ്പായങ്ങളില്‍നിന്നും അരിച്ചുകയറുന്ന തണുപ്പ്.....ചെളി വെള്ളത്തിലൂടെ ചാടി മറിഞ്ഞുള്ള കലാലയ യാത്രകള്‍......മറഞ്ഞുകിടക്കുന്ന കുറച്ചു
ഓര്‍മകളിലേക്ക് പെട്ടന്ന് ഒരു യാത്ര...കൊള്ളാം ..നന്നായിരിക്കുന്നു..

Manoraj said...

ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം ...

പാവപ്പെട്ടവൻ said...

മഴയായി പെയ്യുന്ന സുഖമുള്ള ഓർമ്മകൾ, ഒരിക്കലും തിരിച്ചുകിട്ടാത്ത ഓർമ്മകൾ

lekshmi. lachu said...

നല്ല സുഖമുള്ള ഓര്‍മ്മകള്‍.. കുറച്ചുകൂടി എഴുതായിരുന്നില്ലേ ഹരീഷ്..
പെട്ടന്ന് അവസാനിപ്പിച്ചപോലെ ..
ഓര്‍മ്മകള്‍ക്ക് മരണം ഇല്ല എന്നല്ലേ...
വായിക്കാന്‍ സുഖമുള്ള എഴുത്ത്

Manikandan said...

നല്ല ഓർമ്മകൾ ഹരീഷേട്ടാ.