Thursday, June 09, 2011

ഹരിശങ്കറെ ഇനിയും കൊല ചെയ്യണമോ..??

LinkLinkhttp://www.youtube.com/watch?v=RNRQTb3sBbo

മുകളിലെ ലിങ്കില്‍ (കു)പ്രസിദ്ധമായ സിത്സിലാ ആല്‍ബത്തിന്റെ നിര്‍മാതാവും ഗായകനും സര്‍വ്വോപരി എല്ലാമായ ഹരിശങ്കറുമായി അഭിമുഖം ചെയ്യുന്നതിനിടയില്‍ അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്..
“എന്ത് കാര്യത്തിനാണെങ്കിലും കഴിവ് ഒരു പ്രധാന ഘടകമാണ്.. പാട്ടു പാടണമെങ്കിലോ ചിത്രം വരക്കണമെങ്കിലോ.. എന്തു തന്നെയായാലും ദൈവാനുഗ്രഹം മൂലമുള്ള കഴിവുണ്ടെങ്കിലേ അതു സാധിക്കൂ”. നമ്മള്‍ തമ്മിലെ ഈ അഭിമുഖം കണ്ട പല പ്രേക്ഷകരും അദ്ദേഹത്തെ വീണ്ടും കൊട്ടുവാനുള്ളൊരു വടിയായേ ആ പ്രസ്താവനയേയും കണ്ടുള്ളു എന്നത് പരിതാപകരം തന്നെയാണ്..


ദൈവത്തെ ഞാന്‍ ആദ്യം തന്നെ ഇവിടെ ഒഴിവാക്കുന്നു. ഇല്ലെങ്കില്‍ യുക്തിവാദികള്‍ എന്റെ പുറകേ കൊട്ടാനായി നടക്കുമെന്നതു തന്നെ! കഴിവ്.. അതാണിവിടത്തെ വിഷയം. ഹരിശങ്കറിന്റെ പ്രസ്തുത അഭിപ്രായത്തെ പോലും നിര്‍ദാക്ഷിണ്യം തള്ളിക്കളയുന്ന ബഹുഭൂരിപക്ഷം വരുന്ന പ്രേക്ഷകരോട് ഒന്നു ചോദിച്ചോട്ടെ? ടി.യാനിത്തിരിയെങ്കിലും കഴിവില്ലായിരുന്നെങ്കില്‍ ടി.ആല്‍ബം വെളിച്ചത്തു കൊണ്ടുവരാനാകുമായിരുന്നോ..?? കഴിവിനെ പുച്ഛിച്ചു തള്ളുന്ന സുപ്പീരിയറ്റി കോമ്പ്ലെക്സുമായി നടക്കുന്ന ഞാനടക്കമുള്ള മലയാളികളോട് ഒരു ചോദ്യം.. നിങ്ങള്‍ക്ക് എത്ര പേര്‍ക്ക് തെങ്ങുകയറ്റമറിയാം..?? അതുമൊരു കഴിവാണ്. ഇല്ലെന്നു നിങ്ങള്‍ക്ക് തെളിയിക്കാമോ..?? സ്ഥിരമായ പരിശീലനത്തോടെ ആയത് സാധ്യമാകും എന്ന് പ്രതികരിക്കുന്നവരോടൊന്നു പറയട്ടെ; ത്വായിപ്പിനിടയില്‍ രണ്ടു കാലും ഘടിപ്പിച്ച് നിങ്ങളൊന്ന് കയറി നോക്കൂ. ആദ്യത്തെ സ്റ്റെപ്പ് നിങ്ങള്‍ വിജയകരമാക്കിയേക്കം. പക്ഷേ രണ്ടാമത്തെ സ്റ്റെപ്പിനു നിങ്ങളുടെ മനസ്സു വരുന്നിടത്ത് ശരീരം വരില്ല. സംശയമെങ്കില്‍ നമുക്ക് ബെറ്റു വെച്ചു നോക്കാം..!! അല്ലെങ്കില്‍ പോട്ടെ.. അതിത്തിരി ശാരീരികാദ്ധ്വാനം വേണ്ട സംഗതിയാണല്ലോ. നിങ്ങളിലാര്‍ക്കു കഴിയും ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കെറാകാന്‍. ഹൈക്ലാസ്സ് ബ്രോക്കെറുടെ കാര്യമൊന്നുമല്ല കെട്ടോ. അവര്‍ക്കൊന്നും പ്രത്യേകിച്ച് വലിയ പണിയൊന്നുമില്ല. ചുമ്മാ വായും പൊളിച്ച് ഇരുന്നുകൊടുത്താല്‍ മതി..! ഞാന്‍ പറഞ്ഞു വരുന്നത്; നമ്മുടെ നാട്ടിന്‍ പുറത്തെ കവലയിലൊക്കെ കാണില്ലേ കൂട്ടം കൂടി നില്‍ക്കുന്ന പെട പെടക്കുന്ന ഡ്രെസ്സ് കോഡുമായി നില്‍ക്കുന്ന ചുള്ളന്‍ ബ്രോക്കേര്‍സ്. അവരെ.. ഒരു കക്ഷിയെ അവരുടെ കൈയ്യില്‍ കിട്ടിയാല്‍ ആ കച്ചവടം വിജയകരമായി നടത്തിയെടുക്കുന്ന അവരുടെ നെയ്ക്ക് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടൊ. അവസാനം കൈയ്യടിക്കുവാന്‍ വേണ്ടി അവര്‍ കാണിക്കുന്ന തത്രപ്പാടും അതിലേക്ക് ഇരു കക്ഷികളെയും എത്തിക്കുന്ന രീതിയും കഴിവും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടൊ. പറയൂ.. നിങ്ങളെത്ര പേര്‍ക്ക് കഴിയും അങ്ങിനെ വിജയകരമായൊരു കച്ചവടം നടത്താന്‍..??


സ്വന്തം കിടപ്പറയില്‍ ഭാര്യയുടെ മുന്‍പില്‍ സ്ഥിരമായി തോല്‍വികളെറ്റുവാങ്ങുന്ന എത്രയോ പേര്‍ വരെ; ഹരിശങ്കറെ ഒരു നിഷ്കൃഷ്ട ജീവിയായി പരിഹസിച്ച്, കഴിവ് എന്ന വാചകത്തെ ഇകഴ്ത്തുവാന്‍ മുന്നിട്ടിറങ്ങുന്നുണ്ടാകും. നിഷ്കൃഷ്ടജീവിയായി കണക്കിലെടുക്കുന്ന ഒരു സാധാരണ പല്ലിക്കു പോലും ഈ പ്രപഞ്ചത്തില്‍ അതിന്റെ സ്രഷ്ടാവ് ഒരു ധര്‍മ്മം കൊടുത്തിട്ടുണ്ടാകും. ചെറുകീടങ്ങളെയും ഈയലുകളെയും മറ്റും തിന്നൊടുക്കി വിശപ്പു ശമിപ്പിക്കുന്ന പല്ലി മറ്റൊരു രീതിയിലെങ്കിലും നമുക്ക് പ്രയോജനമുള്ളവരാണ്. ആയതിനാല്‍ ഒരു സിത്സില ആല്‍ബം പുറത്തിറക്കി എന്നപേരില്‍ അതിന്റെ ഊടും പാവും നെയ്ത ഹരിശങ്കരെ അധിഷേപിച്ച് അവഹേളിതനാക്കുവാന്‍ ശ്രമിക്കുന്നത്; താനാണു മറ്റാരേക്കാളും മുന്തിയവന്‍ എന്ന മലയാളിയുടെ അഹന്തയുടെ മൂര്‍ദ്ധന്യഭാവത്തിന്റെ പ്രഥമ ദൃഷ്ടാന്തമാണ്. സൃഷ്ടിയുടെ പേരില്‍ തന്റെ നേരെ എയ്തിടുന്ന ഓരോ അമ്പുകളിലും പതറി ചൂളി പമ്മുന്ന ഹരിശങ്കര്‍ ഞാനടക്കമുള്ള കുറച്ചു പേരുടെയെങ്കിലും പ്രതീകമാണ്. പാരഡിയെക്കാളും കഷ്ടമുള്ള വാക്കുകള്‍ പെറുക്കി വെച്ചും കരാട്ടേ അഭ്യാസങ്ങള്‍ വരെ ഡാന്‍സ് ഐറ്റമാക്കുന്ന സുപ്രസിദ്ധരുടെ ഗാനചിത്രീകരണങ്ങള്‍ക്കൊപ്പിച്ച് വാഴ്ത്തിപ്പാടുന്ന നമുക്ക് കുറച്ചു നാളെക്കെങ്കിലും അദ്ദേഹത്തെ വെറുതെ വിടാം..

20 comments:

ആളവന്‍താന്‍ said...

ഹരിശങ്കറിനെ ഇനി ആരെങ്കിലും വല്ലോം പറഞ്ഞാ ഞാനും അവന്മാരെ തല്ലും. ഇനി പണ്ഡിറ്റ്!!!

പിന്നെ, റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കറുടെയും, തെങ്ങ് കയറ്റക്കാരന്റെയും ഉദാഹരണങ്ങള്‍ ദഹിച്ചില്ല. നിങ്ങളില്‍ എത്ര പേര്‍ക്ക് കഴിയും എന്ന ചോദ്യം തീരെ ദഹിച്ചില്ല... നമ്മളില്‍ തന്നെ ഉള്ള പലരും അല്ലെ അവരും?

sm sadique said...

നിഷ്കൃഷ്ടജീവിയായി കണക്കിലെടുക്കുന്ന ഒരു സാധാരണ പല്ലിക്കു പോലും ഈ പ്രപഞ്ചത്തില്‍ അതിന്റെ സ്രഷ്ടാവ് ഒരു ധര്‍മ്മം കൊടുത്തിട്ടുണ്ടാകും. “ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു “ നല്ല മനസ്സ് നല്ലതായി തുടരട്ടെ.....

Manoraj said...

നമ്മള്‍ തമ്മിലെ അഭിമുഖം കണ്ടിരുന്നു. ശരിയാണ്. ഇതേ വിഷയത്തില്‍ മുന്‍പ് സന്തോഷ്/സന്തോഷ് എന്ന ഒരു ബ്ലോഗര്‍ ഒരു പോസ്റ്റിട്ടിരുന്നു എന്ന് എന്റെ ഓര്‍മ്മ. ഹരിശങ്കറെ വെറുതെ വിടൂ എന്ന രീതിയില്‍.

പിന്നെ ആളവ‌ന്താന്‍ പറഞ്ഞ രണ്ടാമത്തെ കാര്യത്തില്‍ അല്പം കാര്യമില്ലേ ഹരീഷേ.. അതിനെയും ഒരു ആല്‍‌ബം വര്‍ക്കിനെയും തമ്മില്‍ കമ്പയര്‍ ചെയ്യുന്നത് ഉചിതമാണോ.. മറിച്ച് കളിയാക്കുന്ന നമുക്കെത്ര പേര്‍ക്ക് സില്‍‌സില പോലെയെങ്കിലും ഒരു ആല്‍ബം ചെയ്യാന്‍ കഴിയുമോ എന്നത് ഒരു ചോദ്യം തന്നെ. വരികള്‍ എഴുതുക. സംഗീതം കൊടുക്കുക. അഭിനയിക്കുക. അത് ഷൂട്ട് ചെയ്യുക. നിര്‍മ്മിക്കുക. പിന്നെ അത് വിതരണം ചെയ്യുക. ഇതെല്ലാം കൂടെ തീര്‍ച്ചയായും ബുദ്ധിമുട്ടായിരിക്കും. ഒരു പക്ഷെ ഇതിലെ പലതും ഒറ്റക്ക് നമ്മില്‍ പലര്‍ക്കും ചെയ്യുവാനും കഴിഞ്ഞേക്കും.

ഗോപക്‌ യു ആര്‍ said...

whatever it be it was a mega hit!!!is it so???

ഋതുസഞ്ജന said...

Loka samastha sughino bhavanthu:)

Junaiths said...

നുമ്മ മലയാളികളല്ലേ മച്ചു..ക്ഷമിച്ചു കള...

ഒരു ദുബായിക്കാരന്‍ said...

പുള്ളിയുടെ അഭിമുഖം കണ്ടപ്പോള്‍ പാവം തോന്നി..എന്നുകരുതി വിമര്‍ശിക്കുന്നത് നിറുത്തണോ? നമ്മള്‍ വിമര്‍ശിച്ചാലല്ലേ പുള്ളി നല്ല പാട്ടുകള്‍ ഉണ്ടാക്കുള്ളൂ..

K.P.Sukumaran said...

ശരിയാണ് ഹരീഷ് ..

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

കൊല്ലാൻ ഇനിയാ മനുഷ്യന്റെ ശരീരത്തിൽ നല്ല ജീവൻ വല്ലതും ബാക്കിയുണ്ടോ....?
അടുത്ത കുലദ്രോഹി മനുജകുലനടപടി കാത്ത് കഴിയുന്നു....സന്തോഷ് പണ്ഡിതമഹാരാജൻ....

ponmalakkaran | പൊന്മളക്കാരന്‍ said...

പാവം വിട്ടേര്......

Unknown said...

ഇനി നമുക്ക് രാജേഷ് പണ്ഡിറ്റിനെ ഇരയാക്കാം... :)

അനില്‍@ബ്ലൊഗ് said...

:)

Typist | എഴുത്തുകാരി said...

pavam orupadayi vangi koottunnu. ithrayum mathi.

Salini Vineeth said...

സിലസില ഹരിശങ്കരിനും ആവശ്യത്തിലധികം പ്രശസ്തി ഇപ്പൊ തന്നെ കിട്ടിയിരിക്കുന്നു.. അര്‍ഹിക്കാത്ത ഒരാള്‍ക്ക്‌ അത് വീണ്ടും വീണ്ടും കൊടുക്കണോ?? വേറെ എത്ര കാര്യങ്ങള്‍ കിടക്കുന്നു എഴുതാന്‍!

anushka said...

പൂര്‍ണ്ണമായി യോജിക്കുന്നു...

ചാണ്ടിച്ചൻ said...

തീര്‍ത്തും ശരിയാണ്...
എന്റെ എഴുത്തിനെപ്പറ്റി ഈയിടെ ഒരാള് പറഞ്ഞത്, നിങ്ങള്‍ ചേതന്‍ ഭഗതിന്റെ നോവല്‍ വായിച്ചു നോക്കൂ എന്നാണ്...ഈ പറഞ്ഞ ആള്‍ക്ക് ഇന്നേ വരെ ഒരു വരി പോലും എഴുതാന്‍ കഴിഞ്ഞിട്ടുമില്ല...
മറ്റുള്ളവര്‍ ചെറുതായി എന്തെങ്കിലും ചെയ്യുമ്പോള്‍ വിമര്‍ശിച്ചു കുളമാക്കുന്ന സ്വഭാവം മലയാളികള്‍ക്ക് മാത്രമുള്ളതാണ്...
സ്ഥിരമായി, എല്ലാ ബ്ലോഗ്ഗര്‍മാരുടെയും എല്ലാ പോസ്റ്റുകളെയും പുച്ഛിച്ചു സംസാരിക്കുന്ന കുറച്ചു "കമന്റെഴ്സും" ഉണ്ട് ബൂലോകത്തില്‍...

Haneefa Mohammed said...

എഴുതുമ്പോള്‍ ഉപമയും,ഉദധരണിയും,കൊള്ളാം പക്ഷെ അത് അസ്ഥാനതാകുംപോള്‍ കാര്യമില്ല. താങ്കളുടെ പോസ്റ്റിന്റെ അവസാനത്തെ പേരഗ്രാഫിലെ തുടക്കത്തിലുള്ള ഉപമയും ജയശങ്കര്‍ വിമര്‍ശനവും തമ്മിലുള്ള ബന്ധം എനിക്ക് മനസ്സിലായിട്ടില്ല.എനിക്ക് സലാം കൊടിയതൂരിന്റെ ടെലി ഫിലിമിലെ ഒരു കഥാ പാത്രതെയാണ് ഓര്മ വന്നത്. "കുടുംബ കലഹം നൂറാം ദിവസമാണെന്ന് തോന്നുന്നു.
താങ്കള്‍ പറഞ്ഞ വിഷയത്തോട് ഞാന്‍ യോജിക്കുന്നു.

ഷൈജൻ കാക്കര said...

അത്രയേയുള്ളു...

Vayady said...
This comment has been removed by the author.
Vayady said...

പൊതുവേ മലയാളിക്കൊരു വിചാരമുണ്ട് താനാണ്‌ തമിഴനേക്കാള്‍, തെലുങ്കനേക്കാള്‍,അറബിയേക്കാള്‍, സായിപ്പിനേക്കാള്‍ കേമന്‍ എന്ന്. തീര്‍ച്ചയായും മലയാളി മിടുക്കന്‍ തന്നെ. പക്ഷേ അതു മറ്റുള്ളവരെ പുച്ഛിച്ചുകൊണ്ടാവരുത്. നല്ല വിഷയം ഹരീഷ്. ഇഷ്ടമായി.