Wednesday, November 24, 2010

അപശകുനങ്ങൾ..

എത്രയോ നാളുകളായി ഞാൻ; സ്വന്തമായി വസിക്കാനൊരു ഗൃഹമില്ലാതെ..
ഈ വാടകഭവനത്തിൽ, ചിലവുകളെ നിയന്ത്രിച്ച് ഞെരുങ്ങിക്കൂടി കഴിഞ്ഞു പോകുന്നു..
ഓരോ ദിവസവും ഉറങ്ങാൻ നേരം തന്റെ അടുത്ത് വാടിത്തളർന്നു കിടന്നു മയങ്ങുന്ന മകളൂടെ മുഖം നോക്കിയിരിക്കുമ്പോൾ..
അനേകായിരം; ഉത്തരങ്ങൾ അനുഗ്രഹിക്കാത്ത ചോദ്യങ്ങൾ മനസ്സിന്റെ അകത്തളങ്ങളിൽ ഉറവു പൊട്ടും..
നാളെയെന്താകുമെന്നത്..? ദീർഘനിശ്വാസങ്ങൾ ഉള്ളിലൊതുക്കി ഗാഢമായി ചിന്തിക്കുമ്പോള്..
തലയ്ക്കു മീതെയാണ് ഭൂമിതൻ ഭ്രമണപഥമെന്ന് തോന്നിപ്പിക്കുന്നു..
താനില്ലാണ്ടാവുന്ന നാളെയുടെ ഭീകരതയിൽ..
തന്റെ അസാന്ന്യദ്ധ്യത്തിൽ തീഷ്ണതയുടെ മുൾപടർപ്പുകൾ അനായാസേന തരണം ചെയ്യുവാൻ അവർക്കാകുമോ..?
ഭീതിയുടെയും നിസ്സഹായതയുടെയും അന്ധകാരത്തിൽ..
ഒരു മിന്നാമിനുങ്ങിന്റെയെങ്കിലും നിഴൽ വെട്ടം തെളിക്കുവാൻ..
മാർഗ്ഗനിർദ്ദേശം നൽകാൻ ആരുണ്ടാവും..
പാത്രങ്ങൾ മോറിവെച്ച് അടുക്കളയിൽ നിന്നും കിടപ്പറയിലെയ്ക്ക് രംഗപ്രവേശം ചെയ്ത..
സഹധർമിണിയുടെ കരതലങ്ങൾ തന്റെ മാറിടത്തിൽ വാരിമുറുക്കിക്കൊണ്ടിരുന്നപ്പോൾ..
തന്റെ നയനങ്ങൾ നിറഞ്ഞു തുളുമ്പി; ആദ്യ കണങ്ങളിലൊന്ന് തലയിണയെ പുൽകിയിരുന്നു..

16 comments:

junaith said...

പ്രായം കൂടുംതോറും പേടി കൂടും...

jazmikkutty said...

ശരിക്കും ഹൃദയ സ്പര്‍ശിയായി തോന്നി..

ആളവന്‍താന്‍ said...

ഹും, നന്നായി ഹരീഷേട്ടാ...

ശ്രീ said...

നന്നായിട്ടുണ്ട്

faisu madeena said...

കഥ ആണ് അല്ലെ ?

Manoraj said...

ഹരീഷ്,

“സഹധർമിണിയുടെ കരതലങ്ങൾ തന്റെ മാറിടത്തിൽ വാരിമുറുക്കിക്കൊണ്ടിരുന്നപ്പോൾ..
തന്റെ നയനങ്ങൾ നിറഞ്ഞു തുളുമ്പി;“

ഇവിടെ പുരുഷനെ പറ്റി പറയുമ്പോള്‍ മാറിടം എന്ന് പറയുമോ? അത് സ്ത്രീകള്‍ക്ക് വേണ്ടി തുല്യം ചാര്‍ത്തിയ പദമല്ലേ.. എന്റെ തോന്നല്‍.

G.manu said...

Enthe ippo ingane thonnan :)

ഹരീഷ് തൊടുപുഴ said...

@ മനു ജി..

ഇന്നലെ സത്യന്റെ ‘കഥ തുടരുന്നു’ കണ്ടു..
ആദ്യത്തെ കുറെ നിമിഷങ്ങൾ അക്ഷരാർത്ഥത്തിൽ സ്തബ്ധനായിട്ടിരുത്തി..:(

Kalavallabhan said...
This comment has been removed by the author.
Kalavallabhan said...

നൊമ്പരമുളവാക്കുന്നത്.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ചുമ്മാ ചിന്തിച്ച് കാടുകയറണ്ട മാഷേ.... :)

jayanEvoor said...

ഉദകപ്പോളകൾ നമ്മൾ...!

എന്നു വച്ച് ലോകം മുഴുവൻ അന്ധകാരവും ഹിംസ്രമൃഗങ്ങളും അല്ലല്ലോ!

സോ,
റ്റെയ്ക് എ ഡീപ് ബ്രെത്ത് ആൻഡ് റിലാക്സ്!

പ്രയാണ്‍ said...

തല്‍ക്കാലം വില്ലന്മാരുടെ എന്റ്രിയൊന്നും കാണാത്തസ്ഥിതിക്ക് പേടിക്കണ്ട......... കഥ കുറച്ചുകാലം കൂടി ഇങ്ങിനെയൊക്കെ ഓടിക്കാം......:)
സിനിമകണ്ട് ഇങ്ങിനെ വട്ടുപിടിച്ചൊരാളെ ആദ്യമായി പരിചയപ്പെടുകയാണ് ....... hai.........:)

യൂസുഫ്പ said...

വീടില്ലാത്ത എന്റെ ആധി ഒന്ന് വർദ്ധിപ്പിച്ചു....

Srikumar said...

വർത്തമാന കാലത്തിൽ ജീവിക്കു. എല്ലാം ശരിയാകും...

mini//മിനി said...

എല്ലാം ശരിയാവും, പേടിക്കേണ്ട.