ഞങ്ങളുടെ നാട്ടില്‍ ചെറുപ്പക്കാരനായ ഒരു മന്ത്രവാദി ഉണ്ടായിരുന്നു. രാമന് എന്നായിരുന്നു ഹരിജനായ ആ മന്ത്രവാദിയുടെ പേര്. സ്വസമുദായത്തിലെ അന്ധവിശ്വാസങ്ങളിലും, അനാചരങ്ങളിലും അയാള്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു. ചുട്ടകോഴിയെ പറപ്പിക്കുക, കോഴിമുട്ടയില്‍ കൂടോത്രം ചെയ്യുക എന്നീ വിദ്യകളില്‍ അയാള്‍ പ്രാവീണ്യം നേടിയിരുന്നു. പാരമ്പര്യമായി കിട്ടിയ മന്ത്രവാദമായിരുന്നു അയാളുടേത്.
ഒരിക്കല്‍ ഒരു വിദൂര ദേശത്ത് അയാള്‍ ഒരു ബാധ ഒഴിപ്പിക്കുവാന്‍ പോയി. കൂടെ ഒരു അനുയായിയേയും കൂട്ടിയിരുന്നു. ബാധ ഒഴിപ്പിച്ചു കൊണ്ടിരുന്ന സമയത്ത്, കോഴിയെ അറുത്ത് മന്ത്രോച്ചാരണങ്ങളോടു കൂടി അയാള്‍ ഉമ്മറത്തു നിന്നും മുറ്റത്തേയ്ക്കു ചാടിയിറങ്ങി. കൈയിലിരുന്ന ചൂരല്‍ വായുവില്‍ ചുഴറ്റി “ബാധേ നീ വേഗം ഒഴിഞ്ഞു പോ” എന്നാക്രോശിക്കുന്നതിനിടയില്‍ മുറ്റത്തുണ്ടായിരുന്ന പൊട്ടക്കിണറ്റിലേയ്ക്ക് മറിഞ്ഞു വീണു. ഇതു കണ്ടുനിന്ന വീട്ടുകാര്‍ “അയ്യോ മന്ത്രവാദി കിണറ്റില്‍ വീണല്ലോ” എന്നു പറഞ്ഞ് പരിതപിച്ചപ്പോള്‍, “ ഇതൊക്കെ മന്ത്രവാദിയുടെ ഒരു നമ്പറല്ലേ, നോക്കിക്കോളൂ ഇപ്പോള്‍ തന്നെ ബാധ ഒഴിഞ്ഞ് കിണറ്റില്‍ കിടക്കും” എന്ന് അനുയായി മറുപടി പറഞ്ഞു. പറഞ്ഞു കഴിയും മുന്‍പേ കിണറ്റില്‍ നിന്നും ഒരു അലര്‍ച്ച കേട്ടു; “അയ്യോ, അമ്മേ, വീട്ടുകാരെ എന്നെ രക്ഷിക്കണേ, ഞാനിപ്പോള്‍ ഇവിടെക്കിടന്നു ചാകുവേ” മന്ത്രവാദി കിണറ്റില്‍ നിന്നും വിളിച്ചു കരഞ്ഞു. പെട്ടന്നു തന്നെ അനുയായിയും വീട്ടുകാരും ഒരു കയര്‍ കിണറ്റിലേയ്ക്ക് ഇട്ടു കൊടുത്തു. അതില്‍ പിടിച്ചു കയറി അല്പസമയത്തിനുള്ളില് മന്ത്രവാദി മുകളില്‍ വന്നു. എന്നിട്ട് പണ്ടത്തെ സിനിമകളില്‍ അശോകന്(അമരം ഫെയിം) ചിരിക്കുന്ന ഒരു ഇളിഭ്യച്ചിരി പാസാക്കിക്കൊണ്ട് നിന്നു.
10 comments:
പിന്നീടവര്‍ നാട്ടിലെത്തിയപ്പോള്‍ മന്ത്രവാദിക്കു പറ്റിയ അബദ്ധവും, ചമ്മിയ ആ ചിരിയും അനുയായി അഭിനയിച്ചു കാണിച്ചു തന്നിരുന്നു. കുറേ നാളത്തേയ്യ്ക്കു നാട്ടുകര്‍ക്കെല്ലാം പറഞ്ഞ് ചിരിക്കാനുള്ള വകുപ്പുണ്ടായിരുന്നു...
നാടോടുമ്പോള്‍ നടുവേ..ഇപ്പോള്‍ സ്വാമിക്കഥകള്ക്ക് ക്ഷാമം ഇല്ലല്ലോ...മറ്റവനുമായീ താരതമ്യം ചെയ്യുമ്പോള്‍ ഇതു വെറും ചീളു...
തേങ്ങ എന്റെയ് വക..
സ്വാമിമാരുടെ ഓരോരോ വേലത്തരങ്ങള്‍!!!
:)
സ്വാമിജിയേ സ്വാമിജിയേ അല്ലെ ഇപ്പോള്‍ ..മൊത്തം സ്വാഹ,
കൊള്ളാമല്ലോ ഇഷടാം ആട്ടെ ഈ മന്ത്രവാദി
നാട്ടില്‍ എവിടെയാ ഇപ്പോ ജീവനോടെ ഉണ്ടോ
എന്നിട്ടാ ബാധ ഒഴിഞ്ഞോ? ആ വീട്ടില്‍ പിന്നെന്തു നടന്നു എന്നുകൂടി പറയാമായിരുന്നു.
നല്ല കുറിപ്പു..........:)
കൊള്ളാം :)
കൊള്ളാമല്ലോ........
ഹി..ഹി..ഹി..ഹ..ഹ.. അത് സൂപ്പര്‍ ആയി.
Post a Comment