
ബ്ലോഗില്‍ നിന്നും ഉടലെടുത്ത കൂട്ടായ്മയിലൂടെ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപീകരിച്ച മലയാളത്തിലെ പുത്തന്‍ പ്രസാധക സംഘമായ കൃതി പബ്ലിക്കേഷന്‍സിന്റെ ഔപചാരികമായ ഉദ്ഘാടനവും വെബ്സൈറ്റിന്റെ ലോഞ്ചിങും ഒപ്പം കൃതി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ആദ്യ പുസ്തകമായ മലയാളം ബ്ലോഗിലെ 28 കഥാകൃത്തുക്കളുടെ 28 കഥകള്‍ അടങ്ങിയ ‘മൌനത്തിനപ്പുറത്തേക്ക്...‘ എന്ന സമാഹാരത്തിന്റെ പ്രകാശനവും തൊടുപുഴയിലുള്ള അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് 21-11-2010 രാവിലെ 11.00 മണിക്ക് നടത്തപ്പെട്ടു.
മലയാളം ബ്ലോഗിലെ പ്രമുഖനും റേഡിയോ മാംഗോ കോഴിക്കോട് സ്റ്റേഷനിലെ പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീ. ജി.മനു അദ്ധ്യക്ഷനായ ചടങ്ങില്‍ വെച്ച്



ബ്ലോഗില്‍ നിന്നും ഉടലെടുത്ത ഈ കൂട്ടായ്മയുടെ നിറപ്പകിട്ടാര്‍ന്ന ചടങ്ങിന് നാട്ടുകാരന് എന്ന പേരില്‍ ബ്ലോഗുകള്‍ എഴുതുന്ന ശ്രീ. പ്രിന്‍സ്. ജെ. തോപ്പില്‍ സ്വാഗതവും, കൃതി പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ഹരീഷ് തൊടുപുഴ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്..., എന്‍.ബി.പബ്ലിക്കേഷന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗവരദന് എന്നീ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും നടന്നു. ചടങ്ങില്‍ പ്രശസ്ത ബ്ലോഗര്‍മാരായ ശ്രീ.നന്ദപര്‍വ്വം നന്ദകുമാര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്. യൂസഫ്പ, അനില്‍@ബ്ലോഗ്, ഷാജി.ടി.യു. സിജീഷ് , വീണ, മിക്കി മാത്യു, മണി ഷാരത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.

പുസ്തകം വേണ്ടവര്‍ sales@krithipublications.com എന്ന വിലാസത്തില്‍ നിങ്ങളുടെ ഇന്ത്യക്കകത്തെ തപാല്‍ വിലാസം അയച്ച് തന്നാല്‍ പുസ്തകം വി.പി.പിയായി (തപാല്‍ ചാര്‍ജ്ജ് പുറമേ) അയച്ചു തരുന്നതായിരിക്കും.
ടി. ചടങ്ങുകളൂടെ വീഡിയോ ഉടൻ തന്നെ പബ്ലീഷ് ചെയ്യുന്നതായിരിക്കും.
റിപ്പോർട്ട് - മനോരാജ്
ഫോട്ടോ - മിക്കി മാത്യൂ
13 comments:
ഹരീഷേ.........
ആ പുസ്തകത്തിലെ ഒരു കഥയില്‍ നിന്നും വൃത്തികെട്ട മണം വരുന്നുണ്ടെന്ന് ആളുകള്‍ പറയുന്നു. എന്താ ശരിയാണോ ആ വാര്‍ത്ത?
പുസ്തകം എല്ലാം വിറ്റ് തീരാന്‍ നിങ്ങളുടെ കൂട്ടായ്മയ്ക്ക് കഴിയട്ടെ.....
സ്നേഹത്തോടെ.......
നട്ട്സ്
നട്ട്സേ,
ആ കഥയുടെ പുരാണം ഞാന്‍ മെയിലക്കാട്ടോ.. :):)
ഹരീഷേട്ടാ ഈ റിപ്പോർട്ട് വരാൻ അല്പം വൈകിയോ എന്നൊരു സംശയം. അന്ന് തൊടുപുഴയിൽ എത്തണം എന്ന് കരുതിയതാണ്. എന്നാൽ അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ വരാൻ സാധിച്ചില്ല, ക്ഷമിക്കുമല്ലൊ. കൃതി പബ്ലിക്കേഷന്‍ എന്റെ എല്ലാ ആശംസകളും നേരുന്നു.
"മൌനത്തിനപ്പുറത്തേക്ക്...‘ എന്ന ഈ പുസ്തകം നാട്ടില്‍ പോകുമ്പോള്‍ തീര്‍ച്ചയായും വാങ്ങി വായിക്കും. എല്ലാവിധ ആശംസകളും നേരുന്നു.
best of luck guys.....
ബൂലോകത്തെ ക്രിയാത്മകമായ കൂട്ടായ്മകള്‍ക്ക് പ്രോത്സാഹനമാവട്ടെ ഈ പോസ്റ്റ്.. ..ആശംസകള്‍ !
എടാ ദുഷ്ടാ..പ്രവീണേ നീ എന്നെ കടലാസിന്റെ ആളാക്കി അല്ലേ..?.
എനിക്കും വരാൻ കഴിഞ്ഞില്ല.
എക്സിബിഷനിൽ കാണാം!
വല്ലാത്ത സന്തോഷം.
@ നട്സ് - അതെന്ത് കഥ നട്സേട്ടാ?
@ മനുവേട്ടന് - അതേയ് ആ പുരാണം അയക്കുമ്പോള്‍ ഒരു കോപ്പി എനിക്കും കൂടി പ്ലീസ്..!
വല്ലാത്തൊരനുഭവമായിരുന്നു. തികച്ചും സൌഹൃദപൂര്‍വ്വം. തലേദിവസത്തെ മഴയും കൂട്ടായ്മയും മറക്കില്ല
ഓഫ് : ഈ പുസ്തകത്തിലെ കഥാകൃത്തുക്കളുടേ കമന്റുകള്‍ പോലും ഇവിടേ കാണുന്നില്ലല്ലോ. ബ്ലോഗില്‍ ഇല്ലാഞ്ഞിട്ടോ ഈ പോസ്റ്റ് കാണാഞ്ഞിട്ടോ>???
അവസാനം ഫോട്ടോസ് ഇട്ടു അല്ലെ ഹരീഷ്...........പുസ്തകം വീട്ടിലെത്തുന്നതു കാത്തിരിക്കുന്നു........:)
പുസ്തകത്തിന് വിജയാശംസകള്‍.
ഇതെപ്പോ ഇട്ടു? കണ്ടില്ല.
ക്ഷമി നന്ദേട്ടാ, എം എം ബ്ടുള്ള റോഡ് വഴി ഇപ്പൊ എത്തിയതെ ഉള്ളൂ :)
Post a Comment