അങ്ങനെ നമ്മളേവരും പ്രതീക്ഷിച്ചിരുന്ന ആ ദിനം സമാഗതമാകുന്നു..
ഏവരേയും ഒരിക്കല്‍കൂടി ഹാര്‍ദ്ദമായി ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു..
അപ്പോള്‍; ഇനി മേയ് 24 ഞായറാഴ്ച നേരില്‍ കാണാം..
NB:- മഴയുടെ അപ്രതീക്ഷിതമായ വരവ് തുടങ്ങിയതിനാല്‍ എല്ലാവരും ‘കുട’ കരുതിയിരിക്കുവാന് താല്പര്യപ്പെടുന്നു. തലേദിവസം എത്തിച്ചേരാനാഗ്രഹിക്കുന്നവര്, എത്രയും പെട്ടന്ന് എന്റെ നമ്പെറില്‍ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
എല്ലാവരും 10 AM നു തന്നെ എത്തിച്ചേരുവാന്‍ താല്പര്യപ്പെടുന്നു. കാരണം ‘തൊമ്മന്കുത്തി‘ലേക്കുള്ള യാത്ര ഉച്ചഭക്ഷണത്തിനു മുമ്പാക്കിയാലോ എന്നൊരു നിര്‍ദ്ദേശം വന്നിരുന്നു. ഉച്ചതിരിഞ്ഞുള്ള മഴ; അതു കാരണം.
അപ്പോള്‍ ഇനി മറക്കേണ്ട..
1. സ്ഥലം: അര്‍ബന്‍ സഹകരണബാങ്ക് ഹാള്‍ ഓഡിറ്റോറിയം, മെയിന്‍ റോഡ്, ജ്യോതി സൂപ്പെര് ബാസാറിനെതിര്വശം, തൊടുപുഴ.
2. തീയതിയും; സമയവും: മേയ് 24; 10 AM
3. കോണ്ടാക്ട് നമ്പെര്‍: 9447302370 [ഹരീഷ്]
ഹരീഷ് തൊടുപുഴ.
30 comments:
നന്ദി ഹരീഷ്.
ഒരു ആതിഥേയന്റെ നിര്ദ്ദേശങ്ങളല്ലേ!
ശ്രദ്ധിക്കാം.
ഫ്ലൈറ്റ് ടിക്കറ്റ് തന്നാല്‍ ഞാനും വരാം
:)
ആശംസകള്‍.
വന്നാല്‍ റ്റി എയും ഡി എ യും കിട്ടുമോ?:):)
ആശംസകള്‍ കൂട്ടുകാരെ .. അടിച്ചു പൊളിക്ക്.. ആ ചാണുവിന് TA/DA കൊടുക്കാന്‍ മറക്കല്ലേ.. എന്റെ വക കൂടി കൊടുത്തേരെ..
:)
വരാന്‍ പറ്റുന്നില്ലെങ്കിലും എല്ലാ ആശംസകളും.
പിന്നെ ഹരീഷ് നല്ല പടങ്ങളെടുത്ത് ഞങ്ങളെ കാണിക്കുമെന്ന് വിശ്വസിക്കുന്നു.
ഞാൻ വരും...പക്ഷേ ഒരു 10.30 ആകും.ഞാൻ വിളിയ്ക്കാം.എത്ര പേർ ഉണ്ട്ാവും എന്നതിനു ഒരു അവസാന കണക്കെടുപ്പ് നടത്തിയോ?
എല്ലാം പറഞ്ഞപോലെ.
അഞ്ചാറു കുപ്പീം ഗ്ലാസ്സും തലേന്നെ റെഡിയാക്കിക്കോ.
കുപ്പി കാലി മതി, വെള്ളം എടുത്തോണ്ട് പോവാനാ.
:)
ഇപ്പോഴത്തെ ലക്ഷ്ണം കണ്ടിട്ട് രാവിലെ മുതൽ മഴയാകുമോ എന്തോ ! മഴ ചതിക്കല്ലേ ന്ന് പ്രാർത്ഥിക്കാം.
വിഘടനത്തിന്റെയും പിരിയലുകളുടേയും മുറിച്ചു മാറ്റലുകളുടേയും പിരിയലുകളുടേയും ആധിപത്യകാലത്ത് എല്ലാ കൂട്ടായ്മക്കും ഒന്നിക്കലുകൾക്കും ഏറെ സുഖവും എന്തൊക്കയോ പ്രതീക്ഷകളും പ്രദാനം ചെയ്യുന്നുണ്ട്.പങ്ക് ചേരാൻ ശ്രമിക്കും പറ്റിയില്ലെങ്കിലും എന്റെ മനസ്സിന്റെ തുറന്ന സാഹ്ന്ന്നിദ്ധ്യം സജീവമായി നിറഞ്ഞു നിൽക്കും .ആശംസകളോടെ,കടത്തനാടൻ
എനിക്ക് TA & DA വേണ്ട അത് ചാണൂവിനു കൊടുത്തേരെ .ഞാന്‍ ഇരുപത്തി മൂന്നാം തീയതി തന്നെ സ്ഥലത്തെത്തും .
മാനെ ഹരീസേ,
എനിക്ക് വരാന്‍ പറ്റില്ലാന്ന് അനക്ക് അറിയാലാ! പകരം കുവൈറ്റ് അളിയനെയും, കുഞ്ഞീവിയെയും സൂറാനെയും ഞമ്മള് ബിടാം. പിന്നെ ക്യാമാറാമേനോനും വരും പടം എടുക്കാനും റിപ്പോര്‍ട്ട് ചെയ്യാനും. എന്താ പോരെ! നിങ്ങള്‍ അടിച്ചു പൊളിക്കൂ....
എന്റെ എല്ലാ ബ്ലോഗിന്റെയും ആശംസകള്‍ അറിയിക്കുന്നു!
നല്ല മഴയുണ്ടാവണേ..ബന്ദും,ഹര്‍ത്താലും,ബസ് പണിമുടക്കും, വഴി തടയല്‍ സമരം എല്ലാം ഒന്നിച്ചു മേയ് 24നു തന്നെ ഉണ്ടാവണേ..
ഇങ്ങനെ ഒന്നും ഞാന്‍ പറയുകയേ ചെയ്യില്ല..
എല്ലാവരും ഒത്തുകൂടി ചിത്രങ്ങളും,വിവരണങ്ങളും പോസ്റ്റ് ചെയ്യൂ.
ഹരീഷേട്ടാ,
ഞാനും ഉണ്ട്..
ഒരു മീറ്റിലെങ്കിലും എവിടെയെങ്കിലും പങ്കെടുക്കാന്‍ കഴിയണേ എന്നാണു പ്രാര്‍ഥന
എല്ലാ ആശംസകളും നേരുന്നു
കാലത്തിന്റെ പോക്ക് കണ്ടിട്ട് ഒരു കുട മതിയോ എന്നൊരു സംശയം!
ആശംസകള്‍.
ആശംസകള്‍...
ഹരീഷേട്ടാ...
നേരിട്ട് വിളിച്ച് പറഞ്ഞിട്ടും വരാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്. എങ്കിലും മഴയും പ്രശ്നങ്ങളും ഒന്നുമില്ലാതെ മീറ്റ് ഗംഭീരമാകട്ടെ എന്ന് ആശംസിയ്ക്കുന്നു.
വൻ വിജയമാകട്ടെ... ആശംസകളിൽ കഴമ്പില്ലെന്ന് അറിയാം. അല്ലാതെ എന്ത് ചെയ്യാൻ. മഴ പെയ്യും എന്ന് തന്നെയാണെനിക്ക് തോന്നുന്നത്. എങ്കിൽ മഴയിലും ഒന്ന് ഇറങ്ങി നടക്കൂ.
ആശംസകള്‍.. എല്ലാം നന്നായി നടക്കട്ടെ
വരാന്‍ കഴിയില്ല, എങ്കിലും ആശംസകള്‍
വരണമെന്നുണ്ടായിരുന്നു..
ബുക്ക് ചെയ്ത തല്‍ക്കാല്‍ ടിക്കറ്റ് ക്യാന്‍സലാക്കേണ്ടി വന്നു..
വേറെ കുറേ അര്‍ജ്ജന്റ് മാറ്റര്‍.!!
എല്ലാവിധ ആശംസകളും..
ആശംസകള്‍.
24 ആകാൻ കാത്തിരിക്കുന്നു.മഴയും "വെള്ളവുമൊക്കെ" നല്ലതല്ലേ... അപ്പൊ എല്ലാം പറഞ്ഞതു പോലെ. 24 ന് കാണാം.
ഇപ്പോഴാണ് ഇതു കണ്ടത്.. കുറച്ചു കാലമായി ബ്ലോഗ്ഗില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു.. ഞാനും ഒരു തൊടുപുഴക്കാരനാണ്. ക്രിത്യമായിപ്പറഞ്ഞാല്‍ കാഞ്ഞാറുകാരന്‍..സ്വന്തം നാട്ടില്‍ വെച്ചു നടക്കുന്ന ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ അതിയായ സങ്കടം ഉണ്ട്. കുറച്ചു കൂടി നേരത്തെ കണ്ടിരുന്നെങ്കില്‍ വന്നേനെ....ഏതായാലും അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കും....എന്തായാലും പങ്കെടുക്കുന്ന എല്ലാവര്ക്കും ആശംസകള്‍...
ആശംസകള്‍...
വരാന്‍ കഴിയില്ല, എങ്കിലും ആശംസകള്‍
മീറ്റ് സൂപ്പര്‍ ഹിറ്റാവട്ടെ........ മഴയോട് പോയി പണീ നോക്കാന്‍ പറ
അല്ലേലും വേണ്ട സമയത്ത് ഇതൊന്നും ശ്രദ്ധയില്‍ പെടില്ല ! ശ്ശോ നേരത്തേ അറീഞ്നിരുന്നേ, എങ്ങിനെയെങ്കിലും അവിടെ എത്തിയേനെ, വല്ലാത്ത നഷ്ടമായിപ്പോയി !
Post a Comment