മീറ്റിലെ ചില രസകരമായ അനുഭവങ്ങളാണിതിന്റെ ആധാരം..!
പലരുമായി അത്ര പരിചയമില്ലാതിരുന്നതിനാൽ; ഞാനെഴുതുന്ന തമാശകൾ ഉൾകൊള്ളുന്നതിൽ പരിഭവമുണ്ടെങ്കിൽ, സീരിയസ്സായി എടുക്കാതെ ക്ഷമിക്കുമെന്ന് താല്പര്യപ്പെടുന്നു..
# കാലത്തേ 5 മണിക്കൊരു ഒരു ചങ്ങാതി..
“മാഷേ ഇവിടെ ഭയങ്കര മഴയാ.. മഴക്കോട്ടെടുത്തിട്ടില്ല.. തിരൂരു വരെ എത്തണം.. ഞാനെന്താ ചെയ്യുക..!“
ഹോ.. ഇതിയാന്റെയൊക്കെ ഒരു കാര്യം.. കക്കൂസിൽ കയറുമ്പോഴും കുളിക്കുമ്പോഴും സംശയദൂരീകരണവുമായി നടക്കുന്ന പാർട്ടികളാ..!! മടുത്തു ഞാൻ..!!
കുറച്ചു നേരം കഴിഞ്ഞ് പിന്നേം..
“മാഷേ.. ഇവിടെ നല്ല മഴയാ.. എനിക്ക് ട്രെയിനിൽ കേറിയാ പരിചയം.. ബസ്സെനിക്ക് അരോചകമാ..“ എന്റെ ചങ്ങാതീ.. ഈ കൊച്ചു വെളുപ്പാൻ കാലത്തിനി എന്റെ നാട്ടിൽക്കൂടി ട്രെയിൻ ഓടിപ്പിക്കാൻ പറ്റുവോ..! നിങ്ങളെങ്ങനെയെങ്കിലും ഒരു ആനവണ്ടി പിടിച്ചു വാ അപ്പാ..!
# ആരൊക്കെ ഇതുവരെ എത്തിച്ചേർന്നു എന്നെന്റെ ചോദ്യത്തിനുത്തരമായി ആരോ എന്റെ ചെവിയിൽ വന്ന് സ്വകാര്യം പോലെ പറഞ്ഞു;
“ഒരു ഐസുകട്ടയും ഐസ്തുള്ളിയും മുകളിരിപ്പുണ്ട്..”
ഹോ..! അതാരണാപ്പാ എന്നും നിരൂപിച്ച് ഹാളിനു മുകളിൽ എത്തിയപ്പോൾ..ദാണ്ട് അവിടെ നിൽക്കുന്നു സാരിയുടുത്തും ചുരിദാറിട്ടും ഓരോരോ ചേച്ചിമാർ..!
സത്യമായും സാരിയുടുത്ത ചേച്ചിയാകും ബ്ലോഗെർ എന്നാണ് മീറ്റ് തുടങ്ങുന്ന വരെ ഞാൻ വിചാരിച്ചത് കെട്ടോ..!
പിന്നല്ലേ മനസ്സിലായത് ആ അമ്മയുടെ മോളായ ചുരിദാറിട്ട കുട്ടിയാണു ഐസ് തുള്ളിയെന്നും..ബ്ലോഗെറെന്നുമൊക്കെ..!!
# ഞാൻ മുകളിൽ സ്റ്റെപ്പിന്റെ അടുത്ത് ആരെയോ കാത്ത് നിൽക്കുകയായിരുന്നു.. അപ്പോഴതാ ഒരു ചെക്കൻ സ്റ്റെപ്പോടിക്കയറി മുകളിൽ കയറി വന്നെന്റെ മുൻപിൽ നിന്ന് ഒരു ചോദ്യം.. “ഹരീഷേട്ടനെന്നെ മനസ്സിലായോ..”
ശെടാ..!! ആകെപ്പാടെ തലക്കു മുഴുവൻ തിരക്കോട് തിരക്കാ.. അതിനിടക്കാ ഒരുവൻ പദപ്രശ്നം പൂരിപ്പിക്കാൻ വന്നീരിക്കണത്..!
ഞാനെന്റെ സർവ്വശക്തി മുഴുവനുമെടുത്ത് ഓർമിക്കാൻ തുടങ്ങി..; എന്നിട്ടു പറഞ്ഞു..
“അബിത്.. അല്ലേ”
“അല്ലാ..”
പിന്നെയാരാണവോ.. ഈ സമയമില്ലാത്ത നേരത്ത് പിന്നേം.. ഈ ചെക്കനതൊന്ന് പറഞ്ഞു തുലച്ചാലെന്താ..!!
പിന്നേം.. ഓർമ്മകളെ സോപ്പിട്ട് കഴുകുവാൻ തുടങ്ങി..
“...........”
“അല്ലാ..”
“..............ൻ”
“ങ്ഹാ..! അതു തന്നെ!!“
ചെക്കനും സന്തോയം.. എനിക്കും സന്തോയം.. ആ സന്തോയത്തിന്റെ പുറത്ത് കൈ നീട്ടി ഒരടി ചുമലിൽ വെച്ചങ്ങു താങ്ങി..!! പിന്നെയവൻ മീറ്റി തീരുന്ന വരെ എന്റെ കണ്മുൻപിലേക്കേ വന്നിട്ടില്ല...:(:(
# റെജിസ്ട്രേഷൻ കൌണ്ടറിനു മുൻപിൽ ഇരിക്കുമ്പോഴാണ് ഒരു പ്രമുഖ സ്ത്രീ ബ്ലോഗെർ ഓടി വന്നെന്റെ അടുത്തു വന്ന് ചെവിയിൽ സ്വകാര്യം പോലെ..
“ഹരീഷ് സ്ത്രീ വിരോധിയോ മറ്റോ ആണോ..??”
ഒരു നിമിഷം ഞാൻ ഞെട്ടി പിന്നെ അലറി; അയ്യോ.. അതെന്താ ചേച്ചീ അങ്ങിനെ ചോദിച്ചത്..?? “ഇവിടെന്താ പുരുഷന്മാർക്ക് മാത്രം മൂത്രമൊഴിച്ചാൽ മതിയോ?, സ്ത്രീകൾക്ക് പ്രത്യേകം മൂത്രപ്പുരയില്ലേ??”
ഹോ..! സമാധാനമായി.. പുരുഷന്മാരുടെ മൂത്രപ്പുര വെളിയിൽ നിന്നേ ദർശനമുള്ളതാണ്.. സ്ത്രീകളൂടേത് ഇത്തിരി അകത്തുമാണ്.. അതാണു ചേച്ചിക്ക് കാണാൻ പറ്റാതെ പോയത്..
“ലോ..അവിടെ”
ചൂണ്ടിക്കാണിച്ചു കൊടുത്തപ്പോൾ.. എനിക്കും സമാധാനം..ചേച്ചിക്കും സമാധാനം..!
# ഇടക്ക് ജോയുടെ വക ഉപദേശം.. ഹരീഷിങ്ങനെ കറങ്ങിയടിച്ച് നടക്കാതെ വേഗം ചെന്ന് പരിചയപ്പെടുത്തുവാൻ നോക്ക്..
ആഹാ.. എന്നാലങ്ങിനെയാകട്ടെ എന്നും കരുതി ഞാനെന്റെ പുതിയ ഡേ-നൈറ്റ് ഗ്ലാസൊക്കെ ഫിറ്റും ചെയ്ത്, എന്റെ ഊഴവും കാത്ത് വാഴയുടെ പുറകിൽ നിപ്പായി..
അപ്പോഴതാ സദസ്സിലിരുന്നൊരു ചുള്ളൻ തന്റെ ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റ് എന്റെയരുകിൽ വന്ന് കാതിലൊരു സ്വകാര്യം..!!
“മാഷേ.. ആ കണ്ണടയൊന്ന് ഊരി വെക്ക്.. ഭയങ്കര ബോറാ..!!“
എന്റെ സപ്തനാടികളും ഒരു നിമിഷം തളർന്നു പോയി.. ഇളിഭ്യനായി ഞാൻ തിരിഞ്ഞു നടന്ന്.. സ്റ്റേജിന്റെ ഉള്ളിലിരുന്ന കാമെറാ ബോക്സിലേക്കെന്റെ പ്രിയപ്പെട്ട കണ്ണട ഒളിപ്പിച്ചു വെച്ചു..
കശ്മലൻ..!! എന്റെ ഗ്ലാമറിൽ അസൂയ മൂത്താകണം ഇങ്ങിനെയൊരു ഉപദേശം..!!
# വേദവ്യാസൻ സ്വപത്നിയുമായാണു മീറ്റിനു സന്നിഹിതനായിരുന്നത്..
എവിടെ എന്ത് ഓണമുണ്ടേലും ഒരു പശ പോലെ ആ കുട്ടിയേയും എപ്പോഴും കാണാം..
പതിവു പോലെ കുശലാന്വോഷണങ്ങൾക്കിടയിൽ.. ഞാൻ ആ കുട്ടിയോടു പറഞ്ഞു:..
“കഴിഞ്ഞ തവണ കണ്ടപ്പോൾ ഞാൻ എടുത്ത നിങ്ങടെ രണ്ടു പേരുടെയും ഫോട്ടോയാണു ഈ വ്യാസൻ കുട്ടിക്ക് ഒന്നാം വാർഷികത്തിനു സമ്മാനമായി നൽകിയത്.. ഇത്തവണ അങ്ങിനെ എടുത്ത് തരണമെങ്കിൽ എനിക്കു ചിലവു തരേണ്ടി വരും..”
എന്താകും ആ ചിലവ്..!! ചോദ്യരൂപേണ കുട്ടിയെന്റെ നേരെ നോക്കി..
“ഒരു പൈന്റെങ്കിലും വാങ്ങിത്തരാൻ പറയണം.. ഈ പിശുക്കനായ ഭർത്താവിനോട്..!“
രണ്ടും വായും പൊളിച്ച് നിക്കണ സമയം കൊണ്ട് ഞാൻ സ്ഥലം കാലിയാക്കി..
ആ കുട്ടി വിചാരിച്ചു കാണും.. “ഇതിയാനെന്തൊരു മനുഷ്യനാണപ്പാ..” എന്ന്..!!!
# ഇടക്ക് കുറച്ചു സമയം ഗാപ്പ് കിട്ടിയപ്പോൾ മഴ ആസ്വദിക്കുവാൻ വേണ്ടി പുണ്യാളനും ഞാനും വെളിയിലേക്കിറങ്ങി.. എന്റെ രണ്ട് ഫ്രെണ്ട്സും കൂടെ ഉണ്ടായിരുന്നു.. ആരെയും കൈയ്യും കൊടുത്ത് ഹെഡ് ചെയ്തു പരിചയപ്പെടുക എന്നത് പുണ്യാളന്റെ ഒരു ഹോബിയാണു.. പതിവു പോലെ എന്റെ ഫ്രെണ്ടായ ജോർജേട്ടനു ഷേക്ക് ഹാൻഡ് കൊടുത്ത് പുണ്യാളൻ പരിചയപ്പെട്ടു..
“ഞാൻ പുണ്യാളൻ..”
ജോർജേട്ടൻ അന്തം വിട്ട് എന്റെ നേരെ നോക്കി..
ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച ഞാൻ കാര്യങ്ങൾ ഇങ്ങിനെ വ്യക്തമാക്കി..
“അദ്ദേഹം എപ്പോഴും പുണ്യ പ്രവൃത്തികൾ മാത്രമേ ചെയ്യാറുള്ളൂ.. അതുകൊണ്ടാണദ്ദേഹത്തെ എല്ലാരും പുണ്യാളൻ, പുണ്യാളൻ വന്നേ, പുണ്യാളൻ പോണേ ന്നൊക്കെ അഭിസംബോധന ചെയ്യുന്നത്..”
ഹോ.. ജോർജേട്ടൻ ഹാപ്പി..!!
# ഉച്ചക്ക് ഒരു മണി കഴിഞ്ഞ് കാൽ മണിക്കൂറായി.. ബിരിയാണിയുമായി വീട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ടെന്ന് മെസേജ് കിട്ടിക്കൊണ്ടിരിക്കുന്നു.. വെളിയിൽ നല്ല മഴയും.. പതിവു പോലെ ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷം, ഒന്നരയാകുമ്പോഴേക്കും ഫുഡ് കൊടുക്കാം.. എന്നിങ്ങനെ ചിന്തിച്ച് സ്റ്റേജിൽ കുത്തിയിരിക്കുമ്പോൾ.. ഒരു ചേട്ടൻ ഓടി വന്നെന്റെ ചെവിയിൽ സ്വകാര്യത്തോടേ.. “ഹരീഷേ..ഷേ..ഷേ..ഷേ..; എനിക്ക് വെശക്കുന്നുണ്ട് കെട്ടോ...”
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഒരു നിമിഷം സ്തബ്ധനായി..
പിന്നെ സംയമനം വീണ്ടെടുത്ത് ക്ഷക്ഷിയോട് മതിയായ താഴ്മയോടേ മൊഴിഞ്ഞു..
“ചേട്ടാ..ട്ടാ..ട്ടാ.., ഒരു പതിനഞ്ച് നിമിഷം.. പ്പോ വരും.. പ്ലീസ്..”
അതു കേട്ടതും കക്ഷി തിരിഞ്ഞു നടന്നു.. അപ്പോഴാണെന്റെ ശ്വാസം നേരെ വീണത്..
വിശപ്പ് വല്ലാത്തൊരു സംഭവമാണ്.. അതു പിടിച്ചു നിർത്തുക എന്നത് ബാലികേറാ മലയും..
എന്റെ ഭാഗ്യം.. ആ ചേട്ടൻ എന്നെപ്പിടിച്ചു തിന്നാഞ്ഞത്..!!
# ബിരിയാണി വന്നു; വിളമ്പാൻ തുടങ്ങി.. അപ്പോഴതാ പുറകിൽ നിന്നൊരനക്കം..!
ശെടാ..! മുൻപിൽ വരി വരിയായി നിൽക്കുന്ന ആൾക്കാർക്കല്ലേ ആദ്യം കൊടുക്കേണ്ടത്..
അതിനിടയിൽ ഒരുത്തൻ പുറകീക്കോടേ ഇടിച്ചു കയറി വന്നിരിക്കുന്നു..!!
ആളെയൊന്നു നോക്കി..
കക്ഷീടെ കൈയ്യിൽ പ്ലേറ്റിൽ നിറയെ ചോറൂണ്ട്..
ചിക്കെനു വേണ്ടിയുള്ള നിൽപ്പാണ്..!!
രണ്ട് ചിക്കെൻ പീസ് ഒരുമിച്ചു തിന്നാൻ ശേഷിയില്ല..പാവം!
എന്നാലും ആ പൂതിയേ..!!
അപ്പോഴേ 3 പീസെടൂത്ത് അവന്റെ പ്ലേറ്റൊലോട്ടെടുത്ത് തട്ടി..
പോയിരുന്ന് മൂക്കും മുട്ടെ കഴിക്കുവാൻ ആഹ്വാനം ചെയ്തു..!
ആശ്വാസത്തോടേയുള്ള ആ നോട്ടമൊന്നു കാണണമായിരുന്നു..
എന്നാലും നീയൊക്കെ നമ്മളോടൊന്നു മിണ്ടാണ്ട് കടന്നു കളഞ്ഞല്ലോടാ പഹയാ..!!!
# സ്ഥിരം സസ്യാഹാരിയായൊരു കൂട്ടുകാരനുണ്ട് നമുക്ക് ബ്ലോഗിൽ..
ഇത്തവണയും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഈ ബ്ലോഗ്മീറ്റിനെ ധന്യമാക്കിയിരുന്നു..
അദ്ദേഹവും ക്യൂവിന്റെ ഒന്നാം സ്ഥനത്ത് തന്നെ ഇടം പിടിച്ചിട്ടുണ്ടായിരുന്നു..
കൈയ്യിൽ നീട്ടിപ്പിടിച്ച ഒരു പ്ലേറ്റ് റൈസുമായി..
അദ്ദേഹത്തിനു ചിക്കെൻ വിളമ്പാൻ തുടങ്ങിയ നിമിഷം.. ഞാൻ വിലക്കി.
അതു കേട്ട് നമ്മുടെ കക്ഷി ഒരു ഇളിഭ്യച്ചിരിയോടേ.. വിളമ്പിക്കോ അണ്ണാ.. നോ പ്രോബ്ലെം !
നീ പ്യുഅർ വെജ് അല്ലേ.. നീ കഴിക്കണ്ടാ.. ചിട്ടകളൊന്നും മുടക്കണ്ടാ.. എന്ന് അയാളെ ഉപദേശിച്ച നേരം.. ടി.യാന്റെ കോപത്തോടെയുള്ള നോട്ടം ഇപ്പോഴും മറക്കില്ല മക്കളേ...!!
“ഇങ്ങോട്ടിടേന്റെ മനുശേനേ.. ഞാനുമീ ചിക്കനൊക്കെ തിന്നാൻ തൊടങ്ങി..” !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഞാനും വായും പൊളീച്ച് കുറച്ചു നേരം നോക്കി നിന്നു.. ആളോൾക്കു വരുന്നൊരോരോ മാറ്റമേ...!!
ഇനി കുറച്ച് ചിത്രവിശേഷങ്ങളാകാം..!
ഇദ്ദേഹത്തിന്റെ മസ്സിലു പിടുത്തം കണ്ടാൽ സ്കൂളിലു ഡ്രിൽ മാഷാന്നേ ആരും വിചാരിക്കൂ..; പക്ഷേ ഇംഗ്ലീഷ് മാഷാട്ടോ..
ഇവന്റെ ചിരി കണ്ടാൽ രണ്ടെണ്ണം അടിച്ചിട്ടാ നിൽക്കുന്നേയെന്നല്ലേ ആരും പറയൂ.. !!! എനിക്കിട്ട് പുണ്യാളന്റെ കമന്റ്..
27 comments:
"തൊടുപുഴ മീറ്റിലെ ചില അനർഘനിമിഷങ്ങൾ..!"
ആഹാ
ക്യാപ്സൂള്‍ വിവരണവും പടംസും കൊള്ളാം :)
ആരെയാ അണ്ണാ ചിക്കന്‍ കൊടുത്ത് ചീത്തയാക്കിയത് :)
മണക്കാട്ട് കാരന് വന്നിരുന്നെന്നും പറഞ്ഞു കയ്യ് പിടിച്ചു കുലുക്കീത് മാത്രം ഓര്‍മ്മെണ്ട് ല്ലേ ?
മീറ്റ് അടി പൊളി ആയിരുന്നൂ ട്ടോ ..
വാഴയും കരോക്കെയും അതും വേണമായിരുന്നു....:)
മീറ്റ് വർണ്ണനയിൽ കുറച്ചുപേരെക്കൂടി ഉൾപ്പെടുത്താമായിരുന്നില്ലേ...നല്ല രസകരമായി അവതരിപ്പിച്ചിരിക്കുന്നതു കൊണ്ട് പറഞ്ഞതാണ് കേട്ടോ.....വളരെ ഇഷ്ടപ്പെട്ടു...പങ്കെടുക്കുവാൻ പറ്റാഞ്ഞതിലുള്ള വിഷമവും കൂടി....
ആഹാ !
ഇതൊക്കെയല്ലെ അതിന്റെ ഒരു രസം..
:)
ശരിക്കും ആസ്വദിച്ചു.
കൊള്ളാം!
pdhareesh @gmail.com ഉവ്വുവ്വേ....
pdhareesh @gmail.com ഉവ്വുവ്വേ....
വിവരണം കലക്കി ......
മൂന്ന് ചിക്കന്‍ പീസിനു ആക്രാന്തം കാട്ടിയ ബ്ലോഗറും സ്ഥിരം വെജിറ്റേറിയന്‍ ബ്ലോഗറും ഉച്ച ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം വന്നതാണെന്നാ തോന്നുന്നേ ഹരീഷേ.. ഒരു വാക്കു മിണ്ടാതെയാ രണ്ട് പഹയന്മാരും കൂടെ വേറെ രണ്ട് പേരെയും കൂട്ടി പൊയ്ക്കളഞ്ഞത് :)
ഹരീഷിന്റെ ഗ്ലാമറില്‍ അസൂയമൂത്ത് കണ്ണട ഊരിവെപ്പിച്ച ആ കശ്മലനു പണികൊടുക്കണം ഹരീഷേ.. അവനെയൊന്നും അങ്ങിനെവിട്ടാല് പറ്റില്ല :)
എന്റെ തലക്ക് പിന്നില്‍ വിജയിയുടെ സിമ്പല്‍ (V)വെച്ച ഒടിയാ മോനേ.. നിനക്കുള്ള പണി ബ്ലോഗില്‍ തരാട്ടാ :)
ഫോട്ടോസും വിവരണങ്ങളും നന്നായിട്ടുണ്ട്.
മീറ്റ് സംഘടിപ്പിച്ച ഹരീഷ് ചേട്ടന് എന്റെ അഭിനന്ദനങ്ങള്‍...
കൊള്ളാം മച്ചാ നുറുങ്ങുകളും തമാശകളും ഒക്കെയായി ബ്ലോഗുകളും ബ്ലോഗ് മീറ്റുകളും വളരട്ടെ...ചിത്രങ്ങള്‍ ഗംഭീരം ...
നല്ല രസായിട്ട് എഴുതി...
:-)
സംഘാടനത്തിന്റെ തിരക്കിലും എല്ലാവരെയും കണാനും മിണ്ടാനും പറയാനും സമയം കിട്ടി.അല്ലേ? രസായി എഴുതിയിട്ടുണ്ട്.
എന്റെ മീറ്റ്പോസ്റ്റ് ലിങ്ക്: http://easajim.blogspot.com/2011/08/blog-post.html
:)kollam
നന്നായിട്ടുണ്ട്..........
ആ ടോയിലറ്റ് വന്‍ ചതി ആയി പോയി..കണ്ണുമടച്ചു ആരും കാണുന്നില്ല എന്ന് രാമ രാമ ജപിച്ചാ അതിനകത്ത് കയറിയത്...
മീറ്റ് തമാശകളും ഫോട്ടോസും നന്നായിട്ടുണ്ട്. അങ്ങിനെ ഹരീഷും മീറ്റ് മുതലാളിയായി ല്ലേ...?:)
@കുഞ്ഞൂസ് (Kunjuss): കുഞ്ഞൂസ് ഈ ലോകത്തൊന്നും അല്ലേ! ഹരീഷിനെ കഴിഞ്ഞിട്ടേ മറ്റു മീറ്റുമുതലാളിമാര് ഉണ്ടായിട്ടുള്ളൂ. കേരളത്തിലെ ആദ്യ ബ്ലോഗ് മീറ്റ് നടത്തിയത് ഹരീഷ് ആണ്. ഇതൊക്കെ അറിയണ്ടേ:)
ബ്ലോഗില്‍ പുതുമുഖമല്ലേ മനോ, ക്ഷമി... ഞാനൊക്കെ അറിയുന്ന മീറ്റ് മുതലാളിമാര്‍ കൊട്ടോട്ടിയും ജയനുമൊക്കെയാണ്... ആ ശ്രേണിയിലേക്ക് ഒരാള്‍ കൂടിയായപ്പോള്‍ സന്തോഷം തോന്നിയത്, നാട്ടില്‍ വരുമ്പോള്‍ ഒരു മീറ്റ് കൂടാന്‍ എളുപ്പമായല്ലോ എന്നോര്‍ത്താ....
ഇതൊരു വ്യത്യസ്തമായ വിവരണം ആയിപ്പോയി, നന്നായിരിക്കുന്നു ഹരീഷേട്ടാ.
Happy aayi.. !!
ഞാനും ആ മീറ്റിൽ പങ്കെടുത്തിരുന്നു എന്നാണെന്റെ ഓർമ്മ.....
ഇനി വല്ല സ്വപനമായിരുന്നോ ആവോ...
താമസിച്ചാണെങ്കില്ലും ആശംസകള്‍.....സൂപ്പര്‍.....
Post a Comment