Wednesday, July 13, 2011

തൊടുപുഴ മീറ്റിന്റെ ആരവങ്ങളിലേക്ക് സ്വാഗതം..




ഏകദേശം 56 പേരോളം പ്രസ്തുത മീറ്റിനു സംബന്ധിക്കാമെന്ന് ഇതുവരെ വാഗ്ദാനം നല്‍കിയിട്ടുണ്ട്..
ഇനിയും കൂടുതല്‍ ബ്ലോഗേര്‍സിനെ പ്രതീക്ഷിക്കുന്നുമുണ്ട്..
തൊടുപുഴക്കു എത്തിച്ചേരുവാനുള്ള സ്കെച്ച് താഴെ കൊടുത്തിട്ടുണ്ട്..
വഴിയൊ ഹാളിന്റെയൊ കാര്യത്തിന്‍ മേലുള്ള സംശയനിവാരണം സാധിച്ചു കൊടുക്കുന്നതാണ്..
ടി. ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ആര്‍ക്കെങ്കിലും പ്രസ്തുത മീറ്റില്‍ സംബന്ധിക്കുവാന്‍ കഴിയാതെ വരുന്ന സാഹചര്യമുള്ള പക്ഷം ജൂലൈ 29നു മുന്‍പായി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..
ടി.ലിസ്റ്റില്‍ ഉള്ളവരുടെ കൂടേ അവരുടെ ഫാമിലിയോ കൂട്ടുകാരോ മറ്റോ വരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ആയതിന്റെ എണ്ണവും ദയവായി ശ്രദ്ധയില്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു..
മുന്‍പ് ഉദ്ദേശിചിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഫുഡിന്റെ മെനുവില്‍ മാറ്റം വരുത്തിയതിനാല്‍ ആളൊന്നുക്ക് റെജി.ഫീസ് 200 രുപയായി നിജപ്പെടുത്തിയിരിക്കുന്നു..
കുട്ടികള്‍ക്ക് ടി.ഫിസ് ഉണ്ടായിരിക്കുന്നതല്ലാ..
അപ്പോള്‍ എല്ലാവരേയും തൊടുപുഴയുടെ മണ്ണിലേക്ക് ഒരിക്കല്‍ കൂടി സ്വാഗതം ചെയ്തു കൊണ്ട്..

ദേവന്‍ : 8547527737
ഹരീഷ് : 9447302370

മീറ്റ്-ജൂലൈ 31സ്റ്റ്
വെന്യൂ-തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാള്‍ ആഡിറ്റോറിയത്തില്‍

16 comments:

ഹരീഷ് തൊടുപുഴ said...

Blogger ജോ l JOE said...

മെനു എങ്ങനാന്നു പറഞ്ഞില്ല...... :)


ഒരു കാറില്‍ കൊള്ളാവുന്ന ' ബ്ലോഗര്‍ ' മാരുമായി രാവിലെ പത്തിന് എത്തിച്ചേരും....

July 13, 2011 8:14 AM
Delete
Blogger ഹരീഷ് തൊടുപുഴ said...

മെനു..

ഉച്ചക്ക്.. കോഴി ബിരിയാണി തൊടുപുഴ നാസര്‍ക്കാ സ്റ്റൈല്‍..മുന്‍പു നടന്ന തൊടുപുഴ മീറ്റിലെ സെയിം രുചി.. പിന്നെ കസാട്ട പായസമില്ല..

വൈകിട്ട് കാപ്പിക്ക് ചെണ്ടക്കപ്പ പുഴുങ്ങീതും..കാന്താരിച്ചമ്മന്തീം..കട്ടന്‍ കാപ്പീം..

July 13, 2011 8:41 AM
Delete

mini//മിനി said...

ദെ പിന്നെയും തൊടുപുഴ,
ഇപ്പോൾ ഞാനില്ലേ, കണ്ണൂരിൽ കാണാം.

jain said...

menu adipoli anallo

ദേവന്‍ said...

മെനു ഇഷ്ട്ടായി....:) ഹരീഷേട്ട വീഡിയൊ എടുക്കുന്നുണ്ടല്ലോ ഒരു ലൈവ് വെബ്കാസ്റ്റ് ചിലവൊന്നുമ്മില്ലാതെ നടത്തിയാലൊ എത്താന്‍ സാധിക്കാത്തവര്‍ക്കായി...

അനില്‍@ബ്ലോഗ് // anil said...

മീറ്റ്‌ ഉഷാര്‍ ആവട്ടെ.

ഓഫ്‌:
വഴി കാണിച്ചിരിക്കുന്ന മാപ്പ് എന്തോ ഒരു വശപ്പിശക് .

Unknown said...

ഹായ് ഹരീഷ്...ഞാന്‍ ഉറപ്പായും വരും.ചെണ്ടക്കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും കുറച്ചധികം കരുതിക്കോളൂ. മീറ്റ് നമുക്ക് അടിപൊളിയാക്കണം.

ഒടിയന്‍/Odiyan said...

ചെണ്ടക്കപ്പ പുഴുങ്ങീതും..കട്ടന്‍ കാപ്പിയും മാത്രം പോര..പരിപ്പുവടയും വേണം..പുറത്തു ഒരു ചുവന്ന കൊടി കൂടി കെട്ടിയാല്‍ നമുക്ക് നാട്ടിലെ പാര്‍ട്ടിക്കാരെയും പിരിക്കാം..(അവര് നമ്മടെ കയ്യീന്ന് പിരിച്ചില്ലെങ്കില്‍...)

ajith said...

മീറ്റ് ഭംഗിയായി നടക്കട്ടെ...ആശംസകള്‍

സങ്കൽ‌പ്പങ്ങൾ said...

vaayichE

Typist | എഴുത്തുകാരി said...

നമ്മുടെ ആദ്യത്തെ തൊടുപുഴ മീറ്റ് ഓർമ്മ വരുന്നു. പക്ഷേ വരാൻ ഒരു രക്ഷയില്ല. എല്ലാം ഭംഗിയായി നടക്കട്ടെ.

Manoraj said...

“Blogger ജോ l JOE said...

ഒരു കാറില്‍ കൊള്ളാവുന്ന ' ബ്ലോഗര്‍ ' മാരുമായി രാവിലെ പത്തിന് എത്തിച്ചേരും....“



ആ കാറില്‍ കയറികൂടാന്‍ ശ്രമിക്കും...

Vinayan Idea said...

ഹരീഷ് ചേട്ടാ ഞാന്‍ വിനയന്‍ ബ്ലോഗില്‍ പുതിയ ആളാണ് വായിച്ചു നന്നയിടുണ്ടേ തുടരനെ
ടൈം കിട്ടുമ്പോള്‍ എന്‍റെ ബ്ലോഗു കൂടി നൊകണേ തുടഗിയതെ ഉള്ളു

my bloge id
radiancev.blogspot.com

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

ഉച്ചയ്ക്ക് ബിരിയാണിയോ ഇറച്ചിവർഗ്ഗമോ കഴിക്കാൻ ബുദ്ധിമുട്ടുണ്ട്. അടുത്ത് നല്ല ഹോട്ടൽ ഉണ്ടെങ്കിൽ പോയി പൊരിച്ച മീനും കൂട്ടി നാടൻ ഊണ് കഴിച്ചോളാം. (പേടിയ്ക്കേണ്ട; എന്നാലും രെജിസ്ട്രേഷൻ ഫീസ് തരും കേട്ടോ!)

കോട്ടയത്ത് നിന്ന് തൊടുപുഴയ്ക്ക് എത്ര മണിക്കൂർ യാത്ര വരും? നമുക്ക് ഇവിടെ നിന്ന് കോട്ടയത്ത് എത്താൻ മൂന്നര മണിക്കൂറികലധികം വേണ്ടിവരും!

ഹരീഷ് തൊടുപുഴ said...

സജിം..

കോട്ടയത്തു നിന്ന് തൊടുപുഴക്ക് ഒന്നര മണിക്കൂര്‍ യത്രയേ കെ എസ് ആര്‍ ടി സി യില്‍ ഉള്ളൂ..
തിരുവനന്തപുരത്തു നിന്ന് അഞ്ചരയും..

റെജി.ഫീസില്‍ ഇളവുകള്‍ക്ക് ബാധ്യസ്ഥനായിരിക്കും താങ്കള്‍..:)

ചാണ്ടിച്ചൻ said...

ഹരീഷേ...അത്യാവശ്യമായി ബാങ്കളൂര്‍ പോകേണ്ടത് കൊണ്ട് മീറ്റിനു വരാന്‍ കഴിയില്ല...
ഒരുപാട് വിഷമത്തോടെ...
ചാണ്ടി