ബോഗ്ഗേഴ്സ് മീറ്റ് 2009
പ്രിയ സുഹൃത്തുക്കളെ;
കഴിഞ്ഞ പോസ്റ്റില്‍ നടന്ന ദൈര്‍ഘ്യമേറിയ ചര്‍ച്ചക്കൊടുവില്‍ നമ്മുടെ ബ്ലോഗ്ഗേഴ് മീറ്റിനുള്ള സ്ഥലവും തിയ്യതിയും തീരുമാനിക്കപ്പെട്ടിരിക്കുകയാണ്.
സ്ഥലം : ചെറായി
തിയ്യതി: ജൂലൈ 26
കമന്റ്റുകളിലൂടെയും മെയിലിലൂടെയും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തിയ്യതി തീരുമാനിച്ചത്.
ചെറായി എത്താനുള്ള വഴിയും മറ്റു വിശദാംശങ്ങളും പിന്നീട് പോസ്റ്റ് ചെയ്യുന്നതായിരിക്കും.
ടി.മീറ്റ് ഒരു സൌഹാര്‍ദ്ദപരമായ കൂട്ടായ്മ അല്ലെങ്കില്‍ കൂടിച്ചേരല്‍ മാത്രമായിരിക്കും. ആളുകൾ തമ്മിൽ കാണുക, പരിചയപ്പെടുക സൌഹൃദം പുതുക്കുക എന്നതാണ് ഈ മീറ്റിന്റെ ലക്ഷ്യം. അവരവരുടെ ബ്ലോഗുകളെപ്പറ്റിയോ, നിലപാടുകളെപ്പറ്റിയൊ ഉള്ള ചർച്ചകൾ ഉണ്ടായിരിക്കുന്നതല്ല.
മീറ്റിന്റെ വിജയം എന്നത് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം ആണല്ലോ, മാത്രവുമല്ല മീറ്റ് ദിവസത്തെ മറ്റ് ഒരുക്കങ്ങള്‍ക്കും എത്രപേര്‍ പങ്കെടുക്കും എന്ന് അറിയേണ്ടിയിരിക്കുന്നു. അതിനാല്‍ പങ്കെടുക്കുന്ന എല്ലാ സുഹൃത്തുക്കളും ആ കാര്യം കമന്റിലൂടെയോ മെയിലിലൂടെയോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
കൂട്ടായ പരിശ്രമത്തിലൂടെ ചെറായി മീറ്റ് ഒരു വന്‍ വിജയമാക്കാന്‍ നമുക്ക് കൂട്ടായ് പ്രയത്നിക്കാം
കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍:
1. ഹരീഷ് - 9447302370 (e-mail : pdhareesh@gmail.com)
UPDATE - 1 ; 10-06-2009 ; 9.10am
പ്രിയ കൂട്ടുകാരേ;
കമന്റുകളില്‍ നിന്നും, ഫോണ്‍, മെയില്‍ എന്നിവയില്‍ നിന്നും ലഭിച്ച ഉറപ്പിന്മേല് വരാമെന്നു വാഗ്ദാനം നല്‍കിയവരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. എന്റെ അശ്രദ്ധ മൂലം ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കില്‍, ഒരിക്കല്‍ക്കൂടി അവര്‍ ഇവിടെ കമന്റില്‍ പറയുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
1. പാവത്താന്‍
2. സുനില്‍ കൃഷ്ണന്
3. അനില്‍ @ ബ്ലോഗ്
4. അപ്പു
5. ഇക്കാസ്
6. ചാണക്യന്
7. ഷാഫ്
8. നിരക്ഷരന്
9. കാന്താരിക്കുട്ടി
10. കേരളാഫാര്‍മെര്‍
11. എഴുത്തുകാരി
12. ജിപ്പൂസ്
13. പാവപ്പെട്ടവന്
14. അനൂപ് കോതനല്ലൂര്‍
15. ഹന്‍ല്ലലത്ത്
16. സമാന്തരന്‍
17. ഡോക്ടര്‍
18. നാസ്
19. വിചാരം
20. വെള്ളായണി വിജയന്
21. ബാബുരാജ്
22. ധനേഷ്
23. പകല്‍കിനാവന്‍
24. കാര്‍ട്ടൂണിസ്റ്റ് സജീവ്
25. വല്ല്യമ്മായി
26. തറവാടി
27. കിച്ചു
28. നാട്ടുകാരന്
29. ജുനൈദ്
30. പുള്ളിപ്പുലി
31. നന്ദകുമാര്‍
32. ജയന് ഏവൂര്‍
33. സോജന്
34. ബിന്ദു.കെ.പി.
35. ചാര്‍വാകന്‍
36. ഷിജു/the-friend
37. തമനു
38. സിബു.സി.ജെ.
39. ഷാരോണ്‍ വിനോദ്
40. മുള്ളൂക്കാരന്‍
41. ജി. മനു
42. സൂത്രന്
43. ഹരീഷ് തൊടുപുഴ
44. ഇന്ത്യാ ഹെറിട്ടേജ്
45. പോങ്ങുമ്മൂടന്
46. Dr.ധനലക്ഷ്മി
47. ജോഹര്‍ ജോ
48. മണി ഷാരത്ത്
49. ശിവാ
50. സരിജ
51. മണികണ്ഠന്
52. ലതി
53. പ്രിയ
54. വഹാബ്
55. വിജയലക്ഷ്മി (?)
56. പ്രയാണ്‍ (?)
57. മുസാഫിര്‍ (?)
58. ഗോപക് (?)
59. കുമാര്‍ നീലകണ്ഠന് (?)
60. കണ്ണനുണ്ണി (?)
61. ജ്വാലാമുഖി (?)
62. ശ്രീ (?)
63. കഥാകാരന് (?)
64. രമണിക (?)
65. ശ്രീലാല്‍
66. മുരളീകൃഷ്ണ മാലോത്ത്
67. തോന്ന്യാസി
68. പിരിക്കുട്ടി
69. കലേഷ് കുമാര്‍
70. അഞ്ചല്ക്കാരന്
71. അരുണ്‍ കായംകുളം
72. റോസ് (?)
73. തെച്ചിക്കോടന് (?)
74. കൊട്ടോട്ടിക്കാരന് (?)
75. ശ്രീ @ ശ്രേയസ്സ്
76. പ്രവീണ്‍ വട്ടപ്പറമ്പത്ത്
77. അതുല്യ (?)
78. ഷെരീഫ് കൊട്ടാരക്കര
79. The greatest loser (റോഷന് ജോര്‍ജ്)
80. Shell jo
81. അപ്പൂട്ടന്
82. സപര്യ
83. വിനയന്
84. ലിജീഷ് കെ
85. ബിലാത്തിപട്ടണം
86. അനോണിമാഷ്
87. അനൂപ്. എം (?)
88. നിക്ക്
89. കുട്ടു
90. സിജു
210 comments:
1 – 200 of 210 Newer› Newest»അപ്പോല്‍ എല്ലാം പറഞ്ഞപോലെ.
:)
ലോഗോ അയച്ചു തന്നത് അജ്ഞാത ബ്ലൊഗ്ഗര്‍
എംബഡഡ് കോഡ് ഇതാ. നമ്മുടെ സുഹൃത്തുക്കള്‍ എല്ലാവരും ഇത് ബ്ലോഗില്‍ ആഡ് ചെയ്യുമല്ലോ.
< a href="http://kalyanasaugandikam.blogspot.com/2009/06/blog-post_07.html" target="_blank"> < img border="0" alt="
Blogger Meet" width="175" src=" http://www.geocities.com/dranilvt/Meet.jpg" height="160"/ > </a>
< സൈനിനു ശേഷമോ , > സൈനിനു മുമ്പോ ബ്ലാങ്ക് സ്പേസ് ഉണ്ടെങ്കില്‍ അത് ഡിലീറ്റ് ചെയ്യണെ, എറര്‍ കാണിക്കുന്നുണ്ട്.
എന്തെങ്കിലും തക്കതായ കാരണം വന്നു ചാടി ഇല്ല എങ്കില്‍ ഞാന്‍ ഉറപ്പായും വരും.
ഞാന്‍ വരില്ല.... ആശംസകള്‍...
അങ്ങനെ ചെറായി മീറ്റ് രൂപരേഖ തെളിഞ്ഞു.... കുതിക്കട്ടങ്ങനെ കുതിക്കട്ടേ, നമ്മുടെ മീറ്റ് കുതിക്കട്ടേ....
എല്ലാ ബ്ലോഗര്‍മാര്‍ക്കും എല്ലാ ആശംസകളും
ബ്ലോഗേഴ്സ് മീറ്റിന് സര്‍വ്വ വിധ ആശംസകളും നേരുന്നു.
നല്ലൊരു ഗ്രാഫിക്സ് ഡിസൈനറായ ഈ ‘അജ്ഞാത ബ്ലോഗര്‍’ ചെയ്തിരിക്കുന്ന ഈ ലോഗോ അതിമനോഹരം എന്നു പറയാതിരിക്കാനാവുന്നില്ല !! അദ്ദേഹം നമ്മളെയൊക്കെ അറിയുന്ന നമ്മളിലൊരാളായ ഒരു കലാകാരനാണെന്നതില് സംശയം വേണ്ട. വളരെ വളരെ നന്ദി സുഹൃത്തേ....
ഈ സംഗമം ഒരു വിജയമായി തീരട്ടെ എന്നാശംസിക്കുന്നു!
ഓ.ടോ. അനില്‍, ഈ കോഡ് ശരിയാണോ !!
ആഗസ്റ്റ് 9 എന്ന തീയതി മിസ്സായിപ്പോയതില് പരിഭവമുള്ള പ്രവാസി സുഹൃത്തുക്കള്‍ പരിഭവിക്കാന്‍ വരട്ടെ. നിങ്ങള്‍ക്കായി എന്തോ ഒരു സര്‍പ്രൈസ് ഹരീഷ് ചെയ്യുന്നുണ്ടെന്ന് ലക്ഷണശാസ്ത്രപ്രകാരം കാണുന്നു!!!
അപ്പുമാഷ്,
ആ കോഡില്‍ ചില ബ്ലാങ്ക് സ്പേസുള്ളത് ഒഴിവാക്കിയാല്‍ വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ, ഹരീഷ് അതാണിട്ടത്.രണ്ടാമത്തെ കമന്റില്‍ അത് ഞാന്‍ പറഞ്ഞിട്ടുണ്ട്.
ഞാന്‍ തട്ടിപ്പോയില്ലേല്‍ അവിടെ എത്തിയിരിക്കും... :)
അപ്പോ ശരി, എല്ലാം പറഞ്ഞപോലെ...ഞാൻ റെഡി!!
ട്രാക്ക്
ജീവനോടുണ്ടെങ്കിൽ യാത്ര ചെയ്യാൻ കഴിയുന്ന ഒരവസ്ഥയിലാണെങ്കിൽ ഞാനും എത്തുന്നതാണു.ചെറായിയിൽ വെച്ച് എല്ലാരേം കണ്ടു മുട്ടാം ന്നൊരു ആഗ്രഹം മനസ്സിൽ ഇപ്പോളും ഉണ്ട്.
ഈ മീറ്റിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി ആഗസ്റ്റിൽ ഒരു മീറ്റ് കൂടി പ്ലാൻ ചെയ്യാല്ലോ !
ഞാനുണ്ടായിരിക്കും .ചത്തിലേല്
ജയ് ചെറായിമീറ്റ്...
ആശംസകള്‍.
അപ്പോൾ കാര്യങ്ങൾക്കൊരു തീരുമാനമായി. ഇനി എല്ലാ വഴികളും ചെറായിയിലേക്ക്.ബൂലോക ചരിത്രത്തിൽ തൊടുപുഴയ്ക്കൊപ്പം ചെറായിയും സ്ഥാനം പിടിക്കാൻ പോകുന്നു.
എന്റെ പേരു ലിസ്റ്റിൽ എഴുതിക്കോളൂ
മരിച്ചാലും ജുലൈ 26 ന് ഞാൻ ചെറായിയിലുണ്ടായിരിക്കും.
ചലോ,ചലോ ചെറായി ചലോ..... ലക്ഷം ലക്ഷം പിന്നാലേ
എനിക്കിപ്പോഴും അറിയേണ്ടത് ഒരു കാര്യം മാത്രം.... ആരൊക്കെയാണ് ജൂലൈ 26 ന് പിന്തുണ പ്രഖ്യാപിച്ച പ്രവാസികള്‍ ???? അവരും അജ്ഞാതരാണോ ?? പറയൂ.. പറയൂ.....
ജുലൈ 26,,,,,
തമനുച്ചായന് സ്വന്തം ചിലവില്‍ എന്നെക്കൂടി കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം വരുവാണേല്‍ ഞാനും കാണും :)
അനില്‍ശ്രീ,
ലിസ്റ്റ് നാളെ ഹരീഷ് ഇടുമെന്ന് കരുതുന്നു, ഇന്ന് പുള്ളി ബിസിയാണെന്ന് തോന്നുന്നു.
ഞാന്‍ ഇപ്പഴേ ഹാജര്‍...
ഞാനും റെഡി.മീറ്റിന് എല്ലാ വിധ ആശംസകളും.
അവിടെ എത്താനുള്ള വിവരങ്ങള്‍ അറിയിക്കുമല്ലോ?
വെള്ളായണി
ഹരീഷ് ഉള്ളിടത്ത് ഞാനും ഉണ്ട് (ഒരു എട്ടുകാലി മമ്മൂഞ്ഞ് സ്റ്റൈല്‍)!
പിന്നെ വന്നാല്‍ ചാകത്തവരെയൊക്കെ കാണാമല്ലോ !
ഉറപ്പായും ഇതും... എല്ലാരെയും ഒന്ന് കാണാല്ലോ...
കോഡ് ഒന്നുകൂടി ഇടുന്നു... എറര്‍ ഇല്ലാ എന്ന് കരുതുന്നു...
<center><a href="http://kalyanasaugandikam.blogspot.com/2009/06/blog-post_07.html" target="_blank"> <img border="0" title=" Blogger Meet" width="175" src=" http://www.geocities.com/dranilvt/Meet.jpg" height="160"/></center>
ഞാൻ നാട്ടിലുണ്ടേൽ വരാട്ടോ ഹരീഷേട്ടാ
Vijayashamsakal...!!!
അപ്പൊ എല്ലാം പറഞപോലെ കൂട്ടുകാരെ... :)ലോഗോ കലക്കി.. ഗൊടുകൈ..
best wishes for cherayi meet
saji
my number is
spain 0034605033027
india (after agust1 )9446230547
tracking
മീറ്റിനു ആശംസകള്‍.
ജൂലൈ 26 ചെറായി തീരത്ത് ഒരു “ബ്ലോഗേര്‍സ് സുനാമി“????
ഇതിന്റെ ലിങ്ക് അയച്ചുതന്ന അപ്പുവിനു നന്ദി.
പറ്റുന്ന അവസ്ഥയാണെങ്കില്‍ പങ്കെടുക്കാം. ഇക്കാസുമായി ബന്ധപ്പെട്ട് കാര്യങ്ങളുടെ നടപ്പുവശം അറിഞ്ഞോളാം.
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.
ആശംസകള്‍, ഗംഭീരമാകട്ടെ പരിപാടി.
കൊച്ചിയില്‍ ഒരു മീറ്റ് അതും ചെറായിയില്‍.. പക്ഷേ എന്ത് ചെയ്യാം... മിസ്സായി..... :(
ചെറായി കടാപ്പുറത്ത് മീറ്റി നടക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ക്ക് എല്ലാ വിധ ആശംസകളും...
ജയ് ചെറായിമീറ്റ്...
ലൊഗോ അതിസുന്ദരം!
ബ്ലോഗെഴ്സ് ഒത്തുചേരട്ടെ
സൗഹൃതങ്ങള്‍ വളരട്ടെ
സന്തോഷത്തോടെ ഒരു മഹാസംഗമം
ചെറായിയില്‍ ഉണ്ടാവട്ടെ.
എല്ലാവരും സുരക്ഷിതരായി
യാത്രചെയ്യാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
എല്ലാവിധ ശുഭാശംസകളും
പ്രാര്‍ത്ഥനകളും നന്മകളും നേരുന്നു.
മാണിക്യം
ഞാന്‍ ലോഗോ എന്റെ എല്ലാ ബ്ലോഗിലും ഇട്ടു .ആശംസകള്‍ .പിന്നെ പരിപാടികള്‍ ഗംഭീരമാകാന്‍ പ്രാര്‍ത്ഥിക്കുന്നു .
ജയ് ചെറായി മീറ്റ് :)
അനിൽ@ബ്ലോഗ്,
ഒന്നാമത്തെ കമന്റിൽ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ചവർക്കെല്ലാം ആദ്യം അനിൽ തന്നെയുണ്ടാക്കിയ ലോഗോയാണല്ലോ കിട്ടുന്നത്. അജ്ഞാതന്റെ ലോഗോയല്ല ! ഷാജി മുള്ളൂക്കാരൻ കറക്റ്റ് ചെയ്തിട്ട കോഡിലും ചിത്രം പഴയതുതന്നെ.
ഈ കോഡ് ഒന്നുപയോഗിച്ചു നോക്കൂ.
<a href="http://kalyanasaugandikam.blogspot.com/2009/06/blog-post_07.html" target="_blank"><img border="0" alt="
Blogger Meet" width="175" src="http://4.bp.blogspot.com/_llYtm9lqS1Q/Sixy8_1ySfI/AAAAAAAAAwQ/e5ugqOfgAuc/s400/Meet.jpg"/> </a>
അങ്ങിനെ വരില്ലല്ലോ.
ആ ഫയല്‍ ഞാന്‍ ഡിലീറ്റ് ചെയ്താണ് പുതിയത് ഇട്ടത്.മിക്കവര്‍ക്കും കിട്ടുകയും ചെയ്തു,ഹരീഷ് ഇട്ടതും അതു തന്നെയാണ്. പഴയ ലോഗോ ഉള്ളപ്പോഴേ പേജ് ലോഡ് ചെയ്തവര്ക്കാവും പ്രശ്നം, കാഷ് ഒന്നു ക്ലിയര്‍ ചെയ്താല്‍ അതു പൊക്കോളും.
എന്തായാലും ഇനിയുള്ളവര്‍ പുതിയ കോഡ് ഉപയോഗിക്കട്ടെ.
ചേറായിമീറ്റിന് ആശംസകള്‍!!!
പങ്കെട്ടുക്കാനാവാത്ത ഒരു ഭാഗ്യദോഷി
ഹാജര്‍ ജി..ഹാജര്‍
അപ്പൊ ചെറായിയില്‍ വെച്ച് കാണാം....
പ്രതീക്ഷയോടെ ;
ഡോക്ടര്‍ & നാസ്
പത്തല്ല പതിനായിരമല്ല.
ലക്ഷം ലക്ഷം പിന്നാലേ...
ആശംസകൾ
(വരാൻ സാധ്യതയില്ലാത്ത ഒരു പ്രവാസി)
:(
ചെറായി ബീച്ചില്‍ പാലായില്‍ നിന്ന് ഇളക്കിക്കൊണ്ട് വന്ന ഒരു നാലുകെട്ട് പ്രതിഷ്ഠിച്ചിട്ടുണ്ട്,എന്റെ ചേച്ചി. ഇക്കൊല്ലം രണ്ട് ദിവസം അവിടെ താമസിക്കാന്‍ തീരുമാനിച്ചിരിക്കയുമാമായിരുന്നു. പക്ഷേ.....ജൂലൈയില്‍..
സാരല്യ.(നെടുവീര്‍പ്പ്)
ആശംസകള്‍!
ജൂലൈ 26 ന് പിന്തുണ പ്രഖ്യാപിച്ച എല്ലാ പ്രവാസികളേയും ബഹിഷ്കരിക്കാൻ ഞാനും അനിൽശ്രീയും സംയുക്തമായി തീരുമാനിച്ചിരിക്കുന്നു... :)
അഗ്രജാ, അപ്പോ നിങ്ങൾ രണ്ടാളും ഞങ്ങളുടെ പോസ്റ്റുകൾ ഇനി വായിക്കുകയോ കമന്റിടുകയോ ചെയ്യില്ല അല്ലേ :-) ദുഷ്ടന്മാർ..
മീറ്റുകളിനിയും വരും !!
njan varaan maximum try cheyyam tto..
vaayicharinja mukhangale ..nerittu kaanan oragraham...
@ അനില്‍ശ്രീ;
കമന്റുകളിലൂടെ കിട്ടിയ ഇന്‍ഫൊര്‍മേഷന്‍, പേര്‍സണലായി മെയിലിലൂടെയും, ഫോണ്‍ വഴിക്കും കിട്ടിയ സന്ദേശങ്ങള്‍ മുതലായവയെ അടിസ്ഥാനപ്പെടുത്തിയാണു ടി.മീറ്റിനു തീയതി നിശ്ചയിച്ചത്.
അതിന് പ്രകാരം കമന്റുകള്‍ വഴി ജൂലൈ 26; ആഗസ്റ്റ് 9 എന്ന തീയതികളില്‍ ടി.മീറ്റിനു സംബന്ധിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചവരുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു.
ജൂലൈ 26:
1. ഷാഫ്
2. നിരക്ഷരന്
3. പാവപ്പെട്ടവന്
4. ഹന്‍ല്ലലത്ത്
5. പകല്‍ കിനാവന്
6. വല്ല്യമ്മായി
7. ബഷീര്‍ വെള്ളറക്കാട് (കഴിഞ്ഞ പോസ്റ്റിലെ 95-)മത്തെ കമന്റ് പ്രകാരം;)
8. കിച്ചു
9. പുള്ളിപ്പുലി
10.നന്ദകുമാര്‍
11.ബിന്ദു.കെ.പി.
12.അപ്പു
ആഗസ്റ്റ് 09:
1. നീര്വിളകാന്
2. ഞാനും എന്റെ ലോകവും
3. ഷാഫ്
4. പാവപ്പെട്ടവന്
5. ഹന്‍ല്ലലത്ത്
6. പകല്‍ കിനാവന്
7. അനില്‍ശ്രീ
8. വല്ല്യമ്മായി
9. ബഷീര്‍ വെള്ളറക്കാട്
10.നന്ദകുമാര്‍
11.കുഞ്ഞന്‍ (?)
12. ബിന്ദു.കെ.പി.
13.അപ്പു
മുകളില്‍ തന്നിരിക്കുന്ന ലിസ്റ്റ് ശ്രദ്ധിച്ചിരിക്കുമല്ലോ. തീയതി തീരുമാനിക്കാനുള്ള ചര്‍ച്ച കൊടുമ്പികൊണ്ടിരുന്ന സമയത്താണു ‘പാവപ്പെട്ടവന്’ എന്നെ ഫോണില്‍ വിളിക്കുന്നതും, പ്രസ്തുത രണ്ടു തീയതികളിലും നാട്ടിലുണ്ടെങ്കിലും ആഗസ്റ്റ് 9 നു വരാന്‍ സാധിക്കില്ല എന്നറിയിക്കുന്നതും. അദ്ദേഹത്തിനു വരുവാന്‍ കഴിയുന്ന തീയതി ജൂലൈ 26 മാത്രമാണെന്നറിയിക്കുന്നതും.
അങ്ങനെ മുകളില്‍ കൊടുത്തിരിക്കുന്ന ലിസ്റ്റില്‍ ആഗസ്റ്റ് 9 എന്ന തീയതിയില്‍ നിന്നും അദ്ദേഹം പുറത്താകുകയും, ജൂലൈ 26 എന്നതില്‍ മാത്രമാവുകയും ചെയ്തു. അങ്ങനെ പ്രസ്തുത ലിസ്റ്റ് സമമാകുകയും (12:12) ചെയ്തു.
ഇനി ഞാന്‍ ഫോണിലൂടെയും, മെയിലിലൂടെയും ബന്ധപ്പെട്ടവരും, എന്നെ തിരിച്ചു ബന്ധപ്പെട്ടവരുടേയും ലിസ്റ്റാണു താഴെക്കൊടുക്കുന്നത്.
1. സൂത്രന്: ജൂലൈ മാസം മുഴുവനും പ്രവാസിയായ അദ്ദേഹം നാട്ടിലുണ്ടാവുമെന്നും, ജൂലൈ 26 തിരഞ്ഞെടുത്താല്‍ ഉറപ്പായും പങ്കെടുക്കാമെന്ന വാഗ്ദാനം അദ്ദേഹം എനിക്കു നല്കി. ഇതിനേപറ്റി അദ്ദേഹം ഇവിടെ കമ്മെന്റില്‍ പറയും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
2. അനൂപ് കോതനല്ലൂര്‍: ഇദ്ദേഹവും ഒരു പ്രവസിയാണെന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. കഴിഞ്ഞ പോസ്റ്റിലെ 46-)മത്തെ കമ്മെന്റില്‍ ‘ഭാവുകങ്ങള്‍’ മാത്രം നേര്‍ന്നു പോയപ്പോള്‍, അതെന്താണു അങ്ങിനെ എന്നദ്ദേഹത്തോടു ഞാന്‍ ഫോണില്‍ വിളീച്ചാരായുകയും ചെയ്തപ്പോള്‍, ജൂലൈ 28 നു അദ്ദേഹം വിദേശത്തേക്കു തിരിച്ചു പോകുകയാണെന്നും ആയതിനാല്‍ ജൂലൈ 26 ആണെങ്കില്‍ ഉറപ്പായും പങ്കെടുക്കാമെന്നേല്ക്കുകയും ചെയ്തു.
‘ജൂലൈ 26 നു മുന്‍തൂക്കമുണ്ടെങ്കില്‍ ശ്രമിക്കാം‘ എന്ന എന്റെ മറുപടിയുടെ അടിസ്ഥാനത്തിലാകണം 24 മിനുട്ടിനുശേഷം, മുന്‍പോസ്റ്റിലെ 48-)മത്തെ കമ്മെന്റ് പ്രകാരം ‘വീണ്ടും വീണ്ടും നമ്മുക്ക് ഒത്തു ചേരാം‘ എന്ന വാചകം ഇട്ടിട്ടുള്ളത് എന്നാണെന്റെ നിഗമനം.
അദ്ദേഹവും ഈ പോസ്റ്റിലെ കമ്മെന്റില്‍ വന്നു ഇതു വിശദീകരിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
3. സുനില്‍ കൃഷ്ണന്: ഇദ്ദേഹം വിദേശമലയാളിയല്ലെങ്കിലും, ഒരു മറുനാടന്‍ മലയാളിയാണു. കഴിഞ്ഞപോസ്റ്റിലെ 94-) മത്തെ കമന്റ് പ്രകാരം ഇദ്ദേഹത്തിനെ മെയില്‍ ചെയ്തപ്പോള്‍, അദ്ദേഹമെന്നെ ഫോണില്‍ വിളിക്കുകയും പ്രസ്തുത രണ്ടു തീയതികളും വരാന്‍ കഴിയുമോ എന്നറിയില്ല? എന്നാശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ പിറ്റേ ദിവസം രാവിലെ എന്നെ അദേഹം വിളിക്കുകയും, ജൂലൈ 26 നാണെങ്കില്‍ പങ്കെടുക്കമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.
പ്രസ്തുത രണ്ടു പ്രവാസികളുടേയും, ഒരു മറുനാടന്‍ മലയാളിയുടേയും ‘ ജൂലൈ 26 ആണെങ്കില്‍ ഉറപ്പായും പങ്കെടുക്കാം’ എന്ന വാഗ്ദാനങ്ങളുടെ പുറത്തു, ജൂലൈ 26 എന്ന തീയതിയിലേക്ക് മൂന്നുപേര്‍ കൂടി എത്തിച്ചേരുകയും പ്രസ്തുത ലിസ്റ്റ് 15:12 എന്ന അനുപാതത്തിലെത്തുകയും ചെയ്തു.
അങ്ങനെ ആഗസ്റ്റ് 9 എന്ന തീയതിയേക്കാള്‍ മൂന്നു പേര് കൂടുതലായി ജൂലൈ 26 നു പങ്കെടുക്കും എന്ന നിഗമനത്തില്‍ നിന്നും “ജൂലൈ 26“ എന്ന തീയതി സംഘാടകനായ ഞാന്‍ തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ പോസ്റ്റിലെ 141-)മത്തെ കമ്മെന്റായ താങ്കളുടെ താഴെപ്പറയുന്ന
“ഞാനും അപ്പുവിന്റെ കൂടെ...
നാട്ടിലുള്ള നിങ്ങള്‍, ഇതിന്റെ സംഘാടകര്‍, തീരുമാനിക്കുന്ന തീയതിയില്‍ ഞാന്‍ നാട്ടിലുണ്ടെങ്കില്‍ വന്നു സംബന്ധിക്കും എന്ന ഉറപ്പുപറയാന്‍ മാത്രമേ എനിക്കിപ്പോള്‍ ആവുന്നുള്ളൂ.“
എന്ന അഭിപ്രായം മുഖവിലയ്ക്കു ഞാന്‍ എടുത്തിരുന്നു.
ഇത്രയും വിവരണങ്ങളില്‍ നിന്നും ജൂലൈ 26 തിരഞ്ഞെടുക്കുവാനുള്ള കാരണവും, പങ്കെടുക്കുന്ന പ്രവാസികളും, മറുനാടന്മാരായ മലയാളി ബ്ലോഗേര്‍സിന്റെ ലിസ്റ്റിനേക്കുറിച്ചും മനസ്സിലായിക്കാണുമെന്നു പ്രതീക്ഷിച്ചുകൊള്ളട്ടെ..
ഈ പാവപ്പെട്ടവന് സ്വത്രമായി പങ്കെടുക്കാന്‍ കഴിയുന്ന ജൂലായ് 26 തീരുമാനിച്ചതിനു എന്റെ സന്തോഷം ഇവിടെ അറിയിക്കുന്നു.
കഴിവതും ജൂലായ് 25 രാത്രിയില്‍ എത്താന്‍ നോക്കും .
അഭിവാദനങ്ങളോടെ പാവപ്പെട്ടവന്
ആശംസകള്‍...
ഫോൺ നമ്പർ അയച്ചതിന് ശേഷം ആ പ്രൊഫൈൽ ഫോട്ടോയിൽ കാണുന്ന ഒരു തടിയന്റെ ഭീകരശബ്ദം പ്രതീക്ഷിച്ചിരിപ്പായിരുന്നു... മൊത്തം പ്രതീക്ഷയും തെറ്റിച്ചു... ദേ വിളിച്ചിരിക്കുന്നു ഒരു പയ്യൻ ഫോണിൽ :)
ഹരീഷേ, മുൻപത്തേതിലും കൂടുതലായി ഇനി ഈ മീറ്റെനിക്ക് മിസ്സ് ചെയ്യും...
ഹരീഷിന്റെ ഈ അദ്ധ്വാനത്തിനും ആത്മാർത്ഥതയ്ക്കും ഒരു ബിഗ് സല്യൂട്ട്...
ഹരീഷേ :-)
കഴിഞ്ഞ മീറ്റുകഴിഞ്ഞപാടേ ഹരീഷിനു ബി.എസ്.എൻ.എല്ലിന്റെ വക ഒരു ടെലഫോൺ സെറ്റാണ് സമ്മാനമായി ലഭിച്ചത്. തൊടുപുഴ എക്സ്ചേഞ്ചിൽ ആ മാസത്തെ ഏറ്റവും കൂടുതൽ തുകയ്ക്കുള്ള ടെലിഫോൺ ബില്ല് വരുത്തിയതിന്. ഇതു കഴിയുമ്പോഴേക്ക് എത്രയെണ്ണം കിട്ടുമോ എന്തോ !!
ഒരെണ്ണം മാറ്റിവച്ചേക്കണേ ഹരീഷേ.
ഹായ് കൂട്ടുകാരെ...
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്..ഈ മീറ്റില്‍ ബ്ലോഗുകളെപ്പറ്റിയൊ മറ്റു നിലപാടുകളെപ്പറ്റിയൊ ചര്‍ച്ച ചെയ്യില്ലന്ന്. സത്യം പറഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍ ഒരു മീറ്റില്‍ നടത്തുന്നത് ബോറ് തന്നെയാണ്. തമാശയും ചിരിയും നിറഞ്ഞ അന്തരീക്ഷം അതു മാത്രം മതി. പിന്നെ കുറെ പടം പിടുത്തവും.
ചെറായി സംഗമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. നിങ്ങളെയൊക്കെ നേരില്‍ കണ്ടിട്ടില്ലെങ്കിലും ബൂലോഗത്തിലൂടെ നിങ്ങള്‍ എന്റെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയതിനാല്‍, വീട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ പറ്റാതെ മാവേലി സ്റ്റോറില്‍ പാംഓയിലുനുവേണ്ടി ക്യൂ നില്ക്കുമ്പോഴത്തെ അവസ്ഥയാണ് എനിക്കിപ്പോഴുള്ളത്.
ഒരു പ്രത്യേക അറിയിപ്പ് : ജൂലൈ 26 സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തെ ബ്ലോഗ് സുഹൃത്തുക്കള്‍ക്കു വേണ്ടി ആഗസ്റ്റ് പതിനഞ്ചാം തിയ്യതി അഗ്രജന് മാഷ് ഒരു സംഗമം നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നു. ഈ ആലോചന കാര്യമായി പ്രാവര്‍ത്തികമാക്കാന്‍ എല്ലാ ബ്ലോഗേഴ്സും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജയ് അഗ്രജന് ജയ് ആഗസ്റ്റ് പതിനഞ്ച്.
കുഞ്ഞന്റെ മേൽ കമന്റോടെ ഞാൻ ആഗസ്റ്റിലും വരുന്നില്ലെന്ന് തീരുമാനിച്ചു :)
അഗ്രജന് മാഷെ,മറ്റു ചങ്ങാതിമാരെ
ജൂലൈലേക്ക് ലീവ് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോ?
എല്ലാവരേയും കാണാമല്ലോ.
:)
പ്രിയപ്പെട്ടവരേ,
ഞാനീ കമന്റുകളൊക്കെ നോക്കുകയായിരുന്നു. എന്റെ നാട്ടുകാരനായ അനില്ശ്രീയ്ക്ക് മറുപടികൊടുക്കാതെ എങ്ങനാ കമന്റിടുന്നതെന്നോര്ത്തു.ഇപ്പോ നോക്കുമ്പോള്‍ നമ്മുടെ ഹരീഷ് എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. ആഗസ്റ്റില്‍ വരുന്നവര്‍ക്കും സ്പെഷ്യല്‍ മീറ്റുണ്ടല്ലോ. എന്തായാലും ലോഗോ അയച്ച അജ്ഞാത ബ്ലോഗര്‍, ഹരീഷ്, അപ്പു, അനില്‍ തുടങ്ങി പലരും ചെറായി മീറ്റിനു വേണ്ടി ഇപ്പോള്‍ തന്നെ എത്രമാത്രം ജോലി ചെയ്തു കഴിഞ്ഞു.ചെറായിയിലേയ്ക്കുള്ള വഴി ഞാന്‍ ഹരീഷിന്റെ കഴിഞ്ഞ പോസ്റ്റിന്റെ കമന്റില്‍ ഇട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ നല്‍കാം.
അതാണു വേണ്ടത്.ബ്ലോഗ് മീറ്റുകളില്‍ ബ്ലോഗുകളെ പറ്റിയോ മറ്റു നിലപാടുകളെ പറ്റിയോ ഒരിക്കലും ചര്‍ച്ച ചെയ്യരുത്. ചെറായി മീറ്റിന്റെ ചരിത്രപരമായ പ്രാധാന്യവും അത് തന്നെ.ബ്ലോഗുകളെ പറ്റിയോ മറ്റു നിലപാടുകളെപ്പറ്റിയൊ ചര്‍ച്ച ചെയ്യാത ഈ ബ്ലോഗ്ഗേര്‍സ് മീറ്റിനു ആയിരമായിരം അഭിവാദ്യങ്ങള്‍!
very good project .....but i will not come due to some problems i think a community of bloggers is needed ...............wishes.............
ബ്ലോഗ് മീറ്റ് “മദ്യ” കേരളത്തില്‍ വെച്ച് തന്നെ നടത്താന്‍ തീരുമാനിച്ചതിന് ആശംസകള്‍.
വരാന്‍ പറ്റാത്തതില്‍ അതിയായ വ്യസനം രേഖപ്പെടുത്തി കൊള്ളട്ടെ.
ഇതിനും വരാന്‍ പറ്റില്ല..എങ്കിലും ആശംസകള്‍ . കൂടുതല്‍ മീറ്റുകള്‍ ഉണ്ടാകട്ടെ...സൌഹൃദങ്ങള്‍ വളരട്ടെ!!
ഞാനും വരാന്‍ ശ്രമിയ്ക്കാം... ഉറപ്പില്ല
:)
എന്തായാലും ആശംസകള്‍!
ബ്ലോഗ് മീറ്റിന് എല്ലാവിധ പിന്തുണയും സഹായ സഹകരണണങ്ങളും “ബ്ലോത്രം” വാഗ്ദാനം ചെയ്യുന്നു. ഈ മീറ്റിന്റെ ഒഫീഷ്യല്‍ മീഡിയ ആവാനും ഇതിന്റെ എല്ലാ വാര്‍ത്തകളും അപ്പോഴപ്പോള്‍ ബൂലോകരെ അറിയിക്കാനും ബ്ലോത്രം ഉണ്ടാകുമെന്ന് സന്തോഷപൂര്‍വ്വം അറിയിച്ച് കൊള്ളുന്നു.
- ബ്ലോത്രം പത്രാധിപര്‍.
വായിക്കുക... വരിക്കാരാവുക...
പ്രചരിപ്പിക്കുക...
“ബ്ലോത്രം”
ബ്ലോഗിലെ ആദ്യത്തെ പത്രം.
ഞാന്‍ ഹരീഷേട്ടന് വിളിച്ചിരുന്നു ..എന്റെ ലീവ് അടുത്ത മാസം ഉണ്ടാവും .ഓഗസ്റ്റ് ഒന്ന് രണ്ട്,മൂന്ന് ഞാന്‍ തിരിച്ചു പോവും തീര്‍ച്ച .പറ്റിയാല്‍ ജൂലൈയില്‍ വച്ചാല്‍ നന്നായിരുന്നു എന്നും പറഞ്ഞിരുന്നു ... ഹരീഷേട്ടാ നന്ദി ..മംഗളം എല്ലാം മംഗളം
തീയതി പറ്റിച്ചു! സാരമില്ല ഇനിയിപ്പോള്‍ ഹരീഷുമായി ബാറായി ല്‍ മീറ്റാന്‍ നോക്കാം.
എല്ലവര്‍ക്കും ആശംസകള്‍ :)
@ ബിനോയ്;
ഉറപ്പായും നമുക്ക് പാപ്പൂട്ടിയില് പോകാം കെട്ടോ..
ചിലവ് എന്റെ വക..
ഹരീഷെ,
ഇന്ത്യാഹെരിറ്റേജ് വിളിച്ചിരുന്നു, ഹരീഷിനെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്ന്.
:)
ടിക്കറ്റ് ബുക്ക് ചെയ്തുന്ന് പറഞ്ഞു.
qw_er_ty
പ്രിയ ഹരീഷ്
ഈ പറഞ്ഞ രണ്ടു തീയതികളിലും വരാനാകില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഓണം വീട്ടില്‍ എന്നൊരു ലക്ഷ്യം ഉള്ളതുകൊണ്ടാണ് വരാന്‍ കഴിയാത്തത്. മീറ്റിനു എല്ലാവിധ ആശംസകളും. മിക്കവാറും നാട്ടില്‍ വന്നാല്‍ കഴിയുന്നത്ര ബ്ലോഗര്‍മാരെ നേരില്‍ കാണാന്‍ ശ്രമിക്കും. കാരണം ഇന്നുവരെ ഒന്ന് ബ്ലോഗരേയും നേരില്‍ കണ്ടിട്ടില്ല.
നന്ദി#
ദീപക് രാജ്
ഞാനൂണ്ട് ട്ടോ..ന്റെ തലേം കൂടീ എണ്ണണേ
എന്റെ നാട്ടിൽ ഒരു മീറ്റ്. സന്തോഷം.
വരാൻ കഴിയില്ല. എങ്കിലും എല്ലാവർക്കും മനസ്സു നിറഞ്ഞ ആശംസകൾ.
പ്രിയ ഹരീഷ്,
ചേറായി മീറ്റിന് ആശംസകൾ.
തൊടുപുഴയിൽ വരാൻ കഴിയാത്തതിന്റെ കേട് ഞാൻ തീർക്കും.
അഭാസന്മാരയ അഥവാ മദ്യപാനികളായ ബ്ലോഗർമാർക്ക് അത്യാവശ്യം സുരപാനം നടത്തുവാനുള്ള സൌകര്യം ലഭിക്കുമോ? കുറഞ്ഞപക്ഷം ഗ്ലാസ്സും വെള്ളവുമെങ്കിലും?
അറ്റ്ലീസ്റ്റ് ടച്ചിംഗ്സ്...?
പിന്നെ ഹരീഷ് ,സുനിലേട്ടൻ(സുനിൽ കൃഷ്ണൻ) അവിടെ വരുന്ന വിവരം അറിഞ്ഞു. എന്റെ ജീവനും ജീവന്റെ ജീവനായ ‘സ്ഥാവര ജംഗമ വസ്തു‘വിനും യാതൊരുവിധ കേടുപാടുകളും സംഭവിക്കില്ലെന്ന ഉറപ്പ് തരുമല്ലോ? :)
“അവരവരുടെ ബ്ലോഗുകളെപ്പറ്റിയോ, നിലപാടുകളെപ്പറ്റിയൊ ഉള്ള ചർച്ചകൾ ഉണ്ടായിരിക്കുന്നതല്ല.“ ഇത് ആശ്വാസം തരുന്ന കാര്യമാണ്. :)
വരണമെന്നും പങ്കെടുക്കണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ എന്ത് ചെയ്യാനാ. സെപ്റ്റംബറിലേ ലീവ് കിട്ടൂ. മീറ്റിന് ഭാവുകങ്ങള്‍ നേരുന്നു.
wanted to b there............ lemme try.......!!
അനില്‍@ബ്ലോഗ്
അനിൽ ഭായ്, ഒരു മാർഗ്ഗവുമില്ല ലീവിൽ മാറ്റങ്ങൾ വരുത്താൻ, ജൂലായ് പകുതി മുതൽ ലീവ് കിട്ടും എന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു... അവസാനം ഈ വർഷം ലീവേഏഏഏ തരില്ല എന്ന മട്ടിലായിരുന്നു കാര്യങ്ങൾ... :)
നന്ദി ഹരീഷേട്ടാ... തൊടുപുഴ മീറ്റ് എനിക്കു മിസ്സായിരുന്നു... പറ്റുമെങ്കില്‍ തീര്‍ച്ചയായും ചേറായിക്കു വരുന്നതാണ്. ജൂലൈ പകുതിയോടെ തീരുമാനം കമന്റായി അറിയിച്ചേക്കാം..
എന്തായാലും ആഗസ്തില്‍ ഓണത്തിന് ഉറപ്പായും വരുന്നുണ്ട് , അപ്പോള്‍ ഹരീഷേട്ടനെ തൊടുപുഴയില്‍ വെച്ച് ഉറപ്പായും മീറ്റാം...( പാപ്പൂട്ടിയേപ്പറ്റിയുള്ള കമന്റ് ഞാനും കണ്ടേ..... :) )
@ പോങ്ങൂസ്,
അത്തരം ഉറപ്പൊന്നും ഹരീഷ് തരില്ല പോങ്ങൂ, തൊടുപുഴ വരാതിരുന്നതിനു നോട്ടമിട്ടിട്ടുണ്ട്.....ക്രമസമാധാന പാലനത്തിനു വിനയ ഉണ്ടാകും..!
@ ഹരീഷ്,
അപ്പോൾ പറഞ്ഞ പോലെ ജൂലൈ 26 നു കാണാം
എന്തോ...? എന്താ..?എന്താ...? എവിടെയോ പാപ്പൂട്ടി എന്നോ മറ്റോ ഒരു ശബ്ദം കേട്ടപോലെ.....ഹരീഷ് വല്ലതും പറഞ്ഞാരുന്നോ?
ങേ, ബ്ലോഗര്‍ പാപ്പൂട്ടിയും പങ്കെടുക്കുന്നെന്നോ... കണ്‍ഫൂഷനായല്ലോ..
Hi, I will be there .....Waiting for that great Day...
sorry friends, no malayalam.
i am not in office or in my regular living place for the last 3 days. anyway i will be there for the cherai meet with all the support.
hats off to the person who designed the meet logo :)
ഹരീഷ്..
ഞാന്‍ ഒരു അഭിപ്രായം എഴുതിക്കോട്ടേ?
ബ്ലോഗ് മീറ്റില്‍ അവനവന്റെ ബ്ലോഗിനെപ്പറ്റിയോ വീക്ഷണങ്ങളോ ചര്‍ച്ച ചെയ്യേണ്ടതില്ല..ഞാന്‍ യോജിക്കുന്നു.പക്ഷേ പൊതുതാല്‍പ്പര്യമുള്ളതും ഈ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പേടേണ്ടതാണ്.അതിനുള്ള അവസരമാണ് ഇത്തരം കൂടിച്ചേരലുകള്‍..പരിചയപ്പെടല്‍ അതിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ.ഏതായാലും മുഴുവന്‍ ബ്ലോഗ്ഗര്‍ മാരേയും പങ്കെടുപ്പിച്ച് ഒരു മീറ്റ് സാധ്യമല്ലല്ലോ?.ഇന്ന വിഷയം എന്നു ഞാന്‍ പറയുന്നില്ല..വിഷയങ്ങള്‍ ചര്‍ച്ചകളില്‍കൂടി ഉയര്‍ന്നുവരട്ടേ..പുതിയ ആശയങ്ങള്‍ വരട്ടേ..അതൊന്നും പാടില്ല എന്ന് വാശിവേണ്ട.ബ്ലോഗ്ഗിലെ.പുതിയ സാങ്കേതികതയോ...ബ്ലോഗ്ഗുകളുടെ പ്രചാരം വദ്ധിപ്പിക്കാനുള്ളതും ജനകീയമാക്കാനുള്ളതുമായ പ്രവര്‍ത്തനങ്ങളോ..ബ്ലോഗ്ഗില്‍ നിന്നും തെരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കുന്നതിന് ഒരു സംഘടിതശ്രമമോ...ആലോചിക്കവുന്ന വിഷയങ്ങളല്ലേ? കൂടുതല്‍ ആശയങ്ങള്‍ ഉണ്ടാകട്ടെ...
മണി മാഷെ,
ബ്ലോഗിംഗ് പ്രചരണം,സങ്കേതികമായ ചര്‍ച്ചകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണല്ലോ ബ്ലോഗ് അക്കാഡമി പ്രവര്‍ത്തിക്കുന്നത്. അവര്‍ അത് ചെയ്യുന്നുമുണ്ട്. ഇതൊരു സൌഹൃദ കൂട്ടായ്മയാണ്,എഴുത്തിലൂടെ പരിചയപ്പെട്ടവരുടെ ജീവനുള്ള മുഖം കാണാനൊരവസരം. അതിനെ അത്ര ലാഘവത്തില്‍ തന്നെ എടുത്താല്‍ മതി. ബ്ലോഗ്,ബ്ലോഗിംങ് തുടങ്ങിയ വിഷയങ്ങളില്‍ ഓരൊരുത്തരും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാലെന്താവും മീറ്റിന്റെ സ്ഥിതി?
പിന്നെ ഏതൊരു സംഘം മനുഷ്യരെയും പോലെ , പൊതു നന്മയെ ലാക്കാക്കി,നമുക്ക് ചെയ്യാവുന്ന കൂട്ടായ സന്നദ്ധ പ്രവര്‍ത്തനങ്ങളെന്തെങ്കിലും പ്ലാന്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു.
പ്രിയ ഹരീഷ്,
ചെറായി മീറ്റിനായി ഞാന്‍ ജൂലൈ 7 നു തന്നെ നാട്ടില്‍ ലാന്‍ഡ് ചെയ്യുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ...
ബ്ലോഗുലികളെ ഒക്കെ ഒന്ന് നേരിട്ട് കണ്ടിട്ട് തന്നെ കാര്യം.(ദൈവമേ എന്റെ കാര്യം നീ ഏറ്റോണേ)
അനില്‍@ബ്ലോഗ് പ്രകടിപ്പിച്ച അഭിപ്രായത്തോട് ഞാനും സര്‍വ്വാത്മനാ യോജിക്കുന്നു.ബൂലോകരുടെയിടയില് കണ്ട് വരുന്ന പരസ്പരമുള്ള വ്യക്തിഹത്യയും,വിഷം ചീറ്റലും അവസാനിപ്പിക്കുന്ന പരസ്പരബഹുമാനമുള്ള ഒരു ബൂലോകകൂട്ടായ്മയായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.ജീവകാരുണ്യപ്രവര്‍ത്തനം,സാമൂഹ്യനന്മ ഇവയൊക്കെ നമ്മുടെ മാര്‍ഗ്ഗമാവട്ടെ.
എല്ലാ വിധ ആശംസകളും.....
വെള്ളായണി
പ്രിയ കൂട്ടുകാരേ;
കമന്റുകളില്‍ നിന്നും, ഫോണ്‍, മെയില്‍ എന്നിവയില്‍ നിന്നും ലഭിച്ച ഉറപ്പിന്മേല് വരാമെന്നു വാഗ്ദാനം നല്‍കിയവരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. എന്റെ അശ്രദ്ധ മൂലം ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കില്‍, ഒരിക്കല്‍ക്കൂടി അവര്‍ ഇവിടെ കമന്റില്‍ പറയുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
1. പാവത്താന്‍
2. സുനില്‍ കൃഷ്ണന്
3. അനില്‍ @ ബ്ലോഗ്
4. അപ്പു
5. ഇക്കാസ്
6. ചാണക്യന്
7. ഷാഫ്
8. നിരക്ഷരന്
9. കാന്താരിക്കുട്ടി
10. കേരളാഫാര്‍മെര്‍
11. എഴുത്തുകാരി
12. ജിപ്പൂസ്
13. പാവപ്പെട്ടവന്
14. അനൂപ് കോതനല്ലൂര്‍
15. ഹന്‍ല്ലലത്ത്
16. സമാന്തരന്‍
17. ഡോക്ടര്‍
18. നാസ്
19. റോസ്
20. വെള്ളായണി വിജയന്
21. ബാബുരാജ്
22. ധനേഷ്
23. പകല്‍കിനാവന്‍
24. കാര്‍ട്ടൂണിസ്റ്റ് സജീവ്
25. വല്ല്യമ്മായി
26. തറവാടി
27. കിച്ചു
28. നാട്ടുകാരന്
29. ജുനൈദ്
30. പുള്ളിപ്പുലി
31. നന്ദകുമാര്‍
32. ജയന് ഏവൂര്‍
33. സോജന്
34. ബിന്ദു.കെ.പി.
35. ചാര്‍വാകന്‍
36. ഷിജു/the-friend
37. തമനു
38. സിബു.സി.ജെ.
39. ഷാരോണ്‍ വിനോദ്
40. മുള്ളൂക്കാരന്‍
41. ജി. മനു
42. സൂത്രന്
43. ഹരീഷ് തൊടുപുഴ
44. ഇന്ത്യാ ഹെറിട്ടേജ്
45. പോങ്ങുമ്മൂടന്
46. Dr.ധനലക്ഷ്മി
47. ജോഹര്‍ ജോ
48. മണി ഷാരത്ത്
49. ശിവാ
50. സരിജ
51. മണികണ്ഠന്
52. ലതി
53. പ്രിയ
54. വഹാബ്
55. വിജയലക്ഷ്മി (?)
56. പ്രയാണ്‍ (?)
57. മുസാഫിര്‍ (?)
58. ഗോപക് (?)
59. കുമാര്‍ നീലകണ്ഠന് (?)
60. കണ്ണനുണ്ണി (?)
61. ജ്വാലാമുഖി (?)
62. ശ്രീ (?)
63. കഥാകാരന് (?)
64. രമണിക (?)
അപ്പുവേട്ടാ $ അനില്‍ ചേട്ടാ;
ഇനി ആരെയെങ്കിലും വിട്ടു പോയോന്നു നോക്കിയേ; നിങ്ങളോടു പറഞ്ഞിരിക്കുന്നവരില്‍ ആരെങ്കിലും ഇല്ലെങ്കില്‍ അതു കൂടി ലിസ്റ്റ് ചെയ്യൂ..
ഹരീഷേ, ശ്രീലാലും നന്ദകുമാറും വരാമെന്ന് ഷുവറായി പറഞ്ഞിട്ടുള്ളവരല്ലേ.. അവരുടെ പേരില്ലല്ലോ...
ഈ പേരു ലിസ്റ്റ് പോസ്റ്റിന്റെ അടിയിലേക്ക് മാറ്റൂ. ഇനിയും വരാമെന്ന് അറിയിക്കുന്നവരെ കമന്റുകൾ വരുന്ന മുറയ്ക്ക് അവിടെ ചേർക്കാമല്ലോ.
അപ്പുവേട്ടാ,
നന്ദു ന്റെ പേര് മുകളിലുള്ള ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു..
ശ്രീലാലിന്റെ പുതിയതായി ചേര്‍ത്തിട്ടുണ്ട്..
ഹും... എന്റേയും ശ്രീലാലിന്റേയുമൊക്കെ പേര് വിട്ടുകളഞ്ഞാ...നടത്തിക്കില്ല ഒരു ബൂലോക മീറ്റും.. ഈറ്റിക്കളയും... (വെര്‍തെ..) ;)
യ്യോ!!! നന്ദുവേ..
ആദ്യമേ പേര് എഴുതിയിട്ടുണ്ടേ...
:)
ഹോ!!! സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ...ഞാനിപ്പൊ തന്നെ ചെറായിക്കു പോകുവാ...ദേ ഹരീഷിന്റെ ലിസ്റ്റിൽ ആദ്യത്തെ പേര് എന്റെയാ....
എല്ലാവരോടും ഒന്ന് മിണ്ടിപ്പറയണേല് തന്നെ ഒരു ദിവസം മതിയാവില്ലല്ലോ.
:)
ആഹാ ഒരുപാട് പേരായല്ലോ... നമുക്ക് ചെറായി ബീച്ച് അന്ന് ഒരു ദിവസത്തേക്ക് പ്രൈവറ്റ് ബീച്ച് ആയി ഇങ്ങു എടുത്താലോ ... ഹി ഹി
ഹരീഷേട്ടാ ഞാന്‍ വരും എന്ന് 90% ഉറപ്പാണ് ട്ടോ
sorry, njaan varilla... :(
പ്രിയപ്പെട്ട അനില്‍@ബ്ലോഗ്...
ബ്ലോഗേഴ്സ് മീറ്റിനെ അല്‍പ്പംകൂടി ആക്റ്റീവ് ആക്കണം എന്നുകൂടിയായിരിക്കണം മണിഷാരത്ത് ഉദ്ദേശിച്ചത്.... താങ്കളുടെ 'പൊതുനന്മയെ ലാക്കാക്കിയുള്ള കൂട്ടായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍' എന്ന നിര്‍ദ്ദേശത്തിലൂടെ രണ്ടുപേരും സമവായത്തിലെത്തി എന്നു മനസ്സിലാക്കുന്നു... ആശംസകള്‍...
അപ്പോ ചെറായീ കാണാം! കാണും...
ഞാന്‍ വരാനും വരാതിരിക്കാനും സാധ്യത .
...അനില്‍,വെള്ളായണി വിജയന് എന്നിവര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ഇവരുടെ അഭിപ്രായങ്ങളില്‍ നിന്നുതന്നെ രണ്ടു പ്രസക്തങ്ങളായ വിഷയങ്ങള്‍ ഉയരുന്നുണ്ടെന്ന് കാണേണ്ടതാണ്,1]ബ്ലോഗ്ഗ് അക്കാഡമിയില്‍ നിന്നും വേറിട്ടതായ ഒരു ലക്ഷ്യമാണ് ഈ ബ്ലോഗ് മീറ്റിനുള്ളത്.പല ലക്ഷ്യങ്ങളോടെ ഇത്തരത്തില്‍ മീറ്റ് ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യില്ലേ?2]ബ്ലോഗര്‍ക്കിടയില്‍ വ്യക്തിഹത്യയും വിഷംചീറ്റലും ഉണ്ടെന്നുള്ള ഒരു അറിവാണ് രണ്ടാമത്തേത്..അപ്പോള്‍ നമ്മള് ശ്രമിക്കേണ്ടതും ആലോചിക്കേണ്ടതുമായ ഒരു വിഷയം തന്നെയല്ലേ ഇത്..ജീവകാരുണ്യപ്രവര്‍ത്തനമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.....ഞാന്‍ തുടരുന്നില്ല..വഹാബിന്റെ അഭിപ്രായം ശ്രദ്ധിക്കുമല്ലോ?
അപ്പോള്‍ അതിരുകളില്ലാത്ത സൗഹൃദം എന്നാണ് ഈ ബ്ലൊഗ് മീറ്റിന്റെ സന്ദേശം...അതു നമുക്ക് ലോഗോയിലും ചേര്‍ക്കാമെന്ന് തോന്നുന്നു...
മണിമാഷെ,
സത്യത്തില്‍ മാഷെന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല കേട്ടോ.
വളരെ കൃത്യമായി പറഞ്ഞാല്‍ തൊടുപുഴ നടന്നതും ഇനി ചെറായിയില്‍ നടക്കാന്‍ പോകുന്നതുമായ മീറ്റുകള്‍ക്ക് ബ്ലോഗുമായി നേരിട്ട് ബന്ധമൊന്നുമില്ല. ബ്ലോഗെഴുത്തുകാരെന്ന് പറയപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ ഒരു സ്ഥലത്ത് ഒത്തുകൂടി സ്നേഹവും സൌഹൃദവും പങ്കുവക്കുന്നു.അങ്ങിനെ ഒരു ഗ്രൂപ് ഫോം ചെയ്യാനുള്ള കോമണ്‍ ഫാക്റ്റര്‍ ബ്ലോഗ് ആയി എന്നു മാത്രം. അതില്‍ കൂടുതല്‍ ഉദ്ദേശല്ക്ഷ്യങ്ങള് ഇതിനുണ്ടെന്ന് തോന്നുന്നില്ല. അതിനാല്‍ തന്നെ ആദ്യ പരാമര്‍ശത്തിനു പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.പിന്നെ രണ്ടാമത് പറഞ്ഞത്, രാഷ്ട്രീയമായും സമൂഹികമായും വിവിധ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ആളുകളാണ് നാമെല്ലാവരും. തീവ്രമായ അത്മാര്ത്ഥതയൊടെ തര്ക്കങ്ങളിലേര്പ്പെടുമ്പോള് ചില സമയം നിയന്ത്രണം വിട്ട് ചിലരെല്ലാം ചിലതെല്ലാം പറയുന്നുണ്ടാകാം, അതൊരു എക്സപ്ഷനാണ്, അതു മുന്‍ നിര്‍ത്തി ബ്ലോഗ്ഗില്‍ പരസ്പരം വിഷം ചീറ്റുകയാണ് എന്ന് വിലയിരുത്തുന്നതും ശരിയല്ല.
അതിനാല്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടാവാനുള്ള സാഹചര്യങ്ങള്‍ പരമാവധി നാമിവിടെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് മാത്രം.
അവസാനമായി താങ്കള്‍ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു. അതിരുകളില്ലാത്ത, ജാതിമത ഭേദങ്ങളില്ലാത്ത ഒരു സൌഹൃദമാണ് നാമിവിടെ ലക്ഷ്യമിടുന്നത്. ചാരിറ്റി പ്രവര്‍ത്തനമൊക്കെ അതിന്റെ ഭാഗമായി വന്നേക്കാം എന്ന് മാത്രം, അത് നമ്മുടെ ലക്ഷ്യമല്ല.
എല്ലാ തര്‍ക്കങ്ങളു മാറ്റിവച്ച ചെറായിയിലെ സൌഹൃദ സദസ്സില്‍ നമുക്കൊത്തുകൂടാം.
ഏതെങ്കിലും ഒരു വിഷയത്തില്‍ നമ്മൂടെ ഏതെങ്കിലും ഡോക്റ്റര്‍മാര്‍ ഒരു ക്ലാസ്സെടുത്താല്‍ നന്നാവും എന്ന് എന്റെ ഒരു ചെറിയ അഭിപ്രായമുണ്ട്, ആരെങ്കിലും മുന്നോട്ട് വരും എന്ന് വിശ്വസിക്കുന്നു. പ്രസക്തമായ എന്തെങ്കിലും വിഷയം.
അനിൽ@ബ്ലോഗിന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു. ബ്ലോഗ് എന്ന മാധ്യമം വഴി പരിചയപ്പെട്ട കുറേ ആളുകൾ ചെറായിയിൽ ഒത്തുകൂടി സൌഹൃദം പങ്കുവയ്ക്കുന്നു, അക്ഷരങ്ങളിലൂടെ പരിചയം വേണ്ടുവോളമുണ്ടെങ്കിലും മുഖപരിചയമില്ലാത്തവർ തമ്മിൽ പരിചയപ്പെടുന്നു - ഇതിൽ കവിഞ്ഞ് ഈ മീറ്റിന് ബ്ലോഗും ബ്ലോഗറുമായി ബന്ധമൊന്നുമില്ല, ഉണ്ടാവേണ്ട ആവശ്യവുമില്ല :-) തർക്കവിതർക്കങ്ങളൊക്കെ ബ്ലോഗിന്റെ ലോകത്ത്, ഇവിടെ ഒരു ഗെറ്റ് ടുഗതറിന്റെ സന്തോഷം മാത്രംമതി എന്നാണെന്റെയും അഭിപ്രായം.
ഹരീഷ്,
പങ്കെടുക്കണമെന്നുണ്ട് - പരമാവധി ശ്രമിക്കും....
ഒട്ടും വരാനാകാത്ത വല്ല സാഹചര്യവും ഉണ്ടായാല്‍ മാത്രം വരില്ല. അല്ലേല്‍ തീര്‍ച്ഛയായും പങ്കെടുക്കും....
ഞാന്‍ ഇക്കാസിനെ വിളിച്ച് കാര്യങ്ങളുടെ നടപ്പുവശങ്ങള് തിരക്കിക്കൊള്ളാം....
ഒരുപാട് പുതിയ ആളുകള്‍.... ബൂലോഗം ഒരുപാട് വളര്‍ന്നു!!!! എല്ലാരെയും കാണണം, പരിചയപ്പെടണം...
ആശംസകളോടെ,
കലേഷ്
ബൂലോകരുടെയിടയില് കണ്ട് വരുന്ന പരസ്പരമുള്ള വ്യക്തിഹത്യയും,വിഷം ചീറ്റലും അവസാനിപ്പിക്കുന്ന പരസ്പരബഹുമാനമുള്ള ഒരു ബൂലോകകൂട്ടായ്മയായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
എന്ന കമന്റ് കണ്ടപ്പോഴേ പ്രതികരിക്കണം എന്ന് കരുതിയതാണ്. പിന്നെ വേണ്ടെന്ന് വച്ചു. പ്രത്യേകിച്ച് ഞാന്‍ മീറ്റിന് വരാത്ത സാഹചര്യത്തില്‍. അനില്‍ അതിനെ പറ്റി പറഞ്ഞ സ്ഥിതിക്ക് രണ്ട് വാക്ക്. ബൂലോകം എന്നത് സമൂഹത്തിന്റെ ഒരു പരിഛേദം തന്നെയാണ്. പലര്‍ക്കും പല സ്റ്റാന്റുകള്‍ കാണും. രാഷ്ട്രീയമായും, സാമുദായികമായും, വിശ്വാസപരമായും ഒക്കെ.. അപ്പോള്‍ പല ചര്‍ച്ചകളിലും പലപ്പോഴും പലരുടെയും നിലപാടുകള്‍ വ്യതസ്ഥമാവുക സ്വാഭാവികം. അതിന് ബ്ലോഗില്‍ എല്ലാം വ്യക്തിഹത്യയും വിഷം ചീറ്റലുമാണെന്ന് പറയാന്‍ കഴിയുമോ?
പരസ്പരം കാണുമ്പോള്‍ വിവേകമുള്ളവര്‍ അത് മനസ്സില്‍ വച്ച് പെരുമാറും എന്ന് കരുതാന്‍ വയ്യ. അഭിപ്രായങ്ങള്‍ വ്യക്തിപരമായും വൈകാരികമായും എടുക്കുന്നവര്‍ക്ക് ഒരു പക്ഷേ തുറന്ന് ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടാകും എന്ന് തോന്നുന്നു. അതു കൊണ്ട് തന്നെമീറ്റിന് വരുന്നവര്‍ക്കിടയില്‍ ബ്ലോഗുമായോ, പോസ്റ്റുകളുമായോ ബന്ധപ്പെട്ട ഒരു സംവാദം വേണ്ട എന്നാണ് എന്റെ അഭിപ്രായം.
ഒരു മീറ്റിന് കണ്ട് പരിചയപ്പെട്ടു എന്ന് കരുതി അതിന് ശേഷം ബ്ലോഗില്‍ ഒരാളെ ആശയപരമായി എതിര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ബ്ലോഗ് മീറ്റിന്റെ പരാജയമായിരിക്കും എന്ന് കൂടി പറയട്ടെ.
ഇതൊക്കെ മീറ്റിന് വരാത്ത ഒരാളുടെ അഭിപ്രായം എന്ന രീതിയില്‍ തള്ളിക്കളയാന്‍ സ്വാതന്ത്ര്യം എല്ലവര്‍ക്കുമുണ്ട് കേട്ടോ..
ബ്ലോഗ് അക്കാദമിയില്‍ നിന്ന് ഏതാനും സൌഹാര്ദ്ദപ്രതിനിധികള് പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നുണ്ട്. അനുവാദം അഭ്യര്‍ത്ഥിക്കുന്നു.
അനുവാദമോ?
ആര് ആരോട് അനുവാദം ചോദിക്കാനാ?
:)
നമ്മളുടെ പരിപാടിയില്‍ നമ്മളെല്ലാം പങ്കെടുക്കുന്നു, അക്കാഡമിയെ പ്രതിനിധീകരിച്ചല്ല മറിച്ച് ഒരു ബ്ലോഗ്ഗെര്‍ എന്ന നിലയില്‍.
അനില്‍..തര്ക്കമൊന്നുമില്ലാട്ടോ?ബ്ലോഗ്ഗുമായി മീറ്റിനു വലിയ ബന്ധമില്ലന്നു അനില്‍ പറഞ്ഞപ്പോള്‍ തന്നെ എനിക്കിനിയൊന്നും പറയാനില്ല........ചെറായിയിലെ സൗഹൃദസദസ്സില്‍ നമുക്ക് ഒത്തുകൂടാം..
ഒന്നും വിചാരിയ്ക്കരുത്. പറയാതെ പോകാനും കഴിയുന്നില്ല.
.... അവരവരുടെ ബ്ലോഗുകളെപ്പറ്റിയോ, നിലപാടുകളെപ്പറ്റിയൊ ഉള്ള ചർച്ചകൾ ഉണ്ടായിരിക്കുന്നതല്ല.
ഈ വരികള്‍ വായിയ്ക്കുമ്പോള്‍ എന്തോ പോലെ. നിബന്ധനകള്‍ പുറപ്പെടുവിച്ച് വേണോ ഇങ്ങിനെയൊരു സൌഹൃദ കൂട്ടായ്മ.
ലിസ്റ്റില്‍ എന്നേയും കൂട്ടിക്കോളൂ. ബ്ലോഗറായി തന്നെ പങ്കെടുക്കാനാണ് താല്പര്യം.
ആശംസകള്‍....
അഞ്ചല്‍ മാഷെ,
തൊടുപുഴ മീറ്റിന്റെ അനുഭവ പാഠം മനസ്സില്‍ വച്ചാവും ഹരീഷങ്ങനെ കുറിച്ചത്. അതിനെപ്പറ്റി ചില കമന്റുകള്‍ മുകളിലുള്ളത് വായിച്ചു കാണുമല്ലോ, തെറ്റിദ്ധരിക്കില്ലെന്ന് വിശ്വസിക്കുന്നു.
ആഗസ്റ്റ് ഒന്പതിനാണെങ്കില് തീര്‍ച്ചയായും പങ്കെടുക്കണം എന്നു വിചാരിച്ച ഈ മീറ്റ് എന്നില്‍ നിന്ന് അകന്നു പോയതില്‍ കടുത്ത നിരാശയുണ്ട്.... എങ്കിലും ജനാതിപത്യ വ്യവസ്തയിലുള്ള ഒരു തീരുമാനം ആയതിനാല്‍ അംഗീകരിക്കുന്നു.... മീറ്റിന് എന്റെ എല്ലാ ഭാവുകങ്ങളും.... ടിക്കറ്റിന്റെ ടൈറ്റ് മുന്നില്‍ കണ്ട് ആഗുസ്റ്റ് അഞ്ചിന് ബുക്കു ചെയ്തു പോയി.... അല്ലെങ്കില്‍ യാത്ര ഒരാഴ്ച മുന്നെക്കാക്കുന്നതിനു കുഴപ്പമില്ലരുന്നു.... ഇനി പറഞ്ഞിട്ടു കാര്യമില്ല....
എംബെഡെഡ് കോഡ് എന്റെ ബ്ലോഗില്‍ ആഡ് ചെയ്യാന്‍ നോക്കിയപ്പോള്‍ എന്തോ പ്രശ്നം... അതൊന്നു പരിഹരിച്ചു തരുമൊ?
ഒരു കാലത്ത് ബ്ളോഗിലെ ഒറ്റപ്പെട്ടവരായി, ചവര്‍ എഴുതുന്നവര്‍ എന്ന് മുദ്രകുത്തപ്പെട്ടിരുന്ന ഒരു പറ്റം ആളുകളും, ബ്ളോഗിലെ വരേണ്യ വര്‍ഗ്ഗവും തമ്മിലുള്ള ഒത്ത് ചേരല്‍ അല്ലേ. അതുകൊണ്ട് തന്നെ ഈ ബ്ളൊഗ് മീറ്റിനു ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. കാപ്പിലാനെ മിസ്സ് ചെയ്യും എന്നാലും ബാക്കിയുള്ള എല്ലാ പുലികളും ഉണ്ടല്ലോ.സിബുവിനേയും , ഇന്ത്യാ ഹെറിറ്റേജിനേയും , വിശ്വപ്രഭയേയും , തറവാടിയേയും ഒക്കെ കാണാനുള്ള ഒരവസരം കൂടെ അല്ലേ.
സീനിയര്‍ ബ്ളോഗര്‍ സ് പുതിയ ബ്ളോഗേര് സും തമ്മിലുള്ള അതിര് വരമ്പ് അലിഞ്ഞില്ലാതാവട്ടെ
എല്ലാ ആശംസകളും
പ്രിയപ്പെട്ട അനില്‍,
ഡോക്ടറുടെ ക്ലാസ് എന്നത് ഒരു ബ്ലോഗ് മീറ്റില്‍ അവസരോചിതമല്ലെന്നു തോന്നുന്നു. അതിന് വേറെ ധാരാളം അവസരങ്ങളുണ്ട്.
അതിലേറെ ഉചിതം, ബ്ലോഗര്മാര്ക്കാവശ്യമായ (ബ്ലോഗര്‍ എന്നതിലുപരി ഇന്റര്‍നെറ്റ് ഉപയോക്താവ് എന്ന നിലയിലുള്ള) ഇന്റര്‍നെറ്റും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങളായിരിക്കും.
ബ്ലോഗ് അക്കാദമി തികച്ചും അടിസ്ഥാനപരമായ കാര്യങ്ങളിലേ ഊന്നല്‍ നല്‍കുന്നുള്ളൂ-ബ്ലോഗിനെക്കുറിച്ചറിയാത്തവര്ക്ക് അതിനെക്കുറിച്ചറിയാനും, അത് തുടങ്ങാനും മറ്റ് അടിസ്ഥാനകാര്യങ്ങളും മാത്രം.
ഇന്റര്‍നെറ്റ് ഒരു മഹാസാഗരമാണ്. അവിടെയുള്ള നിരവധി സേവനങ്ങളെ നമുക്കുപയോഗപ്പെടുത്താന് കഴിയും. പലതും ബ്ലോഗിംഗ് രംഗത്തെ മുന്നിരക്കാര്ക്കുപോലുമറിയില്ല. ഒരാള്ക്കറിയുന്നത് മറ്റൊരാള്ക്കറിയില്ല, മറ്റെയാള്ക്കറിയുന്നത് തിരിച്ചുമില്ല. ഈ അറിവുകള്‍ നമുക്ക് പങ്കുവെക്കാം.
ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡ്, സമയപരിമിതി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം പൊതുവെ ഉപകാരപ്പെടുന്ന എല്ലാ കാര്യങ്ങളും എല്ലാവര്ക്കും നെറ്റില്നിന്ന്് റഫര്‍ ചെയ്ത് പഠിക്കാന്‍ പലപ്പാഴും കഴിഞ്ഞുകൊള്ളണമെന്നില്ല.
മീറ്റുകളിലെ സമയപരിമിതി ഒരു പ്രശ്നം തന്നെയാണ്. എങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച സമയപരിധിയിലൊതുങ്ങി അറിവുകളുടെ പങ്കുവെക്കല്‍ നടത്താം. അതിന്റെ തുടര്‍ച്ച ബ്ലോഗ്, ഇ-മെയില്‍ തുടങ്ങിയവയിലൂടെയുമാവാം.
മറ്റൊരു കാര്യം, ബ്ലോഗ് അക്കാദമിയുടെ സംഘാടകരോട്... അക്കാദമിയെയും, ബ്ലോഗ് മീറ്റിനെയുമൊന്നും വെവ്വേറെയായി കാണേണ്ടതില്ല. എല്ലാം പരസ്പരപൂരകമാണ്. ബ്ലോഗര്‍മാര്‍ തന്നെയാണ് എല്ലാവരും. ഞാനും ബ്ലോഗ് അക്കാദമിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്ലോഗ് മീറ്റിലും പങ്കെടുക്കാറുണ്ട്.
മീറ്റുമായി അനുബന്ധ വിഷയങ്ങള്‍ സൂചിപ്പിച്ച എല്ലാവര്ക്കും നന്ദി....
ഹൃദയപൂര്‍വ്വം....
വഹാബ്,
ഇപ്പോഴത്തെ നിലവച്ചു നോക്കിയാല്‍ മറ്റെന്തെങ്കിലും പരിപാടിക്ക് സമയം ഉണ്ടാവാന്‍ സാദ്ധ്യത ഇല്ല.
ബ്ലോഗ് പുലികള്‍ മുതല്‍ തുടക്കക്കാര്‍ വരെ പങ്കെടുക്കുന്ന ഒരു മീറ്റില്‍ ഏതു ലവലില്‍ വിഷയം തിരഞ്ഞെടുക്കും? ചിലര്‍ക്ക് താത്പര്യമുള്ളതോ ആവശ്യമുള്ളതോ ആയ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ബൊറടിയായിരിക്കും, അതിനാല്‍ അത് വിടാം.
ഇതൊന്നുമില്ലാതെ തന്നെ സമയം പറപറന്നോളും, 10.00 മുതല്‍ 15.00 വരെയാണെന്നാണ് ഇപ്പോഴത്തെ ഷെഡ്യൂള്‍.
അനില്‍... താങ്കള്‍ പറഞ്ഞത് ശരിയാണ്...നന്ദി.... അതുമതി... ഓ.കെ.
ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ ,മിനിമം നാല്‍പ്പതു പേരങ്കിലും പങ്കടുക്കും അവരെ എല്ലാം പരിചയ പെടാന്‍ തന്നെ വേണം ഒരു ദിവസം . അതിനിടയില്‍ ഇങ്ങനെ ഒരു പരിപാടി വേണോ ?
പുലി, പുപ്പുലി, കറ്റുവ, സിംഹം , വരേണ്യ വര്‍ഗ്ഗം , തൊട്ടു കൂടാത്തവന്‍ , തീണ്ടിക്കൂടാത്തവന്‍ , ചവര്‍ എഴുതുന്നവര്‍ , ജൂനിയര്‍ ബ്ലോഗേഴ്സ് , സീനിയര്‍ ബ്ലോഗേഴ്സ് എന്നിങ്ങനെയുള്ള യാതൊരുവിധ വേര്‍തിരിവുകളും ഇല്ലാത്ത ഒരു സുഹൃദ്സംഗമം ആയിരിക്കും ഇത് . അത്തരത്തിലുള്ള യാതൊരുവിധ പരാമര്‍ശങ്ങളും ഈ മീറ്റില്‍ ഉണ്ടായിരിക്കുന്നതല്ല, ഉണ്ടാകാന്‍ പാടില്ല. (തൊടുപുഴ മീറ്റ് അക്കാര്യത്തില്‍ ഒരു മാതൃക തന്നെയായിരുന്നു. ആരു് എപ്പോള്‍ എഴുതി തുടങ്ങി എന്നുള്ളതല്ല പ്രധാനം , അയാള്‍ എന്തെഴുതുന്നു എന്നത് മാത്രമാണ്. അപ്പോള്‍പ്പിന്നെ ജൂനിയര്‍ സീനിയര്‍ പ്രശ്നം തന്നെ ഉദിക്കുന്നില്ലല്ലോ ?
cannot add logo to my blog. facing some problem. only some html code is displaying.
anil@blog...can to help to fix it ?
അല്ല നിരക്ഷരാ, തൊടുപുഴ മീറ്റ് എന്നല്ല, ഇതുവരെ നടന്ന ഏതെങ്കിലും ബ്ലോഗ് മീറ്റില്‍ ഇങ്ങനെ എന്തെങ്കിലും പരാമര്‍ശം നടന്നതായി കേട്ടിട്ടുണ്ടോ? ഞാന്‍ ദുബായിയില്‍ മൂന്നു മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. കുറഞ്ഞത് അവിടെയെങ്കിലും ഇങ്ങനെ ആരെങ്കിലും മറ്റുള്ളവരെ കണ്ടതായോ പറഞ്ഞതായോ ഇല്ലെന്നു എനിക്ക്ഉറപ്പുണ്ട്.
നീരുഭായ്,
അതില്‍ ബ്ലാങ്ക് സ്പേസ് കടന്നുകൂടി.
ദേ മുള്ളൂര്‍ക്കാരന്റെ കമന്റ് നോക്കിക്കെ.
പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും ബ്ലോഗ് മീറ്റിനു എല്ലാ ആശംസകളും.
ആശംസകള്‍ നേരുന്നു....
"ഒരു മീറ്റിന് കണ്ട് പരിചയപ്പെട്ടു എന്ന് കരുതി അതിന് ശേഷം ബ്ലോഗില്‍ ഒരാളെ ആശയപരമായി എതിര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ബ്ലോഗ് മീറ്റിന്റെ പരാജയമായിരിക്കും എന്ന് കൂടി പറയട്ടെ."ഇത് മീറ്റിനു വരാത്ത ഒരാളുടെ അഭിപ്രായമെന്ന നിലയില്‍ തള്ളിക്കളയേണ്ട ഒന്നല്ല.അനിലേട്ടന്റെ ഈ അഭിപ്രായത്തിനു താഴെ എന്റെ വലിയൊരു ഒപ്പ്.
'ബൂലോകരുടെയിടയില് കണ്ട് വരുന്ന പരസ്പരമുള്ള വ്യക്തിഹത്യയും,വിഷം ചീറ്റലും അവസാനിപ്പിക്കുന്ന പരസ്പരബഹുമാനമുള്ള ഒരു ബൂലോകകൂട്ടായ്മയായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.' എന്നാരോ കമന്റിയതിനു പിന്നില്‍ അപകടമൊന്നും ഒളിഞ്ഞിരിക്കുന്നില്ലല്ലോ അനില്‍ ഭായ്.
അനില്‍ശ്രീ പറഞ്ഞ പോലെ ബൂലോകം എന്നത് സമൂഹത്തിന്റെ ഒരു പരിഛേദം തന്നെയാണ്. പലര്‍ക്കും പല സ്റ്റാന്റുകള്‍ കാണും. രാഷ്ട്രീയമായും, സാമുദായികമായും, വിശ്വാസപരമായും ഒക്കെ.. അപ്പോള്‍ പല ചര്‍ച്ചകളിലും പലപ്പോഴും പലരുടെയും നിലപാടുകള്‍ വ്യത്യസ്ഥമാവുക സ്വാഭാവികം.
ബ്ലോഗില്‍ എല്ലാം വ്യക്തിഹത്യയും വിഷം ചീറ്റലുമാണെന്ന് പറയുന്നത് ഒരു തരം കാടടച്ച് വെടിവെക്കലാണെങ്കിലും അതും കൂടി ഉണ്ടെന്നത് ഒരു ദുഃഖ സത്യമല്ലേ അനിലേട്ടാ ? അത്തരം പ്രവണതകളെ(തികച്ചും വ്യക്തി കേന്ദ്രീക്രിതമായ ചര്‍ച്ചകള്‍ അഥവാ തെറിവിളികള്‍)ബൂലോകത്ത് നിന്നും നീക്കം ചെയ്യുന്നതിനു ബൂലോകരുടെ ഈ സംഗമം ഉപകാരപ്പെടട്ടെ എന്നാശംസിക്കുന്നു.
എന്നാല്‍ ബ്ലോഗുമായോ, പോസ്റ്റുകളുമായോ ബന്ധപ്പെട്ട ഒരു സംവാദം മീറ്റില്‍ വെച്ചു വേണ്ട എന്നു തന്നെയാണു എന്റേയും അഭിപ്രായം.
ബ്ലോഗില്‍ തെറിവിളിയും ആക്ഷേപങ്ങളുമുണ്ടെങ്കിലും അത് അനോണിത്തരം എന്ന മറയ്ക്കു പിന്നില്‍നിന്നാണ് പലരും നടത്തുന്നത്. അതല്ലാതെയും ഇല്ലെന്നല്ല. സ്വന്തം പേരിലാണെങ്കിലും ഓണ്‍ലൈന്‍വഴി മാത്രമുള്ള ഐഡന്റിറ്റി തന്നെ ഭാഗികമായ ഒരു അനോണിമിറ്റിയാണ്.
ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്ക്കുപുറമെ മറ്റുചില ഘടകങ്ങള്‍കൂടി ഈ ഏറ്റുമുട്ടലുകള്ക്കുണ്ടാകാം.
മറ്റൊരു ഐഡന്റിറ്റിയില്‍ പ്രത്യക്ഷപ്പെടാനുള്ള ഒരു ഇഷ്ടം, മനസ്സിലുള്ളത് സകലതും express ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു സംത്യപ്തി, ഒരു ഹോബി, സാങ്കല്‍പ്പികമായെങ്കിലും മറ്റൊരാളായി അഭിനയിക്കാനുള്ള താല്പര്യം - ഇങ്ങനെ പലതുമൊക്കെയായിരിക്കാം. അത് മൈന്റ് ചെയ്യേണ്ടതില്ല.
എന്നാല്‍ നേരിട്ട് പരിചയപ്പെടുമ്പോള്‍ അത്തരക്കാരില്‍ ഭൂരിപക്ഷവും മാന്യന്മാരും നല്ല സുഹൃത്തുക്കളുമാണെന്നാണ് എന്റെ അഭിപ്രായം.
ആശയപരമായ എല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കും മേലെ മാനുഷിക സൗഹൃദത്തിന്റേതായ മുഖം ഭൂരിപക്ഷം പേര്‍ക്കുമുണ്ട്.
വഹാബ്,
ബ്ലോഗിൽ അനോനിമിറ്റി എന്ന ഓപ്ഷൻ വച്ചിരിക്കുന്നതുതന്നെ സ്വന്തന്ത്രമായി അഭിപ്രായം പറയുവാനുള്ള ഒരു ടൂൾ എന്ന ഉദ്ദേശത്തിലാണ്. ആ സൌകര്യം ഉപയോഗിച്ചുകൊണ്ട് ചിലർ ചീത്തവിളിയും വ്യക്തിഹത്യയുമൊക്കെ നടത്തുന്നുണ്ടെന്നത് ഒരു സത്യമായി അവശേഷിക്കുമ്പോഴും, വളരെ ക്രിയേറ്റീവായ നിർദ്ദേശങ്ങൾ ഒരു ബ്ലോഗെഴുത്തുകാരനോട് പറയുവാനും, പോസ്റ്റിറ്റീവ് ക്രിട്ടിസിസത്തിനും അനോനിമസ് കമന്റ് ഓപ്ഷൻ എത്രയോ പേർ ഉപയോഗിക്കുന്നു - മലയാളം ബ്ലോഗിലും അതിനുള്ള ഉദാഹരങ്ങങ്ങളുണ്ട്. വഹാബ് പറഞ്ഞതുപോലെ Anonymous എന്ന പേരിലല്ലാതെ, ബ്ലോഗർഐഡി എന്ന് നമ്മൾ വിളിക്കുന്ന പേരും അനോനിമിറ്റി തന്നെ. അതുകൊണ്ട് അനോനി എന്നാൽ ചീത്തവിളിക്കുന്നവൻ എന്ന അർത്ഥം കൊടുക്കേണ്ടതില്ല.
“അത്തരം പ്രവണതകളെ(തികച്ചും വ്യക്തി കേന്ദ്രീക്രിതമായ ചര്‍ച്ചകള്‍ അഥവാ തെറിവിളികള്‍)ബൂലോകത്ത് നിന്നും നീക്കം ചെയ്യുന്നതിനു ബൂലോകരുടെ ഈ സംഗമം ഉപകാരപ്പെടട്ടെ എന്നാശംസിക്കുന്നു“ എന്ന് ജിപ്പൂസ് പറയുമ്പോഴും, “അതേപ്പറ്റി നാം ചിന്തിക്കേണ്ടതല്ലേ” എന്ന് മണിഷാരത്ത് ചോദിക്കുമ്പോഴും ഉത്തരമായി ‘അതേ, ഉപകാരപ്പെടട്ടെ‘ എന്നു ആഗ്രഹിക്കാൻ മാത്രമേ സാധിക്കൂ. അത് എഴുപതോ എൺപതോ ആളുകൾ (ഇത് മലയാളത്തിൽ ബ്ലോഗെഴുതുന്നവരുടെ 5% പോലുമുണ്ടോ) വന്നു ചേരുമെന്ന് നമ്മൾ ഇപ്പോൾ ഉദ്ദേശിക്കുന്ന ഒരു മീറ്റിൽ വച്ച് ചർച്ചചെയ്ത് അവസാനിപ്പിക്കാവുന്ന ഒരു കാര്യമല്ല എന്നത് എല്ലാവർക്കും അറിയാവുന്നതല്ലേ. ഓരോ വ്യക്തികളും സ്വയം ചിന്തിക്കേണ്ട കാര്യമാണത്.
വഹാബ് അവസാനം പറഞ്ഞ വാചകം “ആശയപരമായ എല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കും മേലെ മാനുഷിക സൗഹൃദത്തിന്റേതായ മുഖം ഭൂരിപക്ഷം പേര്‍ക്കുമുണ്ട്“ - അതിന്റെ താഴെ ഒരൊപ്പ്!
meetinu ella aaSamsakalum.
അപ്പു,
അനോണി വലിയൊരു പ്രശ്നം തന്നെയാ, ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തിയതിന്റെ കാരണവും അത് തന്നെയാ.
മീറ്റില്‍ എല്ലാവരെയും . പരിചപെടണം എന്നുണ്ട്. മീറ്റില്‍ ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കും. ഒരു പക്ഷെ ഞാനായിരിക്കും ചെറായി യോട് ഏറ്റവും അടുത്ത ബ്ലോഗര്‍ . ( just 18 kms ) അതിരുകളില്ലാത്ത സൗഹൃദം .... അത് തന്നെയാ വേണ്ടത്.....
Sorry, I forgot "Niraksharan " He is near to Cherai .
ഹരീഷ് , അപ്രതീക്ഷിതമായ പ്രശ്നങൾ ഒന്നും
ഉണ്ടായില്ലെങ്കിൽ വരും...ഉറപ്പ്.........
72 ബ്ലോഗേഴ്സ് ചെറായിയില്‍ മീറ്റുന്നു... സ്വന്തം തട്ടകത്ത് ഒരു മീറ്റ് വന്നിട്ട് കൂടുവാന്‍ കഴിയില്ല എന്ന് വന്നാല്‍ :(
ആശംസകള്‍...
എന്റെ ജോ ഇതെന്നതാ കേക്കണേ.. 18 കി.മി... നമ്മ കൊച്ചീക്കാരനാണ് കേട്ട (പുതിയ കേന്ദ്രമന്ത്രീടെ വീടിന്റെ അടുത്താ)... അമ്മ വീട് ചെറായിയില്‍.. ബീച്ചില്‍ നിന്ന് 3 കി.മീ. (പള്ളിപ്പുറത്തിനിപ്പുറം)... എന്നാ ചെയ്യാനാ ഇപ്പ ഭൂമീടെ മറ്റേ പുറത്താ...
മനോജേ, അങ്ങനെ ഓരോരുത്തരായി പരിചയപ്പെട്ടു വരട്ടെ .....
cherai ? mannangatta
enthu bloggers meet ?
get an Bloggers online meeting with high tech video conferencing yaar,
I plan to reach india on the 10th July. As I have only limited days of vacation, i dont know if I can make it there and Cherai is too far for me.
I will try my maximum to reach there
all the best to the meet.
sorry for my English
ഇവിടെ ഒരു കമന്റ് കേരള ബ്ലോഗ് അക്കാദമിയുടേതായി കണ്ടു.അത് ഒരു വ്യജബ്ലോഗ്ഗ്രൂപ്പിന്റേതാണെന്ന് അറിയിക്കട്ടെ.
കേരള ബ്ലോഗ് അക്കാദമിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ബ്ലോഗ് അക്കാദമിയുടെ പേരു ചീത്തയാക്കാന്‍ ആഗ്രഹിക്കുന്ന ഈ ക്രിമനലുകള്‍ക്കെതിരെ
കരുതിയിരിക്കുക. ഇവര്‍ ബ്ലോഗര്‍ ഈ.എ.ജബ്ബാറിന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതിനെതിരെ ബ്ലോഗ് അക്കാദമിയില്‍ പോസ്റ്റ് വന്നതിനെത്തുടര്‍ന്നാണ് ഈ
മനോവൈകൃതം ആവര്‍ത്തിച്ചത്.
ബ്ലോഗില്‍ ഈ രോഗത്തിന് മരുന്നില്ലാത്തതിനാല്‍
അസാധാരണമായ കമന്റുകള്‍ കാണുംബോള് പ്രൊഫൈല്‍ ഐഡി ശരിയാണോ എന്ന് പരിശോധിച്ച ശേഷം മാത്രം ഇവര്‍ക്ക് മറുപടി കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചേറായി മീറ്റിന് അഭിവാദ്യങ്ങള്‍ നേരുന്നു !!!
-സസ്നേഹം
ബ്ലോഗക്കാഡമിക്ക്,
സത്യത്തില്‍ ആ കമന്റ് കണ്ട് ചെറിയൊരമ്പരപ്പ് തോന്നാതിരുന്നില്ല, പക്ഷെ അതില്‍ ക്ളിക്കി നോക്കാന്‍ തോന്നിയില്ല.
ഏതായാലും ആരായിരിക്കും ഈ വ്യാജ ഐഡിക്ക് പിന്നിലെന്ന് ഊഹിക്കാം.ഏത് ഐപിയില്‍ നിന്നാണ് വന്നതെന്നും നോക്കാം.
ഇത്തരത്തിലുള്ള ക്രിമിനലുകളും ബ്ലോഗ്ഗര്മാര് എന്ന ലേബലില്‍ ബൂലോകത്തുണ്ട് എന്ന് ഈ കമന്റ് വെളിവാക്കുന്നു, അത് ഒരു വസ്തുതയായി അംഗീകരിക്കാതിരിക്കാനാവില്ല.
ഏതായാലും ഇത്തരം മീറ്റുകള്‍ സൌഹൃദങ്ങള്‍ വര്ദ്ധിപ്പിക്കാനുതകട്ടെ ന്ന് മാത്രം ആശിക്കാം.
കാര്യങ്ങള്‍ നടക്കട്ടെ....
നോമവിടെ എത്തിയിരിക്കും....
കുറെ നാള് ഒളിവിലായിരുന്നു അതാ കമന്റാന്‍ വൈകിയത്...സംഘാടകര്‍ തല്ലല്ല്:):):)
ചെറായി ഏത് ജില്ലയിലാണ്? സ്ഥലഭൂപടം എവിടെ?
ചെറായി രാമദാസിന്റെ നാട്ടിലാണോ?
റാഗിങ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ..?
മീറ്റില്‍ ഞാനും പങ്കെടുക്കാന്‍ തീരുമാനിച്ചു.
മൊ: 9288000088
ഇത്രയും ബഹുബ്ലോഗ്ഗര് പങ്കാളിത്തത്തോടെ ഒരു പരിചയപ്പെടല്‍ ദിനം ഒരുക്കിയതില്‍ ഈയുള്ളവനുള്ള അളവറ്റ സന്തോഷം ഇവിടെ രേഖപ്പെടുത്തട്ടെ.
ഈയുള്ളവനും വരുന്നു മീറ്റാന്‍, Insha'Allah. ഹരീഷേ, ദയവായി പ്രാധിനിത്യ പട്ടികയിലേക്ക് ചേര്‍ക്കൂ.
:( :( :( :( :( :( :( :( :( :(
ഹരീഷേ,
ബിന്ദു എത്തിക്കഴിഞ്ഞു.
വിളിച്ചിരുന്നു.
@ രിയാസ് അഹമ്മദ്;
ചെറായി എര്‍ണാകുളം ജില്ലയിലാണ്.
റൂട്ടും ബാക്കിയുള്ള കാര്യങ്ങളും വിശദമാക്കി ഉടന്‍ തന്നെ ഒരു പോസ്റ്റിടുന്നതാണ്..
വളരെ നീണ്ട യാത്രയിലും മറ്റു ചില അഡ്മിഷന് തിരക്കുകളിലുമായിരുന്നു. കറങ്ങി തിരിഞ് വന്ന്, ഇന്നാണു സിസ്റ്റത്തിനു മുന്നിലിരുന്നത്. ജൂലായ് ആദ്യവാരം ദുഫായിലേയ്ക്ക് പോവേണ്ടി വരും. അത് എത്ര വരെ നീളുമെന്ന് ഉറപ്പില്ല. എന്നാലും എനിക്ക് തോന്നുന്നു, ഒരു ഇരുപതാം തീയ്യതി ആവുമ്പോഴേയ്കമ്മ് എത്തി പെടുമെന്ന്. ഇക്കാസിനെ ഞാന്‍ കോണ്ടാക്ട് ചെയ്ത് കാര്യങ്ങള്‍ അറിയാമെന്ന് കരുതുന്നു. ഇത്രേം പേരേം ഒന്നിച്ച് കാണാം എന്ന് ഓര്ക്കുമ്പോഴ് തന്നെ ആവേശമുണ്ട്. മഴക്കാലം - ചെറായി...?
വിചാരം, ദുഷ്ടാ, ഇറാക്കില്‍ നിന്ന് ചെറായിലേക്ക് ഓട്ടോ പിടിക്കുമല്ലേ.
ഞാനും..
മോഹന്‍ലാല്‍ എന്നാ മഹാ പ്രതിഭയെ കൂടാതെ ഈ പരിപാടി നടത്തരുതെയെനു അഭ്യര്‍ത്ഥിക്കുന്നു....അദ്ധേഹവും നല്ല ഒരു ബ്ലോഗ്ഗര്‍ ആണ്....അപ്പോള്‍ ഇതിനു ഏറ്റവും യോജിച്ച ഒരാളും അദ്ദേഹം ആണ്.............അദ്ധേഹത്തെ ഉറപ്പായും ക്ഷണിക്കണം ...എന്താ നിങ്ങള്‍ക്കും അങ്ങനെ തോന്നുന്നില്ലേ?ഷകീലയെ കൊണ്ട് വരമെന്കില് ലാലേട്ടനും ഇതില്‍ പംകു ചേരാം........
സത്യാന്വേഷകന് എന്നാ ബ്ലോഗിന് വേണ്ടി ജിക്കു.........
http://itscurrent.blogspot.com/
പുതിയ ജോലിക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ്... എത്താന്‍ കഴിയുമോ എന്ന് സംശയം..
എന്റെ മനസും ആശംസകളും...!!!
ബൂലോക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
2009 ജൂലൈ 26 നു ചെറായി കേന്ദ്രീകരിച്ച് ഒരു ബൂകമ്പത്തിനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.ബൂകമ്പത്തിനു പിന്നാലെ ചെറായി ബീച്ച് മേഘലകളില്‍ സുനാമി സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കേന്ദ്രം.70-80 കിലോമീറ്റര്‍ വേഗതയില്‍ ശക്തിയേറിയ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേര്‍ക്കുന്നു.
('ചെറായി-2009'. ഒരു ജംബോ മീറ്റ് തന്നെയാണൂ ട്ടോ ഹരീഷേട്ടാ.മുന്‍ കരുതല്‍ നടപടികള്‍ എടുക്കാന്‍ മറക്കേണ്ട.കഴിയുമെങ്കില്‍ ഒരു റിക്ടര്‍ സ്കെയില്‍ കൂടി സംഘടിപ്പിച്ചോളൂ... )
ബൂലോക മീറ്റിനു ആശംസകള്‍.
വരാന്‍ പറ്റാത്തവിധം തിരക്കിലായിപ്പോയെങ്കിലും മനസ്സുകൊണ്ട് ചെറായിയില്‍ സിന്ദാബാദ് വിളിക്കാനുണ്ടാവും.
ബുക്ക് വില്പന കൊട്ടേഷന്‍ ആര്ക്കാണപ്പൂ?
:)
ജിപ്പൂസിന്റെ 'ബൂകമ്പം' എന്ന പേരെനിക്ക് വളരെ ഇഷ്ടമായി. ബൂകമ്പം - 2009!
ശ്ശോ.... മിസ്സായിപ്പോയല്ലോ???
എല്ലാ പുലികളേയും കാണാനുള്ള അവസരമായിരുന്നു...
അല്ലെങ്കിലും ഞങ്ങള്‍ പാവം പ്രവാസികള്‍ക്ക് എല്ലാ ആഘോഷങ്ങളും നഷ്ടപ്പെടുവാനാ വിധി...
എല്ലാവിധ മംഗളാശംസകളും...
ഈ സംഗമം ഒരു മഹാ സംഭവമായിത്തീരട്ടെ എന്നും ആശംസിക്കുന്നു... :-)
എല്ലാ പ്രിയ ബ്ലോഗര്‍മാര്‍ക്കും ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം...(ഞാനും ഒരു വൈപ്പിന്കരക്കാരന് ആണേയ്)
ബ്ലോഗേഴ്സ് മീറ്റിന് സര്‍വ്വ വിധ ആശംസകളും നേരുന്നു..
ലീവിന്റെ കാര്യങ്ങള്‍ അറിയില്ല.. ഭാഗ്യം ഉണ്ടെങ്കില്‍ കാണാം.
ദേ , ചെറായിയെക്കുറിച്ച് ജോ
onnu poyani aodnnu ,
oru bloggers...
oru cheraiiiiii
അനില്‍@ബ്ലോഗ്
ലിങ്കിനു വളരെ നന്ദി.
any upadates ?
enthenkilum emergency programme vannu bhavichillenkil njan urappayum varum
അപ്ഡേറ്റാന് മാത്രം വിശേഷങ്ങള്‍ ഒന്നുമില്ല, പലരും വിളിക്കുന്നു, വരാമെന്ന് അറിയിക്കുന്നു.
അടുത്തയാഴ്ച മീറ്റ് പ്ലാന്‍ ചെയ്യുന്ന റിസോട്ടില്‍ ഒന്ന് പോയി നോക്കാന്‍ പ്ലാനിട്ടിട്ടുണ്ട്.
അതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ ഹരീഷ് പോസ്റ്റ് ചെയ്യും.
:)
മീറ്റിനു വരാന്‍ ആഗ്രഹവും ഉണ്ട് നാട്ടിലും ഉണ്ടാകാന്‍ സാധ്യതയും ഉണ്ട്... പക്ഷെ വന്നെത്താന്‍ പറ്റുമെന്ന് ഒരു വിശ്വാസവും ഇല്ലാത്തത് കൊണ്ട് ആ ആഗ്രഹം ആഗ്രഹമായി തന്നെ ശേഷിപ്പിച്ച് എല്ലാവര്ക്കും നല്ല ഒരു ഒത്തുചേരല്‍ ചെറായി മീറ്റില്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഇതിനു വേണ്ടി ഒരുമയോടെ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പ്രയത്നങ്ങള്‍ പ്രശംസനീയം തന്നെ.
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ മീറ്റിനെത്തുന്നുണ്ട്. 30 ദിവസം അവധിക്ക് നാട്ടിലെത്തുന്ന സഗീര്‍ ആദ്യമായാണ്. ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നത് അത് ഒരു സഹ ബ്ലോഗറുടെ നിര്‍ബന്ധം മൂലമാണ്.
ഇനി ഉണ്ടാവാന്‍ പോവുന്ന, മീറ്റിലെ തിരക്കുകള്‍ക്ക് സഗീര്‍ ഉത്തരവാദിയായിരിക്കുന്നതല്ല.
ആല്‍ബര്‍ട്ട് റീഡേ.. ആ പരിപ്പിവിടെ വേവില്ല. ആദ്യം സ്വന്തം ബ്ലോഗില്‍ ഒരു പോസ്റ്റ് ഇട്. ഞാനവിടെ വന്ന് മറു പടി തരാം. ഇത് ഒരു നല്ല കാര്യത്തിനുള്ള പോസ്റ്റ് ആയതു കൊണ്ട് ഇവിടെ നിന്ന് ചൊറിയാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല.
i would like to know more about the Cherai meet....
the most important thing i would like to know is how to change the order of the post...i need to change the fist post to come first and the last post to be dispalyed last.how to do so?
ആശംസകള്‍ ! മീറ്റിനു വേണ്ടി പ്രയത്നിക്കുന്നവര്‍ക്ക് ... പങ്കെടുക്കുന്നവര്‍ക്കും !
സ്നേഹത്തോടെ
ഹാരിഷ് ഭായി, അപ്പുവേട്ടാ,
വന്നെത്തുവാൻ കഴിയുന്ന ദൂരത്താണെങ്കിലും, ഞാൻ ഒരു ബ്ലോഗറാണോ എന്ന് ഞാൻ തന്നെ സംശയിക്കുന്നതിനാൽ ക്ഷമിക്കുക. എല്ലാവിധ പിന്തുണയും, ആംശംസകളും.
(നിലപാടുകളെ എതിർക്കുന്നത്, വ്യക്തിപരമായി കണക്കാക്കി എതിർക്കുന്ന ശീലം നല്ലതാണോ? എന്തായാലും ഈ മിറ്റിനുമുകളിൽ നിലനിൽക്കുന്ന കരിനിഴലിന് ഞാൻ ഉത്തരവാദിയല്ല. ഈ മീറ്റ് നടക്കരുതെന്നും, നടന്നാൽ അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനും ചില സംഘങ്ങൾ ശ്രമിച്ചിരുന്നു. അവരുടെ ഭാവനയനുസരിച്ച് പലയിടത്തും പലതും കണ്ടു. ഉത്തരം പറയുവാൻ ഈ വേദി മതിയാവില്ല)
അനിൽ
കണ്ടുട്ടോ, തമാസിച്ചാതാണെങ്കിൽ,
ഒരു മീറ്റ് നടത്തുന്നതിന്റെ വിഷമവും വേദനയും ശരിക്കും അനുഭവിച്ചവൻ എന്ന നിലയിൽ, വ്യക്തിപരമായി വല്ല അബദ്ധവും എന്റെ കൈയിൽനിന്നും വാന്നുപോയെങ്കിൽ, ഹരിഷും അപ്പുവേട്ടനും ക്ഷമിക്കുക. മനസാ വാച കർമ്മണ, ഞാൻ എന്റെ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമെ ചെയ്തുള്ളൂ.
അബ്ദുല്‍ അലി,
ബ്ലോഗിലെ നിലപാടുകളും വ്യക്തിബന്ധങ്ങളും തമ്മില്‍ കൂട്ടിക്കുഴക്കാനുള്ള വിദൂര സാദ്ധ്യതകള്‍ പോലും തള്ളിക്കളയാനാണ് ബ്ലോഗിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പാടില്ലെന്ന വ്യവസ്ഥ ആദ്യമായിത്തന്നെ ഇവിടെ മുന്നോട്ട് വച്ചത്. യാതൊരു ഗ്രൂപ്പോ വ്യക്തികേന്ദ്രീകൃത സ്വഭാവമോ ഇല്ലാതെ നടത്തപ്പെടുന്ന ഈ പരിപാടിയില്‍ എല്ലാവരും സ്വാഗതം ചെയ്യപ്പെടും. മറിച്ചൊരു തോന്നല്‍ താങ്കള്‍ക്കുണ്ടാവാന്‍ കാരണം എന്തെന്ന് മനസ്സിലാവുന്നില്ല, അങ്ങിനെ എന്തെങ്കിലും ഞാനോ മറ്റാരെങ്കിലും പറഞ്ഞതായി ചൂണ്ടിക്കാട്ടാമെങ്കില്‍ തിരുത്താന്‍ തയ്യാറുമാണ്.
താങ്കള്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കട്ടെ, നിലപാടുകളും വ്യക്തി ബന്ധങ്ങളും തമ്മില്‍ കൂട്ടിക്കുഴക്കരുത്.
പരിപാടിയില്‍ പങ്കെടുക്കുകയോ ചെയ്യാതിരിക്കുകയോ എന്നത് താങ്കളുടെ വ്യക്തിപരമായ തീരുമാനം .
മറ്റാരെങ്കിലും പറഞത് തിരുത്താന്‍ അനിലിന് കഴിയുമെങ്കില്‍ അത് തന്നെയാണ് തെളിവ്.
(ഇത് ഇവിടെ നിര്‍ത്തുന്നു. പ്ലീസ്)
ഈ മീറ്റിന്റെ സംഘാടകന്‍ എന്ന നിലയില്‍ അനിലിന് സര്‍വ്വവിധ പിന്തുണയും, സഹായ സഹകരണങ്ങളും വഗ്ദാനം ചെയ്യുന്നു.
"മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ മീറ്റിനെത്തുന്നുണ്ട്. 30 ദിവസം അവധിക്ക് നാട്ടിലെത്തുന്ന സഗീര്‍ ആദ്യമായാണ്. ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നത് അത് ഒരു സഹ ബ്ലോഗറുടെ നിര്‍ബന്ധം മൂലമാണ്.
ഇനി ഉണ്ടാവാന്‍ പോവുന്ന, മീറ്റിലെ തിരക്കുകള്‍ക്ക് സഗീര്‍ ഉത്തരവാദിയായിരിക്കുന്നതല്ല."
ഇതില്‍ ചൊറിയല്‍ എന്താണെന്നും മുഹമ്മദ് സഗീറിന് അങ്ങനെ തോന്നാന്‍ കാരണമെന്താണെന്നും മുഹമ്മദ് സഗീര്‍ വ്യക്തമാക്കിയാല്‍ നന്ന്. അസഭ്യം, തെറി, അവമതി എന്തെങ്കില് എന്റെ കമന്റില്‍ ഉണ്ടോ സുഹൃത്തേ?
ഇതുവരെ കാണാത്ത ഒരാളെ, അതും വളരെ ചര്‍ച്ച ചെയ്യപ്പെട്ട ആളെ കാണാനുള്ള ആകാംക്ഷയെ തെറ്റിദ്ധരിച്ചതിനു മാപ്പില്ല. അത്തരത്തില്‍ ഒരു വിവാദ പുരുഷനാണ് താങ്കള്‍. ഈ മീറ്റില്‍ പങ്കെടുക്കുന്ന ആളുമായി നടന്ന ഒരു ചാറ്റ് സംഭാഷണത്തിലാണ് മുഹമ്മദ് സഗീര്‍ വരുന്ന വിവരം അറിഞ്ഞത്. അയാളുടെ അനുമതിയുടെങ്കില് ഞാനത് പ്രസിദ്ധീകരിക്കാം. മുഹമ്മദ് സഗീറിന്റെ ബ്ലോഗുകളില്‍ ഈയുള്ളവന് ഒന്നു രണ്ടു കമന്റിടുകയും മുഹമ്മദ് സഗീര്‍ അതിന് നന്ദി പറയുകയും ചെയ്തിരുന്നു.
നിര്‍ത്തി. മീറ്റിനു വന്നാല്‍ പലരെയും കാണാമല്ലോ. ശ്രമിക്കാം.
ഹരീഷ് എത്രയും പെട്ടെന്നു കമന്റു മോഡെരെഷൻ ചെയ്യൂ അല്ലെൻകിലിതു വിഴുപ്പലക്കൽ പൊസ്റ്റ് ആകും
ചെറായിൽ എത്തുന്ന ബൂലോക സുഹൃത്തുക്കളെ കാണാൻ ഞാനും ആകാംഷയിലാണ്. ചെറായി മീറ്റ് എല്ലാത്തരത്തിലും ഒരു വിജയമാക്കാൻ ഞാനും തയ്യാർ.
ബ്ലോഗില്‍ പല ചര്‍ച്ചകളും എതിര് അഭിപ്രായങ്ങളും വരും .. അതൊക്കെ ഓരോ സന്ദര്‍ഭത്തില്‍ വരുന്നതാണെന്ന് നമുക്കൊക്കെ അറിയാം ....അതൊന്നും ഇല്ലെങ്കില്‍ പിന്നെന്തു ബ്ലോഗ് , എന്ത് സംവാദം..
പക്ഷെ അതൊന്നും ബ്ലോഗ് മീറ്റില്‍ കടന്നു വരില്ല .. കടന്നു വരാനും പാടില്ല .. നമ്മളൊക്കെ ഒരു നാട്ടുകാരും ഒരു ഭാഷ സംസാരിക്കുന്നവരും അല്ലെ ., സഗീര്‍....., ആല്ബര്ട്ട്ന്റെ കമന്റ് പോസിറ്റീവ് ആയി എടുത്താല്‍ മതി , ഒരു തമാശ മാത്രമേ ആല്‍ബര്‍ട്ട് ഉദ്ദെശിച്ചിട്ടുന്ടാകൂ
ബ്ലോഗ് മീറ്റ് ഒരു വമ്പിച്ച വിജയ മാകട്ടെ എന്ന് ആശംസിക്കുന്നു .. കൂടാതെ ഈ ബ്ലോഗ് മീറ്റ് നമുക്കിടയില്‍ അറിയാതെയെങ്കിലും വന്നിടുള്ള തെറ്റിധാരണകള്‍ മാറാന്‍ ഇട വരുത്തട്ടെ ..
തെറ്റിധാരണകളുടെ മഞ്ഞുരുകി സ്നേഹത്തിന്റെ അരുവികള്‍ ചെറായിയിലൂടെ ഒഴുകട്ടെ
ഓ.ടോ
ഒരു അപേക്ഷയുണ്ട് ..... മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി മീറ്റിലെ പ്രധാന ഭാഗങ്ങള്‍ വീഡിയോ ക്ലിപ്പ് ആയി മീറ്റ് കഴിഞ്ഞു എത്രയും പെട്ടെന്ന് തന്നെ ബ്ലോഗില്‍ ഇടണം എല്ലാവരെയും കാണാനുള്ള ആഗ്രഹത്തോടെ
നന്മകള് നേരുന്നു
ഫൈസല്‍ കൊണ്ടോട്ടി
മരിക്കുന്നതിനു മുമ്പ് സിബുവിനെയും സഗീറിനെയും ഒന്ന് കാണണം എന്നാരാഗ്രഹമുണ്ട്.
ബ്ലോഗേര്‍സിനെ ആരെയും നേരിട്ട് പരിചയമില്ല. അതിനാല്‍ പങ്കെടുക്കാനും ക്ഷണമില്ല.
വന്നാല്‍ എന്നെയും കൂട്ടുമെങ്കില്‍ ഞാനും വരാം.
ഒരാഗ്രഹമാണേ, മുടക്കം പറയരുത്.
സ്നേഹത്തോടെ,
കോട്ടയം കുഞ്ഞച്ചന്.
കുറുമാന് വരുന്നുണ്ടെങ്കില്‍ കാണണമെന്നുണ്ട്. യൂറോപ്പിലേക്കെങ്ങനെ പോവാം എന്നു ചോദിക്കണം. സഗീറിനെയും കാണാന്‍ താല്പര്യമുണ്ട്. കാണണമെന്നുള്ള മറ്റൊരാളാണ് ഇഞ്ചിപ്പെണ്ണ്. അന്നേരം നാട്ടിലാണെങ്കില്‍ വരാം.
ഞാനുമുണ്ട് ചേറായി ബീച്ചിലേക്ക്.....
എല്ലാവരുടെയും കൂടെ കൂടാന്‍,
എനിക്കും ആഗ്രഹമുണ്ട്...!!!!!!!
ഞാനാര്‍ക്കും ശല്യമില്ലാതെ
അവിടെ എവിടെയെങ്കിലും നിന്നോളാം.
ഞാന്‍ വരുമ്പോള്‍ കുറച്ച് കപ്പലണ്ടി കൊണ്ടു വരും,
ഏല്ലാവരും വാങ്ങി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കപ്പലണ്ടീ..............!!!!!!!
കപ്പലണ്ടീ..............!!!!!!!
കപ്പലണ്ടീ..............!!!!!!!
സ്നേഹത്തോടെ ........,
ഒരു കപ്പലണ്ടി വില്പ്പനക്കാരന്......!!!!!
എന്റെ പേരു കൂടി ലിസ്റ്റില്‍ ഇടണേ.........
മീറ്റിന് എല്ലാ വിധ ആശംസകളും......!!!!
ഹരീഷെ,
നമുക്ക് ഒരു കട്ടോഫ് ഡേറ്റ് വക്കണം.
മറ്റൊന്നിനുമല്ല, ഹോള്‍, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ ഫൈനലൈസ് ചെയ്യേണ്ടതുണ്ട്. നൂറു വരെ ആള്‍ക്ക് പറ്റുന്ന ഒരു ഹോളാണ് (പ്രത്യേക പന്തല്‍ പോലെ ഒന്ന് )ഇപ്പോള്‍ പറഞ്ഞുവച്ചിരിക്കുന്നത്.
സുഹൃത്തുക്കളെ,
എനിക്കും ഈ സംഗമത്തിൽ പങ്കെടുക്കുവാൻ താൽപര്യമുണ്ട്. എന്റെ പേരു കൂടി ഉൾപ്പെടുത്തുവാൻ അപേക്ഷ.
കുടുംബാംഗങ്ങൾക്കും പങ്കെടുക്കാമോ?
അപ്പൂട്ടന്,
സ്വാഗതം, കുടുംബാങ്ങളേയും കൊണ്ടുവരൂ.
:)
അപ്പുവേട്ടനും പകല്‍ക്കിനാവനും മറ്റു യു.എ.ഇ. പോട്ടമ്പിടുത്തക്കാരും
മീറ്റിന് വരുന്നതിനാല്‍ ഞങ്ങള്‍ക്ക് ഫോട്ടൊയെങ്കിലും കാണാന്‍ കഴിയുമായിരിക്കും
വരാന്‍ പറ്റാത്തത് വിധി!!!! ആശംസകള്‍.....
ബൂലോകം കൂടുതല്‍ സുതാര്യവും,
സ്നേഹപൂര്‍ണ്ണവും , അനന്തവിശാലവുമാകട്ടെ !
ചേറായി ബൂലോകമീറ്റിന് ചിത്രകാരന്റെ
ഹാര്‍ദ്ദവമായ ആശംസകള്‍ !!!
ഞാനും ചെറായി മീറ്റ്നു എത്തും....
ഞാനും വരുന്നേ,അതും ഈ ലണ്ടനിൽ നിന്നും
ഞാനും വരുന്നേ
ഇങ്ങനെ ഒരു ആശയത്തിനു ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍..എനിക്കും വരണമെന്ന് ആഗ്രഹമുണ്ട്..പക്ഷെ നടക്കാന്‍ വഴിയില്ല..ചില തിരക്കുകള്‍ ഉണ്ട്....എങ്കിലും എന്റെ ഹൃദയപൂര്‍വ്വമായ സ്നേഹാശംസകള്‍..!!
ബ്ലോഗ് മീറ്റിനു ആശംസകള്‍....
ചേറായി മീറ്റിന് ആശംസകൾ.
ഓ. ടോ.
അപ്പുവേട്ടാ,
ക്യാമറയും പിടിച്ച്, അതിന്റെ കോൺട്രാസ്റ്റും, ഫോക്കസും ക്ലുയറാക്കുവാൻ നിന്നാൽ, പലരും മുങ്ങും. അതിന് മുൻപെ, ഫോട്ടോ വന്നിരിക്കണം. മെമ്മറി മറക്കല്ലെ, അവസാനം ക്ഷമ ചോദിച്ചാൽ പച്ചുനെ വിട്ട് ഞങ്ങൾ അടിപ്പിക്കും. പറഞ്ഞേക്കാം.
ആശംസകള്‍ !
അപ്പൂസ് പറഞ്ഞറിഞ്ഞു... ന്നാ ഞാനൂണ്ടാവും :-)
വരണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു, എലാവരേയും കാണാനും, അതുകൊണ്ടുതന്നെ എത്താന്‍ ശ്രമിക്കാം എന്ന് മുന്‍പ് എഴുതിയിരുന്നു, പക്ഷെ കമ്പനി ലീവ് തന്നില്ല, ഒരു മാസംകൂടി കഴിഞ്ഞു പോയല്‍മതി എന്നാണ് പുതിയ ആജ്ഞ.
എന്റെ പേര് ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ അപേക്ഷ, ഇനി ഫോട്ടോ കണ്ടു നെടുവീര്‍പ്പിടാം
നിരാശയോടെ.
മീറ്റിനു എല്ലാവിധ വിജയാശംസകളും നേരുന്നു.
കൂയ്.. എന്റെ പേരും കൂടി ചേര്‍ക്കണെ...
ഞാനും ഉണ്ടാകും...
ഹരീഷേ ബൂലോകം മുഴുവന്‍ ഇളക്കി മറിച്ചാണല്ലൊ നമ്മുടെ മീറ്റ് നടക്കാന്‍ പോകുന്നത്. ഇതൊരു സംഭവം തന്നെ...പ്രതീക്ഷയോടെ കാത്തിരിക്കുന്നു...
me too..
" ചെറായി മീറ്റ് "മായി ബന്ധപ്പെട്ട് ബെർളി ഉന്നയിച്ച വിഷയങ്ങളിലെ പൊടിപ്പും തൊങ്ങലുമൊക്കെ കളഞ്ഞാൽ അതിന്നകത്ത് ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ കാതൽ തിരിച്ചറിഞ്ഞ് സഘാടകർ ആവശ്യമായ നടപടി സ്വീകരിക്കുക.വളരെ സ്വാഭാവികമായി നടന്ന് പോകാവുന്ന ഒന്നായിരുന്നു ഈ മീറ്റും.ഇത്തര മൊരു ആശങ്ക ഉന്നയിച്ചത് ഒരാളാണെങ്കിൽ കൂടി,അനാവശ്യമായ ഒരാശങ്കയാണെങ്കിൽ കൂടി അതും ആശങ്ക പരസ്യമായി ഉന്നയിച്ച സ്ഥിതിയിൽ അടിയന്തിരമായും സ്വാഗത സംഘം വിളിച്ച് ചേർത്ത് സ്വാഗത സംഘത്തിന്റെ പേരിലുള്ള കൂട്ടുത്തരവാദിത്വവും സഘടനാപരവും പ്രാദേശീകവുമായ ബന്ധം ദൃഡീകരിക്കുക. മീറ്റിന്ന് എല്ലാ വിധ ആശംശകളും തീർച്ചയായും പങ്കെടുക്കും.
ഈ വിഷയത്തില്‍ ഈയുള്ളവന്റെ അഭിപ്രായം രേഖപ്പെടുത്തട്ടെ.
ഒരു സ്വാഗതസംഘം രൂപീകരണമെന്നോ ബ്ലോഗ്ഗേഴ്സിന്റെ ഒന്നിച്ചുചേരലിനെ ഔദ്യോഗികവല്ക്കരിക്കണമെന്നോ ചിന്തിക്കുന്നത് അപകടകരമാണ്.
ഇതൊരു ലളിതമായ ഒന്നിച്ചുചേരലാണ്. അങ്ങനെ ഒരു ഒന്നിച്ചുചേരല്‍ നടക്കുമ്പോള്‍ അതില്‍ ഈ ബൂലോകത്തിലെ എല്ലാ ബ്ലോഗ്ഗേഴ്സും പങ്കെടുക്കണമെന്നു ഒരു നിര്‍ബന്ധവും ഇല്ല. ഇന്റര്‍നെറ്റ് വഴി മാത്രം പരിചയമുള്ള, തമ്മില്‍ നേരിട്ടുകാണാന്‍ ആഗ്രഹമുള്ള കുറച്ചുപേര്‍. ചെറായിയില്‍ തമ്മില്‍ കാണുന്നു, സൗഹൃദം പങ്കുവയ്ക്കുന്നു. അതുമായി ബന്ധപ്പെട്ട സ്ഥലവും സമയവും മറ്റും അന്യോന്യം അറിയിക്കാന്‍ കല്യാണസൗഗന്ധികം പോലുള്ള ബ്ലോഗ് മാധ്യമം ഉപയോഗിക്കുന്നു എന്ന് മാത്രം. അത്രതന്നെ, അത്രയേറെ ലളിതമല്ലേ ഇത്?
സൗഹൃദം പങ്കുവയ്ക്കാന്‍ നാം ഒന്നിച്ചുകൂടുന്നതിനെ ദൃശ്യ അച്ചടി മാധ്യമങ്ങള്‍ വഴി പരസ്യം കൊടുക്കാനും നാം ശ്രമ്മിക്കരുത്, അങ്ങനെ ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുകയും വേണം. ബൂലോകത്ത് മാത്രം നിറഞ്ഞു നിന്നാല്‍ പോരേ ഈ ഒന്നിച്ചുചേരല്‍?
നാം ഒത്തു ചേരുന്നത് ഏതെങ്കിലും ഒരു സംഘടനയുടെയോ ഒരു വ്യക്തിയുടെയോ ആഹ്വാനപ്രകാരമോ, എന്തെങ്കിലും ആവകാശങ്ങള്‍ നേടിയെടുക്കാനോ അല്ല, വെറുതെ ഒന്നിച്ചു ആഹാരം കഴിച്ചു അല്പം സൗഹൃദം പങ്കുവച്ച് പിരിയുന്നു, അതിനു ഈ ഭാരത രാജ്യത്ത് ഒരു സ്വാഗതസംഘത്തിന്റെയോ ഒരു അധ്യക്ഷന്റെയോ ഏതെങ്കിലും ഒരു സാങ്കല്‍പ്പിക അക്കാദമികളുടെയോ ശില്പശാലകളുടെയോ മറ്റോ ഒന്നും ആവശ്യമില്ല എന്നതല്ലേ നഗ്നസത്യം?
ബെര്‍ലി തോമസ് ഉന്നയിച്ച വാദഗതികള്‍ ശരിയോ തെറ്റോ തമാശ ആയിട്ടോ എന്നതല്ല, ഈ ബ്ലോഗ്ഗേഴ്സ് മീറ്റിംഗ് "ബൂലോക മീറ്റിംഗ് 2009" എന്ന രീതിയില്‍ ഒരു സംഘടന / സംഘടിത ശക്തി എന്നു തോന്നുന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാതിരിക്കാന്‍ എല്ലാവര്ക്കും ശ്രദ്ധിക്കാം.
Let this be a very simple unconference, a participant-driven conference. I will be introducing myself to other participants of the unconference with my real name, blogger nick name and the blog name, and have lunch together and share the expenses. Simple! Does this sound like a big deal? :-)
ശ്രീശ്രേയസ്,
ഇങ്ങനെയൊരു സൌഹൃദസംഗമത്തെപ്പറ്റി ആലോചനതുടങ്ങിയപ്പോള് മുതല്‍ താങ്കള്‍ പറഞ്ഞ രീതിയില്‍ മാത്രമാണ് അതില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചവരെല്ലാം കണ്ടിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. തുടക്കത്തില്‍ തന്നെ ഇതിനെ ഒരു അഖിലമലയാള ബ്ലോഗര്‍ മീറ്റ് എന്ന നിലയില്‍ കാണരുത് എന്ന് പ്രത്യേകം പറയുകയും ചെയ്തതാണ്. പലതവണ ദുബായിയില്‍ ഞങ്ങള്‍ ഇവിടെയുള്ളവര്‍ ഒത്തുചേര്‍ന്നപ്പോഴും അത്രയേ ഉള്ളായിരുന്നു.
പക്ഷേ പലര് കൂടി ചര്‍ച്ചചെയ്തു ചര്‍ച്ചചെയ്ത് ഈ മീറ്റ് മറ്റെന്തൊക്കെയോ ആക്കിമാറ്റി എന്നുവേണം പറയാന്‍. ആവശ്യമില്ലാത്ത പബ്ലിസിറ്റികള്‍,പല ബ്ലോഗുകളിലെ അനുബന്ധവും അല്ലാത്തതും തമാശയുമായ പോസ്റ്റുകള്‍, ഭാവനകള്‍, കമന്റുകള്‍ മറുകമന്റുകള് എല്ലാം ചേര്‍ന്ന് ഇതിപ്പോള്‍ വേറെഎന്തെക്കെയോ ആയ ഒരു പരിപാടിയാണെന്നു തോന്നിപ്പോകുന്നു. എന്തുചെയ്യാം!
താങ്കള്‍ പറഞ്ഞതുപോലെ “I will be introducing myself to other participants of the unconference with my real name, blogger nick name and the blog name, and have lunch together and share the expenses. Simple! Does this sound like a big deal?“ ശരിതന്നെ - പക്ഷേ ഇതിങ്ങനെ മനസ്സിലാക്കാന്‍ മമ്മൂട്ടിക്കാ പറഞ്ഞപോലെ സെന്‍സുവേണം സെന്‍സിബിലിറ്റിവേണം! അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവീക്കും.
കടത്തനാടന്‍, ശ്രീ@ശ്രേയസ്സ്,
തീര്‍ച്ചയായും ഇതിന് ഒരു സ്വാഗതസംഘം പോലത്തെ ഒദ്യോഗിക ഫോര്മാലിറ്റീസ് ആവശ്യമില്ലെന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. തൊടുപുഴമീറ്റില്‍ മുന്നോട്ട് വന്ന ഒരു ടീം എന്നനിലയില്‍ കൂടിയാണ് ചെറായിയിലെ ഇതിന്റ് സംഘാടനം ലതിച്ചേച്ചിയും മറ്റും ഏറ്റെടുത്തിട്ടുള്ളത്. കൂടുതല്‍ ആളുകള്‍ വരുന്ന ഒരു പ്രോഗ്രാം എന്ന നിലയില്‍ ആവശ്യമായ ജാഗ്രതകള്‍ പുലര്‍ത്താന്‍ എല്ലാവരും ബോധവാന്മാരാണ്. ഈ ഞായറാഴ്ച ചെറായിയിലേക്ക് ഒന്നു പോകുന്നുണ്ട്, അവസാന റൌണ്ട് തയ്യാറെടുപ്പിലേക്ക് കടക്കുന്നതിലേക്കായി. ചെറായിയിക്കടുത്തുള്ള ബ്ലോഗ്ഗേഴ്സ് അരെങ്കിലും വരാന്‍ സൌകര്യപ്പെടുമെങ്കില്‍ നന്നായേനെ.
ഇതില്‍ സംഘാടകരലില്ല, നടത്തിപ്പിനുള്ള ഒരു കൊച്ച് സംഘം വൊളണ്ടീയര്‍മാര്‍. സ്വമേധയാ തയ്യാറായി വരുന്ന ആര്‍ക്കും ഇതിനെ നടത്തിപ്പില്‍ പങ്കാളികളാവാം. ഒളിഞ്ഞു തെളിന്നും സംശയം പ്രകടിപ്പിക്കുന്ന സുഹൃത്തുക്കള്‍ മുന്‍ നിരയിലേക്ക് വന്ന് ഇതിന്റെ നടത്തിപ്പില്‍ കൂട്ടുകൂടണം എന്നാണ് വ്യക്തിപരമായി എന്റ്റെ അഭ്യര്‍ത്ഥന.
ഈ മീറ്റിനെ സപ്പോര്‍ട്ട് ചെയ്ത് ബ്ലോഗ് അക്കാഡമിയടക്കം പലരും മുന്നോട്ട് വന്നിട്ടുണ്ട്, അതുകൊണ്ട് മാത്രം അവരുടെ ആരുടെയെങ്കിലും രഹസ്യ പരിപാടി ആണിതെന്ന സന്ദേഹമുള്ള ഒരാള്‍ പോലും അത് മനസ്സിലിട്ട് നീറ്റാതെ നേരില്‍ ഇതുമായി ബന്ധപ്പെടണം എന്നാണ് എന്റെ മറ്റൊരു റിക്വസ്റ്റ്.
“I will be introducing myself to other participants of the unconference with my real name, blogger nick name and the blog name, and have lunch together and share the expenses. Simple! Does this sound like a big deal?“
ഇതു തന്നെയാണ് ചെറായി മീറ്റ് എന്ന് വിശ്വസിക്കുന്നു.
ഇരുന്നൂറാമത്തെ തേങ്ങാ എന്റെ വഹ
((((( o ))))))
Post a Comment