കര്‍ക്കിടത്തില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല..
എങ്ങനാ ഒന്നു കൂടിയാലോ..??
ആളൊന്നുക്ക് പത്തു നൂറ്റന്പതു രൂപാ മുടക്കിയാല്‍..
ഇവിടെ കൊടുത്തിരിക്കുന്ന ഹാളില്‍..
2 കൂട്ടം പായസം സഹിതം സ്വാദേറിയ ഒരു വെജ് ഊണും..
കുറച്ച് കൊച്ചുവര്‍ത്താനം പറഞ്ഞ് പോട്ടമെടുത്ത്..പിരിയാം
കര്‍ക്കിടകം ജുലായ് 17 മുതല്‍ ആഗസ്ത് 16 വരെയാണു..
അതില്‍ ഏത് ഞായറാഴ്ചയും ഞാന്‍ റെഡി..
കുറഞ്ഞത് 50 പേരെങ്കിലും ഉറപ്പുണ്ടാകണം..
എത്രയും പെട്ടന്ന് ഉറപ്പുകള്‍ തരുമെങ്കില്‍ ഒരു ദിവസം നോക്കി ഹാള്‍ ബുക്ക് ചെയ്യാം..
എല്ലാവര്ക്കും സ്വാഗതം..:)
37 comments:
നുമ്മ എവിടേം റെഡി...തൊടുപുഴ കഴിഞ്ഞ തവണ മിസ്സായതാ...
എറണാകുളം മീറ്റ് നമ്മള് ജൂലൈ 9നു പ്ലാന്‍ ചെയ്തല്ലോ...മറൈന്‍ ഡ്രൈവില്‍.....ഇത് ഓഗസ്റ്റ് എഴിനാക്കിയാലോ???
നുമ്മളും റെഡി....മീറ്റിനും, ഈറ്റിനും.
റെഡി
ഇതുവരെ മീറ്റാനും ഈറ്റാനും ഒന്നും ഒത്തില്ല..
തൊടുപുഴ വരെ വരാന്‍ വല്യ പാടീല്ല..
കര്ക്കിടകമായതോണ്ടാണോ വെജിറ്റേറിയന്‍....
എങ്കീ വല്യ ഔഷധക്കഞ്ഞീം, ചവുട്ടീത്തിരുമ്മും ഏര്‍പ്പെടുത്തുന്നതായിരുന്നു നല്ലത്...
ശ്ശൊ..എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു.
1. നല്ലൊന്താരം പനങ്കള്ള് - രണ്ടു ഗ്ലാസ്സ്
2. കപ്പ വേവിച്ചത് - രണ്ടു പ്ലേറ്റ്
3. പന്നിയിറച്ചി ഉലര്‍ത്തിയത് - ഒരു ഇടത്തരം ചരുവം നിറയെ..
ങാ പോട്ട്..ഇതൊക്കെ ഏത് ഷാപ്പിലും കിട്ടും..ഇപ്പോ ചോയിസ്സായി..
മീറ്റിനു പോണോ അതോ ഷാപ്പീ പോണോ
പിന്നെ, ഞാനില്ലാത്തൊരു മീറ്റൊ..?
തൊടുപുഴ?...!!!
നുമ്മളും റെഡി....മീറ്റിനും, ഈറ്റിനും.
ഞാനും
Haajar....!
ഞാനിപ്പോൾ നാട്ടിലല്ല ഹരീഷ്...ഓഗസ്റ്റ് 15നു ശേഷം ചിലപ്പോൾ നാട്ടിൽ വന്നേക്കാം. ഉറപ്പു പറയാൻ പറ്റാത്തതുകൊണ്ട് എന്നെ തൽക്കാലം ലിസ്റ്റിൽ പെടുത്തേണ്ട. അന്നേരം നോക്കാം.
ജൂലായ് 1 മുതല്‍ 30 വരെ നാട്ടിലുണ്ട്.
കഴിഞ്ഞ തവണ തൊടുപുഴാന്ന് പറഞ്ഞ്, അവസാനം എടപ്പള്ളീലാക്കിയപോലെയാവരുത് :)
ആഗസ്റ്റ് അവസാനം മാത്രേ നാട്ടിലെത്തൂ .. അപ്പൊ ആണെങ്കിൽ വോക്കെ..
സദ്യയൊക്കെ വേണ്ടാന്ന് വെച്ച് ഒരു മീറ്റ് പ്ലാൻ ചെയ്യെഡൈ :)
ഉണ്ടാവില്ല.!
ഞാന്‍ പോലുമറിയാതെ നമ്മുടെ ജയന് ഡോക്റ്റര്‍ എന്റെ കല്യാണം ഉറപ്പിച്ചു കഴിഞ്ഞു. ജൂലൈ പത്തിന്. എവിടെ വച്ചായിരിക്കും എന്ന് പിന്നീട് വിളിച്ചു പറയാന്ന് പറഞ്ഞു.അപ്പൊ ഞാന്‍ പറഞ്ഞു വന്നത് - ഉണ്ടാവില്ല. ഹണീ മൂണിന്റെ തിരക്കിലാവും!!!
കര്‍ക്കിടകത്തില്‍ എനിക്ക് ലീവ് കിട്ടില്ല..
Will be there from July 18 th to Aug 16th, already got some function on Jul 23,24. Any other day should be fine with me :)
ബ്ലോഗനച്ഛായയിൽ മീറ്റു മേയാൻ ഞാനും വരട്ടെയോ നിന്റെ കൂടെ?
ജൂലായ് 23 വയ്ക്കല്ലേ! അന്ന് തിരുവനന്തപുരത്ത് സൌഹൃദം ഡോട്ട് കോം മീറ്റ് ഉണ്ട്. മറ്റേതൊരു ദിവസവും റെഡി. മീറ്റ് കഴിഞ്ഞ് രാത്രി തന്നെ തൊടുപുഴ നിന്ന് കോട്ടയം ബസ്റ്റാൻഡിൽ എത്തിപ്പെടാൻ പറ്റുമോ? നമ്മ ഇങ്ങ് കിളിമാനൂരാ!
അപ്പു മാഷിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. അവിടെ വച്ചെങ്കിലും കാണാൻ കഴിയുന്നത് സന്തോഷം. എല്ലാരെയും ഒക്കെ ഒന്നു കണ്ടിട്ട് മരിക്കണംന്നേയുള്ളൂ!
http://jayanevoor1.blogspot.com/2011/06/blog-post.html
ഇതു രണ്ടും ഒന്നു തന്നെയല്ലേ? അല്ലെങ്കിൽ രണ്ടോടുത്തും ഞാൻ വരും അല്ല പിന്നെ...
എല്ലാടത്തും ബ്ളോഗ് മാഗസിനും കൊണ്ടു വരും.... ;)
പ്രഥമൻ രണ്ടു തരം ഉള്ളതു കൊണ്ട് ഞാനില്ലാ... ‘ഷുഗറാ...!’
നാനും!
കൊച്ചീം തൊടുപുഴേം കൂടി കുളമാകുമോ!?
(ചാണ്ടിയും ഗൾഫ് സുഹൃത്തുക്കളും നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് മറ്റൊരു മീറ്റിനു കൂടാൻ തീരുമാനിച്ചത്!)
രണ്ടിടത്തും വരാൻ ആളുണ്ടെങ്കിൽ നല്ലതു തന്നെ.
ബ്ലോഗ് സുവനീർ കഴിയുന്നത്ര ആളുകളിൽ എത്തിക്കാൻ സാധിക്കും.
Njan urappayum undakum.....pandathe poleyalla,paranjal paranja pole cheyyum ;)
ഈ 21ന് ഞാൻ നാട്ടിലെത്തും. ജൂലായ് 25 വരെ അവിടുണ്ടാകും. ചെണ്ടക്കപ്പേം മൊളക് ചമ്മന്തീം തരാമെങ്കിൽ മാത്രം ഞാനുണ്ടാകും.
എപ്പഴാ...?
ഞാനും..
kichuvecheee ingalu kannuru vannal mathi ketta ..
വീണ്ടും തൊടുപുഴ.. ങ്ഹാ... വരാം.. തീരെ സമയമില്ല.എങ്ങിനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തു മീറ്റിന്റെ തലേദിവസം വരാന്‍ പറ്റുമെങ്കിലും മീറ്റു കഴിഞ്ഞു പിറ്റേന്നേ തിരികെ പോരാന്‍ പറ്റൂ..
താങ്ങുമോ????
ഞാന്‍ ഉണ്ടാകുമെന്ന് പറഞു കഴിഞ്ഞല്ലോ
ഹരീഷ് ഏട്ടാ എപ്പോ വേണേ വിളിച്ചോ ഞാനുണ്ടാകും
ഞാനും വരാം....
റെഡി
പിന്നേം മീറ്റോ? ഹി ഹി !!
ഓണ്‍ ലയിന്‍ കാണാം.
കുറെക്കാലമായി എല്ലാവരുടെയും കൂടെ ഒന്ന് മീറ്റണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട്...ഇത്തവണയും അതിനു യോഗമില്ലാതെ പോയി......ഓണത്തിനേ നാട്ടില്‍ എത്താന്‍ പറ്റൂ......തല്ക്കാലം നിങ്ങള്‍ എല്ലാവരുംകൂടെ ആഘോഷിക്കു.........ആശംസകള്‍...
thodupuzhayilano koodunnath?
njanumundallo.
ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടിറങ്ങാനുള്ള മനസ്സിനെ സമ്മതിച്ചേ മതിയാകൂ....എല്ലാ ആശംസകളും.
എനിക്ക് പിറവത്ത് നിന്നും ബൈക്കിനു അരമണിക്കൂര്‍ യാത്രയെ ഉള്ളൂ.ഞാന്‍ ഉറപ്പായും വരും.
പിന്നേയ്..എനിക്കെന്താ മീറ്റിയാല്..കാല് അല്‍പ്പം എടംകേടിലാണെങ്കിലും അല്‍പ്പം ഗാര്‍ഹിക ക്ലേശമുണ്ടെങ്കിലും എറുണാകുളവും തൊടുപുഴയും വരാന്‍ ഞാന്‍ റെഡി.
കമന്റ് ക്ലോസ് ചെയ്യുന്നു...
http://kalyanasaugandikam.blogspot.com/2011/06/31.html
ഈ പോസ്റ്റില്‍ വരൂ..
Post a Comment