Sunday, November 14, 2010

പറയൂ..? എനിക്കെന്താണു പറ്റിയത്..??

എന്നിലേയ്ക്കു തന്നെ മടങ്ങുവാനുള്ള അഭിവാഞ്ഛയെ
നിരുത്സാഹപ്പെടുത്തി നിൽക്കുവാനെനിക്കിനി എത്ര നാൾ കഴിയും..
മടങ്ങണമെന്ന് എപ്പോഴും ആഗ്രഹിക്കും..
പക്ഷേ; അടുത്ത നിമിഷം തലച്ചോറിനുള്ളിലെ ഓരൊ ധമനികളിലേയ്ക്കും ചുടുനിണം ഇരച്ചു കയറുകയും, തീരുമാനം പുന:പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു പതിവ്.
മനസ്സ് ഓരോ നിമിഷവും യാന്ത്രികമായി പ്രതികരിക്കും തോറും..
മനസ്സിനോടൊത്ത്; വിഹായസ്സിൽ സ്വച്ഛന്തം പരിലസിക്കുവാൻ ദേഹിയെ പ്രാപ്തമാക്കണമെന്ന്..
വിഫലമായ ആഗ്രഹത്തോടെ എന്നുമോർക്കും..
പറയൂ..?
എനിക്കെന്താണു പറ്റിയത്..??

19 comments:

Junaiths said...

ഇനി എന്നാ പറ്റാനാ....

പ്രയാണ്‍ said...

തല്ലുകിട്ടാത്ത കുഴപ്പം...അല്ലാണ്ടെന്താ..........:)

ചാണ്ടിച്ചൻ said...

പ്രാന്താ... :-)

chithrakaran:ചിത്രകാരന്‍ said...

ആ നന്ദന്റേയും പോങ്ങന്റേയും കൂടെ
വെള്ളത്തില്‍ മുങ്ങിക്കുളിച്ച്
ഇപ്പോ എന്താ പറ്റീന്ന്... :)
ഇനി പറ്റാനൊന്നൂല്ല.
വേഗം പ്രായശ്ചിത്തം ആരഭിക്യ.
നോ കളര്‍ വെള്ളം. അല്‍പ്പം കള്ള് കൊഴപ്പല്ല.
(കണ്ണുപോകാതെ നോക്കണമെന്ന് മാത്രം)
ബൂലോകത്ത് ദിവസം രണ്ടു മണിക്കൂറിലേറെ
ചുറ്റിത്തിരിയരുത്.
പ്രത്യേകിച്ച് ഫേസ്ബുക്കില്‍ :)
തലയോട്ടി ആവിയായിപ്പോയതിനെത്തുടര്‍ന്ന് തലക്കകത്തൂടെ പക്ഷികളും മത്സ്യങ്ങളും ചൂടുകാറ്റും കടന്നുപോകുന്നതായി അനുഭവപ്പെടുന്ന ഈ രോഗം ഉടന്‍ സുഖപ്പെടട്ടെ എന്ന് ഹരീഷിനുവേണ്ടി ബ്ലോഗേശ്വരനോട് ചിത്രകാരന്‍ പ്രാര്‍ത്ഥിക്കുന്നു.

Anonymous said...

ഇതെപ്പഴാ തൊടങ്ങീത് ഹരിഷേ? പറയുമ്പോള്‍ എല്ലാം കൃത്യമായി പറയേണ്ട്? പേടിക്കാനൊന്നുമില്ല. ചിത്രകാരന്‍ തന്ത്രികളേറ്റിരിക്കയല്ലേ. വിധികള്‍ നിര്‍ണയിച്ചുവല്ലോ. അമാന്തിക്കേണ്ട.

Anonymous said...

ഇതെപ്പഴാ തൊടങ്ങീത് ഹരിഷേ? പറയുമ്പോള്‍ എല്ലാം കൃത്യമായി പറയേണ്ട്? പേടിക്കാനൊന്നുമില്ല. ചിത്രകാരന്‍ തന്ത്രികളേറ്റിരിക്കയല്ലേ. വിധികള്‍ നിര്‍ണയിച്ചുവല്ലോ. അമാന്തിക്കേണ്ട.

kARNOr(കാര്‍ന്നോര്) said...

മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും - രാജാവിന്റെ മഗയ് !.

Muralee Mukundan , ബിലാത്തിപട്ടണം said...

പറ്റിയത് ഈ ബ്ലോഗോമാനിയ എന്ന അസുഖം തന്നേ... !

Vayady said...

എനിക്ക്‌ പിടികിട്ടി എന്താണ്‌ പറ്റിയതെന്ന്‌. ഇതിന്റെ പേര്‌ "ബ്ലോഗ് അഡിക്‌ഷന്‍" എന്നാണ്‌. ഇതിനു ഒരൊറ്റ ചികില്‍സയേയുള്ളു. ഇന്റെര്‍നെറ്റ് കണക്‌ഷന്‍ വേണ്ടെന്നു വെയ്ക്കുക. കേരളത്തില്‍ കള്ളുകുടിയന്മാര്‍ക്ക് ഡിഅഡിക്‌ഷന്‍ സെന്‍റര്‍ ഇല്ലേ? അതുപോലെ വല്ല ബ്ലോഗ് അഡിക്‌ഷന്‍ സെന്ററും ഉണ്ടോയെന്ന് അന്വേഷിക്കുക. അങ്ങിനെ വല്ല സ്ഥലവും ഉണ്ടെങ്കില്‍ ഒന്നറിയിക്കണേ, എനിക്കും ഒന്നവിടം വരെ പോകാനാ.. :)

അനില്‍@ബ്ലോഗ് // anil said...

സത്യത്തില്‍ എന്താ പറ്റിയത്?
തലക്ക് അടി കിട്ടിയോ?
:)

കാവലാന്‍ said...

മടങ്ങണമെന്ന് എപ്പോഴും ആഗ്രഹിക്കും..
പക്ഷേ; അടുത്ത നിമിഷം തലച്ചോറിനുള്ളിലെ ഓരൊ ധമനികളിലേയ്ക്കും ചുടുനിണം ഇരച്ചു കയറുകയും

ലക്ഷണം കേട്ടിട്ട് ഇത് "പന്നഗ പുഛഃ ഗളസ്ത സ്വഃ" എന്ന് ആയുര്‍ വേദത്തില്‍ വിവക്ഷയുള്ള ഒരു പ്രത്യേകതരം അവസ്ഥാ വിശേഷമാണ്.കാലത്ത് എട്ടുമണിമുതല്‍ പണിയെടുത്തു കിട്ടുന്ന തുട്ടിന് പട്ടയടിച്ച് എട്ട്, എണ്ണെട്ട്, അയ്യാറെട്ട് എന്നിങ്ങനെ റോഡുമുഴുക്കെ കൈ കാലുകൊണ്ട് വട്ടമിട്ട് വീട്ടിലെത്തി കെട്ടിയവളുമാരുടെ കയ്യില്‍ നിന്ന് കയിലുങ്കണയ്ക്കു നാലു പൂശും കിട്ടി കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുന്ന തരം സാദാരണക്കാരില്‍ ഇത് പൊതുവേ കണ്ടുവരാറില്ല. എന്നാല്‍ കയ്യിലൊരു ക്യാമറയുമായി സ്വന്തം ബൂലോകത്തിനുവേണ്ടി നാട് മുഴുവന്‍ പച്ചപ്പും,പച്ചത്തവളയും, പച്ചിലപ്പാമ്പും, മഞ്ഞചേരയും, മഴയും മണ്ണാങ്കട്ടയും നോക്കി നടക്കുന്ന ഏതാണ്ട് പത്തു തൊണ്ണൂറ്റി ച്ചില്വാനം കിഗ്രാം തൂക്കമുള്ള ആര്‍ക്കും ഇത്തരം അവസ്ഥ പിടിപെടാം.സംസ്കൃതത്തിലെ ഇതിന്റെ നാമത്തിന് മലയാളത്തില്‍ ഇതര പദങ്ങള്‍ ഇല്ലെന്നു തോന്നുന്നു വിവര്‍ത്തിച്ചാല്‍ ഏതാണ്ട് 'സ്വന്തം വാലു വിഴുങ്ങിയ പാമ്പ്' എന്നാണ് അതിന് മലയാള അര്‍ത്ഥം.(ചിത്രം ഊഹിക്കുക). അതുകൊണ്ടു തന്നെ മടങ്ങാന്‍ തുടങ്ങുമ്പോഴേയ്ക്കും തലച്ചോറ് വിങ്ങുന്നതു പോലെ തോന്നും,കണ്ണു മഞ്ഞളിക്കും,ചെവിയില്‍ നിന്ന് തീവണ്ടി മൂളും,കണ്ണില്‍ പൊന്നീച്ചകള്‍ പറക്കും.സൂക്ഷിക്കണം അല്പം ചില ഒറ്റമൂലികള്‍ അത്യാവശ്യമാണെങ്കില്‍ നിര്‍ദ്ധേശിക്കാം. :)

Echmukutty said...

എനിയ്ക്ക് ഒന്നും മനസ്സിലായില്ല.

yousufpa said...

മാനസീ മിത്രം വടകം സേവിക്കൂ...

കുഞ്ഞൂസ് (Kunjuss) said...

അല്ല, ശരിക്കും എന്താ പറ്റിയെ?

വീകെ said...

ഹരീഷേട്ടാ....
ശരിക്കും എത്ര ദിവസായി ഇതു തൊടങ്ങീട്ട്....!?
ഇത് ലത് തന്നെ... സംശയോല്യാ....
“ബ്ലോഗ്‌മീറ്റാമ്പുലിസം...!!“
ഇതിന്റെ ഒറ്റമൂലി ഗൂഗിളമ്മച്ചിക്ക് മാത്രേ അറിയൂ...!!
അല്ലെങ്കിൽ എത്രയും പെട്ടെന്നു ഒരു ബ്ലോഗ് മീറ്റ് തല്ലിക്കൂട്ടണം.. ഇല്ലെങ്കിൽ കുഴപ്പാ....!!

ശ്രീ said...

കഷ്ടം തന്നെ :(

jayanEvoor said...

ഇത്ര തണ്ടും തടീംണ്ടെന്നു പറഞ്ഞിറ്റെന്താ....!

പോയില്ലേ, കടിഞ്ഞാൺ!

lekshmi. lachu said...

എനിക്ക് പിടി കിട്ടി..ഇതു അസുഖം അത് തന്നേയ്...$^&$#@*@#.....പേടിക്കണ്ട..ഞാന്‍ ആരോടും പറയില്ല്യ ടോ..

Unknown said...

എന്താണ് പറ്റിയത്?!