Thursday, August 12, 2010

ഇടപ്പള്ളി മീറ്റ് 2010

8 ആഗസ്ത് 2010..
ഇടപ്പള്ളിയിലെ ഹൈവേ ഗാർഡെൻ ഹോട്ടെലിലെ വിശാലമായ പന്തലിൽ വെച്ചു ഞങ്ങൾ 47 ബ്ലോഗെർസും അവരുടെ സുഹൃദ്ബന്ധുജനങ്ങളും കൂടിച്ചേരുകയുണ്ടായി. പങ്കെടുത്ത ബ്ലോഗേർസിന്റെ പേരും ഫോട്ടോയും താഴെകാണാവുന്നതാണ്.




നന്ദകുമാർ


പ്രവീൺ വട്ടപ്പറമ്പത്ത്


മനോരാജ്


കൊട്ടോട്ടിക്കാരൻ


ജുനൈദ്


തോന്ന്യാസി


മുരളിക (മുരളീകൃഷ്ണ മാലോത്ത്)


കാപ്പിലാൻ


മത്താപ്പ്


തണൽ


കുമാരൻ


മണികണ്ഠൻ


ഷാജി.ടി.യൂ


പുറക്കാടൻ


പൊറാടത്ത്


അപ്പൂട്ടൻ


ചാണ്ടിക്കുഞ്ഞ്


ജോഹർ ജോ


മുള്ളൂക്കാരൻ


ഇ.ജെ.സലിം തട്ടത്തുമല


കൂതറ ഹാഷിം


പ്രയാൺ $ ഹസ്


സന്ദീപ് സലിം $ വൈഫ്


ചിതൽ


കൃഷ്ണകുമാർ516


മത്തായി 2nd


ശങ്കെർ


ഷിബു മാത്യൂ ഈശോ തെക്കേടത്ത്


സുമേഷ് മേനോൻ


വി.എസ്.ഗോപൻ


ജയൻ ഏവൂർ


പോൾ ചാക്കോ


ജാബിർ പി എടപ്പാൾ


തബാറക് റഹ്മാൻ


പാലക്കുഴി


ഷെറീഫ് കൊട്ടാരക്കര


ഷാ (ചിന്തകൻ)


എസ്.എം.സാദിക്ക്


പാവപ്പെട്ടവൻ


യൂസഫ്പാ


കാർട്ടൂണിസ്റ്റ് സജീവ്


ഹരീഷ് തൊടുപുഴ


പൌർണ്ണമി
ലെക്ഷ്മി ലെച്ചു
ചാർവാകൻ

രണ്ട് കുട്ടിബ്ലോഗെർമാരും മൂന്ന് ലേഡി ബ്ലോഗേർസും സഹിതം നാൽ‌പ്പത്തിയേഴു ബ്ലോഗേർസ് ഈ സുഹൃദ്സംഗമത്തിൽ പങ്കെടുക്കുകയുണ്ടായി. രാവിലെ മുതൽ ബ്ലോഗെർമാർ എത്തിത്തുടങ്ങിയിരുന്നു. ഏകദേശം 10.45 ഓടു കൂടി മീറ്റ് ആരഭിച്ചു.
മീറ്റിന്റെ ലൈവ്സ്ട്രീമിങ്ങ് നമ്മുടെ ബൂലോകത്തിലൂടെ കാണിക്കുന്നുണ്ടായിരുന്നു. പാവപ്പെട്ടവൻ അവതാരകന്റെ റോൾ ഏറ്റെടുത്തു‍. ആദ്യമായി കവി മുരുകന്‍ കാട്ടാക്കടയെ മീറ്റ് നടക്കുന്ന വേദിയിലേക്ക് കൊണ്ട് പരിചയപ്പെടുത്തി. അതിന്‍ ശേഷം ഒരോരുത്തരായി സ്വയം പരിചയപ്പെടുത്തി.
പരിചയപ്പെടുത്തല്‍ ചടങ്ങ് കഴിഞ്ഞപ്പോള്‍ ഏതാണ്ട് 12 മണിയോടടുത്തിരുന്നു. അതിന് ശേഷം അകാലത്തില്‍ പൊലിഞ്ഞ് പോയ രമ്യ ആന്റണിയോടുള്ള ആദരസൂചകമായി ബ്ലോഗര്‍മാര്‍ എല്ലാവരും ഒരു നിമിഷം എഴുന്നേറ്റ് നിന്നു മൌനം ആചരിച്ചു. പിന്നീട് കവി മുരുകന്‍ കാട്ടാക്കട അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രണയ കാവ്യം രേണുകയും തുടര്‍ന്ന് മങ്ങിയ കാഴ്ചകള്‍ കാണാനായി കണ്ണട എന്ന കവിതയും ആലപിച്ചു. ഇടക്ക് ചില നാടന്‍ പാട്ടുകളും മറ്റുമായി സദസ്സുമായി കൂ‍ടുതല്‍ സംവേദിക്കാന്‍ അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നു.

അതിനിടയില്‍ തന്നെ മലയാളത്തിനെ ആദ്യ ബ്ലോഗ് പത്രമായ ബൂലോകം ഓണ്‍ലൈന്‍; എഡിറ്റര്‍ കാപ്പിലാന്‍ അവിടേ എല്ലാവര്‍ക്കും വിതരണം ചെയ്തു. ഒപ്പം തന്നെ കുമാരന്റെ കുമാര സംഭവങ്ങള്‍ എന്ന പുസ്തകത്തിന്റെ വിതരണവും കുമാരന്‍ നടത്തി.

അപ്പോളേക്കും സമയം ഏതാണ്ട് ഒരു മണിയോടടുത്തിരുന്നു. ഉച്ചയൂണിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ മഴ ഒഴിഞ്ഞ് നില്‍ക്കുന്നത് കണ്ട് ഗ്രൂപ്പ് ഫോട്ടോസെഷന്‍ നടത്തി. ഇതിനിടയിൽ ചെറായിമീറ്റ് ഹീറൊ നമ്മുടെ പ്രിയംകരനായ സജീവേട്ടന്റെ കാരിക്കെച്ചർ മാരത്തോൻ ആരഭിച്ചു തുടങ്ങിയിരുന്നു. ആബാലവൃദ്ധം ബ്ലോഗേർസും അദ്ദേഹത്തിനു മുൻപിൽ അനുസരണയോടെ മുഖം കൊടുത്തു നിൽക്കുന്ന കാഴ്ച അത്യന്തം ആനന്ദകരം തന്നെയായിരുന്നു.
പിന്നീട് വിഭവ സമൃദ്ധമായ ഉച്ചയൂണിലേയ്ക്ക് സദസ്സ്യർ പലായനം ചെയ്തു.








പിന്നീട് ഉച്ച കഴിഞ്ഞ് ദൂരക്കൂടുതലുള്ള ചില ബ്ലോഗര്‍മാര്‍ പിരിഞ്ഞു തുടങ്ങിയപ്പോഴേക്കും കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ ചെറായി മീറ്റിലെ പോലെ
തന്റെ പേപ്പറുകളും പേനയുമായി ബ്ലോഗര്‍മാരുടെ കാരിക്കേച്ചറുകള്‍ വരക്കാന്‍ തുടങ്ങി. അതിനിടയില്‍ പരസ്പരം കൂട്ടം തിരുഞ്ഞുള്ള നര്‍മ്മ സംഭാഷണങ്ങളും ചെറിയ ചെറിയ കലാപരിപാടികളുമായി സദസ്സ് ഉത്തേജിക്കപ്പെട്ടിരുന്നു.













സതീഷ് പൊറാടത്തിന്റെ പ്രിയമുള്ളവളെ എന്ന ഗാനവും പ്രയാണ്‍ചേച്ചിയുടെ ഭര്‍ത്താവിന്റെ പണ്ട് പാടിയ പാട്ടിലൊരെണ്ണം എന്ന ഗാനവും മണികണ്ഠന്റെ ഇമിറ്റേറ്റീവ് ഗാനവും കൊച്ച് ബ്ലോഗര്‍ അശ്വിന്റെ വാക്കാ വാക്കയും സദസ്സിനെ കൈയിലെടുത്തു. ഷെറിഷ് കൊട്ടാരക്കര തന്റെ പ്രസംഗത്തിലൂടെ മീറ്റുകള്‍ അല്പം കൂടെ ഗൌരവതരമാകണമെന്നും മറ്റും അഭിപ്രാ‍യപ്പെട്ടത് ബ്ലോഗേർസ് കൈയടികളോടെ എതിരേറ്റു.
പിന്നീട് മുരുകന്‍ കാട്ടാക്കട വീണ്ടും പ്രശസ്തമായ ബാഗ്ദദ് എന്ന കവിതയും നാത്തൂനേ എന്ന കവിതയും ആലപിച്ചു.



തുടർന്ന് ചായയ്ക്കു ശേഷം ഏതാണ്ട് മൂന്നരയോടെ അടുത്ത ഒരു മീറ്റില്‍ കാണാമെന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞു.



ടി മീറ്റ് നടത്തുവാൻ ഭംഗിയായി വിജയിപ്പിക്കുവാൻ യത്നിച്ച് എന്റെ കൂടെ അചഞ്ചലമായി നിലകൊണ്ട പാവപ്പെട്ടവൻ, മനോരാജ്,പ്രവീൺ വട്ടപ്പറമ്പത്ത്, യുസഫ്പ എന്നിവർക്ക് എന്റെ നന്ദി രേഖപ്പെടുത്തട്ടെ. ഈ ബ്ലോഗ്മീറ്റ് വൻവിജയമാക്കുന്നതിൽ ഇതിൽ പങ്കെടുത്ത ഓരോബ്ലോഗെർമാരോടും ഒട്ടേറെ കടപ്പെട്ടിരിക്കുന്നു. അവർക്കും എന്റെ നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ചെറായി മീറ്റിലെന്ന പോലെ ഈ മീറ്റിലും പങ്കെടുത്തവരുടെ കാരിക്കേച്ചർ വരച്ചു കൊണ്ട് മാരത്തോൻ നടത്തിയ ഞങ്ങളൂടെ പ്രിയപ്പെട്ട സജിവേട്ടനു ആയിരം ഉമ്മകൾ !!; അദ്ദേഹത്തിനു നന്ദി രേഖപ്പെടുത്തുന്നു. ഈ ബ്ലോഗ് മീറ്റ് യഥാസമയം ലോകത്തിന്റെ പലഭാഗത്തുമെത്തിക്കുവാൻ പ്രയത്നിച്ച നമ്മുടെ ബൂലോകം പത്രത്തിനും ജോ, മുള്ളുർക്കാരൻ, പ്രവീൺ എന്നിവർക്കും എന്റെ നന്ദി രേഖപ്പെടുത്തട്ടെ. ടി മീറ്റിന്റെ വീഡിയോ സ്വന്തം ചിലവിൽ എടുത്ത് അതു എഡിറ്റ് ചെയ്ത് നമ്മുടെ ബൂലോകത്തിലൂടെ പബ്ലീഷ് ചെയ്ത ജോയ്ക്ക് എന്റെ നന്ദി രേഖപ്പെടുത്തുന്നു. ഹോട്ടെൽ ഹൈവേ ഗാർഡെനിലെ മാനേജെർ ദിലീപ് $ സ്റ്റാഫുകൾക്കും നിങ്ങളുടെ ഉചിതമായ സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നു. ടി മീറ്റിനു പങ്കെടുത്ത് വളരെ തീഷ്ണതയോടെ കവിതാലാപനം നടത്തി സദസ്സ്യരെ വിസ്മയിപ്പിച്ച കവി. ശ്രീ. മുരുകൻ കാട്ടാകടയ്ക്ക് ഞ്ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു. ബൂലോകം ഓൺലൈന്റെ പ്രിന്റെഡ്പത്രം പരിചയപ്പെടുത്തുകയും സൌജന്യമായി വിതരണം ചെയ്യുകയും ചെയ്ത അതിന്റെ എഡിറ്റെർ കാപ്പിലാനു നന്ദി രേഖപ്പെടുത്തുന്നു. മീറ്റിനു ആശംസകൾ നേർന്നു കൊണ്ട് ഫോണിൽ വിളിച്ച അപ്പു, നട്ടപ്പിരാന്തൻ, അനിൽ@ബ്ലോഗ്, വെള്ളായണി വിജയൻ, നൊമാദ്, നിരക്ഷരൻ, മാണിക്യം, നാടകക്കാരൻ തുടങ്ങി അസംഖ്യം വരുന്ന കൂട്ടുകാർക്കും നന്ദി രേഖപ്പെടുത്തുന്നു. ടി മീറ്റ് ഭംഗിയായി പര്യവസാനിച്ചതിൽ സർവ്വേശരന് കൂടി നന്ദി അർപ്പിച്ചു കൊണ്ട് എന്റെ വാക്കുകൾ ഇവിടെ ഉപസംഹരിക്കട്ടെ.


ഇടപ്പിള്ളി മീറ്റിന്റെ വീഡിയോ ഇവിടെ കാണാവുന്നതാണ്..

48 comments:

ഹരീഷ് തൊടുപുഴ said...

ഇടപ്പിള്ളി മീറ്റ് 2010

Vayady said...

ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മീറ്റില്‍ പങ്കെടുത്ത നിങ്ങളുടെ വിവരണങ്ങളും, ഫോട്ടോസും കാണുമ്പോള്‍ എനിക്ക് അതില്‍ പങ്കെടുത്ത പ്രതീതി തന്നെയാണ്‌ തോന്നുന്നത്.

ഈ മീറ്റ് സംഘടിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഫോട്ടോ കണ്ടു ബോധിച്ചു

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്ദി,ഹരീഷ്.നന്ദി...ഇത്രയും വിശദമായ ഒരു റിപ്പോര്‍ട്ട് ചിത്രങ്ങള്‍ സഹിതം അവതരിപ്പിച്ചതിന് നന്ദി......

മാണിക്യം said...

ഹരീഷ് പറയാതിരിക്കാന്‍ വയ്യ കുറ്റമറ്റ വിവരണത്തോടെ ഈ സചിത്രലേഖനം അതിമനോഹരമായിരികുന്നു ശരിക്കും മീറ്റിനു വന്നു പങ്കെടുത്ത പ്രതീതി, ഒരു സംഗമം സംഘടിപ്പിക്കുകയും എല്ലാവരും അതില്‍ സന്തോഷം കണ്ടെത്തുകയും എന്നത് ആണു ഏറ്റവും പ്രധാനം അത് ഇടപ്പിള്ളി മീറ്റ് 2010നു സാധിച്ചു ..പങ്കെടുത്തവരും വിവരണങ്ങള്‍ വായിച്ചവരും ഏകകണ്ഡമായി അതു സമ്മതിക്കും എന്നെപോലെയുള്ളവര്‍ പ്രാര്‍ഥിക്കുന്നു 'ഈശ്വരാ ബ്ലോഗേഴ്സിന്റെ അടുത്ത കൂടിച്ചേരലിനു എത്താന്‍ അനുവദിക്കണേ എന്ന്' ...

സംഘാടകര്‍ക്ക് എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.

കൂതറHashimܓ said...

vivaatha kamantinum, njaanundaakkiya prasnagalkkum maap
cheyyaan paadillayirunna valiya thettin maap
(hareeshettaaa...mobilil othiri try cheythirunnu.... Bt...)

കുഞ്ഞൂസ് (Kunjuss) said...

ചിത്രങ്ങളും വിവരണങ്ങളും അതിമനോഹരമായി. മീറ്റില്‍ പങ്കെടുത്ത പ്രതീതി.
സംഘാടകര്‍ക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍!

Unknown said...

നന്നായിട്ടുണ്ട്. ഫോട്ടോ പേര് സഹിതം പബ്ലിഷ് ചെയ്തതില്‍ സന്തോഷം. മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്കും അവരെ പരിചയപ്പെടാന്‍ സാധിച്ചല്ലൊ. കൂടുതല്‍ പ്രാതിനിധ്യമുള്ള ഒരു അഖില കേരള മീറ്റ് നടക്കുമോ എന്തോ. ഞങ്ങള്‍ മലബാറുകാര്‍ക്ക് ഒരു ഹരീഷിന്റെ കുറവ് ശരിക്കും അനുഭവപ്പെടുന്നു.

ആശംസകള്‍!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഹലോ മിസ്റ്റർ ഹരീഷ്..

പോട്ടംസ് ഒന്നും കാണാത്തതുകൊണ്ട് ഞാനെന്റെ മുതലക്കുഞ്ഞുങ്ങളോട് ഒരു തടിയനെ തീറ്റയായി തരാം എന്നു വാഗ്ദാനം ചെയ്തിരുന്നു..ബൈ ദ ബൈ.. പോട്ടംസ് എല്ലാം കിടൂ..

Manju Manoj said...

അടുത്ത ഒരു മീറ്റില്‍ എങ്കിലും പങ്കെടുക്കാന്‍ പറ്റണെ എന്ന് പ്രാര്‍ത്ഥിച്ചു പോകുന്നു ഈ വിവരണം വായിച്ചപ്പോള്‍..... വളരെ നന്നായി ഹരീഷ്...

HAINA said...

പങ്കെടുത്ത പ്രതീതി തന്നെയാണ്‌ തോന്നുന്നത്.

Cartoonist said...

എന്താ പടങ്ങള്‍ടെ ഒരു വൃത്തി.
ഒരു ക്യാരിക്കേച്ചറിസ്റ്റിന് നേരിട്ട് മുഖം കൊടുക്കാന്‍ വയ്യെങ്കില്‍, ഇത്തരം പടങ്ങളാ എത്തിച്ചുകൊടുക്കണ്ടെ...

കലകലക്കി ഹരീഷെ, തൊടുപുഴെ :)

എന്ന്,120കിഗ്രാന്‍

Unknown said...

നന്നായി ഹരീഷേട്ടാ

Unknown said...

നന്നായി ഹരീഷേട്ടാ

Prasanth Iranikulam said...

ഇത്ര മനോഹരമായി ഇങ്ങനെ ഒരു മീറ്റ് ഓര്‍ഗനൈസ് ചെയ്യാന്‍ കഴിഞ്ഞതിലും അതിന്റെ ചിത്രങ്ങളും വിവരണങ്ങളും അതിമനോഹരമായി ഞങ്ങള്‍ക്കായി അവതരിപ്പിച്ചതിനും നന്ദി ഹരീഷ്.
ഈ മീറ്റ് സംഘടിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും ആശംസകള്‍ .

Unknown said...

നല്ല പടങ്ങള്‍ ..
നന്ദി ഹരീഷ് ഏട്ടാ.

jayanEvoor said...

നല്ല പടങ്ങൾ!
നല്ല പോസ്റ്റ്!

നാട്ടുകാരന്‍ said...

"കാസെറ്റ് മഹാകവി" ശ്രീ മുരുകന്‍ കാട്ടാക്കടയുടെ സ്നേഹസംവാദത്തെക്കുറിച്ചൊന്നും എഴുതാത്തത് ബ്ലോഗേര്‍സ് നല്ല സഹിഷ്ണുതയുള്ളവര്‍ ആണെന്ന് മനസിലാക്കിക്കാനല്ലേ ? പിടി കിട്ടി സൂത്രം :)

|santhosh|സന്തോഷ്| said...

നല്ല ചിത്രങ്ങള്‍. എല്ലാവരെയും നേരില്‍ കാണാന്‍ സാധിച്ചല്ലോ ഫോട്ടോയിലൂടെ.
പേരിനൊപ്പം പ്രൊഫൈല്‍ പേരും ലിങ്കും കൊടൂത്തിരുന്നെങ്കില്‍ നന്നായിരുന്നു.

മീറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് രണ്ടു പോസ്റ്റിനും കൂടി നന്ദി ഇവിടെ അറിയിക്കുന്നു :)

Sabu Kottotty said...

നന്ദി ഹരീഷ്,
താങ്കളെപ്പോലുള്ളവരുടെ പോസ്റ്റുകളും കമന്റുകളുമാണ് എന്നെ ഈ രംഗത്തും ഒരുകൈനോക്കാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ നമ്മുടെയൊക്കെ ആയുസ്സുള്ളകാലം ബൂലോകത്തു തുടരണമെന്നുതന്നെയാണ് ആഗ്രഹവും. താങ്കളുടെ ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് ഒരു വിടവാങ്ങലിന്റെ ധ്വനിയുള്ളതുപോലെ തോന്നുന്നു. ആരോഗ്യകരമായ വിമര്‍ശനങ്ങളെമാത്രം മുഖവിലയ്ക്കെടുത്ത് മറ്റുള്ളവയെ കണ്ടില്ലെന്നു നടിച്ച് നമുക്കു പറയാനുള്ളതു പറയാം. നല്ലചിന്തകള്‍ നശിച്ചിട്ടില്ലാ‍ത്ത ഒരുപറ്റം എപ്പോഴും ബാക്കിയുണ്ടാവും. അവരുമൊന്നിച്ച് മുന്നോട്ടുപോകാം. ബ്ലോഗര്‍മാരെ ഒരാളെയും വിടാതെ പെട്ടിയിലാക്കിയതിനെ അഭിനന്ദിയ്ക്കുന്നു. അടുത്ത മീറ്റിനും താങ്കളുടെ സജീവ സാന്നിദ്ധ്യം ഉണ്ടാവണമെന്നും ഈ കൂട്ടായ്മ എക്കാലവും നിലനില്‍ക്കണമെന്നും ആഗ്രഹിയ്ക്കാം. വിടവാങ്ങല്‍ ധ്വനി എന്റെ തോന്നല്‍ മാത്രമായിരിയ്ക്കട്ടെ.

അപ്പൊപ്പിന്നെ അടുത്ത മീറ്റിനുവേണ്ടി തയ്യാറെടുക്കാം, അല്ലേ...?
...ആശംസകള്‍...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹരീഷേ,

നേരത്തെ ഇട്ട രണ്ട് പോസ്റ്റും കണ്ടിരുന്നു.ഇതുകൂടി ആയപ്പോള്‍ പൂര്‍ണ്ണതയിലെത്തി.ഇത്തവണ വരാന്‍ സാധിച്ചില്ലെങ്കിലും എല്ലാം ഭംഗിയായി നടന്നതില്‍ വളരെ സന്തോഷം.ഒത്തൊരുമയോടെയുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ എതു പ്രതിസന്ധിയിലും കാര്യങ്ങള്‍ നടത്താന്‍ പറ്റുമെന്ന് ഇത് കാണിക്കുന്നു.

ഹരീഷിന്റെ ഫോട്ടോയുടെ അവസാനം മൂന്നു പേരുകള്‍ വെറുതെ എഴുതിയിരിക്കുന്നു? എന്തു പറ്റി? അവരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ കിട്ടിയില്ലേ?

ഭക്ഷണത്തിനായി “പാലായനം ചെയ്തു തുടങ്ങി” എന്നത് മാറ്റി എഴുതിയാല്‍ നന്നായിരിക്കും.പാലായനം ചെയ്യുക എന്നാല്‍ ഒരു സ്ഥലത്തു നിന്ന് ഓടി രക്ഷപെടുക എന്നല്ലേ?

മുരുകന്‍ കാട്ടാക്കട ഒരു ബ്ലോഗറും കൂടി ആയതിനാല്‍ എല്ലാവരുടേയും ഒപ്പം ഫോട്ടോ കൊടുക്കാമായിരുന്നില്ലേ?

സ്നേഹത്തോടെ
സുനില്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@ നാട്ടുകാരന്‍,

എന്തേ “കാസറ്റ് മഹാകവി “ എന്നെഴുതി?
താങ്കള്‍ക്കും ചിത്രകാരനെപ്പോലെ “പുച്ഛ രോഗം” ബാധിച്ചു തുടങ്ങിയോ?

Unknown said...

ഹരിഷ്... നല്ല വിവരണവും നല്ലഫോട്ടോയും

Muralee Mukundan , ബിലാത്തിപട്ടണം said...

ഇടപ്പള്ളി മീറ്റ് 2010 ന്റെ സചിത്രലേഖനം എന്ന് പറയുന്നത് ഇതാണ്...
ഇത്ര മനോഹരമായി ഓരോരൊ പടങ്ങൾ പേരുസഹിതം പരിചയ പെടുത്തി പങ്കെടുത്ത ബൂലോഗരെയെല്ലം ഭൂലോകത്ത് എവിടെയിരുന്നും കാണാവുന്ന രീതിയിൽ ചിത്രീകരിച്ചതിന് പ്രത്യേക അഭിനന്ദനം...!

ഒപ്പം ഈ മീറ്റ് അനുകൂല ഘടകങ്ങൾ പലതും ഒത്ത് വന്നില്ലെങ്കിലും,നിങ്ങൾ എല്ലാവരും കൂടി ഇത്ര ഭംഗിയായി സംഘടിപ്പിച്ചതിനും...കേട്ടൊ ഹരീഷ്.

പിന്നെ അടുത്തകൊല്ലത്തെ മീറ്റ് നമുക്കെല്ലാം ചേർന്ന് അതിഗംഭീരമാക്കാം...കേട്ടൊ...
ഇപ്പോൾ തന്ന അതിനുള്ള അണിയറ പ്രവർത്തനങ്ങൾ തുടങ്ങാം..അല്ലേ...

നാട്ടുകാരന്‍ said...

@സുനില്‍,

എനിക്കങ്ങനെയൊരു രോഗമുണ്ടെന്ന് മിനിമം ഞാനെങ്കിലും കരുതുന്നില്ല :)
എങ്കിലും ഈ മീറ്റിന്റെ പിന്നാമ്പുറക്കഥകള്‍ കേട്ടപ്പോള്‍ അങ്ങനെയുള്ളവരും ഉണ്ടെന്നു മനസ്സിലായി.
“കാസറ്റ് മഹാകവി “ എന്നത് എന്റെ പ്രയോഗമല്ല , കഴിഞ്ഞ ദിവസം ഒരു ചാനലില്‍ ശ്രീ മുരുകന്‍ കാട്ടാക്കടയെക്കുറിച്ച് പറഞ്ഞു കേട്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ എന്നോടു ചോദിച്ചിട്ട് കാര്യമില്ല. മീറ്റില്‍ പങ്കെടുത്ത ഏതെങ്കിലും സാധാരണ ബ്ലോഗറോട് ചോദിച്ചു നോക്കൂ ......

JAMES BRIGHT said...

നല്ല പോസ്റ്റ് ഹരീഷ്.
ചിത്രങ്ങളെപ്പറ്റി പറയേണ്ടുന്ന കാര്യമില്ലല്ലോ.
സത്യത്തില്‍ ഹരീഷ് ഇല്ലാത്ത ഒരു മീറ്റിനെപ്പറ്റി ആലോചിക്കാന്‍ വയ്യാത്ത സ്ഥിതി വന്നു ചേര്‍ന്നിരിക്കുന്നു. ഈ ആത്മാര്‍ത്ഥതയെ എത്ര പുകഴ്ത്തിയാലും മതിയാകില്ല.
സസ്നേഹം
ജെയിംസ് ബ്രൈറ്റ്.

ജിജ സുബ്രഹ്മണ്യൻ said...

വിവരണവും ഫോട്ടോയും കണ്ടു ബോധിച്ചു.ചില മുഖങ്ങളെല്ലാം നല്ല പരിചയം ഉള്ളവ തന്നെ.എന്തായാലും സന്തോഷം തോന്നുന്നു

ഒഴാക്കന്‍. said...

വന്നില്ല ക്ഷമി

ചാണക്യന്‍ said...

പ്രതീക്ഷിച്ചതു പോലെ തന്നെയുള്ള പ്രൌഡ ഗംഭീരമായ മീറ്റ് പോസ്റ്റിനു നന്ദി ഹരീഷ്...
നഷ്ടബോധത്തോടെയാണ് പോസ്റ്റ് വായിച്ചതും ചിത്രങ്ങൾ കണ്ടതും.....

ഒഴിവാക്കാനാവാത്ത തികച്ചും വ്യക്തിപരമായ കാരണത്താലാണ് മീറ്റിനു വരാൻ കഴിയാത്തത്...ക്ഷമിക്കണേ ഹരീഷ്...

Manoraj said...

മുകളില്‍ നിന്ന് മൂന്നാമത്തെ ഫോട്ടൊയിലെ ആളുടെ ഒരു ഗ്ലാമറേ.. അസൂയ തോന്നുന്നു.. :)

hi said...

എല്ലാരേയും കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ സന്തോഷം

chithrakaran:ചിത്രകാരന്‍ said...

മീറ്റില്‍ പങ്കെടുത്ത ബ്ലോഗര്‍മാര്‍ക്ക് ഹരീഷിന്റെ വകയായുള്ള സമ്മാനമാണ് ഈ പോസ്റ്റ്.
ഓരോ ബ്ലോഗറേയും ഹരീഷ് ക്യാമറയിലൂടെ വായിച്ചു
പഠിച്ചിരിക്കുന്നു.
ഹരീഷിനും...
മീറ്റില്‍ പങ്കെടുത്ത ബ്ലോഗര്‍മാര്‍ക്കും ചിത്രകാരന്റെ
അഭിവാദ്യങ്ങള്‍ !!!
................
ശാന്ത കാവുമ്പായിയുടെ പുസ്തക പ്രകാശനവും,
തഥവസരത്തില്‍ എത്തിച്ചേര്‍ന്ന ബ്ലോഗര്‍മാരുടെ
സ്നേഹ സംഗമവും ചിത്രകാരന്റെ ബ്ലോഗില്‍:ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !

Unknown said...

പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലും ചിത്രങ്ങള്‍ സഹിതമുള്ള ഈ വിവരണം അതിന്റെ കുറവ് നികത്തി.
നന്ദി ഹരീഷ്, അടുത്തതിനെങ്കിലും കൂടാന്‍ പറ്റിയെങ്കില്‍ എന്നാശിച്ചുകൊണ്ട്

ഇ.എ.സജിം തട്ടത്തുമല said...

ചിത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട്.ഈയുള്ളവന്റെ ഫോട്ടോയിൽ പേര് മാത്രമല്ല ഇൻഷ്യലും തെറ്റായി കാണപ്പെടുന്നു. സാരമില്ല. സമയം കിട്ടുമ്പോൾ ഒന്ന് തിരുത്തിയിടുക. ഇ.എ.സജിം തട്ടത്തുമല

പട്ടേപ്പാടം റാംജി said...

വളരെ വ്യക്തതയോടെ നല്‍കിയ ചിത്രങ്ങള്‍ അടങ്ങിയ നല്ല പോസ്റ്റ്‌.

ബിന്ദു കെ പി said...

നന്ദി ഹരീഷ്....ഈ പോസ്റ്റ് ഞാൻ കാത്തിരിക്കുകയായിരുന്നു...ഇപ്പോഴാ കണ്ടത്

Manikandan said...

ഹരീഷേട്ടാ അടുത്ത ബ്ലോഗ്‌മീറ്റ് എന്നാ? എവിടെവെച്ചാ? ഇത്രയും പേരെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം.

jyo.mds said...

എല്ലാവരേയും കണ്ടു-പരിചയപ്പെടുത്തിയതിന് നന്ദി.നല്ലൊരു ഒത്തുചേരല്‍.

belated onam wishes

Gopakumar V S (ഗോപന്‍ ) said...

നന്നായി....നല്ല ചിത്രങ്ങളും വിവരണങ്ങളും... ആശംസകൾ

Pranavam Ravikumar said...

നല്ല വിവരണം... നല്ല പടങ്ങളും...

സുജനിക said...

അസൂയ തോന്നി. പങ്കെടുക്കാമായിരുന്നു. അറിഞ്ഞില്ല.

ചാണ്ടിച്ചൻ said...

ഹരീഷേ....അടിപൊളി ഫോട്ടോസ്...പിന്നെ സംഘാടന മികവിന് ഒരായിരം അഭിനന്ദനങ്ങള്‍...

lekshmi. lachu said...

athil aaraa hareesh oraal puram thirinju nilppundallo...athraaa...

തോന്ന്യാസി said...

ശ്ശൊ, ആ തെങ്ങില്‍ ചാരി വിദൂരതയിലേയ്ക്ക് കണ്ണും നട്ട് നില്‍ക്കുന്ന ആ ബ്ലോഗറെ നല്ല പരിചയമുണ്ടല്ലോ.. ആരാത്?

എനിവേ ഉഗ്രന്‍...ഉഗ്രോഗ്രന്‍....

ഷാ said...

ഹരീഷേട്ടാ,
ക്ഷമിക്കണം. ഈ പോസ്റ്റ് കാണാന്‍ വളരെ വൈകി. 'ഷാ' എന്നതാണ് എന്റെ ബ്ലോഗ് നാമം. 'ചിന്തകള്‍ ' എന്നത് എന്റെ ബ്ലോഗിന്റെ പേരാണ്. 'ചിന്തകന്‍ ' എന്ന പേരില്‍ മറ്റൊരു ബ്ലോഗര്‍ ഉണ്ടെന്നാണ് എന്റെ അറിവ്. അതുകൊണ്ട് എന്റെ ഫോട്ടോയുടെ അടിയില്‍ ചേര്‍ത്തിരിക്കുന്ന പേര് 'ഷാ' എന്ന് മാത്രമാക്കി മാറ്റണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു.

ഷാ said...

ഈ പോസ്റ്റിനു പിന്നിലുള്ള അധ്വാനത്തെ അഭിനന്ദിക്കാതെ വയ്യ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒരു പാട് വൈകിയ നന്ദി ...
പോട്ടതിനു,
പോട്ടം പിടിച്ച യന്ത്രത്തിന്,
പോട്ടം പിടിച്ച ആള്‍ക്ക്..

(മീറ്റിനു വന്നില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ!)

അനശ്വര said...

വര്‍ഷം ഒന്നു കഴിഞ്ഞു ഞാന്‍ ഇവിടെ എത്തുമ്പൊള്‍...
നല്ല പോസ്റ്റും നല്ല ഫോട്ടൊകളും...