Monday, June 27, 2011

മുറിവുകൾ..

കാലം..!!
എന്നില്‍ മുറിവുകള്‍ നെയ്യുന്നു..
എന്റെ ധമനികളില്‍ പായുന്ന ചുടു രക്തത്തെ..
ഉപേക്ഷിച്ച്; എന്നില്‍ നിന്നകലുന്ന..
എന്റെ പ്രിയ ശരീരാംശങ്ങള്‍..
നിര്‍ജ്ജീവാവസ്ഥയില്‍ മണ്ണില്‍ അലിഞ്ഞു ചേരുന്നു..
നാളെ പുതുനാമ്പുകള്‍ വരും എന്നില്‍ ഉന്മേഷം നിറയ്ക്കാന്‍..
എന്നാലും..

11 comments:

പാവപ്പെട്ടവൻ said...

കാലം അതെ എല്ലാകഘട്ടവും ചരിത്രപരമായ മാറ്റങ്ങൾ ആവിശ്യപ്പെടുന്നു .പക്ഷേ ഈ എന്നാലും ..?

ഇ.എ.സജിം തട്ടത്തുമല said...

ഇത് വെറും കുറിപ്പല്ല. ഇതിൽ അല്പം കാവ്യാംശം ഉണ്ട്. അതുകൊണ്ട് കവിത എന്ന ലേബൽ ചാർത്താമായിരുന്നു.ആശംസകൾ!

ഋതുസഞ്ജന said...

നാളെ പുതുനാമ്പുകള്‍ വരും :)

പ്രയാണ്‍ said...

ഹരീഷ്......!!!.....:) ആശംസകള്‍

Yasmin NK said...

എന്തരോ എന്തോ...

പട്ടേപ്പാടം റാംജി said...

മാറ്റങ്ങള്‍ നടക്കട്ടേന്ന്...

Manoraj said...

കാലം വികൃതികള്‍ കാട്ടട്ടെ ഹരീഷ്. തട്ടത്തുമല പറഞ്ഞപോലെ ഇത് കുറിപ്പ് എന്നതിനേക്കാള്‍ കവിത എന്ന് തന്നെ പറയാട്ടോ

Unknown said...

എന്നാലും...!

സങ്കൽ‌പ്പങ്ങൾ said...

നാളെ പുതുനാമ്പുകള്‍ വരുമല്ലോ സന്തോഷം .കവിതയായിട്ടാണ് ഞാന്‍ വായിച്ചത് .നല്ല കവിതകള്‍ പ്രതീക്ഷിക്കട്ടെ...

ദേവന്‍ said...

ഒടുവില്‍ ഒരു ‘കവി‘ എന്ന കടുത്ത നിയോഗം ഹരീഷേട്ടനെയും തേടിയെത്തിയിരിക്കുന്നു...!!! ഇതെപ്പോ സംഭവിച്ചു ഹരീഷേട്ടാ...?

Lipi Ranju said...

ഇത് കൊള്ളാംട്ടോ മാഷേ...