ഫോട്ടോ എടുക്കുവാൻ ഹബ്ബിയെ ഏൽപ്പിച്ചിരുന്നതിനാൽ കാലത്തെ സെഷനിൽ ഞാൻ കാമെറ തൊട്ടതേയില്ലായിരുന്നു. (അദ്ദേഹത്തിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്റ് ഉടൻ ഉണ്ടാകുന്നതാണ്) പിന്നീട് ഉച്ചഭക്ഷണശേഷം ഫ്രീടൈം കിട്ടിയപ്പോൾ പകർത്തുവാൻ സാധിച്ച അവശേഷിച്ചിരുന്ന ബ്ലോഗെർമാരുടെ ഫോട്ടോകൾ താഴെ ഇട്ടിട്ടുണ്ട്.
ബൂലോകകാരുണ്യത്തിന്റെ പേരിൽ; കട്ടപ്പനക്കാരൻ സാബുച്ചേട്ടന്റെ ചികിസ്താധനശേഖരണാർത്ഥം മീറ്റ് ഹാളിൽ വെച്ചിരുന്ന ബോക്സിൽ സംഭാവനകൾ നിക്ഷേപിച്ചവർക്ക് ആദ്യമായി ഹൃദയംഗമമായ നന്ദി അറിയിക്കട്ടെ. ഈ മീറ്റ് വിജയകരമാക്കുവാൻ ഇതിൽ പങ്കെടുത്ത ഓരോ ബ്ലോഗേർസിനും എന്റെ സ്വന്തം പേരിൽ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ മീറ്റ് സ്വതസിദ്ധമായ രീതിയിൽ നിയന്ത്രിച്ച് വിജയകരമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വാഴക്കോടനു എന്റെ വലിയൊരു നന്ദി രേഖപ്പെടുത്തുന്നു. പതിവിനു വിരുദ്ധമായി ഈ മീറ്റിൽ ഒരേ ഒരാളേ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചുള്ളൂ. ഡോ.ജയൻ ഏവൂരിനു എന്റെ ബിഗ് താങ്ക്സ്..!
മീറ്റിനു പങ്കെടുത്തവർ..
(ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക..
അത് സൂചിപ്പിച്ചു കൊണ്ട് ഒരു കമന്റിടുവാൻ അപേക്ഷ)
- വിനീത് കുമാർ
- ജാനകി
- വി സി വിൻസെന്റ്
- പാച്ചു (ഫൈസൽ)
- ചെറിയനാടൻ (നിശികാന്ത്)
- ജിക്കു വർഗീസ്
- അരുൺ നെടുമങ്ങാട്
- റെജി പി വർഗീസ്
- ദിമിത്രോവ്
- ജോ
- നൌഷാദ് വടക്കേൽ
- പ്രതി/പ്രദീപ് കുമാർ
- മിക്കി മാത്യൂ
- ഇ എ സജിം തട്ടത്തുമല
- ഷെറിഫ് കൊട്ടാരക്കര
- നന്ദകുമാർ
- ദേവൻ
- ടി യൂ അശോകൻ
- അനൂപ്
- ബ്രഹ്മദർശൻ സുഭാഷ്
- ലതികാ സുഭാഷ്
- ബാബുരാജ്
- ഹബീബ് (ഹബ്ബി)
- സപ്തവർണ്ണങ്ങൾ
- രഞ്ജിത് വിശ്വം
- റാംജി പാട്ടേപ്പാടം
- ഖാദെർ പാട്ടേപ്പാടം
- മത്താപ്പ്
- ജൈനി
- കൂതറ ഹാഷിം
- യൂസഫ്പാ
- അഞ്ജലി അനിൽകുമാർ
- പൊന്മളക്കാരൻ
- മാണിക്യം
- സങ്കൽപ്പങ്ങൾ (ഹനീഷ് ലാൽ)
- ധനേഷ്
- ഒടിയൻ
- അലെക്സാണ്ടെർ ആന്റണി
- വേദവ്യാസൻ
- മത്തായി 2ൻഡ്
- നിവിൻ
- നല്ലി
- സ്വപ്നാടകൻ
- ഷാജി മാത്യൂ
- പുണ്യാളൻ
- റെജി മലയാളപ്പുഴ
- കൊട്ടോട്ടിക്കാരൻ
- പാവത്താൻ
- പാക്കരൻ (അനിൽകുമാർ)
- മനോരാജ്
- സംഷി
- സിജീഷ്
- പ്രവീൺ വട്ടപ്പറമ്പത്ത്
- ഷാജി ടി യു
- വാഴക്കോടൻ
- ഹരീഷ് തൊടുപുഴ
എന്റെ കൈയ്യിൽ വന്നുപെട്ടവർ..!
27 comments:
thodupuzha meet 2011
അടുത്ത തവണ എങ്കിലും ഹരീഷേട്ടന്റെ മീറ്റില്‍ ഒന്ന് പങ്കെടുക്കണം .....കുറെ കാലമായി ആഗ്രഹിക്കുന്നു .....!
തൊടുപുഴ മീറ്റിനെകുറിച്ച് വായിക്കുന്ന അഞ്ചാമത്തെ പോസ്റ്റ് ആണിത്. മീറ്റ് വലിയ വിജയം ആയിരുന്നു എന്ന് വായിച്ചപോസ്റ്റുകളില് നിന്നെല്ലാം അറിയാന്‍ കഴിഞ്ഞു. സംഘാടകര്‍ക്കും പങ്കെടുത്ത എല്ലാ ബ്ലോഗേര്‍സ്-നും ആശംസകള്‍... ഇനി കണ്ണൂരിലേക്കല്ലേ? :)
പുതിയതും പഴയതുമായ മുഖങ്ങൾ എല്ലാം കണ്ടു, സന്തോഷം.
വിളിക്കണം എന്നോർത്താണ് രാവിലെ എണീറ്റത്, പക്ഷെ...
:)
Photos & News കണ്ടു, സന്തോഷം.
@ ശ്രീജിത് കൊണ്ടോട്ടി..
ആ ബ്ലോഗ് പോസ്റ്റ്സിന്റെ ലിങ്കുകൾ ഇവിടെയൊന്ന് തട്ടാമോ??
പിന്നെ പിന്നെ പുണ്യാളന് എന്നു പറഞ്ഞ് സിനിമാ നടന് ദിലീപിന്റെ ഫോട്ടോ കൊടുത്താല്‍ ആരും തിരിച്ചറിയില്ലെന്നു വിചാരിച്ചോ?
സംവിധായകന് പ്രിയദര്‍ശനും മീറ്റിനുണ്ടായിരുന്നു എന്നു കേട്ടു...
ഹരീഷ്...വിജയകരമായി നടത്തിയ ബ്ലോഗിന്റെ സാരഥികൾക്ക് എല്ലാ ആശംസകളും....പേരുകളിലൂടെ മാത്രം അറിയപ്പെട്ടിരുന്ന പലരുടെയും വിശ്വരൂപം ഫോട്ടോയിലൂടെയെങ്കിലും കാണുവാൻ സാധിച്ചതിൽ വളരെയേറെ സന്തോഷവുമുണ്ട്..ഏതെങ്കിലും മീറ്റിൽ എല്ലാവരെയും കാണുവാൻ സാധിക്കുമെന്ന ഒരു പ്രതീക്ഷ മാത്രം....
മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും, കൊച്ചി മീറ്റില്‍ കണ്ട ചില മുഖങ്ങളെ എങ്കിലും ഫോട്ടോയില്‍ കൂടി കാണാന്‍ സാധിച്ചതില്‍ സന്തോഷം..
വാഴക്കോടന്‍ ആയിരുന്നു ഈ മീറ്റിലെ താരം. എറണാകുളത്ത് സെന്തില്‍ തുടങ്ങിവെച്ചത് വാഴക്കോടന്‍ മനോഹരമായ നര്‍മ്മത്തോടെ തകര്‍ത്തു. എല്ലാവരും എഞ്ചോയ് ചെയ്തു. നല്ല ഒരു ദിവസം സമ്മാനിച്ചതിന് ഹരീഷിന് നന്ദി.
വന്നു കണ്ടു കീഴടങ്ങി, കാരണം മീറ്റ് എന്നാല്‍ സൌഹൃദം ഊട്ടി ഉറപ്പിക്കുക എന്നാണര്‍ത്ഥം.എന്ത് തിരക്കും മറ്റ് എന്ത് അസൌകര്യവും, ഉണ്ടായാലും ശരി, രണ്ട് കാലില്‍ നിവര്‍ന്ന് നില്ക്കാന് കഴിയുമോ ഓരോ മുഖങ്ങളെയും നേരില്‍ കാണാന്‍ എത്തണമെന്ന് ആഗ്രഹം മീറ്റ് സ്ഥലങ്ങളില്‍ ഈയുള്ളവനെ കൊണ്ടെത്തിക്കുന്നു.
പല മുഖങ്ങളും പേരുകളും ഇനി മറക്കില്ല..അതുപോലല്ലേ ഫോട്ടോസും വിവരങ്ങളും ഉള്പ്പെടുതിയിരിക്കുന്നെ..താങ്ക്യൂ..
ഞാനും പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്..http://odiyan007.blogspot.com/
ഞാൻ കറുത്തിട്ട് തന്നെയാണ്.എങ്കിലും ഇങ്ങനെ കറുപ്പിക്കേണ്ടിയിരുന്നില്ല.
മറക്കാൻ പറ്റാത്ത ഒരു മീറ്റായിരുന്നു.
...:)
തൊടുപുഴയിലെ ഒന്നാം കൂടിച്ചേരല്‍ നല്കിയ സൌഹൃദചരടിലെ ഓര്‍മ്മകളും സന്തോഷവും മനസ്സീന്ന് പോയിട്ടില്ല . ദേ പിന്നേം തൊടൂപുഴ.. ബൂലോകവാസികളെ തൊടുപുഴയില്‍ കുളിപ്പിച്ചെടുത്ത ഹരീഷ് ഭായിയ്ക്കും, വാഴക്കോട(ചെറായി ചേറ്റിലെ ആ തെളിഞ്ഞു നില്‍പ്പ് മറക്കുവാനാവുമോ...) നും “കുളിയ്ക്കപ്പെട്ട” മറ്റുള്ളവര്‍ക്കും ആശംസകള്‍..
njan ake oru post mathrame vayichirunnullo. baki post itatharokeyanu?
ente adya meetanubhavam....
ബൂലോകത്തെ എല്ലാ സുന്ദരന്മാര്ക്കും സുന്ദരികള്‍ക്കും ആശംസകള്‍ !!!
സന്തോഷമായി... ഹരീഷേട്ടാ.....
മീറ്റിനു പങ്കെടുത്തവർ..
(ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.. അത് സൂചിപ്പിച്ചു കൊണ്ട് ഒരു കമന്റിടുവാൻ അപേക്ഷ)
അതൊക്കെ അവിടെ നിക്കട്ടെ...
ആദ്യത്തെ തൊടുപുഴ മീറ്റിന് ബ്ലോഗർമാർക്ക് ആർക്കും പരിചയമില്ലാത്ത, ഒരു ബ്ലോഗറല്ലാത്ത, ഒരു അനോണി പോലുമല്ലാത്ത ഒരു ചേട്ടൻ വന്ന് പങ്കെടുക്കുകയും മൈക്ക് വാങ്ങി തന്റെ കഥയൊക്കെ വിശദമായി പറഞ്ഞ് ഭക്ഷണം പോലും കഴിക്കാതെ പോകുകയും ചെയ്തല്ലോ ? ആ ചേട്ടന്റെ വല്ല വിവരവും ഉണ്ടോ ? ആ ചേട്ടനാരാണെന്ന് ഇതുവരേയ്ക്കും കണ്ടുപിടിക്കാനായോ ? നിങ്ങളിങ്ങനെ പോട്ടം പിടിക്കണ മെഷീനും തൂക്കി നടക്കുന്ന അണ്ണന്മാർക്ക് അങ്ങേരുടെ ഒരു പടമെങ്കിലും എടുക്കാൻ പറ്റിയോ ?
ആ കേസ് ക്രൈം ബ്രാഞ്ചിന് വിടണോ ? നിയമസഭാ സമിതിക്ക് വിടണോ ? മനുഷ്യാവകാശസമിതിക്ക് വിടണോ, സി.ബി.ഐ.ക്ക് വിടണോ ? ഹൈക്കോടതിക്ക് വിടണോ, സുപ്രീം കോടതിക്ക് വിടണോ ? അതോ ലോകായുക്തയ്ക്ക് വിട്ടാൽ മതിയോ ?
ആ ചേട്ടനാണ് ചേട്ടൻ.
ആ ചേട്ടനാണ് ഞങ്ങ പറഞ്ഞ മീറ്റ് ചേട്ടൻ... :) :)
പല മീറ്റ് റിപ്പോര്‍ട്ട് കണ്ടുവെങ്കിലും ഇതുപോലെ ഫോട്ടോ നന്നായി കണ്ടിട്ടില്ല. വളരെ നന്നായി.
" പതിവിനു വിരുദ്ധമായി ഈ മീറ്റിൽ ഒരേ ഒരാളേ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചുള്ളൂ. ഡോ.ജയൻ ഏവൂരിനു എന്റെ ബിഗ് താങ്ക്സ്..! "
ഇതൊരു വഹ പണിയായിപ്പോയില്ലേ എന്നൊരു സംശയം :-)
ഇതും വായിച്ചു. നന്നായിട്ടുണ്ട്. ആശംസകൾ!
ആ ക്യാമറ നുണ പറയുന്നു; എനിക്ക് ഗ്ലാമറില്ലെന്ന്!ചുമ്മാ!
പലരുമായും കുറച്ചു കൂടി അടുത്തത് കൊണ്ടാകും ഈ മീറ്റ് വളരെ ഇഷ്ടപ്പെട്ടു. ഇനിയും വരും
ഒത്തിരി കൊതിച്ചിരുന്നു ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍
ഏതായാലും അത് തൊടുപുഴയില്‍ തന്നെയായി.നല്ലൊരു സൗഹൃദസമ്മേളനം, ഹരീഷിന് ഒരായിരം നന്ദി....
പുഴുങ്ങിയ കപ്പയും കാന്താരി ചമ്മന്തിയും തരാമെന്ന് പറഞ്ഞ് വിളിച്ചിട്ട് .... അടുത്ത തൊടുപുഴമീറ്റ് എന്നാ?അന്ന് ബിര്യാണി വേണ്ട കപ്പയും കാന്താരിയും മതി...
njan ippozha vaiche. Santhosham
വർഷങ്ങൾക്ക് ശേഷമുള്ള ഒരു വായന...
Post a Comment