
അങ്ങിനെ ഒടുവില്‍ കൃതി പബ്ലിക്കേഷന്‍സ് മൌനത്തിന്റെ പുറംതോട് ഭേദിച്ച് പുറത്ത് വരുന്നു. മലയാളം ബ്ലോഗില്‍ നിന്നും ഉരിത്തിരിഞ്ഞ ഒരു കൂട്ടായ്മയുടെ, ഒരുമയുടെ കാഹളധ്വനിക്ക് ഇനി വളരെ കുറച്ച് ദിവസങ്ങളുടെ കാത്തിരിപ്പ് കൂടിമാത്രം..
തൊടുപുഴയില്‍ വെച്ച് ഈ വരുന്ന നവംബര്‍ മാസം 21ന് കൃതി പബ്ലിക്കേഷന്‍സിന്റെ ആദ്യ പുസ്തകമായ ‘മൌനത്തിനപ്പുറത്തേയ്ക്ക്...‘ എന്ന കഥാസമാഹാരം പ്രകാശനം ചെയ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ ബൂലോകത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയായ കൃതിപബ്ലിക്കേഷന്‍സ് എന്ന പ്രസാധകസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും വെബ്സൈറ്റിന്റെയും ഔപചാരികമായ ഉദ്ഘാടനവും ഉണ്ടായിരിക്കുന്നതാണ്.
നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു ഇത് തികച്ചും ബ്ലോഗേര്‍സിന്റെ ഒരു സംരംഭമാണെന്ന്. അത് കൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ പ്രകാശനചടങ്ങിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് നമ്മുടെ പ്രിയപ്പെട്ട ബ്ലോഗേര്‍സിന്റെ മുഖങ്ങള്‍ തന്നെയാണ്. നവംബര്‍ 21ന് രാവിലെ 10.30ന് തൊടുപുഴയിലെ അര്‍ബന്‍ കോ-ഓപ്പെറേറ്റീവ് ബാങ്ക് ആഡിറ്റോറിയത്തില്‍ വെച്ച് ബൂലോകത്തിലെ ഓരോ പുല്ക്കൊടിക്കും സുപരിചിതനായ ബ്രിജ്വിഹാരം എന്ന ബ്ലോഗിലൂടെ നമ്മോട് നിരന്തരം അടുത്തിടപെഴകന്ന ജി.മനു അദ്ധ്യക്ഷനാകുന്ന വേദിയില്‍ വെച്ച് മലയാളത്തിലെ ഹെവിയസ്റ്റ് കാര്‍ട്ടൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒപ്പം വ്യത്യസ്തമായ കാരിക്കേച്ചറുകളിലൂടെ നമ്മുടെ മനസ്സില്‍ എന്നും ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന നമ്മുടെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന് കൃതി പബ്ലിക്കേഷന്‍സ് എന്ന ഈ പ്രസാധക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു. തദവസരത്തില്‍ തങ്ങളുടെ യാത്രാവിവരണങ്ങളിലൂടെ ബൂലോകവാസികളെ ഒട്ടേറെ കാതങ്ങളോളം കൂട്ടിക്കൊണ്ട് പോകുന്ന നിരക്ഷരന് കൃതിപബ്ലിക്കേഷന്‍സിന്റെ ആദ്യ സമാഹാരമായ മൌനത്തിനപ്പുറത്തേയ്ക്ക് എന്ന പുസ്തകത്തിന്റെ ആദ്യപ്രതി മറ്റൊരു യാത്ര കുതുകിയായ സജിയച്ചായന് നല്കി ഞങ്ങളുടെ ഈ യാത്രക്ക് കൂടെ നല്ലൊരു തുടക്കം കുറിക്കുന്നു. ചടങ്ങില്‍ എന്‍.ബി പബ്ലിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ ജോഹര്‍ ജോ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിക്കുന്നു. ചടങ്ങിന്റെ തത്സമയദൃശ്യങ്ങൾ നിങ്ങളിലേക്കെത്തിക്കുവാനായി ലൈവ് സ്ട്രീമിങ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുന്നതാണ്.
ബൂലോകത്തിലെ എല്ലാ സഹൃദയരില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ അകമഴിഞ്ഞ സ്നേഹവും പ്രോത്സാഹനവും ഈ അവസരത്തില്‍ സ്മരിക്കട്ടെ.. ഇവിടെ തെളിയിക്കുന്ന ഈ കൈതിരിവെട്ടം കെടാതെ മുന്നോട്ട് കൊണ്ട് പോകുവാന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജമാവേണ്ടത് നിങ്ങളോരോരുത്തരുമാണ്. നിങ്ങളുടെ വിലയേറിയ സാന്നിദ്ധ്യം തന്നെ ഈ ചടങ്ങിനെ മഹനീയമാക്കും. എല്ലാവരെയും ഈ ചടങ്ങിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു..
കൃതിപബ്ലിക്കേഷന്‍സിനു വേണ്ടി
ഹരീഷ് തൊടുപുഴ
71 comments:
പുസ്തകപ്രകാശനത്തിന്റെ ദിവസം അടുത്തുവെന്നറിഞ്ഞതില് സന്തോഷം ...
ആശംസകള്‍ :)
വരാന്‍ ശ്രമിക്കും.എല്ലാ ആശംസകളും മുന്‍ കൂറായി തന്നെ സ്വീകരിക്കുക...
എത്താന്‍ പാറ്റാത്ത വിഷമത്തോടെ..
എല്ലാ വിധ പ്രാര്‍ത്ഥനകളോടും കൂടെ...
ആശംസകള്‍ നേരുന്നു..
സസ്നേഹം
ജുനൈദ്
:)
ആശംസകള്‍
പ്രകാശനചടങ്ങിന് എത്തുന്നതാണ് :)
ആശംസകള്‍
സന്തോഷം..... എത്താന്‍ കഴിയില്ല, എങ്കിലും.
ആശംസകള്‍..
മബ്രൂക്ക്........ മബ്രൂക്ക്.....
മബ്രൂക്ക്........ മബ്രൂക്ക്.....
എല്ലാവിധ ഭാവുകങ്ങളും ഒപ്പം ദീപാവലി ആശംസകളും....!
എല്ലാവിധ ആശംസകളും നേരുന്നു.
ഞാനും വരാം.
വരാൻ പറ്റുമോന്നു നോക്കട്ടെ.
Best Wishes ... Hearty Congrats...
വിജയാശംസകൾ!
എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു. ഗംഭീരവിജയം ആവട്ടെ..
ഞാനും വരും ദൈവാനുഗ്രഹം ഉണ്ടെങ്കിൽ.എല്ലാ ആശംസകളും നേരുന്നു..
മനസ്സുകൊണ്ട് അവിടെയുണ്ടാവും.
ആശംസകള്‍.....
കൃതി പബ്ലിക്കേഷന്സിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
പറ്റിയാല്‍ ഞാനും വരുന്നതായിരിക്കും. :):):):)
എപ്പോള്‍ എത്തീന്ന് ചോദിച്ചാല്‍ മതി...
ആശംസകള്‍.
ആശംസകള്‍
ഇങ്ങനെ ഉള്ള സംരംഭങ്ങള്‍ ഉള്ളതാണ് ഇന്ന് ബ്ലോഗേഴ്സിന്റെ ശക്തി.ഒരു വന്‍ വിജയമാകട്ടെ
ഈ സംരംഭത്തിനു എല്ലാ ആശംസകളും..
പുസ്തകത്തിന്റെ പുറം കവര്‍ ഡിസൈന്‍ നന്നായിട്ടുണ്ട്..
ആശംസകള്‍ :)
മനോരാജ് വഴിയാണ് ഇവിടെയെത്തിയത്. നല്ല സംരംഭം. ഒരു വന്‍വിജയമാകട്ടെ എന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു. പിന്നെ എന്‍.ബി യും ബൂലോകരുടെയല്ലേ. ധാരാളം പുസ്തകങ്ങള്‍ അച്ചടിശാലകളില്‍ കെട്ടിക്കിടപ്പുണ്ടല്ലോ. 2-3 കൊല്ലം മറ്റും ആണ് ചിലര്‍ പറയുന്ന അവധി. അതു കൊണ്ട് തീര്‍ച്ചയായും പരിശ്രമിച്ചാല്‍ ഇത് വന്‍വിജയമാക്കാന്‍ കഴിയും, അതുറപ്പ്. പണ്ടേപ്പോലെയല്ലാതെ ഇപ്പോള്‍ എല്ലാവരും എല്ലാവരുടെ പുസ്കങ്ങളും ബുക്സ്റ്റാളുകളില്‍ സ്വീകരിക്കുമല്ലോ. അപ്പോള്‍ മാര്‍ക്കറ്റിംഗും ബുദ്ധിമുട്ടാവില്ലല്ലോ അല്ലേ?
മൗന......ആരുടെ കൃതിയാണ്?
@ മൈത്രേയി..
മൗന......ആരുടെ കൃതിയാണ്?
ഈ പോസ്റ്റ് ഒന്നു വായിച്ചോളൂ..
ശുഭാശംസകള്‍..!
നന്ദോവ്... കവര്‍ സൂപ്പര്‍ബ്.
എല്ലാ ആശംസകളും....
തീർച്ചയായും പങ്കെടുക്കുന്നതായിരിക്കും....
പ്രിയ സുഹൃത്തുക്കളെ..
21-)ം തീയതി തൊടുപുഴയിൽ വെച്ച് ഒരു ചെറിയ ബ്ലോഗ്മീറ്റ് തന്നെയാണു ഉദ്ദേശിക്കുന്നത്..!!
2008 ലെ തൊടുപുഴ മീറ്റ് നടന്നിടം തന്നെയാണു വെന്യൂവായി നിശ്ചയിച്ചിരിക്കുന്നത്..
ഇതുവരെ; ഏകദേശം ഇരുപതില്പരം ബ്ലോഗെർമാർ സംബന്ധിക്കുമെന്നു വാഗ്ദാനം നൽകിയിട്ടുണ്ടെന്നുള്ള കാര്യം സസന്തോഷം അറിയിക്കട്ടെ..
നിങ്ങളോരോരുത്തരെയും കൃതി പബ്ലിക്കെഷന്റെ പേരിലും..
എന്റെ സ്വന്തം പേരിലും തൊടുപുഴയിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു..
വരാൻ പറ്റുമോന്നു നോക്കട്ടെ :)
ആശംസകള്‍ .. കവര്‍ ചിത്രം മനോഹരമായിട്ടുണ്ട്.
ente ella aashamsakalum nerunnu
ente ella aashamsakalum nerunnu
ente ella aashamsakalum nerunnu
എല്ലാ ആശംസകളും നേരുന്നു.. കൃതി പബ്ലിക്കേഷന്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് യാത്ര തുടരട്ടെ..
ഹരീഷേ.. ഒരു ടിക്കറ്റ് അയയ്ക്ക്ട്ടാ ഞാനും വരാം :)
എല്ലാ ആശംസകളും ഹരീഷ്... പങ്കെടുക്കാന്‍ പറ്റില്ലലോ എന്ന ഒരു വിഷമം മാത്രം....
പ്രാര്‍ഥനയും ആശംസകളും.
ഞാനെത്തും.
എന്റെ ആശംസകള്‍
ആശംസകൾ....
എല്ലാ ആശസകളും,
ഡിസംബറിലായിരുന്നെങ്കില് ഞങ്ങളും ഉണ്ടാകുമായിരുന്നു.
മാവേലികേരളം
പ്രിയ ഹരീഷ്,
സൂക്ഷം 21-നു തന്നെപ്രോഗ്രാം.അന്നു ഒരുതരത്തിലും ഒഴിഞ്ഞു മാറാനാവാത്ത ഒരു അടിയന്തിരവും.
പ്രോഗ്രാമിനു എല്ലാവിധ ആശംസകളും നേരുന്നു.
അങ്ങനെ ബൂലോകം വ്യാപിച്ച് ശരിക്കും ബൂലോകം നിറയട്ടെ,
ആശംസകൾ
സന്തോഷം ... ആശംസകള്‍
Mangalashamsakal...!!! Bhavukangal...!!!
all the best!
എല്ലാ വിധ ആശംസകളും നേരുന്നു..
അന്ന് അത്രേടംവരെ വരാൻ കഴിയാത്തതിൽ നിരാശയുണ്ട്.ഒക്കെ ഭംഗിയായി നടക്കട്ടെന്ന് ആശംസിക്കുന്നു. സ്ക്രീമിംഗ് ഉണ്ടെങ്കിൽ നന്ന്!വന്നില്ലെങ്കിലും കാണാമല്ലോ!
ആശംസകളോടെ….പ്രാർഥനകളോടെ….
എല്ലാവിധ ആശംസകളും നേരുന്നു.
നല്ല കവര്‍ തന്നെ. പുസ്തകത്തിന്റെ പേരും മനോഹരം. പ്രകാശനത്തിന് വരുവാനൊന്നും കഴിയില്ല. പുസ്തകം ഒരു കോപ്പി ലഭിക്കാന്‍ എന്ത് ചെയ്യണം?
@ കൃഷ്ണപ്രിയ..
സത്യത്തിൽ ഞാനത് മറന്നിരിക്കുകയായിരുന്നു..
ഹിഹി..
എന്റെയൊരു കാര്യം..!
sales@krithipublications.com
എന്ന ഇമെയില്‍ വിലാസത്തിലേക്ക് പേരും വിലാസവും സഹിതം മെയിൽ ചെയ്യൂ. ഭാരതത്തിനുള്ളിൽ എവിടെയും പുസ്തകം വി.പി.പിയായി (തപാല്‍ ചാര്‍ജ്ജ് പുറമേ) അയച്ച് തരുന്നതായിരിക്കും.
ആശംസകള്‍ ഹരീഷ്...........മനസ്സുകൊണ്ട് കൂടെയുണ്ടാവും.
ആശംസകള്‍.
ആശംസകൾ!:)
നല്ല കവർ ചിത്രം!
കവർ ചിത്രം+കുട്ടി കണ്ട് നല്ല പരിചയം! പുണ്യാളന്റെ, പണ്ട് ബ്ലോഗിലിട്ട, ചിത്രമല്ലേ ഇത്?
@ പാഞ്ചാലി..
അതന്നേ..:)
പ്രിയ ഹരീഷ്, ചിലപ്പോള്‍ പുസ്തം നേരില്‍ ഒരു കോപ്പി വിലക്കു വങ്ങാനായി 21 നു എനിക്കു വരാന്‍ സാധിക്കുമെന്നു തോന്നുന്നു.
പ്രിയ ഷെറിഫ്ക്ക..
താങ്കളൂടെ സാന്നിദ്ധ്യം ഞാനും ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു..
എല്ലാവിധ ഭാവുകങ്ങളും...നേരുന്നു
വരാനാവില്ലല്ലോ എന്ന ദുഃഖസത്യത്തോടൊപ്പം
aashamsakal guro..
ഒന്നുകില്‍ ഞാന്‍ നാട്ടുകാരനെ ശരിയാക്കും അല്ലെങ്കില്‍ നാട്ടുകാരനെ ഞാന്‍ ശരിയാക്കും....
ന്നാപ്പിന്നെ തൊടുപ്പീല് കാണാം.
വരാന്‍ വൈകിപ്പോയി..എന്റെയൊരു കാര്യം..
എല്ലാം ഭംഗിയായി നടക്കട്ടെ..
സംരഭത്തിനു എല്ലാവിധ ആശംസകളും!
ബൂലോകകൃതികള് ഭൂലോകത്തിലും വിരാജിക്കട്ടെ....
ആശംസകള്‍ :)
ആശംസകള്‍
കൃതി പബ്ലീക്കേഷന് അഭിനന്ദനങ്ങള്‍
ആശംസകള്‍....
കൃതി പബ്ലികേഷന്റെ "മൌനത്തിനപ്പുറത്തേക്ക്" എന്ന കഥാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിന്റെ ഫോട്ടോകള്‍ ഇവിടെ സന്ദര്‍ശിക്കാവുന്നതാണ് .
Post a Comment